ബദൽ

കെ എ വേണുഗോപാലൻ

ന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു എന്ന് പറയുകയും അതെന്തൊ ക്കെയാണെന്ന് വ്യക്തമാക്കുകയും മാത്രമല്ല അതിനെതിരായ പോരാട്ടം സംഘടിപ്പിക്കേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ച കാഴ്ചപ്പാടും സിപിഐ എമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാണിക്കുന്നുണ്ട്.

“ഹിന്ദുത്വത്തിന്റെയും ആർഎസ്എസ് നേതൃത്വത്തിലുള്ള വിവിധ സംഘടനകളുടെയും പ്രവർത്തനങ്ങളെയും സ്വാധീനത്തെയും നേരിടാനായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ മേഖലകളിൽ സുസ്ഥിരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് പാർട്ടിയെ സജ്ജമാക്കണം. തെരഞ്ഞെടുപ്പ് പോരാട്ടങ്ങ ളിലൂടെ മാത്രം ബിജെപി-ആർഎസ്എസിനെ ഒറ്റപ്പെടുത്താനും തോൽപ്പിക്കാനും സാധ്യമല്ല എന്നത് ആവർത്തിച്ചു പറയേണ്ടതുണ്ട്. കഴിഞ്ഞ ഒരു ദശകത്തിൽ, ഹിന്ദുത്വ ശക്തികൾ അവരുടെ ആശയപരമായ സ്വാധീനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ബൃഹത്തായ പിന്തുണയുടേതായ ഒരു അടി ത്തറ സൃഷ്ടിച്ചിട്ടുണ്ട് എന്ന വസ്തുത നിലവിലിരിക്കെ, ഹിന്ദുത്വത്തെ നേരിടുന്നതിനായി സമഗ്രമായ ഒരു പരിപാടി അനിവാര്യമാണ്.’ എന്ന് പറഞ്ഞുവയ്ക്കുക മാത്രമല്ല അതിനാവശ്യമായ പരിപാടി ചുരുക്കി വിശദീകരിക്കാനും കരട് രാഷ്ട്രീയ പ്രമേയം തയ്യാറാവുന്നുണ്ട്.

1. ഹിന്ദുത്വ ശക്തികളുടെ വിനാശകരമായ പ്രചാരണത്തെയും പ്രവർത്തനങ്ങളെയും തുറന്നു കാട്ടാനായി എല്ലാ ധൈഷണിക വിഭവ ങ്ങളെയും സമാഹരിച്ച് മൾട്ടിമീഡിയ പ്രചാരണത്തിന് ഉപയോഗിക്കാവുന്ന സാമഗ്രികൾ തയ്യാറാക്കണം.

2. സാമ്പത്തിക നയങ്ങൾക്കും ജനകീയ പ്രശ്നങ്ങൾക്കും എതിരായ പ്രചാരണ പ്രവർത്തനങ്ങളുമായും സമരങ്ങളുമായും ഹിന്ദുത്വ വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളെയും സമരങ്ങളെയും സംയോജിപ്പിക്കണം.

3. പാർട്ടിയും ട്രേഡ് യൂണിയനുകളും തൊഴിലാളി വർഗത്തിനിടയിലും തൊഴിലാളി വർഗ്ഗം താമസിക്കുന്ന പ്രദേശങ്ങളിലും സാമൂഹ്യവും സാംസ കാരികവുമായ പരിപാടികളിലൂടെ വർഗീയ വിരുദ്ധ പ്രവർത്തനം സംഘടിപ്പിക്കാൻ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം.

4. ചരിത്രം തിരുത്തി എഴുതാനും വിദ്യാഭ്യാസരംഗത്ത് വർഗീയ ഉള്ളടക്കം കൊണ്ടുവരാനുമുള്ള ശ്രമങ്ങളെ നേരിടണം.

5. മതവിശ്വാസവും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി മതത്തെ ദുരുപയോഗം ചെയ്യലും തമ്മിലുള്ള വ്യത്യാസം മതവിശ്വാസികളുടെ ഇടയിൽ വിശദീകരിക്കണം. ഉത്സവങ്ങളിലും സാമൂഹ്യ കൂട്ടായ്മകളിലും ഇടപെട്ട് അവയെ വർഗീയവൽക്കരണത്തിനു വേണ്ടി ഉപയോഗിക്കുന്നത് തടയണം.

6. മനുവാദ-വിജ്ഞാന വിരുദ്ധ മൂല്യങ്ങളെ ചെറുക്കുന്നതിന് സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ തുടങ്ങിയവയിൽ ഭാഗമാകുകയും മതനിരപേക്ഷ ശാസ്ത്ര ചിന്തയെയും വിശാലാടിത്തറയുള്ള സാംസ്കാരിക പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

ബിജെപിയുടെ നവ ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കുന്നതിനുള്ള രാഷ്ട്രീയ നിലപാട് സിപിഐഎം കരട് രേഖയിൽ വ്യക്തമായി പറയുന്നുണ്ട്. “ഏതാണ്ട് 11 വർഷത്തെ മോദി ഗവൺമെന്റിന്റെ ഭരണം നവഫാസിസ്റ്റ് സ്വഭാവ വിശേഷങ്ങൾ ഉള്ള വലതുപക്ഷ, വർഗീയ, അമിതാധികാര ശക്തികളുടെ ദൃഢീകരണത്തിന് ഇടയാക്കിയിട്ടുണ്ട്. ഹിന്ദുത്വ ശക്തികളും വൻകിട ബൂർഷ്വാസിയും തമ്മിലുള്ള സഖ്യത്തെയാണ് മോദി ഗവൺമെന്റ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് ബിജെപി-ആർഎസ്എസിനും അതിന്റെ അടിത്തറയായ ഹിന്ദുത്വ -കോർപ്പറേറ്റ് കൂട്ടുകെട്ടിനും എതിരായി പൊരുതുകയും അവരെ പരാജയപ്പെടുത്തുകയുമാണ് പ്രഥമ കടമ.

ബിജെപിയെയും ഹിന്ദുത്വ ശക്തികളെയും ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നതിന് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും വർഗീയശക്തികളുടെ പ്രവർത്തനങ്ങൾക്കും എതിരായ നിരന്തരമായ പോരാട്ടം ആവശ്യമാണ്. ഹിന്ദുത്വ വർഗീയതയ്ക്കെതിരായി എല്ലാ മതനിരപേക്ഷ ശക്തികളുടെയും വിശാലമായ അണിനിരക്കലിനു വേണ്ടി പാർട്ടി പരിശ്രമിക്കണം.

ഹിന്ദുത്വ നവലിബറൽ വാഴ്ച്ചക്കെതിരായ പോരാട്ടങ്ങളുടെ വിജയത്തിന് സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്വതന്ത്രമായ ശക്തികളുടെ വളർച്ച ആവശ്യമാണ്. ഹിന്ദുത്വ വർഗീയതക്കെതിരായ സമരത്തെ നവലിബറൽ നയങ്ങൾക്കെതിരായ സമരങ്ങളുമായി കൂട്ടിയോജിപ്പിക്കുക എന്നതും അതിനാവശ്യമാണ്.

മോദി ഗവൺമെന്റിനും ബിജെപിക്കും എതിരായ പോരാട്ടം നടത്തേണ്ടത് തൊഴിലെടുക്കുന്നവരുടെ ചൂഷണത്തെ ത്വരിതഗതിയിൽ ആക്കുകയും അവരുടെ ഉപജീവനത്തെയും ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഗവൺമെന്റിന്റെ കോർപ്പറേറ്റ് അനുകൂല നവലിബറൽ നയങ്ങൾക്കെതിരായി വർഗ്ഗ ബഹുജന പ്രക്ഷോഭങ്ങൾ നടത്തിക്കൊണ്ടാണ്. ശിങ്കിടി മുതലാളിത്തത്തെയും ദേശീയ ആസ്തികളുടെ കൊള്ളയെയും വൻതോതിൽ ഉള്ള സ്വകാര്യവൽക്കരണത്തെയും എതിർക്കുന്നതിൽ പാർട്ടി മുൻപന്തിയിലായിരിക്കണം.

പാർലമെന്റിനകത്ത് പാർട്ടി ഇന്ത്യ ബ്ലോക്കിലെ പാർട്ടികളുമായി സഹകരിക്കും; യോജിപ്പുള്ള പ്രശ്നങ്ങളിൽ പാർലമെന്റിന് പുറത്തും സഹകരിക്കും. ജനാധിപത്യത്തിനെതിരായ സ്വേച്ഛാധിപത്യ കടന്നാക്രമണം, എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നതിന് വിരോധമായ നിയമങ്ങൾ ഉപയോഗിക്കൽ, തുടങ്ങിയ വിഷയങ്ങൾക്കെതിരായി നിലകൊള്ളുന്ന എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളുമായും പാർട്ടി കൈകോർക്കും; ഭരണഘടനയെയും ഭരണകൂട സ്ഥാപനങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും ഇതേ നിലപാട് സ്വീകരിക്കും.

ബിജെപിയെ ശക്തമായി എതിർക്കുന്ന പ്രാദേശിക പാർട്ടികളുമായി സിപിഐ എം സഹകരിക്കും. അത്തരം പാർട്ടികൾ സംസ്ഥാന ഗവൺമെന്റ് ളിൽ നയിക്കുന്ന ഇടങ്ങളിൽ ജനങ്ങൾക്ക് ഗുണകരമായ ഏത് നയത്തെയും സിപിഐ എം പിന്തുണയ്ക്കും. അതേസമയം തൊഴിലെടുക്കുന്ന ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങളെ എതിർക്കുകയും ജനങ്ങളെ അണിനിരത്തുകയും ചെയ്യും.

വർഗ്ഗ ബഹുജന സംഘടനകളുടെ സംയുക്ത വേദികളെയും യോജിച്ചുള്ള പ്രവർത്തനങ്ങളെയും പാർട്ടി പിന്തുണയ്ക്കും. ബൂർഷ്വാ പാർട്ടികൾക്കൊപ്പം നിലകൊള്ളുന്ന ജനങ്ങളെ യോജിച്ചുള്ള സമരങ്ങളിലേക്ക് കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും സിപിഐ എം നടത്തും.

പാർട്ടിയുടെ സ്വതന്ത്രമായ ശക്തിയുടെ വികാസത്തിന് മുൻഗണന നൽകുന്നതിനോടൊപ്പം ഇടതുപക്ഷ ഐക്യത്തെ പുനരുജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ഇടതുപക്ഷത്തിന്റെ സംയുക്ത സമരങ്ങളും ബദൽനയങ്ങളെ ഉയർത്തിക്കാണിക്കണം. ബഹുജന സംഘടനകളും സാമൂഹ്യപ്രസ്ഥാനങ്ങളും അടക്കം എല്ലാ ഇടതുപക്ഷ ജനാധിപത്യ ശക്തികളെയും ഒന്നിച്ചണിനിരത്താനും ഇടതുപക്ഷ ജനാധിപത്യ വേദിയും പരിപാടിയും രൂപപ്പെടുത്താനും പാർട്ടി പ്രവർത്തിക്കണം.

മേൽപ്പറഞ്ഞ രാഷ്ട്രീയ ലൈൻ അനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുന്നതിനനുയോജ്യമായ തെരഞ്ഞെടുപ്പ് അടവുകൾ സ്വീകരിക്കും. l

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...

കലാമണ്ഡലം ഹൈദരാലി : തിരസ്‌കാരങ്ങളില്‍ നിന്നും കരുത്താര്‍ജിച്ച മഹാപ്രതിഭ

ആർക്കും ആവശ്യമില്ലാത്ത ഒരു ജന്മമായി ഉമ്മയുടെ വയറ്റിൽ ഞാൻ വളർന്നു ഉമ്മ...
spot_img

Related Articles

Popular Categories

spot_imgspot_img