
വികസന പ്രൊജക്ടുകൾക്കായി താമസസ്ഥലത്തുനിന്നും പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും പുനരിധിവാസത്തെക്കുറിച്ചും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അനേകം പഠനങ്ങൾ നടന്നിട്ടുണ്ട്. ആ ശ്രേണിയിൽപ്പെടുന്ന ഒന്നാണ് ഡൽഹി സർവകലാശാല അധ്യാപകനായ ടി വി അനീഷ് എഴുതിയ “Experiencing Development in Kerala: Narratives of Accumulation, Dispossession and Rehabilitation” (AlterNotes Press, 2026) എന്ന പുസ്തകം. കുടിയൊഴിപ്പിക്കലിന്റെ രാഷ്ട്രീയ – സാമൂഹിക ആഘാതങ്ങൾ പരിശോധിക്കുന്ന ഈ പുസ്തകം വിമർശനാത്മക ഉൾക്കാഴ്ച പകർന്നു നൽകുന്നു. കൊച്ചി ഇന്റർനാഷണൽ എയർ പോർട്ടിനുവേണ്ടി (CIAL) ഭൂമിയെടുത്തതിൻ്റെയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തിന്റെയും വിശകലനം ആഴത്തിൽ നടത്തുന്നുണ്ട് അനീഷ്. 823 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ഏറ്റെടുത്ത 1254 ഏക്കർ ഭൂമിയിൽ ഏറിയ പങ്കും കൃഷിഭൂമിയായിരുന്നു. ദളിതരായിരുന്നു കാർഷികവൃത്തികളിൽ ഏർപ്പെട്ടവരിൽ ഏറെയും.
കുടിയൊഴിപ്പിക്കലിന് മുൻപും പുനരധിവസിപ്പിക്കപ്പെട്ടതിനു ശേഷവുമുള്ള സാമൂഹിക സാമ്പത്തിക, സാംസ്കാരിക ജീവിതം പ്രൈമറി ഡാറ്റയുടെ പിൻബലത്തോടെ വിശകലനം ചെയ്യുന്നു. വ്യക്തികളെയും കുടുംബങ്ങളെയും അവരുടെ താമസസ്ഥലത്തുനിന്നും കുടിയിറക്കുന്നത് സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, മനഃശാസ്ത്രപരമായ പ്രതിഫലനങ്ങൾക്ക് കാരണമാ വുമെന്ന് കണ്ടെത്തുന്നുണ്ട്. അതോടൊപ്പം പാരിസ്ഥിതിക തകർച്ചയും. കുടിയൊഴിപ്പിക്കപ്പെട്ട വരുടെ പരമ്പരാഗത തൊഴിൽ, ഉപജീവനമാർഗം, സാമൂഹിക – സാംസ്കാരിക പാരമ്പര്യ ങ്ങൾ എന്നിവയെല്ലാം മാറ്റിമറിക്കപ്പെട്ടു. കൃഷിഭൂമി നഷ്ടപ്പെടുന്നതിൻ്റെ ഫലവും പരിശോധിക്കു ന്നുണ്ട്. കുടിയൊഴിപ്പിക്കലിന്റെയും പുനരധിവാസത്തിന്റെയും ദുരിതങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്നത് ദളിതരും സ്ത്രീകളുമാണ്.
ദീർഘനാൾ നീണ്ടുനിന്ന പ്രക്ഷോഭം നടത്തി നേടിയെടുത്ത പുനരധിവാസ പാക്കേജിൽ ലിംഗനീതി അവഗണിക്കപ്പെടുന്നു. സ്ത്രീകൾക്കു സ്ഥിരമായ തൊഴിൽ നൽകുന്നില്ല. കുറഞ്ഞ കൂലിക്ക് എയർപോർട്ടിൽ തൂപ്പു ജോലി പോലുള്ളവ നൽകി. ഉറപ്പു നൽകിയ വീട്, ശൗചാലയ സൗകര്യങ്ങൾ, മികച്ച പശ്ചാത്തല സൗകര്യങ്ങൾ എന്നിവ നൽകാത്തത് ഏറെ ബാധിച്ചത് സ്ത്രീകളെയാണ്. വികസന-പുനരധിവാസ സൂക്ഷ്മതല പഠനങ്ങളിൽ കേരളത്തിന്റെ അനുഭവം വിശദമാക്കുന്നതാണീ ഗ്രന്ഥം.






