മാളവികയുടെ വേറിട്ട വരകൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

19‐ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഗുരുകുല സമ്പ്രദായ കലാപഠനത്തിന്‌ മാറ്റങ്ങളുണ്ടായെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം കലാപഠനത്തിൽ ദേശീയതലത്തിൽതന്നെ മാറ്റങ്ങളുണ്ടായി. കേരളത്തിലും അതിനനുസരിച്ച്‌ പാഠ്യപദ്ധതിയിൽ വ്യത്യാസങ്ങൾ വന്നു. സർഗാത്മകത, പാരസ്‌പര്യം എന്നിവ കലാപഠനത്തിന്‌ അടിസ്ഥാന ഘടകങ്ങളായി ഉൾച്ചേർത്തുകൊണ്ടാണ്‌ കുട്ടികൾക്ക്‌ ആദ്യ സിലബസ്‌ തയ്യാറാക്കിയത്‌. ഇപ്പോൾ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ കലാപഠനത്തിൽ പുതിയ പാഠങ്ങളും പരീക്ഷണങ്ങളും പരിശീലനങ്ങളും നടന്നുവരുന്നു. അത്‌ അവരുടെ പഠനത്തിലും ജീവിതത്തിലും പ്രയോജനപ്പെടുത്തുക എന്നതാണ്‌ പ്രധാനം. സാമൂഹ്യബോധവും വൈകാരികബുദ്ധിയും മാനവികതാബോധവും ഔചിത്യവും ചേരുന്ന വൈജ്ഞാനിക വികാസമാണ്‌ കലാപഠനം ലഭ്യമാക്കുന്നത്‌. അവിടെ ചിത്രകലയും സംഗീതവും നൃത്തവും സാഹിത്യവും ശിൽപവുമൊക്കെ ഇഴചേർന്ന സർഗാത്മകതയാണ്‌ കുട്ടികളിൽ പുതിയ വെളിച്ചമായി വളർത്തിയെടുക്കേണ്ടത്‌. പഠനം വ്യക്തിയുടെ വികാസം മാത്രമല്ല വിജ്ഞാനവികാസം കൂടിയാണ്‌. അതിനു പിൻബലമേകുകയാണ്‌ സർഗാത്മകമായ ഇടപെടലുകൾ. കലാപഠനം ജീവിതവിജയത്തിന്‌ പ്രധാന വഴികാട്ടിയാണ്‌. ഭാവനയും പ്രായോഗികബുദ്ധിയും പഠനത്തോടൊപ്പം ഇഴചേർന്ന്‌നിൽക്കാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള മനസ് സ്വരൂപിക്കാനും കലാപഠനം സഹായകമാകുന്നു. കലാമനസ്‌, കലാപ്രവൃത്തി എന്നിവ സമൂഹജീവിതവുമായി ബന്ധപ്പെട്ട്‌ വ്യക്തിത്വം വികസിപ്പിക്കുവാനും രൂപപ്പെടുത്തുവാനും കൂടി സഹായിക്കുന്നു. ഇന്ന്‌ സ്‌കൂൾ വിദ്യാർഥികളിലടക്കം ഗുരുതര പ്രശ്‌നമായി മാറിയിട്ടുള്ള ലഹരി ഉപയോഗം, പഠനത്തിലുള്ള ശ്രദ്ധക്കുറവ്‌ ഇവയെക്കുറിച്ച്‌ ബോധവാന്മാരായി അതിൽനിന്ന്‌ മനസ്സിനെ സ്വതന്ത്രമാക്കി കലയുടെ വഴിയിലേക്ക്‌ കൂട്ടിക്കൊണ്ടുവരാനുള്ള ശ്രമവും നടന്നുവരുന്നു. സ്‌കൂളുകളിലെ കലാപഠനത്തിലൂടെ ഈ രംഗത്ത്‌ സജീവമായി ഇടപെടുകയും പഠനത്തോടൊപ്പം കലയെ ചേർത്തുപിടിക്കുകയും ചെയ്യുന്ന കുട്ടികൾ ധാരാളമുണ്ട്‌. പലരും സ്‌കൂൾതലങ്ങളിൽ ഒതുങ്ങിനിൽക്കുകയാണ്‌.

ചിത്ര‐ശിൽപകലയിൽ ശ്രദ്ധേയരായ നിരവധി സ്‌കൂൾ‐കോളേജ്‌ വിദ്യാർഥികൾ ഈ ലേഖകന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്‌. സംസ്ഥാന‐ദേശീയ ചിത്രകലാമത്സരങ്ങളിൽ വിധികർത്താവായി പ്രവർത്തിക്കുമ്പോൾ, അത്തരം കുട്ടികളുടെ കലയിലെ മികവ്‌ നേരിട്ടനുഭവിക്കാനും അറിയാനും കഴിഞ്ഞിട്ടുണ്ട്‌. അക്കൂട്ടത്തിൽനിന്ന്‌ മാറി ചിത്രരചനാ മത്സരവേദികളിൽ പങ്കെടുത്തിട്ടില്ലാത്ത ബാലചിത്രകാരിയാണ്‌ എസ്‌ എ മാളവിക. കടയ്‌ക്കൽ കുറ്റിക്കാട്ട്‌ സിപി ഹയർ സെക്കൻഡറി സ്‌കൂളിലെ പതിനൊന്നാം ക്ലാസ്‌ വിദ്യാർഥിനിയായ മാളവികയുടെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം തിരുവനന്തപുരം മോവ്‌ ആർട്ട്‌ ഗ്യാലറിയിൽ കഴിഞ്ഞമാസം സംഘടിപ്പിച്ചു. പ്രദർശനം മന്ത്രി ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്‌തു. 2025ലെ മലയാള പാഠാവലിയിൽ ചിത്രം വരച്ചിട്ടുള്ള മാളവികയുടെ പ്രദർശന ചിത്രങ്ങൾ വേറിട്ട കാഴ്‌ചാനുഭവമാണ്‌ നൽകുന്നത്‌.

മുന്നിൽ കാണുന്ന പ്രകൃതിയെയും ജീവജാലങ്ങളെയും മാതൃകയാക്കിയ ചിത്രങ്ങളാണ്‌ മാളവിക കൂടുതലും വരച്ചിട്ടുള്ളത്‌. വീടിനു പുറത്തുള്ള ലോകത്തെയും പരിസ്ഥിതിയെയും അറിയാനുള്ള ശ്രമവും മാളവിക നടത്തുന്നതിന്റെ തെളിവാണ്‌ ഈ ചിത്രങ്ങൾ. പ്രകൃതിയെ, പരിസ്ഥിതിബോധത്തോടെ സമീപിക്കുന്നതിന്റെ വിപുലമായ വർണലോകം ഇവിടെ കാണാം. നിഴലിന്റെയും വെളിച്ചത്തിന്റെയും പഠനത്തിലൂടെ പകരുന്ന രൂപനിർമിതികളാണ്‌ വിഖ്യാത കലാസാംസ്‌കാരിക രാഷ്‌ട്രീയ വ്യക്തികളുടെ ഛായാചിത്രങ്ങൾ. കലാപഠനത്തിന്റെ പരിമിതികൾ ഉണ്ടെങ്കിലും മനുഷ്യമുഖങ്ങളിൽ തെളിയുന്ന ഭാവങ്ങൾ ആവാഹിക്കാനുള്ള മാളവികയുടെ ശ്രമം ശ്രദ്ധേയമാകുന്നു. പക്ഷികളുടെയും മറ്റ്‌ ജീവജാലങ്ങളുടെയും ചിത്രരൂപങ്ങൾ പ്രകൃതിയുടെ പശ്ചാത്തലത്തിൽ രൂപങ്ങൾക്കിണങ്ങും വിധമാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ഒറ്റ നിറത്തിന്റെ വൈവിധ്യമാർന്ന ടോണുകളിലൂടെ ചിത്രം പൂർത്തിയാക്കുന്ന രചനാസങ്കേതവും ചില ചിത്രങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്‌. പതിനഞ്ചു വയസ്സുകാരിയുടെ ഏകാംഗ ചിത്രപ്രദർശനമെന്ന നിലയിൽ ചിത്രങ്ങൾക്ക്‌ മികവുണ്ട്‌, ശ്രദ്ധേയവുമാണ്‌.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ പാഠപുസ്‌തകത്തിലെ പി സുരേന്ദ്രന്റെ അമ്മമ്മ എന്ന കഥ വായിച്ച്‌ മാളവിക ഒരു ചിത്രം വരച്ചത്‌. ചിത്രം കാണാനിടയായ അദ്ദേഹം സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചുകൊണ്ട്‌ ഇങ്ങനെകുറിച്ചു. ‘മാളവികയുടേത്‌ അസാധാരണ ക്രാഫ്‌റ്റാണ്‌. റിയലിസ്റ്റിക്കായ ഈ ചിത്രം അതിന്റെ ചിത്രഭാഷയുടെ മികവുകൊണ്ടാണ്‌ അസാധാരണമായി മാറിയത്‌’. മാളവികയുടെ ഏകാംഗപ്രദർശനം കാണുമ്പോഴും ഇതുതന്നെയാണ്‌ പ്രധാനമായി പറയാനാവുക.

സ്‌കൂളിലെ ആദ്യ ചിത്രകലാ അധ്യാപകൻ ബാലചന്ദ്രൻ, എസ്‌സിഇആർടിയിലെ ഡി പി അജി, ചിത്രപ്രദർശനം ഒരുക്കിയ ചന്ദ്രസേനൻ മിതൃമ്മല എന്നിവരെ നന്ദിയോടെ ഓർക്കുന്നതോടൊപ്പം കുട്ടികളിലെ കലാപഠനത്തെക്കുറിച്ചും മാളവികയ്‌ക്ക്‌ പറയാനുണ്ട്‌. ചിത്രരചനയിൽ താൽപര്യമുള്ള കുട്ടികളെ ആഴ്‌ചയിലൊരിക്കലെങ്കിലും ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത്‌ വരയ്‌ക്കാനുള്ള അവസരമുണ്ടാക്കുന്നത്‌ നല്ലതാണ്‌. അതുവഴി ഒരു വസ്‌തുവിന്റെ രൂപ‐വർണ ബോധത്തെക്കുറിച്ച്‌ കുട്ടികളുടെ അറിവിന്റെ വെളിച്ചത്തിലൂടെ അത്‌ വിപുലപ്പെടുത്താനും പഠനത്തിന്‌ പൂർണത പകരാനും കഴിയുമെന്നും മാളവിക പറയുന്നു. അധ്യാപക ദന്പതികളായ ഷാജു കടയ്‌ക്കലും അനിതയും മകളുടെ കലാസപര്യക്ക്‌ ഊർജം പകർന്നുകൊണ്ട്‌ ഒപ്പമുണ്ട്‌.

കലകളിലെ വൈവിധ്യങ്ങൾക്കനുസൃതമായ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തുമ്പോഴും സാങ്കേതികമേഖലകൾ കൂടി ഉപയോഗപ്പെടുത്തി തൊഴിൽസാധ്യതകളിലേക്ക്‌ നയിക്കുന്ന പുരോഗമന വിദ്യാഭ്യാസ സമീപനവും ശക്തിപ്പെടുത്തേണ്ട വർത്തമാനകാലത്തിലാണ്‌ നാം എത്തിനിൽക്കുന്നതെന്നും ഈ പ്രദർശനചിത്രങ്ങൾ ഓർമപ്പെടുത്തുന്നു. l

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img