രക്തം മരവിക്കുന്ന ഉത്തരേന്ത്യൻ യാഥാർഥ്യം

കെ എ നിധിൻ നാഥ്‌

ത്തരേന്ത്യയിലെ ഒരു ഉൾനാടൻ റെയിൽവേ സ്​റ്റേഷനിൽ രാത്രിയിൽ അമ്മയ്‌ക്കൊപ്പം കിടന്ന്‌ ഉറങ്ങുന്ന കുഞ്ഞിനെ കാണാതാകുന്നു. തുടർന്ന്‌ കുട്ടിയെ തേടിയുള്ള അമ്മയുടെയും അവർക്കൊപ്പം ചേരുന്ന രണ്ട്‌ സഹോദരങ്ങളുടെയും അന്വേഷണമാണ്‌ സ്‌റ്റോളൻ. ഒരു ത്രില്ലർ സിനിമയുടെ സ്വഭാവത്തിൽ തുടങ്ങുന്ന കരൺ തേജ്‌പാൽ ചിത്രം ഉത്തരേന്ത്യയുടെ ആൾക്കൂട്ട ആക്രമണത്തിന്റെ രക്തം മരവിപ്പിക്കുന്ന കാഴ്‌ചയുടെ ചലച്ചിത്രാവിഷ്‌കാരമാണ്‌. യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കി ഒരുക്കിയ സിനിമയായാണ്‌ അണിയറ പ്രവർത്തകർ സ്‌റ്റോളൻ പ്രേക്ഷകരിലേക്ക്‌ എത്തിച്ചിട്ടുള്ളത്‌. മിയ മെൽസർ അവതരിപ്പിക്കുന്ന ജുമ്പയുടെ ആറ്‌ മാസം പ്രായമായ കുഞ്ഞിനെയാണ്‌ തട്ടിക്കൊണ്ട്‌ പോകുന്നത്‌. ഗൗതം ബൻസാലായി അഭിഷേക് ബാനർജി, സഹോദരനായ രാമൻ ബൻസാലായി ശുഭം വർധൻ എന്നിവരാണ്‌ സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ. റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന ഗൗതം ജുമ്പയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നത്‌ കാണുന്നു. എന്നാൽ കുഞ്ഞിനെ ഗൗതം തട്ടിയെടുത്തതാണെന്ന്‌ ജുമ്പ തെറ്റിദ്ധരിക്കുന്നു. തുടർന്ന്‌ കുട്ടിയെ കണ്ടെത്തുക എന്നത്‌ ഇവരുടെ കൂടി ജീവിത പ്രശ്‌നമായി മാറുന്നു. കുഞ്ഞിനെ തേടിയുള്ള യാത്ര സാമൂഹ്യ സാഹചര്യങ്ങളുടെ കാഴ്‌ച കൂടിയാകുന്നു.

സിനിമയുടെ ജോണറിനോട്‌ ചേർന്ന്‌ നിന്നുള്ള കഥപറച്ചിലും ആഖ്യാനവുമാണ്‌ സിനിമയുടേത്‌. അതേസമയം മോഡിഫൈഡ്‌ ഇന്ത്യയിൽ സംഘപരിവാറിന്റെ സംഭാവനയായ ആൾക്കൂട്ട ആക്രമണം എന്ന വിഷയമാണ്‌ സിനിമയുടെ ഉൾക്കാമ്പ്‌. മോദി അധികാരത്തിലെത്തിയശേഷം ഹിന്ദുത്വവാദികളുടെ സോഷ്യൽ എൻജിനീയറിങ്ങിൽ നിന്നാണ്‌ ആൾക്കൂട്ട ആക്രമണങ്ങൾ നിത്യസംഭവമാകുന്നത്‌. ആദ്യം പശുക്കടത്തും പശുക്കൊലയുമെല്ലാം ഉയർത്തി ആക്രമണം നടത്തി. അൽവറിൽ പെഹ്‍ലുഖാനായിരുന്നു ആദ്യ ഇര. അതേസമയം പശുക്കടത്ത്‌ ആരോപിച്ച്‌ പെഹ്‌ലുഖാനും രണ്ട്‌ മക്കൾക്കുമെതിരെ പൊലീസ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുക്കുകയും ചെയ്‌തു. കൊലയാളികൾ സംഘപരിവാർ തണലിൽ സംരക്ഷിക്കപ്പെട്ടു.

ക്ഷീര കര്‍ഷകനായ പെഹ്‍ലുഖാനെ ഗോ രക്ഷകര്‍ തല്ലിക്കൊന്നതിനെ ന്യായീകരിച്ച് രാജസ്ഥാന്‍ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ രംഗത്തുവരുകയും ചെയ്‌തു. പെഹ്‍ലുഖാനെ കൊന്നതില്‍ യാതൊരു കുറ്റബോധവുമില്ല. അയാള്‍ മരിക്കേണ്ടവന്‍ ആയിരുന്നു. പശുക്കടത്തുകാര്‍ ഗോഹത്യ നടത്തുന്നവരാണ്. അവരെ കാത്തിരിക്കുന്നതും മരണമാണെന്നാണ്. പശുക്കടത്തുകാരെ കാത്തിരിക്കുന്നതും മരണമാണെന്ന് എംഎല്‍എ പറഞ്ഞത്‌. എന്നാൽ രാജസ്ഥാൻ ഹൈക്കോടതി കേസ്‌ റദ്ദാക്കി. പെഹ്‌ലുഖാൻ കറവപ്പശുക്കളെ വാങ്ങിക്കൊണ്ടുപോയത് പാലിനു വേണ്ടിയാണെണും കശാപ്പിനായി കൊണ്ടുപോയതാണെന്ന ആരോപണത്തിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പങ്കജ് ഭണ്ഡാരി കേസ് റദ്ദാക്കിയത്.

‌സംഘപരിവാറിന്റെ ശത്രുക്കളെ എങ്ങനെയും ഉൻമൂലനം ചെയ്യുമെന്ന പ്രഖ്യാപനമായിരുന്നു അത്‌. പിന്നീട്‌ രാജ്യം പ്രത്യേകിച്ച്‌ ഉത്തരേന്ത്യ കണ്ടത്‌ അധികാരവും കൈക്കരുത്തും ഉപയോഗിച്ചുള്ള ആക്രമണങ്ങളായിരുന്നു. പല പേരിൽ പല സേനകൾ ജനങ്ങളെ വേട്ടയാടി, തല്ലച്ചതച്ചു. പലരെയും കൊന്നൊടുക്കി. ഭരണത്തിന്റെ തണലിൽ ഇരകൾക്കും കുടുംബങ്ങൾക്കുമെതിരെ കേസെടുത്തു. മോദി ഭരണത്തിൽ 109 ആൾക്കൂട്ട ആക്രമണങ്ങൾ നടന്നുവെന്നാണ്‌ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കണക്കുകൾ. യഥാർഥ കണക്ക്‌ ഇതിലും എത്രയോ മടങ്ങ്‌ അധികമാണെന്നാണ്‌ പഠനങ്ങൾ പറയുന്നത്‌. പശുക്കടത്തല്ലാതെ ഏറ്റവും കൂടുതൽ ആൾക്കൂട്ട ആക്രണങ്ങൾ നടത്തുന്നത്‌ കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാണ്‌. പലപ്പോഴും സമൂഹത്തിലെ അധഃസ്ഥിതർക്കെതിരെയാണ്‌ ഈ വ്യാജ വാർത്താ സൃഷ്ടിയുണ്ടാകുന്നത്‌. 2018-ൽ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ച്‌ അസമിൽ രണ്ടുപേരെ ഒരു ജനക്കൂട്ടം തല്ലിക്കൊന്നു. പ്രാദേശികമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോയെ തുടർന്നാണ്‌ ആക്രമണം നടന്നത്‌. ഈ സംഭവത്തിൽ നിന്നാണ്‌ സ്‌റ്റോളൻ ഒരുക്കിയിട്ടുള്ളത്‌.

രാഷ്‌ട്രീയ വിഷയത്തിന്‌ സിനിമാറ്റിക്ക്‌ രൂപം നൽകുന്നതിനിടയിൽ സിനിമയുടെ ഘടനയിൽ തന്നെ ഊന്നിയാണ്‌ സ്‌റ്റോളൻ ഒരുക്കിയിട്ടുള്ളത്‌. അനാവശ്യമായ രംഗങ്ങളോ, സംഭാഷണങ്ങളോ ഒന്നും ഉൾപ്പെടുത്താതെയാണ്‌ രക്തം മരവിപ്പിക്കുന്ന 90 മിനിറ്റിൽ യാഥാർഥ്യം അവതരിപ്പിച്ചിട്ടുള്ളത്‌. ആദ്യ രംഗത്തിൽ നിന്ന്‌ തുടങ്ങുന്ന കാഴ്‌ചയിൽ തന്നെ പ്രേക്ഷകരെ ഭയപ്പെടുത്തുന്ന, ഏത്‌ നിമിഷവും എന്തും സംഭവിക്കുമെന്ന്‌ തോന്നിപ്പിക്കുന്ന ആഖ്യാനമുണ്ട്‌. അതിലേക്ക്‌ ഭീതിയോടെ, ശ്വാസമടക്കിപ്പിടിച്ച്‌ കാണാനാകുന്ന കാഴ്‌ചയാണ്‌ ഈ ചിത്രം.

കുഞ്ഞിനെ അന്വേഷിക്കുന്ന ഒരു അമ്മ എന്ന നിലയിൽ അവരുടെ വേദനയും നിരാശയുമെല്ലാം പ്രേക്ഷകരുടേതുകൂടിയാക്കി സംവിധായകൻ കരൺ തേജ്പാൽ മാറ്റുന്നുണ്ട്‌. കഥ പറയുന്ന ആളുകളുടെ മാനസികാവസ്ഥ, പശ്ചാത്തലം, അഭിനേതാക്കൾ എന്നിവയെ ആശ്രയിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, കിരൺ റാവു, നിഖിൽ അദ്വാനി, വിക്രമാദിത്യ മോട്‌വാനെ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ, ഇതുപോലുള്ള ഒരു കഥയ്ക്ക് അനുയോജ്യമായ ഒരു സ്വതന്ത്ര വികാരം ഉണ്ട്. l

(സിനിമ ആമസോൺ പ്രൈമിൽ കാണാം)

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img