ഹരേകൃഷ്‌ണ കോനാർ

ഗിരീഷ്‌ ചേനപ്പാടി

ർഷകപ്രസ്ഥാനത്തിന്റെ ഇന്ത്യയിലെതന്നെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു ഹരേകൃഷ്‌ണ കോനാർ. അവിസ്‌മരണീയങ്ങളായ ഒട്ടേറെ കർഷകപോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ അദ്ദേഹം ഭരണാധികാരിയായിരുന്നപ്പോഴും കർഷകരുടെ ഉന്നമനത്തിനായി അവിശ്രമം പരിശ്രമിച്ചു. റവന്യൂ മന്ത്രിയെന്ന നിലയിൽ ഭൂപരിഷ്‌കരണത്തിന്‌ മുഖ്യപ്രാധാന്യം അദ്ദേഹം നൽകി. അത്‌ ബംഗാളിലെ ചെറുകിട‐ഇടത്തരം കർഷകരുടെയും പങ്കുപാട്ടക്കാരുടെയും ജീവിതത്തിൽ സർവതോമുഖമായ മാറ്റങ്ങൾക്കിടയാക്കി.

പശ്ചിമബംഗാളിൽ പൊതുവെയും ബർദ്വാൻ ജില്ലയിൽ വിശേഷിചചും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ സംഭാവന ചെയ്‌ത നേതാവാണ്‌ കോനാർ. മികച്ച ഭരണാധികാരി, ഉജ്വല പ്രക്ഷോഭകാരി, സംഘാടകൻ, ജനങ്ങളെ ആകർഷിക്കുന്ന പ്രസംഗകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. നിയമസഭാ സാമാജികൻ എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങളാണ്‌ അദ്ദേഹം നടത്തിയത്‌. തികച്ചും ലളിതമായ ജീവിതം നയിച്ച മാതൃകാ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

ബർദ്വാൻ ജില്ലയിലെ കമഗാറിയ ഗ്രാമത്തിലാണ്‌ ഹരേകൃഷ്‌ണ കോനാർ ജനിച്ചത്‌. 1915 ആഗസ്‌ത്‌ 5ന്‌ ശരത്‌ചന്ദ്ര കോനാറുടെയും സത്യബാലദേവിയുടെയും മകനായാണ്‌ ജനനം. കമഗോറിയയിലാണ്‌ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്‌. മേമാരി ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. അന്നദ്ദേഹത്തിന്‌ 15 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂവെങ്കിലും അധികാരികൾ അദ്ദേഹത്തോട്‌ ഒരു ദാക്ഷിണ്യവും കാണിച്ചില്ല. ആറുമാസത്തെ തടവുശിക്ഷയാണ്‌ കോനാർക്ക്‌ നൽകിയത്‌.

കുട്ടിക്കാലം മുതൽ ദേശീയപ്രസ്ഥാനത്തോടും നിസ്സഹകരണപ്രസ്ഥാനത്തോടും ആഭിമുഖ്യം തോന്നിയ കോനാർ ഹൈസ്‌കൂളിൽ എത്തിയപ്പോഴേക്കും അതിന്റെ ശക്തനായ പ്രവർത്തകനായി. സ്വാതന്ത്ര്യസമരത്തിൽ സമർപ്പണമനോഭാവത്തോടെ അണിനിരന്ന അദ്ദേഹം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എന്തു ത്യാഗം സഹിക്കാനും തയ്യാറായിരുന്നു.

1931 ആയപ്പോഴേക്കും കോൺഗ്രസിനുള്ളിലെ വിപ്ലവകാരികൾ ചന്ദൻ നഗറിൽ സമ്മേളിച്ച്‌ ഇന്ത്യൻ സോഷ്യലിസ്റ്റ്‌ റെവല്യൂഷണറി പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചു. ഇന്ത്യയിലെ എല്ലാ വിപ്ലവഗ്രൂപ്പുകളും സംയുക്തമായി രൂപീകരിച്ച പാർട്ടിയായിരുന്നു അത്‌. താമസിയാതെ ആ പാർട്ടിയുടെ പേര്‌ ഇന്ത്യൻ പ്രോലിറ്റേറിയൻ റെവല്യൂഷണറി പാർട്ടി (ഐപിആർപി) എന്നാക്കി മാറ്റി. ആറുമാസത്തെ തടവുശിക്ഷയ്‌ക്ക്‌ ശേഷം ജയിൽമോചിതനായ കോനാർ ഐപിആർപിയുമായി ബന്ധപ്പെട്ടു.

സാഹസികപ്രവർത്തനങ്ങൾ പലതും ചെയ്യുന്ന സംഘടനയായിരുന്നു അത്‌. ഐപിആർപിയുടെ പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടുപോകുന്നതിൽ കടുത്ത സാന്പത്തിക ബുദ്ധിമുട്ട്‌ നേരിട്ടു. പ്രവർത്തന ഫണ്ടിനായി കവർച്ച നടത്തുക എന്ന മണ്ടൻ ആശയമാണ്‌ അതിന്റെ നേതാക്കൾക്കുണ്ടായത്‌. ബെഗൂത്ത്‌ ഗ്രാമത്തിൽ നടത്തിയ കവർച്ചയിൽ നിരവധി യുവക്കെൾക്കൊപ്പം കോനാരും പങ്കെടുത്തു. സംഭവസ്ഥലത്തുവെച്ചു തന്നെ കോനാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. 1932ൽ കേസിന്റെ വിധി വന്നു. 6 വർഷത്തെ കഠിനതടവിന്‌ കോനാർ ശിക്ഷിക്കപ്പെട്ടു.

ഏറ്റവും കൂടുതൽ ശിക്ഷാമുറകളും പീഡനങ്ങളുമുള്ള സ്ഥലമെന്ന്‌ കുപ്രസിദ്ധി നേടിയ ജയിലാണ്‌ ആന്തമാൻ ജയിൽ. അതുകൊണ്ടുതന്നെ നിരവധി പീഡനങ്ങൾക്ക്‌ കോനാറും ഇരയായി. എങ്കിലും ആന്തമാനിലെ ജയിലിൽ അന്ന്‌ നിരവധി വിപ്ലവകാരികൾ ഉണ്ടായിരുന്നു. അവരുമായി അടുത്തു പരിചയപ്പെടാൻ കോനാർക്ക്‌ അവസരം ലഭിച്ചു. പ്രമുഖ വിപ്ലവകാരികളായ സതീഷ്‌ പക്രാസിയും നാരായൺ റോയിയും ഉൾപ്പെടെയുള്ളവർ സഹ തടവുകാരായിരുന്നു. നിരവധി മാർക്‌സിസ്റ്റ്‌ കൃതികൾ വായിക്കാൻ കോനാർക്ക്‌ ഈ ജയിലിൽ അവസരം ലഭിച്ചു. വായിച്ച കൃതികളെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കുന്നതിനായി സഹതടവുകാരുമായി നടത്തിയ ചർച്ചകൾമൂലം സാധിച്ചു. നാരായൺ റോയിയുടെ ജയിലിലെ ക്ലാസുകൾ മാർക്‌സിസത്തെക്കുറിച്ച്‌ ആഴത്തിലുള്ള ധാരണകൾ ഉണ്ടാകാൻ സഹായിച്ചു. ജയിലിൽ സംഘടിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ്‌ സെല്ലിൽ കോനാർ അംഗമായി. അതോടെ കോനാർ ഉറച്ച ഒരു തീരുമാനമെടുത്തു: ജയിൽമോചിതനായാൽ ഉടൻതന്നെ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേർന്ന്‌ പൂർണസമയം പാർട്ടിക്കുവേണ്ടി പ്രവർത്തിക്കും.

1938ൽ അദ്ദേഹം ആന്തമാൻ ജയിലിൽനിന്ന്‌ മോചിതനായി. താമസിയാതെ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. സിയാൻദയിലെ റെയിൽവേ ജീവനക്കാരുടെയിടയിൽ പ്രവർത്തിക്കാനായിരുന്നു പാർട്ടി നിർദേശം. കൂട്ടിന്‌ സരോജ്‌ മുഖർജിയും ഉണ്ടായിരുന്നു.

റാണിഗഞ്ചിലെ പേപ്പർ മില്ലിലെ തൊഴിലാളികൾ പണിമുടക്കാരംഭിച്ചു. തൊഴിലാളികൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ മുൻനിർത്തിയുള്ള പണിമുടക്കായിരുന്നു അത്‌. ഇതേ കാലയളവിൽ തന്നെ ദാമോദർ കനാലിലെ ജലം കൃഷിക്കുപയോഗിക്കുന്ന കർഷകർ വെള്ളക്കരത്തിനെതിരെ പ്രതിഷേധസമരം ആരംഭിച്ചു. സ്വന്തം ജില്ലയായ ബർദ്വാനിലേക്ക്‌ മടങ്ങിയ കോനാർ കൃഷിക്കാരുടെ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകി. വമ്പിച്ച പിന്തുണയാണ്‌ കർഷകപ്രക്ഷോഭത്തിന്‌ ലഭിച്ചത്‌.

1939ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്താനാണ്‌ കമ്യൂണിസ്റ്റുകാർ കഠിനാധ്വാനം ചെയ്‌തത്‌. അതോടെ ബ്രിട്ടീഷ്‌ സർക്കാർ പാർട്ടിയെ നിരോധിച്ചു; പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും വേട്ടയാടി. അതോടെ കോനാർ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ ഒളിവിൽ പോയി.

ബിനോയ്‌ ചൗധരിയും കോനാരുമൊന്നിച്ച്‌ പാർട്ടി പ്രവർത്തനത്തിലേർപ്പെടവെ പൊലീസിന്റെ കസ്റ്റഡിയിലായി. പൊലീസ്‌ ഇരുവരെയും ദീർഘനേരം ചോദ്യംചെയ്‌തു. 48 മണിക്കൂറിനുള്ളിൽ ബർദ്വാൻ ജില്ല വിട്ടുപോകണമെന്ന്‌ ഇരുവരോടും ആവശ്യപ്പെട്ടു. അതേത്തുടർന്ന്‌ അവർ കൽക്കത്തയിലേക്ക്‌ മടങ്ങി.

കോനാർ തൽക്കാലം കൽക്കത്തയിൽ നിൽക്കട്ടെ എന്നാണ്‌ പാർട്ടി നിശ്ചയിച്ചത്‌. ഏതാനും ആഴ്‌ചകൾക്കുശേഷം ബിനോയ്‌ ചൗധരി ത്സാരിയയിലെത്തി. അവിടെ കൽക്കരിത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാനായിരുന്നു പാർട്ടി നിർദേശം. കോനാരും കൂടി അവിടെ എത്താൻ ചൗധരി നിർദേശിച്ചു. അതനുസരിച്ച്‌ കോനാരും എത്തി. അവിടെ കൽക്കരിത്തൊഴിലാളികൾക്കിടയിൽ അദ്ദേഹം പ്രവർത്തനം തുടങ്ങി. എന്നാൽ പ്രവർത്തനം അധികനാൾ മുന്നോട്ടുകോണ്ടുപോകാൻ കോനാർക്ക്‌ കഴിഞ്ഞില്ല. പൊലീസിന്റെ നിരന്തരമായ നിരീക്ഷണവും സമ്മർദങ്ങളും കോനാർക്ക്‌ പ്രശ്‌നമുണ്ടാക്കി. അദ്ദേഹം ഭാര്യാസമേതനായി വീട്‌ വാടകയ്‌ക്കെടുത്താണ്‌ പാർട്ടി പ്രവർത്തനം തുടർന്നത്‌. വാടകയ്‌ക്ക്‌ വീട്‌ നൽകിയവർക്കും വീട്ടുടമസ്ഥന്‌ കേനാരെ പരിചയപ്പെടുത്തിയ ആളുകൾക്കുമെല്ലം പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. അതോടെ താമസസ്ഥലം മാറാൻ കോനാർ നിർബന്ധിതനായി.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മേലുള്ള നിരോധനം സർക്കാർ പിൻവലിച്ചതോടെ കോനാർ ഉൾപ്പെടെയുള്ളവർ പരസ്യമായ പാർട്ടിപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുന്നതിൽ രാപകൽ ഭേദമില്ലാതെ അദ്ദേഹം പ്രവർത്തിച്ചു. അങ്ങനെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും കിസാൻ സഭയുടെയും ബർദ്വാൻ ജില്ലയിലെ പ്രമുഖ നേതാവായി കോനാർ മാറി.

1948ൽ കൽക്കത്ത തീസിസിനെ തുടർന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടു. അതോടെ പാർട്ടി നേതാക്കളും പ്രവർത്തകരും വ്യാപകമായ വേട്ടയാടലിനിരയായി. അറസ്റ്റിലായ കോനാർ മൂന്നുമാസത്തിനുള്ളിൽ മോചിതനായി. ജയിൽമോചിതനായ ഉടൻതന്നെ ഒളിവിൽപോയ അദ്ദേഹം പാർട്ടി പ്രവർത്തനങ്ങൾ രഹസ്യമായി തുടർന്നു. കർഷകരും തൊഴിലാളികളും അദ്ദേഹത്തെ ജിവൻപോലും പണയംവെച്ച്‌ സംരക്ഷിച്ചു.

1951 വരെ ഒളിവിലെ പ്രവർത്തനങ്ങൾ തുടർന്നു. പൊതുതിരഞ്ഞെടുപ്പ്‌ അടുക്കാറായതോടെ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടു. 1952ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോനാർ വിജയിച്ചു. അദ്ദേഹത്തിന്റെ ജനപിന്തുണ അടയാളപ്പെടുത്തുന്ന തിരഞ്ഞെടുപ്പായിരുന്നു അത്‌.

കിസാൻസഭയുടെ സംസ്ഥാനത്തെ സമുന്നത നേതാവായി മാറിയ കോനാർ 1954ൽ ആ സംഘടനയുടെ പശ്ചിമബംഗാൾ ഘടകത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1957ൽ കേന്ദ്ര കിസാൻ കൗൺസിലിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1957ൽ നടന്ന കമ്യൂണിസ്റ്റ്‌ പാർട്ടി സംസ്ഥാന സമ്മേളനം ഹരേകൃഷ്‌ണ കോനാരെ സംസ്ഥാന കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. 1957ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മേമാരി‐കുൽന നിയമസഭാ മണ്ഡലത്തിൽനിന്ന്‌ കോനാർ വിജയിച്ചു. അതിനുശേഷം 1962, 67, 1971 എന്നീ വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1967ൽ അധികാരത്തിൽ വന്ന ഐക്യമുന്നണി മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായി സേവനമനുഷ്‌ഠിച്ചത്‌ ഹരേകൃഷ്‌ണ കോനായിരുന്നു. കോനാർ തുടങ്ങിവെച്ച ഭൂപരിഷ്‌കരണ നടപടികളാണ്‌ പിന്നീടു വന്ന ഇടതുമുന്നണി മന്ത്രിസഭകളിലെ റവന്യൂമന്ത്രിമാർ പിന്തുടർന്നത്‌.

1958ൽ അമൃത്‌സറിൽ ചേർന്ന പാർട്ടി കോൺഗ്രസിൽ ഹരേകൃഷ്‌ണ കോനാർ ദേശീയ കൗൺസിലിലേക്കും എക്‌സിക്യുട്ടീവിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ‐ചൈന അതിർത്തിസംഘട്ടനത്തിന്റെ പശ്ചാത്തലത്തിൽ കോനാർ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഒരുവർഷത്തിനുശേഷമാണ്‌ അദ്ദേഹം മോചിതനായത്‌.

1964ൽ പാർട്ടി ഭിന്നിച്ചതോടെ സിപിഐ എം പക്ഷത്ത്‌ അദ്ദേഹം അടിയുറച്ചുനിന്നു. ഭിന്നിപ്പിനു മുമ്പായി ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിവന്ന 32 പേരിൽ ഒരാൾ കോനാർ ആയിരുന്നു. 1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെയാണല്ലോ ഏഴാം കോൺഗ്രസ്‌ നടന്നത്‌. കൽക്കത്തയിൽ നിശ്ചയിക്കപ്പെട്ട പാർട്ടി കോൺഗ്രസിന്റെ വിജയത്തിനുവേണ്ടി കോനാർ കഠിനാധ്വാനം ചെയ്‌തുവരവെ കോനാരെ പൊലീസ്‌ ഒക്ടോബറിൽ അറസ്റ്റ്‌ ചെയ്‌തു. ഒന്നരവർഷത്തിനുശേഷമാണ്‌ അദ്ദേഹത്തെ ജയിലിൽനിന്ന്‌ മോചിപ്പിച്ചത്‌.

സിപിഐ എമ്മിന്റെ പ്രഥമ പാർട്ടി കോൺഗ്രസ്‌ അദ്ദേഹത്തെ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. ആ സമയത്ത്‌ ജയിലിലായിരുന്നു അദ്ദേഹമെന്ന്‌ സൂചിപ്പിച്ചുവല്ലോ. 1967ലെ പൊതുതിരഞ്ഞെടുപ്പിഏനു മുന്നോടിയായാണ്‌ അദ്ദേഹം മോചിപ്പിക്കപ്പെട്ടത്‌. ജയിൽമോചിതനായ അദ്ദേഹം തിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ വ്യാപൃതനായി. മേമാരി‐കുൽന നിയോജകമണ്ഡലത്തിൽ സ്ഥാനാർഥിയായ അദ്ദേഹം സ്വന്തം മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനമൊട്ടാകെ ഇടതുമന്നണി സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു.

ഇടതുമുന്നണി സർക്കാർ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. ബംഗ്ലാ കോൺഗ്രസ്‌ നേതാവ്‌ അജോയ്‌ മുഖർജി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ജ്യോതിബസു ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന ആ മന്ത്രിസഭയിൽ റവന്യൂവകുപ്പ്‌ കൈകാര്യം ചെയ്‌തത്‌ ഹരേകൃഷ്‌ണ കോനാരാണ്‌. പാർലമെന്ററി പ്രവർത്തനങ്ങളെ എങ്ങനെ ഫലപ്രദമായ രീതിയിൽ ജനോപകാരപ്രദമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മന്ത്രിയായും എംഎൽഎയായുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.

1967ലെ ഇടതുമുന്നണി സർക്കാരിന്റെ കാലത്താണ്‌ നെക്‌സലിസം എന്ന പേരിലറിയപ്പെട്ട ഇടതുപക്ഷ സാഹസികത പാർട്ടിയിൽ തലപൊക്കിയത്‌. അതിനെതിരെ അതിശക്തമായ ആശയസമരമാണ്‌ സിപിഐ എം നടത്തിയത്‌. ഈ ആശയസമരത്തിൽ ഹരേകൃഷ്‌ണ കോനാർ നിർണായകമായ പങ്കാണ്‌ വഹിച്ചത്‌.

1969ൽ കിസാൻസഭയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രോഗത്തിന്റെ അലട്ടലുകൾ ഉണ്ടായിരുന്നെങ്കിലും അന്ത്യംവരെ അദ്ദേഹം ആ സ്ഥാനത്ത്‌ തുടർന്നു. കർഷകപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും സമുന്നത നേതാക്കളിലൊരാളായിരുന്ന ഹരേകൃഷ്‌ണ കോനാർ 1974 ജൂലൈ 23ന്‌ അന്ത്യശ്വാസം വലിച്ചു. l

Hot this week

മൈക്കിൾ ജാക്‌സനും അനേകായിരം ‘മൈക്കിൾ ജാക്‌സന്മാ’ർക്കും

ഒരു തലമുറയിലേക്ക്‌ മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക്‌ ഡാൻസും കൊണ്ടുവന്ന ആവേശം...

ദ്വീപിന്റെ സൗന്ദര്യത്തിൽനിന്ന്‌ സർറിയലിസത്തിലേക്ക്‌

അതീന്ദ്രീയ യാഥാർഥ്യവാദം റിയലിസത്തിനും അപ്പുറം എന്നൊക്കെ അർഥമാക്കുന്ന സർറിയലിസം, ദാദായിസത്തിനുശേഷം ശക്തിയായി...

നിർവാഹകയുടെ ചരിത്രാഖ്യാനം

‘തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്...

എൻ പ്രസാദറാവു

ആന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ എൻ പ്രസാദറാവു. കമ്യൂണിസ്റ്റ്‌ പാർട്ടിയും കിസാൻസഭയും...

ഫാസിസം പ്രതിസന്ധി ഇല്ലാതാക്കിയോ?

ഫാസിസവും നവഫാസിസവും 8 "ഭാഗ്യവശാൽ ഇറ്റാലിയൻ ജനത ഒരു ദിവസം നിരവധി തവണ ഭക്ഷണം കഴിച്ചു ശീലിച്ചിട്ടില്ല. അവരുടെ ജീവിത നിലവാരം വളരെ താഴെയാണ്.അവർ ദൗർലഭ്യവും കഷ്ടപ്പാടും അനുഭവിക്കുന്നു" (മുസോളിനി 1930 ഡിസംബർ 18ന് നടത്തിയ പ്രസംഗം)തന്റെ ഭരണകാലത്തും ഇറ്റാലിയൻ ജനത കഷ്ടപ്പെട്ടാണ് ജീവിച്ചു വന്നിരുന്നത് എന്ന് മുസോളിനി തന്നെ സമ്മതിക്കുന്ന പ്രസംഗമാണിത്. സ്ഥിരം ഉയർത്തുന്ന വൈകാരികമായ സങ്കുചിത ദേശീയവാദവും ആത്മീയ...

Topics

മൈക്കിൾ ജാക്‌സനും അനേകായിരം ‘മൈക്കിൾ ജാക്‌സന്മാ’ർക്കും

ഒരു തലമുറയിലേക്ക്‌ മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക്‌ ഡാൻസും കൊണ്ടുവന്ന ആവേശം...

ദ്വീപിന്റെ സൗന്ദര്യത്തിൽനിന്ന്‌ സർറിയലിസത്തിലേക്ക്‌

അതീന്ദ്രീയ യാഥാർഥ്യവാദം റിയലിസത്തിനും അപ്പുറം എന്നൊക്കെ അർഥമാക്കുന്ന സർറിയലിസം, ദാദായിസത്തിനുശേഷം ശക്തിയായി...

നിർവാഹകയുടെ ചരിത്രാഖ്യാനം

‘തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്...

എൻ പ്രസാദറാവു

ആന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ എൻ പ്രസാദറാവു. കമ്യൂണിസ്റ്റ്‌ പാർട്ടിയും കിസാൻസഭയും...

ഫാസിസം പ്രതിസന്ധി ഇല്ലാതാക്കിയോ?

ഫാസിസവും നവഫാസിസവും 8 "ഭാഗ്യവശാൽ ഇറ്റാലിയൻ ജനത ഒരു ദിവസം നിരവധി തവണ ഭക്ഷണം കഴിച്ചു ശീലിച്ചിട്ടില്ല. അവരുടെ ജീവിത നിലവാരം വളരെ താഴെയാണ്.അവർ ദൗർലഭ്യവും കഷ്ടപ്പാടും അനുഭവിക്കുന്നു" (മുസോളിനി 1930 ഡിസംബർ 18ന് നടത്തിയ പ്രസംഗം)തന്റെ ഭരണകാലത്തും ഇറ്റാലിയൻ ജനത കഷ്ടപ്പെട്ടാണ് ജീവിച്ചു വന്നിരുന്നത് എന്ന് മുസോളിനി തന്നെ സമ്മതിക്കുന്ന പ്രസംഗമാണിത്. സ്ഥിരം ഉയർത്തുന്ന വൈകാരികമായ സങ്കുചിത ദേശീയവാദവും ആത്മീയ...

സ്പോർട്സ് ജിനോമിക്സ് കായിക പ്രതിഭാനിർണ്ണയത്തിൽ നിർണായകമാകുമ്പോൾ

പുരാതനകാലം മുതൽ മനുഷ്യൻ വിവിധ കായിക പ്രവർത്തനങ്ങളിലും കളികളിലും ആരോഗ്യ പരിപാലനത്തിന്റെ...

നെഹ്‌റൂവിയൻ ആശയങ്ങളും നിയോഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടവും

ഇന്ന് ജവഹർലാൽ നെഹ്‌റുവിന്റെ 61-‐ാം ചരമവാർഷികദിനമാണ്. 1964 മെയ് 27-നാണ് ആ...

അനുഭവൈക വാദം (എംപെരിസിസം)

മനുഷ്യൻ അറിവുകൾ ആർജിക്കുന്നത് എങ്ങിനെയാണ് ? തനിക്കു ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ചുള്ള ധാരണ...
spot_img

Related Articles

Popular Categories

spot_imgspot_img