കന്യാസ്ത്രീകൾ തുറുങ്കിലാകുന്ന ഇന്ത്യ 

ആർ പാർവതി ദേവി 

അറസ്റ്റിലായ കന്യാസ്ത്രീകൾക്കൊപ്പം ജോൺ ബ്രിട്ടാസ് എം പി

ത്തിസ്‌ഗഡിലെ ദുർഗിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവം ഇന്ത്യയിലെ ന്യൂനപക്ഷവേട്ടയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതവിശ്വാസസ്വാതന്ത്ര്യത്തിനു നേരെ രാജ്യത്ത് കഴിഞ്ഞ പത്തു വർഷമായി വർധിച്ചതോതിൽ നടക്കുന്ന കടന്നാക്രമണം ആശങ്കാജനകമാണെന്ന് ആഗോളമായി തന്നെ അഭിപ്രായം ഉയരുന്നു .

ന്യൂനപക്ഷങ്ങളെ സംഘപരിവാർ ശക്തികൾ ആസൂത്രിതമായി തെരെഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് ദുർഗിൽ വെളിപ്പെട്ടത്.  കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരാണ്  സംഘപരിവാരത്തിലെ പ്രധാന സംഘടനയായ ബജ്‌റംഗ്ദളിന്റെ പ്രവർത്തകർ  ആക്രമിക്കുകയും പോലീസിനെ കൊണ്ട് അറസ്റ്റ്ക്കു ചെയ്യിക്കുകയും ചെയ്തത് .
സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന വിഭാഗത്തിൽ പെട്ട കന്യാസ്ത്രീകൾ മൂന്ന് ഗ്രാമീണരായ യുവതികളെയും അവരുടെ ബന്ധുക്കളെയും കൊണ്ട് തീവണ്ടിയിൽ പോകുമ്പോഴാണ് സംഭവം . ട്രയിനിലെ ടിക്കറ്റ് എക്സാമിനർ ആണ് ഇവർ വണ്ടിയിലുള്ള വിവരം ബജ്‌റംഗദളിന്റെ അറിയിച്ചത്. സ്ത്രീകൾ ഉൾപ്പെടുന്ന സംഘം അവിടെയെത്തുകയും കന്യാസ്ത്രീകളെ അപമാനിക്കുകയും അവരോട് ആക്രോശിക്കുകയും ചെയ്യുന്ന വീഡിയോ എല്ലാവരും കണ്ടതാണ്. പോലീസ് സ്റ്റേഷനിൽ വച്ച് പോലും ഈ ചോദ്യം ചെയ്യൽ അവർ തുടർന്നു. അവിടെ ഭരണം സംഘപരിവാറിനാണെന്ന് വ്യക്തം.
തങ്ങൾ സ്വന്തം വീട്ടുകാരുടെ സമ്മതത്തോടെ ജോലിക്കായി പോകുന്നതാണെന്ന് യുവതികൾ പറഞ്ഞിട്ടും ആൾക്കൂട്ടവും പോലീസും ഇവരെ കുറ്റവാളികൾ ആക്കി. മനുഷ്യക്കടത്തും നിർബന്ധിതമതപരിവർത്തനവും ആണ് കുറ്റങ്ങളായി ചാർത്തികൊടുത്തത്.
ഒൻപത് ദിവസം തടവിൽ കഴിഞ്ഞ ഇവർക്ക് ഒടുവിൽ എൻ ഐ എ കോടതി ജാമ്യം നൽകുകയായിരുന്നു .ജാമ്യം  നൽകരുതെന്ന ബിജെപി നേതൃത്വത്തിലുള്ള ഛത്തിസ്ഗഢ് സർക്കാരിന്റെ നിലപാട് നിലനിൽക്കാതിരുന്നത് യുവതിയുടെ മൊഴി മൂലമായിരുന്നു. യുവതിയുടെ ബന്ധുവായ യുവാവും പോലീസ് പീഡനത്തിനിരയായി .
ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് .
യൂണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം  ക്രിസ്ത്യൻ സമുദായത്തിനെതിരെ നടക്കുന്ന ആക്രമണ  സംഭവങ്ങൾ കുത്തനെയുയർന്നിരിക്കുന്നു .2014ൽ 127 കേസുകൾ ആയിരുന്നത്  2024ൽ 834 കേസുകളായി ഉയർന്നു . 2023 ൽ ഇത് 734 ആയിരുന്നു. കൃസ്ത്യൻ സമൂഹത്തിനു നേരെ നടക്കുന്ന ആക്രമണങ്ങൾ സംബന്ധിച്ച നിവേദനം ഇവർ വത്തിക്കാന് നൽകുകയും ചെയ്തിട്ടുണ്ട്.
 ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും ഛത്തിസ്‌ഗഢിലുമാണ്   പ്രാർത്ഥനാലയങ്ങൾക്ക് നേരെ ഏറ്റവുമധികം ആക്രമണം നടക്കുന്നതും നിയമവിരുദ്ധമായി പോലീസ് അറസ്റ്റു ചെയ്യുന്നതെന്നും നിവേദനത്തിൽ പറയുന്നുണ്ട്.
ഒറീസ്സ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷക കൂടിയായ സിസ്റ്റർ സുജാത ജേന ഗ്ലോബൽ സിസ്റ്റേഴ്സ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒഡിഷയിലെ പല ഗ്രാമങ്ങളിലും ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവരുടെ മൃതദേഹങ്ങൾ മറവു ചെയ്യാൻ പോലും അനുവദിക്കുന്നില്ല എന്നവർ എഴുതുന്നു.
പലയിടങ്ങളിലും കന്യാസ്ത്രീകൾക്ക് അവരുടെ മതപരമായവേഷം ധരിക്കാനാകുന്നില്ല. ഉത്തർപ്രദേശിലും മധ്യപ്രദേശിലും കന്യാസ്ത്രീകളും പുരോഹിതന്മാരും ആക്രമിക്കപ്പെടുകയും പോലീസ്‌സ്റ്റേഷനിൽ കൊണ്ടുപോയി മണിക്കൂറുകൾ കഴിഞ്ഞു കേസ് പോലും ചാർജ് ചെയ്യാതെ വിട്ടയക്കുകയും ചെയ്ത സംഭവങ്ങൾ നിരവധിയാണ്. ഇവരിൽ മിക്കവരും  കേരളത്തിൽ നിന്നുള്ളവരുമാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) ഇന്ത്യയെ മതസ്വാതന്ത്ര്യം അപകടത്തിലായ രാജ്യമായാണ് കണക്കാക്കുന്നത്.  COUNTRIES OF PARTICULAR CONCERN (CPC) എന്ന ഗണത്തിലാണ് ഇന്ത്യ പെടുന്നത്.വിദ്വേഷ പ്രസംഗം ,സംസ്ഥാനതല മതസ്വാതന്ത്ര്യവിരുദ്ധ നിയമനിർമാണങ്ങൾ എന്നിവക്ക് പുറമെ തെരെഞ്ഞെടുപ്പ് വേളകളിൽ നടത്തുന്ന വാഗ്‌ദാനങ്ങൾ ന്യുനപക്ഷങ്ങൾക്ക് അവരുടെ മതവിശ്വാസത്തിൽ തുടരാൻ കഴിയാത്ത സാഹചര്യമാണ് ബിജെപി സർക്കാർ സൃഷ്ടിക്കുന്നതെന്ന് കമ്മീഷൻ വിലയിരുത്തുന്നു. കഴിഞ്ഞ ജൂണിൽ തെരെഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പടെ രാഷ്ട്രീയനേട്ടത്തിനായി മുസ്ലിമുകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കെതിരെയും വിദ്വേഷപ്രസംഗം നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
 പൗരത്വ ഭേദഗതി നിയമം (CAA),  അയോധ്യയിൽ രാമക്ഷേത്രത്തിന്റെ  ഉദ്ഘാടനം , മതാധിഷ്ഠിത വ്യക്തിഗത നിയമങ്ങൾക്കുപകരം ഏകീകൃത  ദേശീയ നിയമം , മതപരിവർത്തനനിരോധന നിയമം തുടങ്ങി പലതും ന്യൂനപക്ഷവിശ്വാസികൾക്ക് ഹാനികരമാകുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു. കഴിഞ്ഞ പത്തു വർഷത്തെ ബിജെപി സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നടപടികൾ റിപ്പോർട്ടിൽ അക്കമിട്ടു സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ ശ്രദ്ധിക്കേണ്ട സംഗതി, പലപ്പോഴും ഉൾനാടൻ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന കന്യാസ്ത്രീകളെയും പുരോഹിതന്മാരെയുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നതാണ് .
ഇതിന് അന്യമതവിദ്വേഷം മറ്റൊരു കാരണം കൂടിയുണ്ട്. ഇന്ത്യൻഗ്രാമങ്ങളിലെ നിരക്ഷരരായ പട്ടിണിപ്പാവങ്ങൾ, ഏറെപ്പേരും ദളിതർ ,  അക്ഷരം പഠിക്കുന്നതും അറിവ് നേടുന്നതും തൊഴിൽ എടുക്കുന്നതും ബ്രാഹ്മണ്യവരേണ്യവിഭാഗങ്ങൾക്ക് അംഗീകരിക്കാനാവില്ല. ഇവർക്ക് അറിവുണ്ടാകുന്നത് തങ്ങളുടെ ആധിപത്യത്തിന് ക്ഷീണമേല്പിക്കുമെന്നവർക്കറിയാം. കൂടാതെ പല വനമേഖലകളിലും ഖനികളും വനങ്ങളും കുത്തകകൾക് തീറെഴുതി കൊടുത്തിരിക്കുകയാണ് ബിജെപി. മിഷനറിമാരുടെ പ്രവർത്തനങ്ങൾ ഇതിനെല്ലാം തടസ്സം സൃഷ്ട്ടിക്കും. ബീഹാർ ,ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ ആദിവാസികളുടെയിടയിൽ സിസ്റ്റർമാർ പ്രവർത്തിക്കുമ്പോൾ അവിടെ സംഭവിക്കുന്ന മാറ്റത്തിന് തടയിടേണ്ടത് സംഘപരിവാറിന്റെ രാഷ്ട്രീയാവശ്യം കൂടിയാണെന്ന് ചുരുക്കം .
 വടക്കേഇന്ത്യയിലെ ആദിവാസികളുടെയിടയിലും പിന്നോക്ക പ്രദേശങ്ങളിലും കേരളത്തിൽ നിന്നുൾപ്പെടെ  പോയി യേശുക്രിസ്തുവിന് സാക്ഷ്യം പറയാനായിപ്രവർത്തിക്കുന്ന മാലാഖമാരുടെ ജീവിതം കടന്നുപോകുന്നത് ക്രൂരമായ പ്രതിസന്ധികളിലൂടെയാണ് . ദൈനംദിനമവരുടെ  ജീവന് ഭീഷണി  നേരിടുന്നു. എന്നിട്ടും തങ്ങളുടെ വിശ്വാസമാണവരെ മുന്നോട്ടു നയിക്കുന്നത്.
ദുർഗിൽ അറസ്റ്റിലായവരെ മോചിപ്പിച്ചത് ബിജെപി ആണെന്ന് ചില കൃസ്ത്യൻ പുരോഹിതന്മാർ പോലും പറയുമ്പോൾ അതിന് പിന്നിലെ രാഷ്ട്രീയവും കാണാതിരിക്കാനാവില്ല. മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നത് കമ്മ്യുണിസ്റ്റുകാർ മാത്രമാണെന്ന യാഥാർഥ്യം, ഇന്നും വിമോചനസമരബാധയിൽ നിന്നും മോചിതരാകാത്ത ചിലർക്ക് അംഗീകരിക്കാനാകുന്നില്ല .
മതവിശ്വാസികൾക്ക് അവരുടെ മതത്തിൽ ജീവിക്കാനാകണമെന്നതാണ് കമ്മ്യുണിസ്റ്റുകാരുടെ നിലപാട്. പക്ഷേ ഒരുകാര്യം ഉറപ്പാണ് . ഇന്നല്ലെങ്കിൽ നാളെ അവരത് തിരിച്ചറിയുക തന്നെ ചെയ്യും. അല്ലെങ്കിൽ തങ്ങളുടെ നിലനിൽപ്പ് അപ്പാടെ തകരുമെന്ന ബോധ്യം അവർക്കുണ്ടാകും. കാരണം ഇന്ത്യ അത്രയേറെ അപകടാവസ്ഥയിലാണ്.

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img