അഹല്യ രങ്കനേക്കർ

ഗിരീഷ്‌ ചേനപ്പാടി

ഹാരാഷ്‌ട്രയിലെ ഐതിഹാസികമായ നിരവധി സമരങ്ങളിലെ ധീരനായികയായിരുന്നു അഹല്യ രങ്കേനേക്കർ. ഇരുപത്തൊന്നാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ അവർക്ക്‌ നിരവധി മർദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്‌; പലതവണ തടവറകളിൽ കഴിയേണ്ടിവന്നിട്ടുണ്ട്‌. ഏഴു പതിറ്റാണ്ടിലേറെക്കാലത്തെ അവരുടെ രാഷ്‌ട്രീയജീവിതം സംഭവബഹുലമായിരുന്നു.

ടി എം രണദിവേയുടെയും യശോധര സമർഥിന്റെയും മകളായി 1922 ജൂലൈ എട്ടിന്‌ പൂനെയിലാണ്‌ അഹല്യ ജനിച്ചത്‌. അഞ്ചാം ക്ലാസ്‌ വരെ പൂനെയിലായിരുന്നു അവരുടെ വിദ്യാഭ്യാസം. താനെയിൽ നിന്ന്‌ മെട്രിക്കുലേഷൻ പൂർത്തിയാക്കി. ബോംബെയിലായിരുന്നു കോളേജ്‌ വിദ്യാഭ്യാസം. ആ കാലത്ത്‌ വിദ്യാർഥിപ്രസ്ഥാനത്തിന്റെ മുഴുവൻസമയ പ്രവർത്തകയായി അവർ മാറി. ക്വിറ്റ്‌ ഇന്ത്യ സമരത്തിന്റെ ഭാഗമായി ഫർഗൂസൺ കോളേജിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ പടുകൂറ്റൻ ജാഥ അഹല്യ നയിച്ചു. മാപ്പുപറയണമെന്ന കോളേജ്‌ അധികൃതരുടെ ആവശ്യം അവർ നിരാകരിച്ചു. കുപിതരായ അധികൃതർ വിമലയെ കോളേജിൽനിന്നു പുറത്താക്കി. ജാഥയിൽ പങ്കെടുക്കുന്ന എല്ലാവരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ യെർവാദ ജയിലിലടച്ചു. മണിബെൻ പട്ടേൽ, മൃദുല സാരാഭായി, സോഫിയ ഖാൻ, പ്രേമ കാന്തക്‌ തുടങ്ങിയ കോൺഗ്രസ്‌ നേതാക്കൾ അന്ന്‌ ജയിലിലുണ്ടായിരുന്നു. അവരുമായുള്ള സഹവാസം അഹല്യയെ സംബന്ധിച്ചിടത്തോളം സവിശേഷമായ അനുഭവമായിരുന്നു.

തടവറയിലും അഹല്യയും കൂട്ടുകാരും സമരം തുടർന്നു. അതിനിടയിൽ ജയിലിൽ ത്രിവർണപതാക ഉയർത്തുകയെന്ന ആശയം അഹല്യയും കൂട്ടുകാരും പങ്കുവെച്ചു. അധികൃതുടെ കണ്ണുവെട്ടിച്ച്‌ പതാക ഉയർത്തണം. അതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിച്ചത്‌ അഹല്യ തന്നെയാണ്‌. പച്ച, വെള്ള, കുങ്കുമം എന്നീ നിറങ്ങളിലുള്ള സാരികൾ കൂട്ടിത്തുന്നിച്ചേർത്തു. അതിൽ ചർക്ക വരച്ച്‌ പതാകയുമുണ്ടാക്കി. അത്‌ പരമരഹസ്യമായി ജയിലിന്റെ പുറംമതിലിൽ കെട്ടിത്തൂക്കി.

ഇത്‌ ജയിൽ അധികൃതരെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്‌. വിവരമറിഞ്ഞ്‌ പാഞ്ഞുവന്ന ജയിൽ അധികൃതർ അഹല്യയെ, ഇന്ദു ഖേൽക്കർ എന്ന മറ്റൊരു പ്രക്ഷോഭകയോടൊപ്പം ഇടുങ്ങിയ ഒരു അറയിലേക്ക്‌ മാറ്റി. ഏഴുദിവസം ഈ കഠിനമായ ദുരിതം അവർക്കനുഭവിക്കേണ്ടിവന്നു. നാലുമാസത്തിനുശേഷമാണ്‌ അഹല്യയെ ജയിലിൽനിന്ന്‌ മോചിപ്പിച്ചത്‌.

ജയിൽമോചിതയായ അഹല്യ പഠനം തുടരണമെന്നാഗ്രഹിച്ചു. അതിനായി റൂയില കോളേജ്‌ പ്രിൻസിപ്പലിനെ നേരിൽ കാണാൻ അവർ തീരുമാനിച്ചു. അഹല്യയുടെ പഠനത്തോടുള്ള താൽപര്യത്തിൽ പ്രിൻസിപ്പലിന്‌ മതിപ്പു തോന്നി. തുടർന്നു പഠിക്കാനുള്ള അനുമതി അഹല്യക്ക്‌ ലഭിച്ചു.

ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ അഹല്യ മുഴുവൻസമയ രാഷ്‌ട്രീയപ്രവർത്തനം നടത്താൻ തീരുമാനിച്ചു. 1943ൽ അവർ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. ടെക്‌സ്‌റ്റൈൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാനാണ്‌ പാർട്ടി അഹല്യയോടാവശ്യപ്പെട്ടത്‌. തുണിമിൽ തൊഴിലാളികളുടെ സംഘടനയുടെ പേര്‌ കിർണി കാംഗാൾ യൂണിയൻ എന്നായിരുന്നു. അതിന്റെ സജീവ പ്രവർത്തകയും സംഘാടകയുമായി അഹല്യ വളരെ വേഗം മാറി. സ്‌ത്രീതൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ്‌ അവർ കൂടുതൽ ശ്രദ്ധിച്ചത്‌.

രണ്ടാം ലോകയുദ്ധത്തിന്റെ മൂർധന്യഘട്ടമായിരുന്നല്ലോ അത്‌. അതിന്റെ കെടുതികൾ ഇന്ത്യയൊട്ടാകെ അതിരൂക്ഷമായിരുന്നു. വിലക്കയറ്റവും ദാരിദ്ര്യവും ജനങ്ങളെ പൊറുതിമുട്ടിച്ചു. വിലവർധനയ്‌ക്കെതിരെ അതിശക്തമായ പോരാട്ടമാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നടത്തിയത്‌. അതിന്റെ ഭാഗമായി നിരവധി പ്രക്ഷോഭങ്ങൾക്ക്‌ അഹല്യ നേതൃത്വം നൽകി. അതിനിടയിൽ കിർണി കാംഗാർ യൂണിയന്റെ ജോയിന്റ്‌ സെക്രട്ടറിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. താമസിയാതെ പരേൽ മഹിളാ സംഘിന്റെ സെക്രട്ടറിയായും അഹല്യ തിരഞ്ഞെടുക്കപ്പെട്ടു.

1946ൽ ആണല്ലോ ഐതിഹാസികമായ നാവികസമരം അരങ്ങേറിയത്‌. നാവികസമരത്തെ സഹായിക്കാൻ കിർണി കാംഗാർ യൂണിയനും തീരുമാനിച്ചു. അഹല്യ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ നേതാക്കളുടെ നേതൃത്വത്തിൽ നാവികസമരത്തെ സഹായിക്കാൻ തുണിമിൽ തൊഴിലാളികൾ രംഗത്തിറങ്ങി. അധികൃതർ അതിനിഷ്‌ഠൂരമായാണ്‌ സമരത്തോടും സമരത്തോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചവരോടും പെരുമാറിയത്‌. സമാനതകളില്ലാത്ത മർദനമുറകളാണ്‌ പ്രേക്ഷോഭകർക്കു നേരെ പൊലീസും പട്ടാളവും ചേർന്ന്‌ അഴിച്ചുവിട്ടത്‌. വെടിവെപ്പിൽ ഇരുനൂറോളം പേരാണ്‌ രക്തസാക്ഷികളായത്‌. തലനാരിഴയ്‌ക്കാണ്‌ വെടിയുണ്ടയിൽനിന്ന്‌ അഹല്യ രക്ഷപ്പെട്ടത്‌. പരേലിലെ പാർട്ടി ഓഫീസിനു മുന്നിൽ അഹല്യയ്‌ക്കൊപ്പം അന്നുണ്ടായിരുന്ന കമൽ ധോണ്ഡെ എന്ന പാർട്ടി പ്രവർത്തകൻ വെടിവെയ്‌പിൽ കൊല്ലപ്പെട്ടു. അഹല്യയുടെ സഹോദരി കുസുമത്തിന്റെ കാലിൽ വെടിയേൽക്കുകയും ചെയ്‌തു.

1945ൽ അഹല്യയും കമ്യൂണിസ്റ്റ്‌ പാർട്ടി നേതാവ്‌ പി ബി രങ്കനേക്കറും തമ്മിലുള്ള വിവാഹം നടന്നു.

1948 ഫെബ്രുവരിയിൽ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടു. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അനുഭാവികളെയും കൂട്ടത്തോടെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഒരു വയസ്സുള്ള മകനെ വീട്ടിൽ നിർത്തിയിട്ടാണ്‌ അവർ ജയിലിലേക്ക്‌ പോയത്‌.

1956ലെ സംയുക്ത മഹാരാഷ്‌ട്ര പ്രക്ഷോഭം, ഇന്ത്യ‐ചൈന സംഘർഷം, അടിയന്തരാവസ്ഥ എന്നീ സമയങ്ങളിലെല്ലാം അഹല്യ അറസ്റ്റിലാകുകയും മർദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്‌തു. 1962ൽ അഹല്യ ജയിലിൽ കഴിയവെയാണ്‌ അമ്മയുടെ മരണവാർത്ത അറിയുന്നത്‌. അമ്മയ്‌ക്ക്‌ അന്ത്യാഞ്‌ജലി അർപ്പിക്കാൻ വെറും രണ്ടുമണിക്കൂർ നേരത്തെ പരോളേ അഹല്യയ്‌ക്കും സഹോദരൻ ബി ടി രണദിവേയ്‌ക്കും അനുവദിക്കപ്പെട്ടുള്ളൂ.

1957 മുതൽ 1977 വരെ അഹല്യ ബോംബെ കോർപ്പറേഷൻ കൗൺസിലറായിരുന്നു. 1977ൽ ബോംബെ സെൻട്രൽ മണ്ഡലത്തിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ അവർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ അവർ ഏറെ ശ്രദ്ധിക്കപ്പെട്ടു.

1970കളുടെ ആരംഭത്തിൽ നടന്ന വിലക്കയറ്റവിരുദ്ധ സമരകാലത്ത്‌ പരേൽ മഹിളാസംഘ്‌ അവഗണിക്കാനാവാത്ത സംഘടനയായി. പല ഉശിരൻ പ്രക്ഷോഭങ്ങൾക്കും നേതൃത്വം കൊടുക്കാൻ ഈ സംഘടനയ്‌ക്ക്‌ സാധിച്ചു. പരേൽ മഹിളാസംഘ്‌ പിന്നീട്‌ ശ്രമിക്ക്‌ മഹിളാ സംഘ്‌ എന്ന പേരിൽ വിലുപീകരിക്കപ്പെട്ടു. 1980ൽ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകരിക്കപ്പെട്ടതോടെ ശ്രമിക് മഹിളാസംഘ്‌ അതിന്റെ സംസ്ഥാന ഘടകമായി മാറി.

1990കളിൽ മുപ്പത്തഞ്ച്‌ വനിതാ സംഘടനകൾ ചേർന്ന്‌ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കർമസമിതി രൂപീകരിച്ചപ്പോൾ അതിനു നേതൃത്വം കൊടുത്തവരുടെ മുൻനിരയിൽ അഹല്യ ഉണ്ടായിരുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകനേതാവായ അഹല്യ രങ്കനേക്കർ അതിന്റെ അഖിലേന്ത്യാ പ്രസിഡന്റും വൈസ്‌ പ്രസിഡന്റുമായി ദീർഘകാലം പ്രവർത്തിച്ചു. 2001 മുതൽ മരിക്കുന്നതുവരെ അവർ ജനാധിപത്യ മഹിളാ അസോസിയേഷന്റെ രക്ഷാധികാരിയായിരുന്നു.

ദീർഘകാലം സിപിഐ എം മഹാരാഷ്‌ട്ര സംസ്ഥാനകമ്മിറ്റി അംഗവും സെക്രട്ടറിയറ്റംഗവുമായി പ്രവർത്തിച്ച അഹല്യ 1983 മുതൽ 1986 വരെ പാർട്ടി സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. 2005 വരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു.

2009 ഏപ്രിൽ 19ന്‌ അഹല്യ രങ്കനേക്കർ അന്ത്യശ്വാസം വലിച്ചു. 2008 ഫെബ്രുവരി 8ന്‌ ജീവിതപങ്കാളി പി ബി രങ്കനേക്കർ അന്തരിച്ചു. ഈ ദന്പതികൾക്ക്‌ രണ്ടു മക്കൾ‐ അജിത്‌ രങ്കനേക്കർ, അഭയ്‌ രങ്കനേക്കർ. l

Hot this week

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

വർഗസമരവും മാധ്യമങ്ങളും‐ 15

വിനോദ് ദുവ 2020 ആഗസ്റ്റ് 22ന്റെ ഹിന്ദു ദിനപത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു...

ബംഗ്ലാദേശിലെ സംഭവഗതികളും സിഐഎയുടെ അസ്ഥിരീകരണ അജൻഡയും

ദക്ഷിണേഷ്യൻ ഭൂമേഖലയിലാകെ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രക്രിയക്ക് ആവശ്യമായ രീതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്...

റംബ്രാന്റ്‌: പ്രകാശം കീഴടക്കിയ ചിത്രകാരൻ

ഡച്ച്‌ കലയുടെ സുവർണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു റംബ്രാന്റ്‌ (റംബ്രാന്റ്‌ വാൻജിൻ)...

ദഫും അറബനയും

  മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകനെ മദീനയിലെ അൻസാരി വനിതകൾ ദഫ് മുട്ടി...

Topics

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

വർഗസമരവും മാധ്യമങ്ങളും‐ 15

വിനോദ് ദുവ 2020 ആഗസ്റ്റ് 22ന്റെ ഹിന്ദു ദിനപത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു...

ബംഗ്ലാദേശിലെ സംഭവഗതികളും സിഐഎയുടെ അസ്ഥിരീകരണ അജൻഡയും

ദക്ഷിണേഷ്യൻ ഭൂമേഖലയിലാകെ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രക്രിയക്ക് ആവശ്യമായ രീതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്...

റംബ്രാന്റ്‌: പ്രകാശം കീഴടക്കിയ ചിത്രകാരൻ

ഡച്ച്‌ കലയുടെ സുവർണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു റംബ്രാന്റ്‌ (റംബ്രാന്റ്‌ വാൻജിൻ)...

ദഫും അറബനയും

  മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകനെ മദീനയിലെ അൻസാരി വനിതകൾ ദഫ് മുട്ടി...

ലേബർ കോഡുകൾ ആശങ്കാജനകം

രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കരിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ 29 തൊഴില്‍...

ഓർമ്മകളുടെ ഭാരം താങ്ങി അനുപർണ റോയ് ചിത്രം “സോങ്ങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്”

വെനീസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായികയ്ക്കുള്ള ഒറിസോണ്ടി പുരസ്‍കാരം അനുപർണ റോയിക്ക് നേടിക്കൊടുത്ത...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 13

നിലപാടുകളിൽ വിട്ടുവീഴ്‌ചയില്ലാതെ ‘‘പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞ്‌ ഞങ്ങൾ ജനീവയിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളെ...
spot_img

Related Articles

Popular Categories

spot_imgspot_img