സെപ്റ്റംബർ 8 ലോക സാക്ഷരതാദിനം

കെ പി നൗഷാദ്

ഴുത്തും വായനയും അറിയാത്ത ജനത ഏതൊരു രാജ്യത്തും മുന്നേറ്റങ്ങൾ ഉണ്ടാക്കുന്നില്ല.ഇന്ത്യയിലെ സാക്ഷരത 70 ശതമാനത്തിനടുത്താണ്.ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ,സോമാലിയ എന്നിവിടങ്ങളിലെ സ്ഥിതി ദയനീയമാണ്.കേരളം ഇന്ത്യയിലെ സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമാണ് എന്നത് നമുക്ക് ഏറെ അഭിമാനിക്കാൻ വകനൽകുന്നതാണ്.ഓരോ രാജ്യത്തെയും മുഴുവൻ ആളുകളെയും സാക്ഷരരാക്കുക എന്ന ലക്ഷ്യം നേടിയെടുക്കാൻ ഐക്യരാഷ്ട്രസഭ ലോകത്തെ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തിട്ടുണ്ട്.ഈ ലക്ഷ്യത്തിലെത്താൻ ഓരോ ഭരണകൂടവും ശ്രമിക്കുന്നുണ്ട്. സമൂഹത്തിലെ എല്ലാവരും സാക്ഷരരാവുകയും അതുവഴി സാമൂഹിക പുരോഗതിയും വികസനവും നേടിയെടുക്കുകയും ചെയ്യുക എന്നതാണ് സമ്പൂർണ്ണ സാക്ഷരതയിലൂടെ ലക്ഷ്യമിടുന്നത്.ഇത്തരം പരിശ്രമങ്ങൾക്ക് ആക്കംകൂട്ടുന്നതിനും സാക്ഷരതയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനും വേണ്ടിയാണ് സെപ്റ്റംബർ 8 ലോക സാക്ഷരത ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്.

1991 ഏപ്രിൽ 18നാണ് കേരള ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്ത സംസ്ഥാനം സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ദിനം.കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി ചേലക്കാടൻ ആയിഷ എന്ന നവസാക്ഷരയാണ് കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്.സാക്ഷരതാ പ്രവർത്തനം ആരംഭിച്ച ആദ്യഘട്ടത്തിൽ നഗരം,ജില്ല എന്ന തരത്തിലും തുടർന്ന് സംസ്ഥാനം പൂർണമായും സാക്ഷരത കൈവരിക്കുക എന്ന നിലയിൽ ആയിരുന്നു. 1989 ജൂൺ 18ന് ഇന്ത്യയിലെ ആദ്യ സാക്ഷരതാ നഗരമായി കോട്ടയം പ്രഖ്യാപിക്കപ്പെട്ടു. തുടർന്ന് 1990 ഫെബ്രുവരി നാലിന് എറണാകുളം ജില്ല ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. ചിട്ടയായ ഈ പ്രവർത്തനങ്ങൾക്കൊടുവിൽ കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരത കൈവരിച്ച കേരളം തുടർ വിദ്യാഭ്യാസ പരിപാടികളിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സംസ്ഥാനതലം മുതൽ വാർഡ് തലം വരെയുള്ള ജില്ലാതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ജില്ലാ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുവരുന്ന സാക്ഷരതാസമിതികളുമാണ്. ദേശീയ സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കാൻ കേരളത്തിൽ തിരഞ്ഞെടുത്തത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും വിദ്യാഭ്യാസ കേന്ദ്രങ്ങളെയും സാക്ഷരതാ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രേരക്മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. നിരക്ഷരർ, പഠനം ഇടക്കുവച്ച് നിർത്തിയവർ,തുടർ വിദ്യാഭ്യാസത്തിൽ തൽപരർ എന്നിവർക്ക് വേണ്ടി ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ലഭ്യമാക്കുന്നുണ്ട്.

താഴെപ്പറയുന്നവയാണ് ഈ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.കൈവരിച്ച സാക്ഷരതയിലൂടെ തുടർപഠനം മുന്നോട്ടുകൊണ്ടുപോവുക, താല്പര്യമുള്ള ഏതൊരാൾക്കും തുടർപഠനത്തിന് അവസരം ഉണ്ടാക്കിക്കൊടുക്കുക, അറിവ് ജീവിതത്തിൽ പ്രായോഗികമാക്കാൻ കഴിവുണ്ടാക്കുക, സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് അവബോധം വളർത്തുക, പിന്നോക്കം നിൽക്കുന്നവരുടെ ജീവിത നിലവാരം ഉയർത്തുക, നൈപുണി വികസന പദ്ധതി നടപ്പിലാക്കുക തുടങ്ങിയവയും തീരദേശ-‐ആദിവാസി മേഖലകളിൽ പ്രവർത്തനങ്ങൾ സമ്പൂർണ്ണ സാക്ഷരത നടപ്പിലാക്കാൻ അക്ഷരസാഗരം, ആദിവാസി സമ്പൂർണ്ണ സാക്ഷരതാ പദ്ധതി തുടങ്ങിയ പദ്ധതികളും നടപ്പിലാക്കി വരുന്നു.

1965-ൽ ഇറാനിലെ ടെഹ്‌റാനിൽ നടന്ന നിരക്ഷരതാ നിർമാർജ്ജനത്തെക്കുറിച്ചുള്ള ലോക സമ്മേളനത്തിലാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കാൻ തീരുമാനിച്ചത്. അതിനെത്തുടർന്ന് 1966-ൽ നടന്ന 14-‐ാമത് പൊതുസമ്മേളനത്തിൽ യുനെസ്കോ സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1967 സെപ്റ്റംബർ 8 ന് ലോകസാക്ഷരതാ ദിനമായി ആദ്യമായി ആചരിച്ചു.

ഈ വർഷത്തെ ലോക സാക്ഷരതാ ദിനം (ILD) “ഡിജിറ്റൽ യുഗത്തിൽ സാക്ഷരത പ്രോത്സാഹിപ്പിക്കുക’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ആചരിക്കുന്നത്. ഡിജിറ്റലൈസേഷൻ നമ്മുടെ ജീവിതത്തിന്റെ വിവിധ തലങ്ങളിൽ സ്വാധീനിക്കുന്ന സാങ്കേതിക വിപ്ലവമായിമാറിയിരിക്കുന്നു. പഠനം, ജീവിതം, ജോലി, മറ്റ് സാമൂഹിക ഇടപെടലുകൾ തുടങ്ങിയ എല്ലാറ്റിനേയും ഇത് ആഴത്തിൽ മാറ്റിക്കൊണ്ടിരിക്കുന്നു. അതിന്റെ ഗുണദോഷങ്ങൾ നമ്മൾ എങ്ങനെ ഈ സാങ്കേതിക മേഖലയിൽ ഇടപഴകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. യുവാക്കളും മുതിർന്നവരും ഉൾപ്പെടെ, അടിസ്ഥാന സാക്ഷരത കൈവരിക്കാത്ത ലക്ഷക്കണക്കിന് അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് പഠനാവസരങ്ങൾ ഒരുക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ സഹായിക്കുമെങ്കിലും, ഈ ഡിജിറ്റൽ മാറ്റം പരമ്പരാഗത സാക്ഷരതാ പഠനത്തിലും, സ്വകാര്യത, ഡിജിറ്റൽ നിരീക്ഷണം,പക്ഷപാതങ്ങൾ, ധാർമ്മികത, നിഷ്ക്രിയ ഉപഭോഗത്തിന്റെ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആശങ്കകളും ഉയർത്തുന്നുണ്ട്.

ഈ പരിവർത്തനങ്ങളെ സമഗ്രവും പ്രസക്തവും അർത്ഥവത്തായതുമാക്കുന്നതിന് സാക്ഷരത ഒരു പ്രധാന ഘടകമാണ്.വായനയ്ക്കും എഴുത്തിനും അപ്പുറം,ഡിജിറ്റൽ യുഗത്തിലെ സാക്ഷരത ആളുകളെ ഡിജിറ്റൽ ഉള്ളടക്കം സുരക്ഷിതമായി ഉപയോഗിക്കാനും മനസ്സിലാക്കാനും ആശയവിനിമയം നടത്താനും പ്രാപ്തരാക്കുന്നു. വിമർശനാത്മകമായ ചിന്ത വളർത്തുന്നതിനും വിവരങ്ങളുടെ വിശ്വസനീയത തിരിച്ചറിയുന്നതിനും സാക്ഷരത പ്രധാനപ്പെട്ട ഘടകമാണ്.

എല്ലാ വർഷവും സെപ്റ്റംബർ 8ന് ആഗോള, പ്രാദേശിക, ദേശീയ തലങ്ങളിൽ സാക്ഷരതയിലെ പുരോഗതിയെ വിലയിരുത്തുകയും ആചരിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. സാക്ഷരത എന്താണ് അർത്ഥമാക്കുന്നത് എന്നും ഈ ഡിജിറ്റൽ യുഗത്തിൽ സാക്ഷരതയും അധ്യാപനവും പഠനവും എങ്ങനെ രൂപകൽപ്പന ചെയ്യണം എന്നും ഈ വർഷം വിലയിരുത്തുന്നു. കൂടാതെ സാക്ഷരതയെ ഒരു പൊതുനന്മയായും മനുഷ്യാവകാശമായും പ്രോത്സാഹിപ്പിക്കുന്ന ഫലപ്രദമായ ഇടപെടലുകളെ കൂടുതൽ ഉൾക്കൊള്ളുന്ന നീതിയുക്തവും സുസ്ഥിരവുമായ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ശാക്തീകരണത്തിനും പരിവർത്തനത്തിനുമുള്ള ഒരു ശക്തമായ മാർഗമാണ് സാക്ഷരത കൈവരിക്കൽ എന്നതും ഈ ദിനം മുന്നോട്ടു വെക്കുന്നുണ്ട്.

സാക്ഷരത നേടുക എന്നത് ഒരിക്കൽ മാത്രം നേടുന്ന കഴിവല്ല.വായന, എഴുത്ത്, എണ്ണൽ കഴിവുകൾ എന്നിവയുടെ ഒരുകൂട്ടം പരമ്പരാഗത ആശയത്തിനപ്പുറം, ഡിജിറ്റൽ-ടെക്സ്റ്റ് വിവരങ്ങളും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് അത്യാവശ്യമാണ്. തിരിച്ചറിയൽ, മനസ്സിലാക്കൽ, വ്യാഖ്യാനം, സൃഷ്ടി, ആശയവിനിമയം എന്നിവയ്ക്കുള്ള ഒരു മാർഗമായാണ് സാക്ഷരത ഇപ്പോൾ മനസ്സിലാക്കപ്പെടുന്നത്. ജീവിതത്തിലുടനീളം വായന, എഴുത്ത്, സംഖ്യകൾ എന്നിവയിലെ പഠനത്തിന്റെയും പ്രാവീണ്യത്തിന്റെയും തുടർച്ചയാണ് സാക്ഷരത, കൂടാതെ ഡിജിറ്റൽ കഴിവുകൾ, മാധ്യമ സാക്ഷരത,സുസ്ഥിര വികസനത്തിനായുള്ള വിദ്യാഭ്യാസം, ആഗോള പൗരത്വം, തൊഴിൽ-നിർദ്ദിഷ്ട കഴിവുകൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ കൂട്ടം കഴിവുകളുടെ ഭാഗമാണിത്. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ആളുകൾ കൂടുതൽ കൂടുതൽ വിവരങ്ങളിലും പഠനത്തിലും ഏർപ്പെടുമ്പോൾ സാക്ഷരതാ കഴിവുകൾ വികസിക്കുകയും ചെയ്യുന്നു.

സാക്ഷരതയിലൂടെ ആളുകൾ ശാക്തീകരിക്കുകയും സ്വതന്ത്രരാക്കുകയും ചെയ്യപ്പെടുന്നു.ഇത് ദാരിദ്ര്യം കുറയ്ക്കുകയും തൊഴിൽ മേഖലയിലെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ആരോഗ്യത്തിലും സുസ്ഥിര വികസനത്തിലും മികച്ച പുരോഗതി ഉണ്ടാക്കുകയും ചെയ്യുന്നു. സാക്ഷരതയിലൂടെ ശാക്തീകരിക്കപ്പെടുന്ന സ്ത്രീകൾക്ക് വികസനത്തിന്റെ എല്ലാ രംഗത്തും ഇടപെടാൻ സാധിക്കുന്നു. അവർക്ക് സ്വയം കൂടുതൽ തിരഞ്ഞെടുപ്പുകൾ നടത്താനും കുടുംബങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ കാര്യങ്ങളിലും പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ഉടനടി സ്വാധീനം ചെലുത്താനും കഴിയുന്നു.

1965ൽ ഇറാനിലെ ടെഹ്‌റാനിൽ നടന്ന നിരക്ഷരതാ നിർമാർജ്ജനത്തെക്കുറിച്ചുള്ള ലോക സമ്മേളനത്തിൽ വികസനത്തിന്റെ അടിസ്ഥാനമായി സാക്ഷരത എന്ന ആശയം അവതരിപ്പിച്ചു. 1966-ൽ യുനെസ്കോയുടെ പൊതുസമ്മേളനം സെപ്റ്റംബർ 8 ലോകസാക്ഷരതാ ദിനമായി പ്രഖ്യാപിച്ചു. 1975-ൽ ഇറാനിലെ പെർസെപോളിസിൽ യുനെസ്കോ സംഘടിപ്പിച്ച അന്താരാഷ്ട്ര സാക്ഷരതാ സിമ്പോസിയം സാക്ഷരത മനുഷ്യന്റെ വിമോചനത്തിനുള്ള സംഭാവനയാണെന്നുള്ള പ്രമേയം അംഗീകരിക്കുന്നു. 1990ൽ ഐക്യരാഷ്ട്രസഭ 1990 അന്താരാഷ്ട്ര സാക്ഷരതാ വർഷമായി പ്രഖ്യാപിച്ചു. 1997ൽ ജർമ്മനിയിലെ ഹാംബർഗിൽ നടന്ന മുതിർന്നവരുടെ പഠനത്തെക്കുറിച്ചുള്ള അഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ മുതിർന്നവരുടെ സാക്ഷരതയുടെ പ്രാധാന്യം ചർച്ചചെയ്തു. 2000-ൽ സെനഗലിലെ ഡാക്കറിൽ നടന്ന ലോക വിദ്യാഭ്യാസ ഫോറത്തിൽ യുവാക്കളുടെയും മുതിർന്നവരുടെയും അടിസ്ഥാന പഠന ആവശ്യങ്ങൾ നിറവേറ്റുക, മുതിർന്നവരുടെ സാക്ഷരത 50% കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ അംഗീകരിച്ചു. 2003-‐12-ൽ ഐക്യരാഷ്ട്രസഭയുടെ സാക്ഷരതാ ദൗത്യം യുനെസ്കോയും എല്ലാവർക്കും സാക്ഷരത എന്ന ആശയത്തിലൂടെ വിഭാവനം ചെയ്തു. 2009‐-10-ൽ മുതിർന്നവരുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആറാമത് അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രഖ്യാപനം അംഗീകരിക്കപ്പെട്ടു. 2015ൽ എല്ലാവർക്കും ആജീവനാന്ത പഠനം നൽകുന്നതിനും ഗുണമേന്മയുള്ളതും തുല്യത ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസം നൽകുന്നതിനുമുള്ള ലോക വിദ്യാഭ്യാസ ഫോറത്തിന്റെ പ്രഖ്യാപനം അംഗീകരിച്ചു.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് അടിസ്ഥാന സാക്ഷരത ഇല്ലെന്നാണ് യുനെസ്കോയുടെ വിലയിരുത്തൽ. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ലിംഗപരമായ അസമത്വം ഇതിന്‌ കാരണമാകുന്നു. കൂടാതെ ദശലക്ഷക്കണക്കിന് കുട്ടികൾ സ്കൂളിൽ പോകുന്നില്ല.സാക്ഷരതാ നിരക്കുകളിലെ പുരോഗതി വിലയിരുത്തുന്നതിനും സമ്പൂർണ്ണ സാക്ഷരത കൈവരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സർക്കാരുകൾക്കും ബന്ധപ്പെട്ട അധികാരികൾക്കും അന്താരാഷ്ട്ര സാക്ഷരതാ ദിനം പ്രചോദനമേകുന്നു. l

Hot this week

പി ജി: തളരാതെ വായിച്ചു വളർന്നൊരാൾ

കോളേജ് ക്യാമ്പസ്സുകളും സമൂഹവും തമ്മിലുള്ള നാഭീ-നാളബന്ധം സർഗാത്മകമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും...

പാപ്പാ ഉമാനാഥ്‌

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാപ്പാ ഉമാനാഥ്‌ അഖിലേന്ത്യാ...

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

Topics

പി ജി: തളരാതെ വായിച്ചു വളർന്നൊരാൾ

കോളേജ് ക്യാമ്പസ്സുകളും സമൂഹവും തമ്മിലുള്ള നാഭീ-നാളബന്ധം സർഗാത്മകമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും...

പാപ്പാ ഉമാനാഥ്‌

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാപ്പാ ഉമാനാഥ്‌ അഖിലേന്ത്യാ...

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട്...

അതിദാരിദ്ര്യ നിർമ്മാർജ്ജനവും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും

എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് അത് തികയില്ല...
spot_img

Related Articles

Popular Categories

spot_imgspot_img