ജഗജിത്‌ സിങ്‌ ല്യാൽപുരി

ഗിരീഷ്‌ ചേനപ്പാടി

ഞ്ചാബിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്‌ ജഗജിത്‌ സിങ്‌ ല്യാൽപുരി. ത്യാഗപൂർണമായ ജീവിതത്തിലൂടെ ബഹുജനങ്ങളുടെയാകെ ആദരവു നേടിയ അദ്ദേഹം സമർഥനായ സംഘാടകനായിരുന്നു. കർഷകരെയും തൊഴിലാളികയെും സംഘടിപ്പിച്ചുകൊണ്ട്‌ അവരുടെ അവകാശസമര പോരാട്ടങ്ങൾക്ക്‌ അദ്ദേഹം നേതൃത്വം നൽകി.

ഇന്നത്തെ പാകിസ്ഥാനിലുൾപ്പെട്ട ഫൈസാബാദിലെ ല്യാൽപുരി ഗ്രാമത്തിൽ 1917 ഏപ്രിൽ 10നാണ്‌ അദ്ദേഹം ജനിച്ചത്‌. 150 ഏക്കറോളം കൃഷിഭൂമിയുണ്ടായിരുന്ന ഒരു സന്പന്ന കർഷക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്‌. കുട്ടിക്കാലത്തുതന്നെ ദേശീയപ്രസ്ഥാനത്തോടും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടും വലിയ ആദരവായിരുന്നു ജഗജിത്‌ സിങ്ങിന്‌. വിദ്യാർഥിയായിരിക്കെ തന്നെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി വിദേശവസ്ത്രങ്ങൾ ബഹിഷ്‌കരിക്കുന്നതിലും മദ്യഷോപ്പുകൾ പിക്കറ്റ്‌ ചെയ്യുന്നതിലും അദ്ദേഹം മുന്നിട്ടിറങ്ങി.

വിദ്യാർഥിപ്രസ്ഥാനത്തിലൂടെ കോൺഗ്രസിന്റെ നിരവധി നേതാക്കളെ പരിചയപ്പെടാൻ അദ്ദേഹത്തിന്‌ സാധിച്ചു. പഠിത്തത്തിലും വളരെ സമർഥനായിരുന്ന അദ്ദേഹം അമൃത്‌സറിലെ ഖൽസ കോളേജിൽനിന്ന്‌ ബിഎസ്‌സി പാസായി. താമസിയാതെ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി. കോൺഗ്രസ്‌ പ്രവർത്തകൻ എന്ന നിലയിൽ നാട്ടിലാകെ അറിയപ്പെടാൻ അദ്ദേഹത്തിന്‌ വളരെവേഗം സാധിച്ചു.

ല്യാൽപുരിയുടെ മാതാപിതാക്കൾക്ക്‌ മകനെക്കുറിച്ച്‌ വലിയ പ്രതീക്ഷയും സ്വപ്‌നങ്ങളുമായിരുന്നു. ഏകൻ ഉന്നതസ്ഥാനത്ത്‌ എത്തിച്ചേരണമെന്ന്‌ ആഗ്രഹിച്ച അച്ഛനമ്മമാർ ല്യാൽപുരിയുടെ രാഷ്‌ട്രീയപ്രവർത്തനങ്ങളെ പരമാവധി നിരുത്സാഹപ്പെടുത്താനാണ്‌ ശ്രമിച്ചത്‌.

മാതാപിതാക്കളുടെ നിർബന്ധത്തിന്റെ കൂടി ഫലമായാണ്‌ ലാഹോറിലെ ഗവൺമെന്റ്‌ ലോ കോളേജിൽ നിയമബിരുദത്തിന്‌ ചേർന്നത്‌. ആ സമയത്തും പഠിത്തത്തിനൊപ്പം രാഷ്‌ട്രീയപ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. താമസിയാതെ നിയമബിരുദം നേടിയ ല്യാൽപുരി വക്കീലായി പ്രാക്ടീസ്‌ ചെയ്യുന്നത്‌ കാണാനാണ്‌ വീട്ടുകാർ ആഗ്രഹിച്ചത്‌. സമർഥനായ വക്കീലോ ഗവൺമെന്റ്‌ സർവീസിൽ ഉയർന്ന ഉദ്യോഗമോ നേടാനാണ്‌ അവർ അദ്ദേഹത്തെ ഉപദേശിച്ചത്‌.

എന്നാൽ ല്യാൽപുരിയുടെ താൽപര്യങ്ങളും തീരുമാനങ്ങളും തികച്ചും വ്യത്യസ്‌തമായിരുന്നു. രാജ്യം ബ്രിട്ടീഷ്‌ ആധിപത്യത്തിൻ കീഴിൽ അമർന്നിരിക്കുന്നിടത്തോളം കാലം സ്വാതന്ത്ര്യസമര പോരാട്ടത്തിൽ സജീവമായേ മതിയാകൂ എന്ന നിശ്ചയദാർഢ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. നാടിന്റെ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി തന്നാലാകുംവിധം പ്രയത്‌നിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ വാശി. അതുകൊണ്ടുതന്നെ സജീവ രാഷ്‌ട്രീയത്തിലേക്ക്‌ എടുത്തുചാടാൻ അദ്ദേഹത്തിന്‌ അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല.

1928ൽ കീർത്തി കിസാൻ പാർട്ടി രൂപീകരിക്കപ്പെട്ടു. കമ്യൂണിസ്റ്റ്‌ പാർട്ടിയുമായി സഹകരിച്ചായിരുന്നു ഈ പാർട്ടിയുടെ പ്രവർത്തനങ്ങൾ. കീർത്തി മാസിക അതിന്റെ മുഖമാസികയായിരുന്നു. മാർക്‌സിസം‐ലെനിനിസത്തിന്റെ അടിസ്ഥാന ആശയങ്ങളാണ്‌ കീർത്തി മാസികയിലൂടെ പ്രചരിപ്പിക്കപ്പെട്ടത്‌. ഭഗത്‌ സിങ്‌ കീർത്തി മാസികയുടെ എഡിറ്റോറിയലിൽ കുറേക്കാലം ജോലിചെയ്‌തു. അക്കാലത്ത്‌ നിരവധി ലേഖനങ്ങളാണ്‌ അദ്ദേഹം എഴുതിയത്‌. വിപ്ലവത്തെക്കുറിച്ചും കമ്യൂണിസത്തെക്കുറിച്ചും തൊഴിലാളിവർഗ സർവാധിപത്യത്തെക്കുറിച്ചുമൊക്കെ സാധാരണ വായനക്കാർക്ക്‌ നല്ല അവബോധമുണ്ടാക്കുന്ന ലേഖനങ്ങളാണ്‌ ഭഗത്‌സിങ്‌ എഴുതിയത്‌.

കീർത്തി മാസികയുടെ സ്ഥിരം വായനക്കാരനായിരുന്ന ല്യാൽപുരി താമസിയാതെ കീർത്തി കിസാൻ പാർട്ടിയുടെ സജീവ പ്രവർത്തകനായി മാറി. കർഷകരുടെ സവിശേഷമായ പ്രശ്‌നങ്ങൾ കർഷക കുടുംബാംഗംകൂടിയായ അദ്ദേഹത്തിന്‌ വളരെവേഗം മനസ്സിലാക്കാൻ കഴിഞ്ഞു. രാജ്യത്തെ തൊഴിലാളികളും കർഷകരും കടുത്ത സാമ്രാജ്യത്വ ചൂഷണമാണ്‌ നേരിടുന്നതെന്ന കാര്യം അദ്ദേഹം കൃത്യമായി മനസ്സിലാക്കി.

കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിന്‌ അദ്ദേഹം മുന്നിട്ടിറങ്ങി. കീർത്തി കിസാൻ പാർട്ടി, വർക്കേഴ്‌സ്‌ ആൻഡ്‌ പെസന്റ്‌സ്‌ പാർട്ടി എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1925‐29 കാലത്ത്‌ ഈ പാർട്ടി പ്രവർത്തിച്ചത്‌. കമ്യൂണിസ്റ്റ്‌ ആഭിമുഖ്യമുള്ളവരായിരുന്നു കീർത്തി കിസാൻ പാർട്ടിയിലെ പ്രവർത്തകരിൽ ഏറെയും. 1929ൽ മീററ്റ്‌ ഗൂഢാലോചന കേസിൽ പ്രതിചേർത്ത്‌ കീർത്തി കിസാൻ പാർട്ടിയുടെ പ്രമുഖ നേതാക്കളെ പലരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. 1929ൽ കീർത്തി കിസാൻ പാർട്ടി പിരിച്ചുവിടപ്പെട്ടതോടെ കമ്യൂണിസ്റ്റ്‌ ആഭിമുഖ്യമുള്ളവർ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേർന്നു പ്രവർത്തിച്ചു.

1930കളിൽ തന്നെ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ ല്യാൽപുരി പാർട്ടി കെട്ടിപ്പടുക്കാൻ ഒളിവിലും തെളിവിലും പ്രവർത്തിച്ചു. പഞ്ചായത്ത്‌ കിസാൻ സഭയുടെ പ്രമുഖ നേതാവായിരുന്ന അദ്ദേഹം നിരവധി കർഷകസമരങ്ങൾക്ക്‌ നേതൃത്വം നൽകി.

1939ൽ രണ്ടാംലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന്‌ യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്ന പ്രവർത്തനങ്ങളിൽ കമ്യൂണിസ്റ്റുകാർ ഏർപ്പെട്ടു. ല്യാൽപുരിയും ഒളിവിലുരുന്നാണ്‌ പാർട്ടി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. ധീരമായ നേതൃത്വമാണ്‌ അദ്ദേഹം നൽകിയത്‌.

ഹിറ്റ്‌ലർ സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചതോടെ യുദ്ധത്തിന്റെ സ്വഭാവത്തിൽ മാറ്റംവന്നതായി കമ്യൂണിസ്റ്റ്‌ പാർട്ടി നിരീക്ഷിച്ചു. താമസിയാതെ കമ്യൂണിസ്റ്റ്‌ പാർട്ടിക്കു മേലുള്ള നിരോധനം നീക്കാൻ സർക്കാർ തയ്യാറായി. അതോടെ തെളിവിലായി ല്യാൽപുരിയുടെ പ്രവർത്തനങ്ങൾ. ഇന്ത്യ വിഭജനത്തിനുശേഷം ല്യാൽപുരി ലുധിയാനയിലേക്ക്‌ താമസം മാറ്റി.

1948ൽ കർക്കത്തയിൽ ചേർന്ന കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രണ്ടാം കോൺഗ്രസിൽ അദ്ദേഹം പ്രതിനിധിയായിരുന്നു. ആ കോൺഗ്രസ്‌ അംഗീകരിച്ച തീസിസിനെത്തുടർന്ന്‌ പാർട്ടിയെ കോൺഗ്രസ്‌ സർക്കാർ നിരോധിച്ചു. ഒളിവിൽ പോയ ല്യാൽപുരി 1949ൽ അറസ്റ്റു ചെയ്യപ്പെട്ടു. ജയിലിലായിരിക്കെ തടവുകാരുടെ അവകാശങ്ങളുയർത്തിപ്പിടിച്ച്‌ പോരാട്ടം നടത്താൻ അദ്ദേഹം തയ്യാറായി. അതിന്റെ പേരിൽ കൊടിയ മർദനത്തിനദ്ദേഹം ഇരയായി. ഒന്പതാഴ്‌ചക്കാലം അദ്ദേഹം സത്യഗ്രഹം അനുഷ്‌ഠിച്ചു. ജയിലധികൃതരുടെ ഭീഷണികളെ അദ്ദേഹം തൃണവൽഗണിച്ചു. 1951ലാണ്‌ അദ്ദേഹം ജയിൽമോചിതനായത്‌.

1953 ഏപ്രിലിൽ കണ്ണൂരിൽ നടന്ന അഖിലേന്ത്യാ കിസാൻസഭയുടെ സമ്മേളനത്തിൽ അദ്ദേഹം ജോയിന്റ്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1959ൽ അഭിവൃദ്ധി നികുതി സമ്പ്രദായത്തിനെതിരെ സിപിഐ എം പഞ്ചാബ്‌ സംസ്ഥാന കമ്മിറ്റിയുടെയും കിസാൻസഭയുടെയും നേതൃത്വത്തിൽ അത്യുഗ്രൻ പ്രക്ഷോഭം നടന്നു. ഹർകിഷൻസിങ്‌ സുർജിത്തും ല്യാൽപുരിയുമായിരുന്നു ആ സമരത്തിന്റെ മുന്നണിപ്പോരാളികൾ.

1958 ഏപ്രിൽ 5 മുതൽ 13 വരെ പഞ്ചാബിലെ അമൃത്‌സറിൽ ചേർന്ന അഞ്ചാം കോൺഗ്രസിൻെറ മുഖ്യ സംഘാടകരിലൊരാളായിരുന്നു ല്യാൽപുരി. അഞ്ചാം കോൺഗ്രസ്‌ അദ്ദേഹത്തെ ദേശീയ കൗൺസിലിലേക്ക്‌ തിരഞ്ഞെടുത്തു.

1961ൽ കിസാൻസഭയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കിസാൻസഭയുടെ പ്രവർത്തനങ്ങൾ അഖിലേന്ത്യാടിസ്ഥാനത്തിൽ കൂടുതൽ സജീവമാക്കാൻ അദ്ദേഹം ഇടപെട്ടു.

1961ൽ വിജയവാഡയിൽ ചേർന്ന ആറാം പാർട്ടി കോൺഗ്രസിൽ ദേശീയ കൗൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഒരാൾ ല്യാൽപുരിയായിരുന്നു. 1964ൽ ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിവന്ന 32 പേരിൽ ല്യാൽപുരിയുമുണ്ടായിരുന്നു. അതേവർഷം കൽക്കത്തയിൽ ചേർന്ന ഏഴാം പാർട്ടി കോൺഗ്രസിലാണല്ലോ സിപിഐ എം രൂപീകരിക്കപ്പെട്ടത്‌. പാർട്ടിയുടെ ആദ്യ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ ല്യാൽപുരി തിരഞ്ഞെടുക്കപ്പെട്ടു.

1968 വരെ അദ്ദേഹം അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയായിരുന്നു.

1975ലെ അടിയന്തരാവസ്ഥക്കാലത്ത്‌ അദ്ദേഹം ജയിലിൽ അടയ്‌ക്കപ്പെട്ടു.

1980ലെ പഞ്ചാബ്‌ നിയമസഭാ തിരഞ്ഞെടുപ്പിൽ ലുധിയാന റൂറൽ നിയോജകമണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം രണ്ടാംസ്ഥാനത്തെത്തി.

1992ൽ ല്യാൽപുരി സിപിഐ എമ്മിൽനിന്ന്‌ പുറത്താക്കപ്പെട്ടു. 2007 മെയ്‌ 27ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. l

Hot this week

പി ജി: തളരാതെ വായിച്ചു വളർന്നൊരാൾ

കോളേജ് ക്യാമ്പസ്സുകളും സമൂഹവും തമ്മിലുള്ള നാഭീ-നാളബന്ധം സർഗാത്മകമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും...

പാപ്പാ ഉമാനാഥ്‌

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാപ്പാ ഉമാനാഥ്‌ അഖിലേന്ത്യാ...

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

Topics

പി ജി: തളരാതെ വായിച്ചു വളർന്നൊരാൾ

കോളേജ് ക്യാമ്പസ്സുകളും സമൂഹവും തമ്മിലുള്ള നാഭീ-നാളബന്ധം സർഗാത്മകമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും...

പാപ്പാ ഉമാനാഥ്‌

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാപ്പാ ഉമാനാഥ്‌ അഖിലേന്ത്യാ...

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട്...

അതിദാരിദ്ര്യ നിർമ്മാർജ്ജനവും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും

എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് അത് തികയില്ല...
spot_img

Related Articles

Popular Categories

spot_imgspot_img