തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

സി കെ ഷിബു, DMC, ആലപ്പുഴ

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത ജില്ലാ പഞ്ചായത്ത് ഭരണാധികാരികളുടെ യോഗമാണ് പിന്നീട് വിജ്ഞാന കേരളത്തിന്റെ സംഘടനാ സംവിധാനത്തിനു മാതൃകയായ വിജ്ഞാന ആലപ്പുഴ പദ്ധതിക്ക് തുടക്കമിട്ടത്.

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വപരമായ ഇടപെടൽ വിജ്ഞാന ആലപ്പുഴയെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയാക്കി മാറ്റി. 72 ഗ്രാമപഞ്ചായത്തുകളും 6 നഗരസഭകളും 12 ബ്ലോക്കുകളും ഒരു മാലയിലെ മുത്തുമണികളെന്നവണ്ണം വിജ്ഞാന ആലപ്പുഴയിൽ കോർത്തിണക്കപ്പെട്ടു. സാധാരണ ഗതിയിൽ നഗരസഭകളിൽ പ്രവർത്തന മണ്ഡലമില്ലാത്ത ജില്ലാ പഞ്ചായത്തിന്റെ നേതൃത്വം നഗരസഭകൾക്കും സ്വീകാര്യമാക്കിയത് ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ എന്ന നിലയിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലുകളായിരുന്നു.

നിരന്തരമായ മീറ്റിംഗുകൾ ഏകോപനത്തിനുള്ള സംഘടനാ സംവിധാനത്തിന്റെ സാധ്യത തേടി. കിലയുടെ റിസോഴ്സ് പേഴ്സൺമാരിൽ നിന്നുമാരംഭിച്ച പ്രവർത്തനം ബ്ലോക്കു തലത്തിലും നഗരസഭാ തലത്തിലും മോണിട്ടറിംഗ് ചെയ്യപ്പെടണം എന്ന അനിവാര്യതയാണ് ജോബ് സ്റ്റേഷനുകളുടെ സ്ഥാപനവത്കരണത്തിലേക്ക് നയിച്ചത്. ഫലപ്രദമായ ആസൂത്രണ നിർവഹണ അവലോകന പ്രക്രിയയ്ക്ക് ബ്ലോക്ക് നഗരസഭാ തല ജോബ് സ്റ്റേഷൻ എന്ന ഉത്തരം ഉരുത്തിരിയപ്പെടുകയായിരുന്നു.

തുടർന്ന് ജില്ലാ തലത്തിൽ പ്രൊജക്ട് മോണിട്ടറിംഗ് സമിതിയും രൂപംകൊണ്ടു. ഇതിനെ ജനാധിപത്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ തലത്തിലും ബ്ലോക്കുതലത്തിലും ഗ്രാമപഞ്ചായത്ത്, നഗരസഭ തലത്തിലും അതാതിടത്ത് അധ്യക്ഷന്മാർ ചെയർമാൻമാരായും സെക്രട്ടറിമാർ കൺവീനർമാരായും വിപുലമായ സംഘാടകസമിതികൾ രൂപീകരിക്കപ്പെട്ടു. ഓരോ ബ്ലോക്കിലെയും പഞ്ചായത്ത് തല സമിതികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചു ബ്ലോക്ക് തല സമിതികൾ കൃത്യമായ ഇടപെടൽ നടത്തി. ബ്ലോക്ക് തല സമിതികളിൽ ആ ബ്ലോക്കിൽ അംഗമായി വരുന്ന ജില്ലാ പഞ്ചായത്ത് അംഗം കോർ ഓർഡിനേറ്ററായി നിശ്ചയിക്കപ്പെട്ടതോടുകൂടി മുൻപിൻ ബന്ധങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞു.

സംഘാടകസമിതികളും ജോബ് സ്റ്റേഷനുകളും ആരംഭിക്കുകയും 18 ജോബ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം നിയമസഭാ സാമാജികരും മന്ത്രിമാരും നിർവഹിക്കുകയും ചെയ്‌തതോടുകൂടി വിജ്ഞാന ആലപ്പുഴ പദ്ധതിക്ക് നാട്ടിലാകെ വ്യവസ്ഥാപിതമായ രൂപം കൈവന്നു.

തുടർന്ന് DW MS പോർട്ടൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള 1,25,000 തൊഴിൽ അന്വേഷകരെയും വിളിച്ചു അവർക്ക് അടിയന്തരമായി ജോലി ആവശ്യമുണ്ടോ എന്ന പരിശോധനയാണ് നടത്തിയത് അത്ഭുതകരമെന്നു പറയട്ടെ പരിശീലനം നൽകി കർമ്മ പദ്ധതി രൂപീകരിച്ച് പത്തുദിവസംകൊണ്ട് ഈ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരെയും വിളിക്കുകയും അവരിൽ ഫോൺ എടുത്തവരിൽ 24,000 പേർ അടിയന്തര തൊഴിൽ അന്വേഷണം നടത്തുന്നവരാണെന്ന് കണ്ടെത്തുകയും ചെയ്തു. കമ്മ്യൂണിറ്റി അംബാസിഡർമാരും ജോബ് സ്റ്റേഷൻ ചുമതലക്കാരും നടത്തിയസമാനതകളില്ലാത്ത പ്രവർത്തനമാണ് കൈവരിക്കുവാൻ സാധിച്ചത് ഒട്ടുമിക്ക ജോബ് സ്റ്റേഷനുകളും ഇപ്രകാരം ഫോൺവിളികൾ നടത്തുന്നതിന് അതാതിടത്തെ കലാലയങ്ങളിലെ എൻഎസ്എസ് വളണ്ടിയേഴ്സിനെ നിയോഗിക്കുകയുണ്ടായി.

ഇപ്രകാരം കണ്ടെത്തിയവരെ അടിയന്തര തൊഴിലിന് വീണ്ടും വിളിച്ചു പോർട്ടലിൽ ലഭ്യമായ ജോലിക്ക് അപേക്ഷിപ്പിക്കുക എന്ന പ്രക്രിയയാണ് അടുത്തഘട്ടമായി ചെയ്തത് എല്ലാ ജോബ് സ്റ്റേഷനുകളും അവധി ദിനങ്ങൾ നോക്കാതെ പ്രവർത്തനസമയം നോക്കാതെ ഇതിനായി കഠിനാധ്വാനം ചെയ്തു ആലപ്പുഴ SD കോളേജ്, SN കോളേജ്, UITഎന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ രണ്ടാഴ്ചക്കാലം ജില്ലാ പഞ്ചായത്തിന്റെ കോൺഫറൻസ് ഹാളിൽകേന്ദ്രീകരിച്ച് പ്രവർത്തിച്ചാണ് ഈ ഹിമാലയൻ ദൗത്യം ചുരുങ്ങിയ ദിവസത്തിനുള്ളിൽ പൂർത്തീകരിച്ചത്. ഒരു ഘട്ടത്തിൽ DWMS രജിസ്ട്രേഷനും അതിലൂടെയുള്ള അപേക്ഷ സമർപ്പിക്കലും താമസം നേരിടുന്നത്‌ കണ്ടപ്പോൾ ജോലികളുടെ വിശദമായ വിവരങ്ങൾ തയ്യാറാക്കി ഗൂഗിൾ ഫോം തയ്യാറാക്കുകയും അതിലൂടെ വേഗത്തിൽ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു.

എല്ലാ സ്ഥാപനങ്ങളിലേയും പ്ലേസ്‌മെൻറ് ഓഫീസർമാരുടെയോഗങ്ങൾ നിരവധി ചേർന്ന് ഓരോ യോഗ്യതയും നേടിയിട്ടുള്ള വിദ്യാർത്ഥികളുടെ ഗ്രൂപ്പിലേക്ക് ജോലിയുടെ വിശദാംശങ്ങൾ ലഭ്യമാക്കി.ജില്ലാ പഞ്ചായത്ത് സജ്ജീകരിച്ച സോഷ്യൽ മീഡിയ ടീം വലിയ പ്രചരണങ്ങൾ നടത്തി.മാധ്യമ ഇടപെടലിന് ജില്ലാ പഞ്ചായത്ത് നേരിട്ട് ഇന്റേണലുകളെ നിയമിച്ചു ഇതൊക്കെ വിജ്ഞാന ആലപ്പുഴ പദ്ധതിക്ക് നാട്ടിലാകെ വൻ പ്രചരണം ലഭ്യമാക്കി.

ഫെബ്രുവരി 15ന് ആലപ്പുഴ SD കോളേജിൽ നടന്ന മെഗാ ജോബ്‌ ഫെയറിലെ തൊഴിൽ അന്വേഷികളുടെ പങ്കാളിത്തം സംഘാടകരുടെ പ്രതീക്ഷകളെ കടത്തിവെട്ടുന്നതായിരുന്നു ഓരോ ജോബ് സ്റ്റേഷന് അടിസ്ഥാനത്തിലും ക്രമീകരിച്ച കൗണ്ടറുകൾ നിറഞ്ഞുകവിഞ്ഞു 120 കമ്പനികൾഇൻറർവ്യൂവിൽ പങ്കെടുത്തു. ആകെ 8200 ഇൻറർവ്യൂ അറ്റൻഡ് ചെയ്തതിൽ 1371 പേര് ഉൾപ്പെടുത്തുകയുണ്ടായി.

മുൻ അനുഭവങ്ങളില്ലാതെ ട്രയൽ ആന്റ്‌ എറർ മാർഗത്തിലൂടെ കേരളത്തിന് മാതൃകയാകുന്ന ഒരു സംവിധാനം വളർത്തിയെടുക്കുന്നതിന്‌ ആലപ്പുഴ മേളയ്ക്ക് കഴിഞ്ഞു. l

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...

കലാമണ്ഡലം ഹൈദരാലി : തിരസ്‌കാരങ്ങളില്‍ നിന്നും കരുത്താര്‍ജിച്ച മഹാപ്രതിഭ

ആർക്കും ആവശ്യമില്ലാത്ത ഒരു ജന്മമായി ഉമ്മയുടെ വയറ്റിൽ ഞാൻ വളർന്നു ഉമ്മ...
spot_img

Related Articles

Popular Categories

spot_imgspot_img