പെൺട്രയാർക്കി; കഥയുടെ പുതിയ ശ്വാസം

ഥയുടെ കുരുക്കിലേക്കും ചൊരുക്കിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകാൻ കഴിയുന്ന കുഞ്ഞു കഥകളുടെ പുസ്തകമാണ് പെൺട്രയാർക്കി. പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനായി മാറിയ അർജുൻ അടാട്ടിന്റെ കഥകൾ ഗ്രാമീണതയുടെ വേലിക്കരികിൽ നിന്നുകൊണ്ട് ആധുനികതയുടെ വിശാലമായ ലോകത്തെ നോക്കിക്കാണുന്നതാണ്. നിലവിലുള്ള പാരമ്പര്യ മൂല്യബോധങ്ങളിൽനിന്നും, കെട്ടുപിണഞ്ഞുകിടക്കുന്ന വ്യവസ്ഥകളിൽനിന്നും പ്രകാശവർഷങ്ങൾക്കപ്പുറത്തേക്ക് മനുഷ്യനെ കൊണ്ടുവന്നു നിർത്താൻ കഴിയുന്ന കഥകൾ സമ്മാനിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ശാരീരികവും മാനസികവുമായ മനുഷ്യബന്ധങ്ങൾ, പരമ്പരാഗത കുടുംബ വ്യവസ്ഥകൾ എന്നിവയുടെയെല്ലാം കാലം ഉടച്ചുവാർക്കപ്പെടുമെന്ന പ്രഖ്യാപനം കൂടിയാണ് പെൺട്രയാർക്കി നടത്തുന്നത്. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഈ പുസ്തകം ഒമ്പത് ചെറുകഥകളിലൂടെ ചെറുതല്ലാത്ത ചില കാലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും, പുതിയൊരു കാലത്തെക്കുറിച്ചുള്ള വലിയൊരു കഥ ഉൾച്ചേർക്കുകയും ചെയ്യുന്നതാണ്.

വസൂരിക്കാലത്തുനിന്ന് ഒരു കഥാപാത്രത്തെ കോവിഡ് കാലത്ത് കൊണ്ടുവന്നു നട്ടതുപോലെയാണ് ചേണ്ടന്റെ ചന്ദനമണത്തിന്റെ കഥ നമുക്കിവിടെ വായിക്കാനാവുക. ഒരുകാലത്തെയാകെ മണം നഷ്ടപ്പെട്ട മനുഷ്യന്റെ ജീവിതകഥയായി അവതരിപ്പിക്കാൻ കഴിയുന്നത് എഴുത്തുകാരനിൽ വള്ളുവനാടൻ പശ്ചാത്തലത്തിന്റെ സൗരഭ്യം ഉള്ളതുകൊണ്ടു കൂടിയാകാം. വള്ളുവനാടിന്റെ ഗ്രാമീണ വഴികളിലൂടെയും, ശൈലിയിലൂടെയും കടന്നുപോകുന്ന കഥയുടെ ഒരു ‘മുടിങ്കോല്’ മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതുകൂടിയാണ് ഈ പുസ്തകം. സ്വന്തം ഭാഷയിൽ ഊന്നിനിന്നുകൊണ്ടുതന്നെ മനുഷ്യന്റെ ശീലാശ്ലീലങ്ങൾും വരച്ചുകാണിക്കുന്നതിനും, വിമർശനാത്മകബോധത്തോടെ വിലയിരുത്തുന്നതിനും കഴിയുന്ന കഥകളാണ് ഇവിടെയുള്ളത്. മനുഷ്യന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെയും പ്രയാണങ്ങളിലൂടെയുമാണ് ഈ ചെറുകഥകൾ കടന്നുപോകുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങളും ഇവിടെ പ്രമേയമാവുന്നു. ഇലക്ട്രോണിക് യുഗത്തിന് അടിമപ്പെടുന്ന മനുഷ്യവംശത്തെ ആത്മഹത്യാ മുനമ്പിൽ കൊണ്ടുചെന്നുനിർത്തിയാണ് കഥാകാരൻ അവതരിപ്പിക്കുന്നത്.

നാം കടന്നുപോന്നതും, പരിചിതവുമായ പ്രളയകാലങ്ങൾ ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചുകൊണ്ട് മനുഷ്യവർഗ്ഗം തിരുത്തൽ പ്രക്രിയയ്ക്ക് എങ്ങനെയാണ് വിധേയമാകേണ്ടത് എന്നു ചിന്തിപ്പിക്കാനാകുംവിധത്തിൽ എഴുത്തുകാരൻ കഥയെഴുതുമ്പോൾ പ്രകൃതിയാണ് കേന്ദ്രമെന്ന പാഠം ഓർമപ്പെടുത്താൻ കൂടിയാണ് ശ്രമിക്കുന്നത്. കെട്ടിപ്പൊക്കിയ മഹാസൗധങ്ങളൊന്നും പ്രകൃതിയുമായുള്ള യുദ്ധത്തിൽ ഒളിച്ചിരിക്കാൻ മതിയാവുകയില്ല എന്ന സന്ദേശം കൂടി ഇവിടെ വായിച്ചെടുക്കാനാവും. ഓരോ നിമിഷത്തിൽ നിന്നും മനോഹരമായൊരു കഥ സൃഷ്ടിക്കാൻ ശേഷിയുള്ള എഴുത്തുകാരനെ പെൺട്രയാർക്കിയിൽ പലയിടത്തായി നമുക്ക് കാണാനാവും. ഓരോരുത്തരുടെയും ജീവിതം സാധാരണമായ ഒരു തോൽവിയാകാതിരിക്കാനും, വ്യത്യസ്തമായ വിജയമായി മാറാണമെന്നും നമ്മോട് പറയുന്ന കഥാകാരൻ ആധുനികതയുടെ കൊളുത്തിൽ നമ്മെ കുരുക്കിയിടാൻ കഴിവുള്ളവനാണെന്ന് കൂടിയാണ് പുസ്തകം തെളിയിക്കുന്നത്. ആദ്യാവസാനമുള്ള കഥകളിലെല്ലാം സാമൂഹ്യവ്യവസ്ഥയുടെ അലകും പിടിയും മാറ്റിയെഴുതാൻ ശ്രമിക്കുന്ന കഥാപാത്രങ്ങളെയാണ് നമുക്ക് കാണാനാവുക.

മനുഷ്യജീവിതത്തിന്റെ വ്യത്യസ്തതകളിലൂടെ കടന്നുപോകുമ്പോഴും നന്മയും മാനവികതയും നിറയെ കാണാൻ കഴിയുന്ന കഥകൾ കൂടിയാണിത്. നിലവിലുള്ള വ്യവസ്ഥകളോട് കലഹിക്കുന്ന കഥാപാത്രങ്ങൾ പുതിയൊരു ലോകക്രമം കെട്ടിപ്പടുക്കാൻ അതിരുകൾക്കപ്പുറത്തേക്ക് പലായനം ചെയ്യുന്നവരാണ്. പുതിയകാലത്തെ എഴുത്തുകാർ നിർവഹിക്കേണ്ട ഉത്തരവാദിത്വവും, ചുമതലയും അർജുൻ അടാട്ട് നിറവേറ്റുന്നതായി അടിവരയിടുന്നതാണ് ഈ പുസ്തകം. ജെൻഡർ സ്പെക്ട്രത്തേയും, ജെൻസി തലമുറയേയും ജാതിവ്യവസ്ഥയുടെയും, കുടുംബബന്ധങ്ങളുടെയും, തൊഴിൽ പ്രശ്നങ്ങളുടെയും, പ്രകൃതി നിയമങ്ങളുടെയും തുരങ്കത്തിലൂടെ കടത്തിവിട്ട് ഉല്പാദിപ്പിച്ചെടുത്ത കുറച്ച് കഥകളാണ് പെൺട്രയാർക്കി. നിരവധിയായ സാമൂഹ്യപ്രശ്നങ്ങളുടെയും, അധികാരവാഴ്‌ചകളുടെയും, വേട്ടക്കിറങ്ങിയ നരിച്ചീറുകളുടേയും തേർവാഴ്ചയ്ക്കുള്ളിലൂടെ കടന്നുപോയി പ്ലാസ്മാ ക്ലസ്റ്ററിലൂടെ നിർമ്മിച്ചെടുക്കുന്ന പുതിയൊരു ശ്വാസമെടുക്കാൻ നിങ്ങളും പെൺട്രയാർക്കി വായിക്കേണ്ടതാണ്.

Hot this week

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

Topics

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img