ഫാസിസവും നവഫാസിസവും 7

കെ എ വേണുഗോപാലൻ

 

കെ എ വേണുഗോപാലൻ

ഫാസിസം എല്ലായ്പ്പോഴും മുതലാളിത്തത്തിനും സോഷ്യലിസത്തിനും എതിരായ ഒരു മൂന്നാം ബദലായാണ്‌ സ്വയം അവതരിപ്പിക്കാറുള്ളത്‌. അവര്‍ തൊഴിലാളികളോട്‌ പറയുക ഫാസിസം ഒരിക്കലും മുതലാളിത്തത്തിന്‌ വേണ്ടി നിലകൊള്ളാന്‍ അവരെ നിര്‍ബന്ധിക്കില്ല എന്നാണ്‌. എന്നാല്‍ തൊഴിലുടമകളോടുള്ള അവരുടെ വാഗ്ദാനം ഞങ്ങള്‍ ഒരിക്കലും സോഷ്യലിസത്തിനുവേണ്ടി നിലകൊള്ളില്ല എന്നാണ്‌. എന്നാല്‍ മുതലാളിത്തവും ഫാസിസവും തമ്മിലുള്ള വൃത്യാസം എന്തെന്ന്‌ ചോദിച്ചാല്‍ അവര്‍ക്കതിന്‌ കൃത്യമായ ഉത്തരമൊന്നുമില്ല. വര്‍ഷങ്ങളുടെ നിലനില്‍പ്പിനു ശേഷമാണ്‌ ഇറ്റാലിയന്‍ ഫാസിസം കോര്‍പ്പറേറ്റ്‌ സ്റ്റേറ്റ്‌ എന്ന ഒരു സങ്കല്‍പനം കണ്ടെത്തുകയും അവരുടെ ശരിയായ ലക്ഷ്യത്തെ മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്തത്‌. ജര്‍മന്‍ ഫാസിസ്റ്റുകളാവട്ടെ ദേശീയ സോഷ്യലിസം എന്ന പുതിയൊരു സങ്കല്‍പ്പനമാണ്‌ അവതരിപ്പിച്ചത്‌. ഈ രണ്ട്‌ സിദ്ധാന്തങ്ങളും അവകാശപ്പെട്ടത്‌ തങ്ങള്‍ മുതലാളിത്തത്തിനും സോഷ്യലിസത്തിനും എതിരായ ഒരു മൂന്നാം ബദല്‍ ആണെന്നാണ്‌. 1934 ജനുവരി മാസം 19-25 ആഴ്ചയിലെ ദി ഫാസിസ്റ്റ്‌ വീക്ക്‌ എന്ന വാരികയില്‍ ഇക്കാര്യം അവര്‍ വൃക്തമാക്കുന്നുണ്ട്‌. അത്‌ ഇങ്ങനെയാണ്‌.ഫാസിസം മുഖ്യമായും സോഷ്യലിസത്തില്‍ നിന്ന്‌ വ്യത്യസ്തമായിരിക്കുന്നത്‌, കോര്‍പ്പറേറ്റ്‌ സ്റ്റേറ്റില്‍ നിങ്ങളുടെ ബിസിനസ്‌ നിങ്ങള്‍ക്കു തന്നെ കൈവശം വയ്ക്കാം” എന്നതിന്റെ അടിസ്ഥാനത്തിലാണ്‌. ചുരുക്കിപറഞ്ഞാല്‍ സ്വകാര്യമുതലാളിമാര്‍ക്ക്‌ യാതൊരു തടസ്സവും ഇല്ലാതെ അവരുടെ വ്യവസായങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിന്‌ ഫാസിസം യാതൊരു തടസ്സവും ചെയ്യില്ല എന്നാണ്‌.

ഈ മൂന്നാം ബദല്‍ എന്നത്‌ മുതലാളിത്തം വളരാനാരംഭിക്കുകയും വര്‍ഗ്ഗസമരം ശക്തിപ്പെടുകയും ചെയ്ത കാലം മുതല്‍ പെറ്റിബൂര്‍ഷ്വാപ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി വളര്‍ത്തിക്കൊണ്ടുവന്ന ആശയരംഗത്തെ ഒരു മിഥ്യാബോധം മാത്രമാണ്‌. അതിന്‌ മിഥ്യാബോധമായല്ലാതെ മറ്റൊന്നായും മാറിത്തീരാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ അത്‌ വര്‍ഗ്ഗവൈരുദ്ധ്യങ്ങളോ വര്‍ഗ്ഗസമരമോ ഇല്ലാത്ത ഒരു വര്‍ഗ്ഗസമൂഹത്തെ സംബന്ധിച്ചുള്ള പഴയകാല പെറ്റി ബൂര്‍ഷ്വാസിയുടെ സ്വപ്നത്തിന്റെ തനിയാവര്‍ത്തനം മാത്രമാണ്‌. വാസ്തവത്തില്‍ ആധുനിക മുതലാളിത്തത്തിന്റെ വളരെ സുതാര്യമായ ഒരു പ്രച്ഛന്നവേഷം കെട്ടല്‍ മാത്രമാണ്‌ കോര്‍പ്പറേറ്റ്‌ സ്റ്റേറ്റ്‌. അതില്‍ വ്യവസായികള്‍ക്കും ഇതര മുതലാളിത്ത വിഭാഗങ്ങള്‍ക്കുമൊക്കെ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന്‌ എല്ലാവിധ സംരക്ഷണവും ലഭിക്കുകയും തൊഴിലാളിവര്‍ഗത്തിന്റെ സ്വതന്ത്ര  സംഘടനകള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കും എതിരായ കര്‍ക്കശമായ അടിച്ചമര്‍ത്തല്‍ നേരിടേണ്ടി വരികയും ചെയ്യുന്നു. ഇത്‌ മറച്ചുവെച്ചു കൊണ്ടാണ്‌ ഈ മൂന്നാംബദല്‍പ്രയോഗം ഫാസിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.

വന്‍കിടവ്യവസായങ്ങളുടെ അടിസ്ഥാനത്തിലുള്ള സമകാലികസമൂഹത്തില്‍ സാമ്പത്തികമായി രണ്ട്‌ വൃവസ്ഥകള്‍ക്ക്‌ മാത്രമേ നിലനില്‍പ്പുള്ളൂ. അതില്‍ ഒന്ന്‌ മുതലാളിത്തവും മറ്റൊന്ന്‌ സോഷ്യലിസവുമാണ്‌. എന്താണ്‌ മുതലാളിത്തം? മുതലാളിത്തത്തില്‍ ഉല്‍പാദനം നടത്തുന്നത്‌ ലാഭത്തിനു വേണ്ടിയാണ്‌. മുതലാളിത്തത്തില്‍ ഉല്‍പാദനോപാധികളില്‍ അധ്വാനശക്തി ഒഴികെ മറ്റെല്ലാത്തിന്റെയും ഉടമസ്ഥര്‍ മുതലാളികളാണ്‌. അധ്വാനശക്തി കൈമുതലായുള്ള തൊഴിലാളികള്‍ അത്‌ കൂലിക്ക്‌ വേണ്ടി മുതലാളിമാര്‍ക്ക്‌ വില്‍ക്കാന്‍ തയ്യാറാവുകയും അങ്ങനെ മുതലാളിമാര്‍ക്ക്‌ മിച്ചമൂല്യം തട്ടിയെടുക്കുന്നതിനുള്ള അവസരം ഒരുങ്ങുകയും ചെയ്യുന്നു.

എന്താണ്‌ സോഷ്യലിസം? സോഷ്യലിസത്തില്‍ എല്ലാ ഉല്‍പാദനോപാധികളുടെയും ഉടമസ്ഥത സമൂഹത്തിലെ എല്ലാവരിലുമാണ്‌ ,അല്ലെങ്കില്‍ പൊതുഉടമസ്ഥതയാണ്‌ നിലവിലുള്ളത്‌. രണ്ടാമതായി സോഷ്യലിസത്തില്‍ ഉല്‍പാദനം നടത്തുന്നത്‌ ഉപയോഗത്തിന്‌ മാത്രമാണ്‌. എന്നാല്‍ 1930കളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്‌ മുതലാളിത്തത്തിനും സോഷ്യലിസത്തിനും ഇടയിലുള്ള അതിര്‍വരമ്പ്‌ മാഞ്ഞുപോയിരിക്കുന്നു എന്നാണ്‌. ബൂര്‍ഷ്വാപ്രചാരണോപാധികളാണ്‌ ഇതിനുവേണ്ടി വ്യാപകമായി ഉപയോഗപ്പെടുത്തപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ സാധാരണ മുതലാളിത്തത്തിന്റെ കാലത്ത്‌,അല്ലെങ്കില്‍ ചെറുകിടഉത്പാദനത്തിന്റെ കാലത്തെ മുതലാളിത്തത്തെയാണ്‌ ഇവര്‍ ഈ പ്രചാരവേലയ്ക്ക്‌ വേണ്ടി ഉപയോഗപ്പെടുത്തുന്നത്‌. സാധാരണ മുതലാളിത്തത്തില്‍ നിന്ന്‌ കുത്തകമുതലാളിത്തത്തിലേക്ക്‌, സാമാജൃത്വത്തിലേക്ക്‌, മുതലാളിത്തം വളര്‍ന്നു കഴിഞ്ഞു എന്ന്‌ അംഗീകരിക്കാന്‍ അവര്‍ തയ്യാറില്ല. സോഷ്യലിസത്തെ അവര്‍ കാണുന്നത്‌ ഭരണകൂടഇടപെടല്‍ മാത്രമായാണ്‌. അതുകൊണ്ട്‌ ആധുനികമുതലാളിത്ത കാലത്തെ വര്‍ദ്ധിച്ചുവരുന്ന ഭരണകുട ഇടപെടലിനെ സോഷ്യലിസമായി ചിത്രീകരിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. സാമ്രാജ്യത്വകാലത്ത്‌ മുതലാളിത്തത്തിനകത്ത്‌ കുലിത്തൊഴിലാളിയുണ്ടെന്നും അവര്‍ വന്‍തോതില്‍ ചുഷണം ചെയ്യപ്പെടുന്നു ണ്ടെന്നും,വര്‍ഗ്ഗവിഭജനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അംഗീകരിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല.

വളരെ ലളിതമായ ഈ വിഭജനത്തെ സങ്കീര്‍ണമായി ചിത്രീകരിക്കാനാണ്‌ മുതലാളിത്ത വാദികളും ലിബറൽ ചിന്താഗതിക്കാരും ഫാസിസ്റ്റുകളും ഒക്കെ ശ്രമിക്കുന്നത്‌. ഈ സങ്കീര്‍ണത ഉപയോഗപ്പെടുത്തിക്കൊണ്ട്‌ വന്‍തോതില്‍ ജനപ്രിയ വാചകമടി നടത്തി മുതലാളിത്തത്തിന്റെ ചൂഷണസ്വഭാവത്തെ മറച്ചുവെക്കാനും മുതലാളിത്തത്തെ തന്നെ ശാസ്ത്രീയമായി വിശകലനവിധേയമാക്കുന്നത്‌ തടയാനും അവര്‍ ശ്രമിക്കുന്നു.

അഡോൾഫ് ഹിറ്റ്ലർ

സാമ്പത്തികമായി പരിശോധിച്ചാല്‍ മുതലാളിത്തനയങ്ങള്‍ തന്നെയാണ്‌ ഫാസിസം നടപ്പിലാക്കിക്കൊണ്ടിരുന്നത്‌ എന്ന്‌ കാണാനാവും. എന്നാല്‍ അധികാരത്തിന്റെ പ്രയോഗത്തിലും തൊഴിലാളിവര്‍ഗ്ഗത്തിനെ അടിച്ചമര്‍ത്തുന്നതിലുമൊക്കെ വ്യ തൃസ്തതകളും തീവ്രതയും ഉണ്ടായിരുന്നു. ഫാസിസം ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു സാമുഹ്യവ്യവസ്ഥ തന്നെയാണ്‌, അത്‌ വര്‍ഗാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒന്നുമാണ്‌; എല്ലാറ്റിലുമുപരി ചൂഷണാധിഷ്ഠിതവുമാണ്‌. ഇറ്റലിയിലും ജര്‍മ്മനിയിലുമൊക്കെ ഫാസിസ്റ്റുകള്‍ അധികാരത്തിലിരുന്നപ്പോള്‍ ഉല്‍പാദനം നടത്തിയിരുന്നത്‌ ലാഭത്തിനുവേണ്ടി മാത്രമാണ്‌. അധ്വാനശക്തി ഒഴികെയുള്ള ഉലപാദനോപാധികളൊക്കെ ഒരു ന്യൂനപക്ഷത്തിന്റെ കൈകളിലായിരുന്നു. അതില്‍നിന്ന്‌ വലിയ ലാഭമാണ്‌ അതിലെ ഉന്നതശ്രേണിയില്‍ ഉള്ളവര്‍ ഉണ്ടാക്കി കൊണ്ടിരുന്നത്‌. ഭൂരിപക്ഷം വരുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്‌ അവരുടെ അധ്വാനശക്തിയല്ലാതെ മറ്റൊന്നും സ്വന്തമായി ഉണ്ടായിരുന്നില്ല. അവര്‍ കൂലിക്ക്‌ വേണ്ടി ജോലി ചെയ്തു. ഉടമസ്ഥര്‍ക്ക്‌ വേണ്ടി മിച്ചമൂലൃം ഉല്‍പാദിപ്പിച്ചു. അവരെക്കൊണ്ട്‌ പണിയെടുപ്പിക്കുന്നത്‌ എപ്പോള്‍ ലാഭകരമല്ലാതായി മാറുന്നുവോ അപ്പോഴൊക്കെ അവര്‍ തൊഴില്‍രഹിതരായി മാറി. ഈ കാര്യങ്ങളിലെല്ലാം മുതലാളിത്തരാജ്യങ്ങളും ഫാസിസ്റ്റ്‌രാജ്യങ്ങളും തമ്മില്‍ യാതൊരു വ്യത്യാസ വുമില്ലായിരുന്നു. ഫാസിസ്റ്റ്‌ ഇതരര്‍ ഭരിച്ചിരുന്ന ഫ്രാന്‍സിനേക്കാളും ബ്രിട്ടനേക്കാളും യാതൊരു ഗുണമേന്മയും ഇറ്റലിക്കും ജര്‍മ്മനിക്കും ഉണ്ടായിരുന്നില്ല. അവരെല്ലാവരും മുതലാളിത്തത്തിന്റെ പാതയില്‍ തന്നെയായിരുന്നു. എന്നാല്‍ അതില്‍ നിന്ന്‌ വൃത്യസ്തമായിരുന്നത്‌ അന്ന്‌ സോവിയറ്റ്‌ യൂണിയന്‍ മാത്രമായിരുന്നു. അവര്‍ തൊഴിലില്ലായ്മ ഇല്ലാതാക്കുകയും ജനങ്ങള്‍ക്ക്‌ ആവശ്യമുള്ളത്‌ ഉത്പാദിപ്പിക്കുകയും ചെയ്തു.

ഫാസിസത്തിന്റെ സാമ്പത്തിക സ്ഥാപനങ്ങളുടെ സവിശേഷത പരിശോധിക്കുന്നതിന്‌ മുന്‍പ്‌ ഇത്തരം പ്രാഥമിക വിലയിരുത്തല്‍ നടത്തുന്നതിന്‌ നാം നിര്‍ബന്ധിതമായത്‌ അവരുടെ പ്രചാരവേലയുടെ പ്രത്യേകത കൊണ്ടാണ്‌. അവര്‍ ശാസ്ത്രീയമായ സ്വഭാവത്തെ കുറിച്ചോ വസ്തുനിഷ്ഠമായ കാര്യങ്ങളെക്കുറിച്ചോ പറയാതെ അവര്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ശക്തിയായി ആവര്‍ത്തിച്ചുറപ്പിക്കാനാണ്‌ ശ്രമിക്കുക. വസ്തുതകളെക്കാള്‍ അവര്‍ ഈന്നല്‍ കൊടുക്കുന്ന വാക്കുകളാണ്‌ അവര്‍ക്ക്‌ പ്രധാനം. അത്‌ വായനക്കാരില്‍, കേള്‍വിക്കാരില്‍,ഒക്കെ സംശയമുളവാക്കാനിടവരുത്തും.

മുതലാളിത്തത്തെ കുറിച്ച്‌ അവരുടെ വിശകലനം എന്ത്‌ എന്ന്‌ ആദൃം പരിശോധിക്കാം. രണ്ടാമതായി സോഷ്യലിസത്തെ കുറിച്ചും ദേശീയ സോഷ്യലിസത്തെ കുറിച്ചുമുള്ള അവരുടെ നിലപാടെന്ത്‌ എന്നതും പരിശോധിക്കാം. തുടര്‍ന്ന്‌ നാം പരിശോധിക്കേണ്ടത്‌ കോര്‍പ്പറേറ്റ്‌ സ്റ്റേറ്റ്‌ അല്ലെങ്കില്‍ ജര്‍മന്‍ ലേബര്‍ കോഡ്‌ എന്ന്‌ പറയുന്ന ഫാസിസത്തിന്റെ സാമ്പത്തികതത്വങ്ങളെയും പ്രയോഗത്തെയും കുറിച്ചാണ്‌.

മുതലാളിത്തത്തെ കുറിച്ചുളള അവരുടെ കാഴ്ചപ്പാട്‌ തീര്‍ത്തും വിരോധാഭാസമാണ്‌. ഹിറ്റ്‌ലര്‍ പറയുന്നത്‌ മുതലാളിത്തവൃവസ്ഥ എന്നൊന്നില്ല എന്നാണ്‌. മുതലാളിത്ത വ്യവസ്ഥ എന്ന ഒന്ന്‌ നിലനില്‍ക്കുന്നില്ല. തൊഴിലൂടമകള്‍ അവരുടെ വഴിയിലൂടെ പ്രവര്‍ത്തിച്ച്‌ ഉന്നതികളില്‍ എത്തുന്നത്‌ അവരുടെ വൃവസായങ്ങളിലുടെയും അവരുടെ കഴിവുകളിലൂടെയുമാണ്‌. ഈ തെരഞ്ഞെടുപ്പിലൂടെ അവര്‍ തെളിയിച്ചു കാണിക്കുന്നത്‌ അവരൊരു ഉന്നതവിഭാഗത്തില്‍പെട്ടവരാണെന്നും അവര്‍ക്ക്‌ നയിക്കാന്‍ അവകാശമുണ്ടെന്നും ആണ്‌. എല്ലാ വ്യവസായങ്ങളുടെ നേതാക്കളും ഫാക്ടറി കാണ്‍സിലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന എല്ലാ ഇടപെടലുകളെയും തടയണം.” ഇതാണ്‌ ഹിറ്റ്ലറുടെ വാദമെങ്കില്‍ മുസ്സോളിനി പറയുന്നത്‌ മറ്റൊന്നാണ്‌.

മുസ്സോളിനി

മുസ്സോളിനിയുടെ അഭിപ്രായത്തില്‍ “മുതലാളിത്തം എന്നത്‌ അതിന്റെ ഏറ്റവും വികസിതമായ രുപത്തില്‍ വന്‍തോതിലുള്ള ഉപഭോഗത്തിന്‌ വേണ്ടിയുള്ള വന്‍തോതിലുള്ള ഉത്പാദനമാണ്‌. അതിന്‌ പണം നല്‍കുന്നത്‌ ദേശീയമായും അന്തര്‍ദേശീയമായും ഉള്ള അജ്ഞാത മൂലധനമാണ്‌. മുതലാളിത്തത്തിന്റെ അക്കാലത്തെ പ്രതിസന്ധി മുതലാളിത്തത്തിന്റെ പൊതുപ്രതിസന്ധിയാണ്‌ എന്ന്‌ വ്യാഖ്യാനിക്കാനും അദ്ദേഹം തയ്യാറാവുന്നുണ്ട്‌.

ഇങ്ങനെ മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ മുതലാളിത്തത്തെ ബൌദ്ധികമായി നിര്‍വചിച്ച്‌ അതിന്റെ ചൂഷണാധിഷ്ഠിത സ്വഭാവത്തെ മറച്ചുവെക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. മൂലധനത്തിനെ അപഗ്രഥിക്കാനും അദ്ദേഹം തയ്യാറായില്ല. അങ്ങനെ ചെയ്താല്‍ ഫാസിസത്തിന്റെ മുതലാളിത്ത അടിസ്ഥാനം പുറത്തുവരുമായിരുന്നു. മൂലധനത്തിന്റെ വളര്‍ച്ചയുടെ മൂന്ന്‌ ഘട്ടങ്ങളെക്കുറിച്ച്‌ അദ്ദേഹം വിശദീകരിക്കുന്നുണ്ട്‌. അതില്‍ ആദ്യത്തെ ഘട്ടമായ 1830 മുതല്‍ 1870 വരെയുള്ള കാലഘട്ടം സ്വതന്ത്രമത്സരത്തിന്റേതാണ്‌. 1870 മുതല്‍ OB വരെയുള്ള കാലഘട്ടം വന്‍കിട ട്രസ്റ്റുകള്‍ വളര്‍ന്നുവരുന്ന മാന്ദ്യത്തിന്റേതായ ഘട്ടമാണ്‌. അതിനുശേഷം ഉള്ള ഘട്ടം യുദ്ധത്തിന്റെതും നാശത്തിന്റെതും ആണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ അദ്ദേഹം ഒരു ചോദ്യം ഉന്നയിക്കുന്നു. “കഴിഞ്ഞ നാലു  വര്‍ഷങ്ങളായി നമ്മള്‍ ഒരു പ്രതിസന്ധിയുടെ പിടിയിലാണ്‌ -ഈ പ്രതിസന്ധി മുതലാളിത്ത വൃവസ്ഥക്കുള്ളിലെ പ്രതിസന്ധി ആണോ അതോ മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധിയാണോ?” എന്നതാണ്‌ അദ്ദേഹത്തിന്റെ ചോദ്യം.

തുടര്‍ന്ന്‌ അദ്ദേഹം ഉത്തരത്തിലേക്ക്‌ എത്തുന്നു. ഫാസിസ്റ്റ്‌ ഇറ്റലിയെ കഴിഞ്ഞ നാല് വര്‍ഷമായി പിടിയിലാക്കിയ പ്രതിസന്ധി മുതലാളിത്തവൃവസ്ഥയുടെ പ്രതിസന്ധിയാണ്‌. മറുഭാഗത്ത്‌ ഹിറ്റ്‌ലര്‍ പറഞ്ഞത്‌ അങ്ങനെയൊരു മുതലാളിത്ത പ്രതിസന്ധി നിലനില്‍ക്കുന്നില്ല എന്നാണ്‌. അതിന്‌ വിരുദ്ധമായി പ്രധാനപ്പെട്ട ഒരു കുറ്റസമ്മതം നടത്തിക്കൊണ്ട്‌ മുസ്സോളിനി ഉന്നയിക്കുന്ന അടുത്ത വാദഗതി ഇറ്റലി ഒരു മുതലാളിത്തരാഷ്ട്രമല്ല എന്നാണ്‌.

എന്തടിസ്ഥാനത്തിലാണ്‌ അദ്ദേഹം ഇങ്ങനെ ഒരു വാദഗതി ഉന്നയിക്കുന്നത്‌? അദ്ദേഹത്തിന്റെ വാദം ഇറ്റലിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും കൃഷിയില്‍ നിന്നും ചെറുകിട വ്യവസായത്തില്‍ നിന്നുമാണ്‌ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌ എന്നാണ്‌. എന്നാല്‍ ഇതുകൊണ്ട്‌ മുതലാളിവര്‍ഗ്ഗത്തിന്റെയോ മുതലാളിത്തചൂഷണത്തിന്റെയോ മേധാവിത്വം കുറയാന്‍ പോകുന്നില്ല എന്ന്‌ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. ചെറുകിട വൃവസായത്തിലും കൃഷിയിലുമൊക്കെ മുതലാളിത്തം പിടിമുറുക്കുകയും ചെറുകിടകര്‍ഷകരെയും ചെറുകിട ഉത്പാദകരെയും വന്‍തോതില്‍ ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്‌.

മുസോളിനിയുടെ കാലത്ത്‌ ചെറുകിടവൃവസായവും കൃഷിയുമാണ്‌ ഇറ്റലിയുടെ പ്രധാന വരുമാനമാര്‍ഗം എന്നതിനാല്‍ അതിനെ മുതലാളിത്തമായി അംഗീകരിക്കാനാവില്ല എങ്കില്‍ മുസോളിനിയുടെ വരവിന്‌ മുമ്പും, അതായത്‌ ഫാസിസത്തിന്‌ മുമ്പും ഇറ്റലി മുതലാളിത്തരാജ്യം അല്ല എന്ന്‌ അംഗീകരിക്കേണ്ടി വരും. അത്‌ അംഗീകരിക്കാന്‍ ഫാസിസ്റ്റുകള്‍ തയ്യാറാവുന്നില്ല. കഴിഞ്ഞ നാലു വര്‍ഷമായി മുതലാളിത്ത പ്രതിസന്ധിയുടെ പിടിയില്‍ അമര്‍ത്തപ്പെട്ട ഇറ്റലിയെ രക്ഷിക്കാന്‍ ഫാസിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോര്‍പ്പറേറ്റ്‌ വ്യവസ്ഥയ്ക്ക്‌ കഴിഞ്ഞില്ല. അത്തരം ഒരു വ്യവസ്ഥ ലോകത്തിനെ ആകെ രക്ഷിക്കുമോ എന്ന ചോദൃത്തിന്‌ ‘രക്ഷിക്കും’ എന്ന ഉത്തരം പറഞ്ഞ്‌ രക്ഷപ്പെടുകയാണ്‌ മുസോളിനി ചെയ്തത്‌. കാരണമായി പറഞ്ഞത്‌ ഇത്‌ മുതലാളിത്തത്തിന്റെ ഒരു പൊതു പ്രതിസന്ധിയാണെന്നും അതിന്‌ പരിഹാരം കാണാന്‍ കോര്‍പ്പറേറ്റ്‌ സ്റ്റേറ്റുകള്‍ക്ക്‌ കഴിയും എന്നുമാണ്‌. ഇങ്ങനെ തരത്തിനൊത്ത്‌ എന്തും പറയാവുന്ന ഒന്നാണ്‌ ഫാസിസത്തിന്റെ താത്വികനിലപാടുകള്‍ എന്നാണ്‌ ഇതൊക്കെ വൃക്തമാക്കുന്നത്‌.

മുതലാളിത്തപ്രതിസന്ധി പരിഹരിക്കാന്‍ കോര്‍പ്പറേറ്റ്‌ ഭരണകൂടത്തിന്‌ കഴിയും എന്നായിരുന്നല്ലോ മുസ്സോളിനിയുടെ വാദം. അങ്ങനെയെങ്കില്‍ 1929 -30 കാലത്ത്‌ ഇറ്റലി മുതലാളിത്തപ്രതിസന്ധിക്ക്‌ അടിപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‌ കോര്‍പ്പറേറ്റ്‌ ഭരണകൂടത്തിന്റെ സഹായത്തോടെ ഈ പ്രതിസന്ധി പരിഹരിക്കാമായിരുന്നില്ലേ? എന്നാല്‍ അന്ന്‌ അദ്ദേഹം വാദിച്ചത്‌ മറ്റേതൊരു മുതലാളിത്ത രാജ്യത്തെ പോലെയും ഫാസിസ്റ്റ്‌ ഇറ്റലിയും പ്രതിസന്ധി പരിഹരിക്കുന്ന കാരൃത്തില്‍ നിസ്സഹായാവസ്ഥയിലാണ്‌ എന്നാണ്‌. അന്ന്‌ അദ്ദേഹത്തിന്റെ പ്രസംഗം (1930 ഒക്ടോബര്‍ 1) ഇപ്രകാരമായിരുന്നു.ഇറ്റലിയടക്കം ലോകമാകെ സ്ഥിതിഗതികള്‍ വഷളായിരിക്കുന്നു. ഭരണകൂടത്തിന്‌ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാനാവില്ല. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാഷ്ടത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍ ആയ ഹുവറിനു പോലും സ്വന്തം കുടുംബത്തെ ചിട്ടപ്രകാരമാക്കാന്‍ കഴിഞ്ഞില്ല.”

ഭരണകൂടത്തിന്‌ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവില്ല എന്ന്‌ പറയുമ്പോള്‍ മുസ്സോളിനിയുടെ കൈകളിലായിരുന്നു ഭരണകുടം. ഫാസിസത്തിന്റെ കൈകളിലായിരുന്നു ഭരണകൂടം. അതിന്‌ അത്ഭുതങ്ങള്‍ ഒന്നും സംഭവിപ്പിക്കാനാവില്ല എന്ന്‌ തുറന്നു സമ്മതിക്കുകയാണ്‌ മുസ്സോളിനി ചെയ്തത്‌. ഒരു മുതലാളിത്ത രാജ്യത്തില്‍ നിന്നും അത്തരം അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിട്ട്‌ കാര്യമില്ല. എന്നാല്‍ ഇതിലൂടെ ഫാസിസ്റ്റ്‌ രാഷ്ടം മുതലാളിത്തരാഷ്ടം തന്നെയാണെന്നും അതിന്‌ പ്രതിസന്ധികളെ പരിഹരിക്കുന്നതിനുള്ള ശേഷിയില്ലെന്നും തുറന്നു സമ്മതിക്കുകയാണ്‌ മുസോളിനി ചെയ്തത്‌.

ഇനി നമുക്ക്‌ ഫാസിസ്റ്റുകളുടെ “സോഷ്യലിസം” എന്തെന്ന്‌ പരിശോധിക്കാം. 1934 ജനുവരി 48 ന്‌ നടത്തിയ പ്രസംഗത്തില്‍ സോഷ്യലിസത്തെ മൊത്തത്തില്‍ കുറ്റപ്പെടുത്തുകയാണ്‌ മുസ്സോളിനി ചെയ്തത്‌. സമ്പദ്‌ വൃവസ്ഥയെ ഉദ്യോഗസ്ഥവല്‍ക്കരണത്തിന്‌ വിധേയമാക്കുകയാണ്‌ സോഷ്യലിസം ചെയ്യുന്നത്‌ എന്നായിരുന്നു കുറ്റപ്പെടുത്തല്‍.

ജര്‍മ്മന്‍ ഫാസിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അവര്‍ ദേശീയസോഷ്യലിസത്തിന്‌ വേണ്ടി നിലകൊള്ളുന്നവരായിരുന്നു. എന്നാല്‍ അവര്‍ സോഷ്യലിസം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌ എന്തായിരുന്നു ? അവരുടെ വൃത്യസ്തരായ നേതാക്കന്മാര്‍ വ്യത്യസ്തങ്ങളായ നിര്‍വചനങ്ങളാണ്‌ നല്‍കിയിട്ടുള്ളത്‌. നാസിപാര്‍ട്ടിയുടെ പരിപാടിയിലെ പതിമൂ ന്നാമത്തെ ഇനം എല്ലാ ട്രസ്റ്റുകളുടെയും ദേശസാല്‍ക്കരണമാണ്‌. എന്നാല്‍ അവരുടെ പാര്‍ട്ടിയുടെ സാമ്പത്തികകാര്യ വിദഗ്ധനായ ഫെദര്‍ അവരുടെ മാനിഫെസ്റ്റോയില്‍ പലിശ അടിമത്തത്തെ കുറിച്ച്‌ വിശദീകരിക്കുന്നതിനിടയില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌. “എല്ലാ ആത്മാര്‍ത്ഥതയുള്ള രാഷഷ്ട്രീയക്കാര്‍ക്കും അറിയാവുന്ന കാരൃം പൊതുവായ സാമൂഹ്യവല്‍ക്കരണത്തിന്‌ അര്‍ത്ഥം സാമ്പത്തികതകര്‍ച്ചയും ഭരണകൂടത്തിന്റെ പാപ്പരീകരണവും ആണ്‌. അതുകൊണ്ട്‌ നമ്മളുടെ അടയാളവാക്ക്‌ സോഷ്യലിസ്റ്റവല്‍ക്കരണമല്ല മറിച്ച്‌ അപസോഷ്യലിസ്റ്റവല്‍ക്കരണമാണ്‌’

ഹിറ്റ്ലറുടെ പ്രധാന പ്രചാരകനായിരുന്ന ഗീബെല്‍സ്‌ എഴുതിയ ദേശീയ സോഷ്യലിസ്റ്റുകളുടെ എബിസി എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്‌ “എല്ലാ ഉല്‍പാദനോപാധികളുടെയും സാമൂഹൃവല്‍ക്കരണം എന്നത്‌ തീര്‍ത്തും നേടാനാവാത്ത ഒരു കാര്യമാണ്‌ “ എന്നാണ്‌. നേരത്തെ പറഞ്ഞ നാസി പാര്‍ട്ടിയുടെ സാമ്പത്തിക ശാസ്ത്രവിദഗ്ധനായ ഫെദര്‍ ഒരു കൂട്ടം ബിസിനസുകാരുടെ യോഗത്തില്‍  പറഞ്ഞത്‌ “ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ ഭരണകൂടത്തിന്‌ ബിസിനസ്സില്‍ പങ്കാളിയാവാന്‍ കഴിയില്ല” എന്നും “നിങ്ങളുടെയൊന്നും സംരംഭങ്ങള്‍ ദേശസാല്‍ക്കരിക്കപ്പെടും എന്ന്‌ ഭയക്കേണ്ടതില്ല” എന്നുമായിരുന്നു. ഇതുതന്നെയാണ്‌ ഹിറ്റ്‌ലറുടെ ജര്‍മ്മനിയിചൂഷണം അതിന്റെ പാരമ്യത്തില്‍ നടക്കുകയും ചെയ്തു.

അപ്പോള്‍ പിന്നെ എന്താണ്‌ ഇവര്‍ പറയുന്ന സോഷുലിസം? അതിന്‌ നിര്‍വചനങ്ങള്‍ ഒരുപാടുണ്ട്‌. ചിലതു മാത്രം നോക്കാം. 1932 ജൂണ്‍ മാസം 44ന്‌ നാസി പാര്‍ട്ടിയുടെ ഓദ്യോഗിക വക്താവായ ഗിഗര്‍ സ്ട്രസ്സര്‍ ഒരു റേഡിയോ പ്രഭാഷണത്തിനിടെ നല്‍കിയ നിര്‍വചനം ഇതാണ്‌. “സോഷ്യലിസം എന്നതുകൊണ്ട്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ വൃക്തികളെയും ഗ്രൂപ്പുകളെയും എല്ലാതരത്തിലുമുള്ള ചൂഷണത്തില്‍ നിന്ന്‌ സംരക്ഷിക്കുന്നതിന്‌ വേണ്ടി ഗവണ്‍മെന്റ്‌ നടപടികള്‍ സ്വീകരിക്കുക എന്നതാണ്‌. റെയില്‍വേ ഭരണകുടം ഏറ്റെടുക്കുക, തെരുവു കാറുകളും പവര്‍ പ്ലാന്റുകളും ഗ്യാസ്‌ ജോലികളും മറ്റും  മുനിസിപ്പാലിറ്റി ഏറ്റെടുക്കുക,കൃഷിക്കാരെ ശാക്തീകരിക്കുക.ഭരണകൂടത്തില്‍ ഗില്‍ഡ്‌ വ്യവസ്ഥ നടപ്പിലാക്കുക,നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്തുന്ന പ്രഷ്യന്‍ ഓഫീസര്‍മാരുടെ വ്യവസ്ഥ നടപ്പിലാക്കുക,ജര്‍മന്‍ ഉദ്യോഗസ്ഥരുടെ അഴിമതി രാഹിത്യം നടപ്പിലാക്കുക,പഴയ ചുമരുകള്‍,ടണ്‍ഹാളുകള്‍, ഇംപീരിയല്‍ സിറ്റിയിലെ കത്തീഡ്രല്‍ എന്നിവയൊക്കെയാണ്‌ ജര്‍മന്‍ സോഷ്യലിസത്തിന്റെ ചിഹ്നങ്ങള്‍ ആയി ഞങ്ങള്‍ ആവശ്യപ്പെടുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുള്ളത്‌. “പഴയ ഫാബിയന്‍ സോഷ്യലിസത്തിന്റെ ചില മുദ്രാവാകൃങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ്‌ അദ്ദേഹം ചെയ്തിട്ടുള്ളത്‌.

ഹിറ്റ്ലറുടെ ഏറ്റവും അടുത്ത മന്ത്രി ആയിരുന്നല്ലോ ഗീബൽസ് . അദ്ദേഹം പ്രഷ്യ വീണ്ടും പ്രഷ്യന്‍ ആയി തീരണം എന്ന ഒരു ബ്രോഷര്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞത്‌ സോഷ്യലിസം എന്നത്‌ പ്രഷൃനിസം ആകുന്നു. പ്രഷ്യനിസം എന്ന സങ്കല്പനം ഞങ്ങള്‍ സോഷ്യലിസത്തിന്‌ സമാനമായാണ്‌ കണക്കാക്കുന്നത്‌.” ഇത്‌ പറഞ്ഞ ഗീബല്‍സ്‌ തന്നെ “ഞങ്ങളുടെ സോഷ്യലിസമാണ്‌ പ്രഷ്യയിലെ രാജാക്കന്മാരെ സജീവമാക്കി മാറ്റിയത്‌; പ്രഷ്യന്‍ബ്രിഗേഡിയര്‍മാരുടെ റെജിമെന്റുകളുടെ ചിട്ടയായ ചുവടുവെപ്പില്‍ പ്രതിഫലിക്കുന്നത്‌ അതാണ്‌ ; അതാണ്‌ കര്‍ത്തവൃത്തിന്റെ സോഷ്യലിസം”

ചുരുക്കിപ്പറഞ്ഞാല്‍ രാജവാഴ്ചയേയും സൈനിക മേധാവിത്വത്തെയും ഒക്കെ നിയന്ത്രിച്ച ഒരു ചിന്താഗതിയായിരുന്നു സോഷ്യലിസം എന്ന്‌ പറഞ്ഞുവെക്കാനാണ്‌ ഗീബല്‍സ്‌ ശ്രമിച്ചത്‌. ഇതുപോലെ പരസ്പരവിരുദ്ധമായിരുന്നു സോഷ്യലിസത്തെ സംബന്ധിച്ച്‌ നാഷണല്‍ സോഷ്യലിസ്റ്റുകാര്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്ന സിദ്ധാന്തങ്ങള്‍.

ഫാസിസ്റ്റുകള്‍ അവരുടെ സ്വന്തം പ്രതൃയശാസ്ത്രമായി പ്രഖ്യാപിച്ചതാണ്‌ കോര്‍പ്പറേറ്റ്‌ ഭരണകൂടങ്ങള്‍. അത്‌ സംബന്ധിച്ച്‌ ഇതുപോലെ നിരവധി വ്യാഖ്യാനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. 1927 ല്‍ പ്രസിദ്ധീകരിച്ച ഇറ്റാലിയന്‍ ലേബര്‍ ചാര്‍ട്ടര്‍ ആണ്‌ അതിലൊന്ന്‌. അതില്‍ ഇപ്രകാരം പറയുന്നു “കോര്‍പ്പറേറ്റ്‌ ഭരണകുടം കരുതുന്നത്‌ ഉത്പാദനരംഗത്ത്‌ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം സ്വകാര്യ മുന്‍കൈയെടുക്കലുകളാണ്‌ ഏറ്റവും ഫലപ്രദവും മൂല്യവത്തുമായ ഉപകരണം.

സ്വകാര്യസംരഭങ്ങളുടെ പ്രവര്‍ത്തനം എന്നത്‌ ദേശീയതാല്‍പര്യമുണര്‍ത്തുന്ന ഒരു വിഷയമാണെന്നതിനാല്‍ സംരംഭത്തിന്റെ സംഘാടകര്‍ അതിന്റെ ഉല്‍പാദന മാനേജ്‌മെന്‍റ്‌ സംബന്ധിച്ച്‌ ഭരണകൂടത്തോട്‌ ഉത്തരവാദിത്വമുള്ളവരായിരിക്കണം. ഉല്‍പാദന ഘടകങ്ങള്‍ അതായത്‌ അധ്വാനശക്തിയും മൂലധനവും പൊതുവായ സംരംഭങ്ങളില്‍ സഹകരിക്കേണ്ടവരാണെന്നതിനാല്‍ അവര്‍ക്കിടയില്‍ പരസ്‌ പര്യത്തോടെ കാണേണ്ട അവകാശങ്ങളും കടമകളും വളര്‍ന്നുവരും. ജീവനക്കാര്‍, അതായത്‌ തൊഴിലാളിയായാലും ഗുമസ്തനായാലും നൈപുണുമുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നവരായാലും അവരൊക്കെ ഒരു സാമ്പത്തിക സംരംഭത്തില്‍ സജീവമായി സഹകരിക്കേണ്ടവരാണ്‌. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദ്ദേശം കൊടുക്കുന്നതിനുള്ള ഉത്തരവാദിത്വം തൊഴില്‍ ഉടമയ്ക്ക്‌ ആയിരിക്കും” ഇതാണ്‌ ഒരു പുതിയ കാര്യമായി കോര്‍പ്പറേറ്റ്‌ സ്റ്റേറ്റ്‌ എന്ന്‌ പറഞ്ഞ്‌ അവതരിപ്പിക്കാന്‍ ഫാസിസ്റ്റുകള്‍ തയ്യാറായത്‌. എല്ലാ മുതലാളിത്ത രാജ്യങ്ങളിലും ഇതുതന്നെയാണ്‌ സ്ഥിതി എന്ന്‌ മറച്ചുവച്ചുകൊണ്ടാണ്‌ ഇതൊരു പുതിയ കാരൃമായി അവതരിപ്പിക്കാന്‍ വേണ്ടി ശ്രമിച്ചത്‌.  ഈ സിദ്ധാന്തത്തിനെ ലിബറലിസത്തിനും കമ്മ്യൂണിസത്തിനും ഇടയിലുള്ള ഒന്നായി അവതരിപ്പിക്കാനും ഫാസിസ്റ്റുകള്‍ ശ്രമിച്ചിട്ടുണ്ട്‌.

1933 ല്‍ “ഫാസിസത്തിന്റെ സാമ്പത്തിക അടിത്തറ” എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഫാസിസ്റ്റ്‌ അനുകൂലിയായ പോള്‍ എയിന്‍സിഗ്‌ ആണ്‌ അതെഴുതിയത്‌. അദ്ദേഹമാണ്‌ പുതിയ സാമ്പത്തിക വ്യവസ്ഥ (കോര്‍പ്പറേറ്റ്‌ ഭരണകുടം)ലിബറല്‍ മുതലാളിത്തത്തില്‍ നിന്നും കമ്മ്യൂണിസത്തില്‍ നിന്നും മായലികമായി തന്നെ വൃതൃസ്തമായ ഒന്നാണ്‌ എഴുതിയത്‌. “ഒരു കോര്‍പ്പറേറ്റ്‌ ഭരണകൂടത്തില്‍ ഏതൊരു മുതലാളിത്ത രാജ്യത്തെയും പോലെ തന്നെ സ്വകാര്യ സ്വത്തുടമസ്ഥത ആദരിക്കപ്പെടുന്നു. അവിടെ നഷ്ടപരിഹാരം നല്‍കാതെ ഒരു പിടിച്ചെടുക്കലും നടത്താറില്ല. ഉല്‍പാദന ഉപാധികളില്‍ ഒന്നായ തൊഴിലിനെ നിയന്ത്രിക്കുന്നതിനും പരിമിതപ്പെടുത്തുന്നതിനും നേര്‍വഴിക്ക്‌ നടത്തുന്നതിനുമായി ഈ അവകാശം കൈവശം വയ്ക്കുകയും പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിനായി വിതരണ രംഗത്ത്‌ ഇടപെടുകയും ചെയ്യുന്നു. ഒരു മുതലാളിത്ത രാജ്യ ത്തിലേതിനേക്കാളുപരിയായി ഉല്‍പാദനോപാധികളെ സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കുന്നതിനെ അത്‌ ലക്ഷ്യം വെക്കുന്നില്ല. സ്വകാര്യ ഉടമസ്ഥത എന്നത്‌ പൊതുവായ നിയമവും ഭരണകൂട സ്വത്തുടമസ്ഥത എന്നത്‌ അപൂര്‍വതയും ആണ്‌. വ്യക്തിപരമായ മുന്‍കൈ ഭരണകൂട ഉടമസ്ഥതയുടെ ഇടപെടല്‍ കൊണ്ട്‌ മറികടക്കാറില്ല. എന്നാല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനുള്ള അവകാശം ആവശുമാകുമ്പോള്‍ ഉപയോഗിക്കുന്നതിനായി സര്‍ക്കാര്‍ കൈവശം വെച്ചിരിക്കുകയാണ്‌. പൊതു താല്‍പര്യത്തിന്‌ ഹാനികരമാവുന്ന വിധം പോകുന്നത്‌ തടയാനാണ്‌ അത്‌. സമൂഹത്തിനാകെ അതുകൊണ്ട്‌ ഗുണം ലഭിക്കുക എന്നതാണ്‌ ലക്ഷ്യംവെക്കുന്നത്‌ എന്നായിരുന്നു അതിലെ വ്യാഖ്യാനം. വളച്ചുകെട്ടി മുതലാളിത്തം സംരക്ഷിക്കും എന്ന്‌ പറയുകയാണ്‌ വാസ്തവത്തില്‍ അദ്ദേഹം ചെയ്തത്‌.

ഫാസിസ്റ്റുകള്‍ പറയുന്ന കോര്‍പ്പറേഷനുകള്‍ വെറും ഉപദേശകസമിതികള്‍ മാത്രമാണ്‌. അവയുടെ നിയന്ത്രണം ഓരോസംരംഭത്തിലും കയ്യാളുന്നത്‌ അവയുടെ തൊഴിലുടമകളാണ്‌. അവര്‍ക്ക്‌ മുകളില്‍ ഭരണകൂടമാണ്‌. ഇത്‌ എല്ലാ മുതലാളിത്ത രാജ്യങ്ങളിലും ഇങ്ങനെ തന്നെയാണ്‌. ഈ കോര്‍പ്പറേഷനുകളില്‍ ഫാസിസ്റ്റ്‌ രാജ്യങ്ങളില്‍ തൊഴിലാളികളുടെയും മുതലാളികളുടെയും സംയുക്ത സമിതികള്‍ ഉണ്ടാക്കുന്നു എന്നാണ്‌ പറയുന്നത്‌. പക്ഷേ അതിലേക്ക്‌ തൊഴിലാളികളുടെ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്നത്‌ ഫാസിസ്റ്റ്‌ ഭരണകുടം അംഗീകരിച്ചിട്ടുള്ള തൊഴിലാളി സംഘടനകളില്‍ നിന്നും മാത്രമാണ്‌. അങ്ങനെ അംഗീകരിക്കുന്നതിന്‌ ആകെ തൊഴിലാളികളുടെ പത്തില്‍ ഒന്ന്‌ അംഗീകാരം മാത്രമാണ്‌ യൂണിയന്‍ നേടിയെടുക്കേണ്ടത്‌. 1926 ജൂലൈ ഒന്നിന്‌ പുറപ്പെടുവിച്ച വിധിപ്രകാരം കോര്‍പ്പറേഷനുകളുടെ കടമകള്‍ താഴെപ്പറയുന്നവയാണ്‌.

(1)  ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുക

(2) ഉത്പാദനത്തെ ഏകോപിപ്പിക്കുന്നതിനും അതിന്റെ സംഘാടനം മെച്ചപ്പെടുത്തുന്നതിനുമായുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കുക

(3)  തൊഴിലാളികളെ കൈമാറുന്നതിനുള്ള ചിട്ടവട്ടങ്ങള്‍ രൂപപ്പെടുത്തുക

(4)  തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തുക

ഈ കോര്‍പ്പറേഷനുകള്‍ക്ക്‌ പോലും യാതൊരു ജോലിയും സര്‍ക്കാര്‍ ഏല്‍പ്പിച്ചു കൊടുത്തിരുന്നില്ല. എല്ലാം അവര്‍ നേരിട്ട്‌ ചെയ്യുകയാണ്‌ ചെയ്തത്‌.

ഫലത്തില്‍ കോര്‍പ്പറേഷനുകള്‍ താഴെ പറയുന്ന കാര്യങ്ങളാണ്‌ നിര്‍വഹിച്ചത്‌.

1-സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ഗ്ഗഘടനയുടെയും വര്‍ഗ്ഗചൂഷണത്തിന്റെയും പരിപാലനം “ജൈവപരമായ ഐക്യം “ മുതലായവയുടെ പേരില്‍ ഭംഗിയായി നടത്തുക.

2-മുതലാളിത്ത ഉടമസ്ഥത,സ്വകാര്യസംരംഭങ്ങള്‍,ലാഭം എന്നിവ പരിപാലിക്കുക

3-ആവശ്യമായ സ്ഥലങ്ങളില്‍ പരിമിതമായ ഭരണകൂടഇടപെടലുകളോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തുക.

4-മൂലധനത്തിന്റെയും അധ്വാനത്തിന്റെയും സംയുക്ത വ്യവസായ കൌണ്‍സിലുകള്‍ അല്ലെങ്കില്‍ നിര്‍ബന്ധിത ഒത്തുതീര്‍പ്പ്‌ സമിതികള്‍ രൂപപ്പെടുത്തുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക

ഇതൊക്കെ എല്ലാ ആധുനികമുതലാളിത്ത രാജ്യങ്ങളിലും നടന്നുവരുന്ന കാര്യങ്ങളാണ്‌. പക്ഷേ ഫാസിസ്റ്റുകള്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ ഇതൊക്കെ കോര്‍പ്പറേഷനുകളുടെ മറവില്‍ നടത്താന്‍ തീരുമാനിച്ചു എന്നത്‌ മാത്രമാണ്‌ ഫാസിസം വരുത്തിയമുറ്റം.

മറ്റു മുതലാളിത്ത രാജ്യങ്ങളിലേത്‌ പോലെയായിരുന്നു ഫാസിസ്റ്റു രാജ്യങ്ങളിലെ കോര്‍പ്പറേറ്റ്‌ ഭരണകൂടം എന്ന്‌ പറഞ്ഞാല്‍ അത്‌ തെറ്റാണ്‌. ഫാസിസ്റ്റു രാജ്യങ്ങളിലെ കോര്‍പ്പറേറ്റ്‌ ഭരണകൂടം അടിസ്ഥാനപ്പെടുത്തിയിരുന്നത്‌ അക്രമാസക്തമായ നീക്കങ്ങളിലൂടെ തൊഴിലാളികളുടെ സ്വതന്ത്ര സംഘടനകളെ ഇല്ലാതാക്കുകയും പണിമുടക്കാനുള്ള അവകാശം എടുത്തു കളയുകയും ചെയ്യുക എന്നതായിരുന്നു. ഇതായിരുന്നു ഫാസിസ്റ്റ്‌ കോര്‍പ്പറേറ്റ്‌ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അത്രത്തോളം ചെയ്യാന്‍ ആധുനിക മുതലാളിത്ത രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ തയ്യാറായിരുന്നില്ല. എന്നുവച്ച്‌ അവര്‍ അത്‌ ആഗ്രഹിച്ചിരുന്നില്ല എന്ന്‌ കരുതേണ്ടതില്ല.

1926 ഏപ്രില്‍ 3 ന്‌ തയ്യാറാക്കിയ സിന്‍ഡിക്കേറ്റുകള്‍ സംബന്ധിച്ച ഇറ്റാലിയന്‍ നിയമത്തിന്റെ പതിനെട്ടാം അധ്യായത്തില്‍ താഴെ പറയും പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്. “മൂന്നോ അതിലധികമോ വരുന്ന തൊഴിലാളികളും ജീവനക്കാരും തൊഴില്‍ ചെയ്യുന്നത്‌ നിര്‍ത്തി വെച്ചാല്‍,അല്ലെങ്കില്‍ തൊഴില്‍ ചെയ്യുന്നതിന്റെ തുടര്‍ച്ചയും കൃത്യതയും ഇല്ലാതാക്കുന്നതിനുവേണ്ടി തടസ്സം വരുത്തുന്ന വിധം പ്രവര്‍ത്തിക്കുകയും,നിലനില്‍ക്കുന്ന കരാറുകളില്‍ മാറ്റം വരുത്താന്‍ തൊഴിലുടമകളെ നിര്‍ബന്ധിക്കുകയും ചെയ്താല്‍ അവര്‍ 100 മുതല്‍ 1000 ലയര്‍ വരെ പിഴയൊടുക്കേണ്ടതായി വരും.”

മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന്‌ നേതൃത്വം കൊടുക്കുന്നവര്‍, പ്രോത്സാഹിപ്പിക്കുന്നവര്‍, സംഘടിപ്പിക്കുന്നവര്‍,ഒരു വര്‍ഷത്തിനു മുകളിലും രണ്ടുവര്‍ഷത്തിനു താഴെയും വരുന്ന കാലം ജയില്‍ ശിക്ഷ അനുഭവിക്കുകയും പിഴ അടക്കേണ്ടതായി വരികയും ചെയ്യും”

ഇവിടെയാണ്‌ ഫാസിസ്റ്റ്‌ കോര്‍പ്പറേറ്റ്‌ ഭരണകുടത്തിന്റെ അന്ത:സത്ത നിലകൊള്ളുന്നത്‌. ബാക്കിയൊക്കെ മുഖംമൂടികള്‍ മാത്രമാണ്‌. ഫാസിസ്റ്റ്‌ ഭരണകുടത്തില്‍ തൊഴില്‍ സമരങ്ങള്‍ ,ലോക്ക് ഔട്ടുകൾ എല്ലാം  നിയമവിരു ദ്ധമാക്കിയിരിക്കുന്നു. തൊഴിലാളികളുടെ വേതനം വെട്ടിക്കുറക്കാനുള്ള അവകാശം പോലും അവിടെ ഭരണകൂടം ഏറ്റെടുത്തിരിക്കുന്നു. വ്യാവസായിക രംഗത്ത്‌ സമാധാനം (പണിമുടക്ക്‌ നിരോധനം) ഉറപ്പുവരുത്തിയിരിക്കുന്നു. ഇതാണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌. വര്‍ഗ്ഗസമരം ഇല്ലാതാക്കാനാവും എന്നത്‌ തെറ്റിദ്ധാരണ മാത്രമാണ്‌ എന്നും എന്നാല്‍ ഇറ്റലിയില്‍ അത്‌ സംഭവിച്ചിരിക്കുന്നു എന്നുംവരെ അവകാശപ്പെടാന്‍ ഫാസിസ്റ്റുകള്‍ തയ്യാറായി.’

Hot this week

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

Topics

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

കാഴ്‌ചയിലെ അപൂർവ നിമിഷങ്ങൾ

പ്രകൃതിയും മനുഷ്യനും മറ്റ്‌ ജീവജാലങ്ങളുമൊക്കെച്ചേരുന്ന രൂപങ്ങളിൽ പ്രകാശനിർണയത്തിലൂടെ ലഭ്യമാകുന്ന വർണസങ്കലനത്തെ സൂക്ഷ്‌മമായി...

ജാനകിvs ജാനകി വി : അപായമണിമുഴക്കം പ്രമുഖരുടെ പ്രതികരണം

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക്   സെൻസർ ബോർഡ് ...

ഫാസിസവും നവഫാസിസവും‐ 12

അപരത്വം നവലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങളും...
spot_img

Related Articles

Popular Categories

spot_imgspot_img