ഫാസിസവും നവഫാസിസവും‐ 16

കെ എ വേണുഗോപാലൻ

നവ ഫാസിസ്റ്റ് പ്രവണതകൾ

വൈവിധ്യപൂർണമായ ഒരു സംസ്കാരമാണ് ഇന്ത്യയ്ക്കുള്ളത്. അതിനെ ഹിന്ദുവൽക്കരിച്ച് ഏകീകൃത രൂപമുള്ള ഒന്നാക്കി മാറ്റി തീർക്കുക എന്നത് ആർഎസ്എസിന്റെ ലക്ഷ്യമാണ്. ആ ലക്ഷ്യത്തോടു കൂടിയുള്ള പ്രവർത്തനമാണ് ഇന്ന് ഇന്ത്യയുടെ സാംസ്കാരിക രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതിനായി ആർഎസ്എസ് അവരുടെ ആളുകളെ കടത്തിവിട്ടുകൊണ്ട് സാംസ്കാരിക സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലുമുള്ള സ്വാധീനം വർദ്ധിപ്പിച്ചിരിക്കുന്നു. അവർ വർഗീയ നിലപാടിൽ നിന്ന് ഇന്ത്യ ചരിത്രം തിരുത്തിയെഴു താനും ഐതിഹ്യങ്ങളെ യഥാർത്ഥ ചരിത്രമായി അവതരിപ്പിക്കാനും ശ്രമിക്കുന്നു. ഇന്ത്യാ ചരിത്രത്തിലും സംസ്കാരത്തിലുമുള്ള അഹിന്ദുക്കളുടെ സംഭാവനകൾ കുറച്ചു കാണിക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. സാമൂഹ്യ പരിഷ്കാരങ്ങളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും മതനിരപേക്ഷവും പുരോഗമനപരവുമായ പൈതൃകത്തെ താറടിച്ച് അവതരിപ്പിക്കുന്നു. വ്യാജ ആഖ്യാനങ്ങൾ ഉപയോഗിച്ച് മിഥ്യാഭിമാനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഹിന്ദുത്വ വർഗീയത വിജയിക്കുന്നത് ജനതയുടെ പൊതുബോധത്തിന്റെ ഭാഗമായി അത് മാറുമ്പോഴാണ്. അതിനായി സിനിമാ വ്യവസായം, ടെലിവിഷൻ ചാനലുകൾ, ഓ ടി ടി പ്ലാറ്റ്ഫോമുകൾ, ഏറ്റവും അവസാനമായി വരേണ്യ കലാരൂപങ്ങൾ എന്നിവയിലേക്ക് നുഴഞ്ഞുക യറാൻ തുടർച്ചയായി അവർ ശ്രമിക്കുന്നു. പ്രാദേശികവും തദ്ദേശീയ മതാചാരപ്രകാരം ഉള്ളതു മായ ഉത്സവങ്ങളെ അഖിലേന്ത്യാതലത്തിൽ അവതരിപ്പിക്കുന്നത് ഇത്തരത്തിൽ ഏകീഭാവമുള്ള ഒരു ഹിന്ദുസ്വത്വം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. യുക്തിക്കും യുക്തിചിന്തക്കും എതിരായ ആക്രമങ്ങളും ഇതോടൊപ്പം നടത്തുന്നു. വിജ്ഞാന നിഷേധം, അന്ധവിശ്വാസങ്ങൾ, ഫ്യൂഡൽ മൂല്യങ്ങൾ, പുരുഷമേധാവിത്വം, സ്ത്രീവിദ്വേഷം, ജാതി വിശുദ്ധിയെയും അയിത്തത്തെയും കുറിച്ചുള്ള ആശയങ്ങൾ തുടങ്ങിയവ ഹിന്ദുത്വ വർഗീയ പ്രത്യയശാസ്ത്രം വളർന്നു പന്തലിക്കുന്ന മണ്ണാണ്. യുക്തിരഹിതവും ശാസ്ത്രവിരുദ്ധവുമായ സിദ്ധാന്തങ്ങളും വ്യവഹാരങ്ങളും ഇപ്പോൾ ഭരണകൂടത്തിന്റെ പിന്തുണയോടെ സാംസ്കാരിക സ്ഥാപന ങ്ങൾ വഴി പ്രോത്സാഹിപ്പിക്കപ്പെടുന്നു. സാംസ്കാരിക രംഗത്ത് പ്രകടമായിക്കൊണ്ടിരിക്കുന്ന നവ ഫാസിസ്റ്റ് പ്രവണതകൾ ആണിവ.

ഫാസിസം മാധ്യമങ്ങളെ നിരോധിക്കുകയും കർക്കശമായ സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്താണ് നിയന്ത്രിച്ചിരുന്നത്. അർദ്ധ ഫാസിസത്തിന്റെ കാലം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിൽ ദേശാഭിമാനി പത്രവും ചിന്താവാരികയുമൊക്കെ സെൻസർഷിപ്പിന് വിധേയ മാക്കപ്പെട്ടിരുന്നു. എന്നാൽ നവ ഫാസിസ്റ്റ് കാലത്ത് മുഖ്യധാരാ മാധ്യമങ്ങ ളെയെല്ലാം ഭരണകക്ഷിയുടെയും കേന്ദ്രഗവൺമെന്റിനെയും നിയന്ത്രണ ത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഇന്ന് വൻകിട മാധ്യമങ്ങൾ ഒക്കെ നടത്തുന്നത് കോർപ്പറേറ്റുകൾ ആണ്. അവരൊക്കെയും ഗവൺമെന്റിനോടൊപ്പം അണിനിരന്നിരിക്കുകയാണ് ഭീഷണിപ്പെടുത്തിയും കേസെടുത്തും ഒക്കെയാണ് ഈ തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നത്. അവരുടെ ടെലിവിഷൻ ചാനലുകൾ വർഗീയ പ്രചരണം സംഘടിതമായി നടത്തുകയാണ്. സ്വതന്ത്ര മാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഭീഷണിയെ നേരിടുന്നു. പോലീസും കേന്ദ്ര ഏജൻ സികളും ചേർന്ന് ന്യൂക്കിന് എതിരായി നടത്തിയ ആക്രമണം ഒരു മുന്നറിയിപ്പ് ആയിരുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കാനും സെൻസർ ചെയ്യാനും തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനുവേണ്ടി കൊണ്ടുവന്ന ഐടി നിയമ ഭേദഗതി 2023ലെ ചില നിബന്ധനകൾ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. 2024ലെ പ്രതസ്വാതന്ത്ര്യ സൂചിക അനുസരിച്ച് 180 രാഷ്ട്രങ്ങളിൽ 159-ാമത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

സ്ത്രീപുരുഷ തുല്യത ഒരു ഫാസിസ്റ്റ് വിരുദ്ധ ആശയമാണ്. നവഫാ സിസത്തിനും അക്കാര്യത്തിൽ വ്യത്യസ്താഭിപ്രായമില്ല എന്നാണ് മോദി യുടെ ഭരണത്തിന്റെ ആദ്യദശകം വ്യക്തമാക്കുന്നത്. സ്ത്രീകൾ ക്കെതിരായ കുറ്റകൃത്യങ്ങൾ ഈ കാലയളവിൽ 28 ശതമാനമാണ് വർദ്ധിച്ചത്. എൻ സി ആർ ബി റിപ്പോർട്ടനുസരിച്ച് 2022 ൽ ഓരോ മണിക്കൂറും സ്ത്രീകൾക്കെതിരെ ശരാശരി 50 കുറ്റകൃത്യങ്ങൾ നടത്തപ്പെട്ടു. ഓരോ ദിവസവും 88 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു. ഇവരിൽ 11 പേർ ദളിത് സ്ത്രീകളാണ്. എന്നാൽ ശിക്ഷ വിധിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. 100 ബലാത്സംഗ കേസുകളിൽ 75ലും കുറ്റം ചുമത്തപ്പെടുന്നവർ മോചിപ്പിക്കപ്പെടുകയാണ്. വനിതാ ഗുസ്തി താരങ്ങളുടെ കേസ് പോലെയുള്ള പ്രശസ്തമായ കേസുകളിൽ ബിജെപി ഗവൺമെന്റ് തന്നെ കുറ്റവാളികളെ ന്യായീകരിക്കുകയായിരുന്നു. ബിജെപിയുടെ ഭരണ ത്തിലുള്ള ഇന്ത്യ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും അരക്ഷിതാവസ്ഥയുള്ള രാജ്യമാണ്.

ബിജെപി ഭരിക്കുന്ന 12 സംസ്ഥാന ഗവൺമെന്റുകൾ സ്ത്രീകൾക്ക് മറ്റൊരു മതത്തിൽ നിന്ന് പങ്കാളിയെ സ്വീകരിക്കുന്നതിനുള്ള അവകാശം തടഞ്ഞുകൊണ്ടുള്ള നിയമങ്ങൾ കൊണ്ടുവന്നു. ഉത്തരാഖണ്ഡിൽ അംഗീകരിക്കപ്പെട്ടതും ബിജെപി ഒരു മാതൃകയായി അവതരിപ്പിക്കുന്നതുമായ ഏകസിവിൽ കോഡ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം അതായത് സഹജീവിത ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്നു. ഇത് എങ്ങനെയാണ് സ്വന്തം ജീവിതം നയിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് പ്രായപൂർത്തിയായ സ്ത്രീയുടെ അടിസ്ഥാന മൗലികാവകാശത്തെ ചോദ്യം ചെയ്യുന്നതാണ്. ബിജെപി വീണ്ടും ഊന്നുന്നത് ഗോത സമൂഹങ്ങളെ സിവിൽ കോഡിൽ ഉൾപ്പെടുത്തുകയില്ല എന്നാണ്. സിവിൽ കോഡിന്റെ ഉപയോഗം മുസ്ലിം സമുദായത്തിനെതിരെയാണെന്ന് ഇതിൽ നിന്നും തെളിയുന്നു. ബിജെപി സ്വന്തം ആശയസംഹിതപ്രകാരവും അതിന്റെ ഉപയോഗത്തിലും സ്ത്രീകളുടെ അവകാശങ്ങൾക്കെതിരാണ്. ഇത് രണ്ടിലും അവർ പ്രോത്സാഹിപ്പിക്കുന്നത് പുരുഷമേധാവിത്വത്തെയാണ്.

ഹിറ്റ്ലറുടെയും മുസോളിനിയുടെയും കാലത്ത് മുഖ്യശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടിരുന്നത് ജൂതരും കമ്മ്യൂണിസ്റ്റുകാരും ആയിരുന്നു. എന്നാൽ വിചാരധാരയിൽ ശത്രുക്കളായി പ്രഖ്യാപിക്കപ്പെടുന്നത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ്. ഇപ്പോൾ ഇന്ത്യയിൽ മുസ്ലീങ്ങളെ മുഖ്യശത്രുക്കളായി അവതരിപ്പിക്കുന്ന അടവുനയമാണ് ഇന്ത്യയിലെ നവഫാസിസ്റ്റുകൾ അവലംബിക്കുന്നത്. എന്നാൽ അതോടൊപ്പം തന്നെ മറ്റെല്ലാ ഫാസിസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി ദളിതരെയും ആദിവാസികളെയും ആക്രമിക്കുകയും കൂടെ നിർത്തുകയും ചെയ്യുക എന്ന നിലപാടും അവർ സ്വീകരിക്കുന്നുണ്ട്. ആർഎസ്എസും ബിജെപിയും അടക്കമുള്ള ഹിന്ദുത്വശക്തികൾ സനാതന ധർമ്മത്തിന്റെ മേലങ്കിയണിയിച്ച് മനുസ്മൃതിയിലെ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്. അവർ ജാതിയുടെ ശ്രേണീബദ്ധതയെ നിലനിർത്തിക്കൊണ്ടുതന്നെ ജാതി സ്വത്വങ്ങളെ കൈകാര്യം ചെയ്ത് ദളിതരെയും പുറന്തള്ളപ്പെട്ട ജാതികളെയും ഹിന്ദുത്വ ചട്ടക്കൂടിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. മർദ്ദിത ജാതികളെ വിഭജിക്കുന്നതി നായി ഉപജാതി സ്വത്വങ്ങളെ ഉപയോഗിക്കുകയും അതുവഴി സ്വന്തം സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവർ ശ്രമിക്കുന്നത് മർദ്ദിത ജാതി സമുദായങ്ങളെ വർഗീയമായ രീതിയിൽ ഒന്നിപ്പിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ ഉപയോഗി ക്കാനുള്ള നീക്കങ്ങളാണ്. ഈ അടവുകളെ പ്രതിരോധിക്കുന്നതിന് ജാതി വ്യവസ്ഥയ്ക്കും ജാതീയമായ അടിച്ചമർത്തലിനും എതിരായ സാമൂഹ്യനീ തിക്കുവേണ്ടിയും സാമൂഹ്യ പരിഷ്കാരങ്ങളെ പിറകോട്ട് തിരിച്ചുവിടാനുമുള്ള നീക്കങ്ങൾക്കെതിരായ വൻതോതിലുള്ള സംഘാടനമാണ്.

എൻസിആർബി കണക്കുകൾ കാണിക്കുന്നത് പട്ടികജാതിക്കാർ ക്കെതിരായ കുറ്റകൃത്യങ്ങൾ 2021- 2022നും ഇടയിൽ 13% വർദ്ധിച്ചു എന്നാണ്. ഇവയിൽ തന്നെ 26% കേസുകൾ ഉത്തർപ്രദേശിലും 15% കേസുകൾ രാജസ്ഥാനിലും 14% മധ്യപ്രദേശിലുമാണ്. ഇവ മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്നും കരട് രേഖ വ്യക്തമാക്കുന്നുണ്ട്.

കരട് രാഷ്ട്രീയ പ്രമേയത്തിൽ നിന്നുള്ള ഉദ്ധരണികൾ പരിശോധിച്ചാൽ നവ ഫാസിസ്റ്റ് പ്രവണതകളെക്കുറിച്ച് മൂർത്തമായ വിലയിരുത്തലുകൾ നടത്താൻ സിപിഐഎമ്മിന് കഴിഞ്ഞിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ ഫാസിസം എന്ന് വിളിക്കണമോ അതോ നവ ഫാസിസ്റ്റ് പ്രവണതകൾ എന്ന് വിളിക്കണമോ എന്ന കാര്യത്തിൽ മാത്രമാണ് സിപിഐഎമ്മും ചില ഇടതുപക്ഷ പാർട്ടികളും തമ്മിൽ വ്യത്യസ്ത അഭിപ്രായമുള്ളത്. അതിൽ ഒരു കൂട്ടർ സിപിഐ എംഎൽ കാരാണ്. അവരുടെ നേതാവ് ദീപാങ്കർ ഭട്ടാചാര്യ ഒരു ലേഖനം എഴുതി ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. അതിൽ “ഇന്നത്തെ ഇന്ത്യൻ ഭരണകൂടം പൂർണവികാസം പ്രാപിച്ച ഫാസിസ്റ്റ് സ്ഥാപനമായി മാറി എന്ന് ആരും തന്നെ പറഞ്ഞിട്ടില്ല” എന്ന് വ്യക്തമാക്കി യിട്ടുണ്ട്. സിപിഐ പ്രസിദ്ധീകരണമായ നവയുഗത്തിലും സമാനമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. നവയുഗത്തിന്റെ എഡിറ്റർ ആയ ആർ അജയൻ എഴുതിയിട്ടുള്ള ലേഖനത്തിന്റെ തലവാചകം തന്നെ ഇന്ത്യൻ ഭരണകൂടം വർഗീയ ഫാസിസത്തിന്റെ വഴിയിൽ എന്നാണ്.

ഇപ്പോഴുള്ള ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകളെ നവ ഫാസിസ്റ്റ് പ്രവണതകൾ എന്ന് വിളിക്കണമോ അതോ നവയുഗത്തിൽ ലേഖനം എഴുതിയിട്ടുള്ള അനിൽ രജിംവാല പറയുന്നതുപോലെ വർഗീയ ഫാസിസം എന്ന് വിളിക്കണമോ അതല്ല സിപിഐ എംഎല്ലിന്റെ നേതാവ് പറയുന്നതുപോലെ ബിജെപി അധികാരത്തിൽ വന്നതോടെ ഇന്ത്യ ഫാസിസ്റ്റ് രാഷ്ട്രമായി മാറി എന്ന് പറയണമോ എന്നൊക്കെ തീരുമാനിക്കാ നുള്ള അവകാശം അതത് രാഷ്ട്രീയപാർട്ടികൾക്കുണ്ട്. എന്തുകൊണ്ടെന്നാൽ സിപിഐഎം ഇന്ത്യയിൽ ആദ്യം ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ കടമ പൂർത്തീകരിക്കണമെന്നും പിന്നീട് സോഷ്യലിസത്തിലേക്ക് നീങ്ങണമെന്നും പറയുന്ന പാർട്ടിയാണ്. സിപിഐ മുമ്പ് പറഞ്ഞിരുന്നത് ഇന്ത്യയിൽ അടിയന്തരമായി നടത്തേണ്ടത് ദേശീയ ജനാധിപത്യ വിപ്ലവമാണെന്നും തുടർന്ന് സോഷ്യലിസത്തിലേക്ക് നീങ്ങണമെന്നുമാണ്. പിന്നീട് അവരത് തിരുത്തി പുത്തൻ ജനാധിപത്യ വിപ്ലവം എന്നാക്കി. എങ്കിലും തൊഴിലാളി വർഗ നേതൃത്വം വേണമെന്ന് അംഗീകരിച്ചിട്ടില്ല. സിപിഐ എംഎല്ലുകാർ സിപിഐഎമ്മിന്റെ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ കാഴ്ചപ്പാട് തള്ളിപ്പറഞ്ഞവരാണ്. അവരുടെ നിലപാട് സിപിഐയിൽ നിന്ന് വ്യത്യസ്തമായ ഒരു പുത്തൻ ജനാധിപത്യ വിപ്ലവത്തിന്റെതാണ്. ഇങ്ങനെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള പാർട്ടികളാണെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്ന കാര്യത്തിൽ അവർക്ക് പൊതു താൽപര്യമാണുള്ളത്. മൂർത്തമായ സ്ഥിതിഗതികളെ മൂർത്തമായി വിലയിരുത്തേണ്ടവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നതിനാൽ ഇടയ്ക്കിടയ്ക്ക് അഭിപ്രായ ഭിന്നതകൾ ഉണ്ടാവാറുണ്ട്. അതൊന്നും പക്ഷേ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യത്തിനെ ബാധിക്കാറില്ല.

അതുകൊണ്ടുതന്നെ ഇപ്പോൾ ഇന്ത്യയിൽ നവ ഫാസിസ്റ്റ് പ്രവണതകളാണ് എന്ന് പറയുന്ന സിപിഐഎമ്മും അതിനോട് വിയോജിക്കുന്ന മറ്റിടതുപക്ഷപാർട്ടികളും തമ്മിൽ നിലനിൽക്കുന്ന ഐക്യം ഇതോടെ തകരും എന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. കാരണം വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ ഉള്ളവർ ആയതുകൊണ്ടാണ് വ്യത്യസ്ത പേരുകളിൽ ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യയിൽ നിലനിൽക്കുന്നത്.

ഫാസിസത്തിന്റെ കാര്യത്തിൽ മൂർത്തമായ സ്ഥിതിഗതികളെ മൂർത്ത മായി വിലയിരുത്തേണ്ടതിനെക്കുറിച്ച് രജനി പാംദത്ത് വളരെ വിശദമായി എഴുതിയിട്ടുണ്ട്. ഇനി നമുക്ക് അത് പരിശോധിക്കാം. l

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img