ചരിത്രത്തിലിടംപിടിച്ച ലോകകപ്പ് കിരീടനേട്ടം

ഡോ. അജീഷ്‌ പി ടി

രിത്രപരമായനേട്ടങ്ങൾ ആവർത്തിച്ചും നിലവിലുള്ള റെക്കോർഡുകൾ തിരുത്തിക്കുറിച്ചുമാണ് 2026-ലെ ട്വന്റി-20 ലോകകപ്പ്കിരീടം ഇന്ത്യ സ്വന്തമാക്കിയത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെ സാക്ഷിയാക്കിനടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ ചിറകരിഞ്ഞ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി-20 ലോകകിരീടമുയർത്തി. ഇതോടെ ടി-20 ലോകകപ്പിൽ മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ ടീം, കിരീടം നിലനിർത്തുന്ന ആദ്യ ടീം, സ്വന്തംമണ്ണിൽ ലോകകപ്പ് ജയിക്കുന്ന ആദ്യ ടീം എന്നീ അപൂർവ്വനേട്ടങ്ങൾ ഇന്ത്യക്ക് സ്വന്തമായി. 2023-ലെ ഏകദിന ലോകകപ്പ്ഫൈനലിൽ ഇതേ മൈതാനത്തുണ്ടായ കയ്‌പേറിയ ഓർമകളെ മായ്ച്ചുകളയാൻ 96 റൺസിന്റെ ഏകപക്ഷീയവിജയം ഇന്ത്യയെ സഹായിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് നൽകിയ സ്വപ്നതുല്യമായ തുടക്കമാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറപാകിയത്. ടി-20 ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തിൽ 50-ന് മുകളിൽ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തുന്ന ആദ്യ സഖ്യമായി ഇവർ മാറി. വെറും 21 പന്തിൽ 52 റൺസെടുത്ത് അഭിഷേക് പുറത്തായെങ്കിലും, സഞ്ജു സാംസൺ തന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനം തുടർന്നു. എട്ട് സിക്സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെ 46 പന്തുകളിൽ നിന്ന് 89 റൺസാണ് ഈ മലയാളി താരം അടിച്ചുകൂട്ടിയത്. ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും അർദ്ധസെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായും, തുടർച്ചയായി മൂന്നു മത്സരങ്ങളിൽ 80-ന് മുകളിൽ സ്കോർ ചെയ്യുന്ന രണ്ടാമത്തെ കളിക്കാരനായും സഞ്ജു ഇതോടെ മാറി. രണ്ടാംവിക്കറ്റിൽ ഇഷാൻ കിഷനുമായി ചേർന്ന് സഞ്ജു പടുത്തുയർത്തിയ 105 റൺസിന്റെ കൂട്ടുകെട്ട് കിവീസ് ബൗളർമാരുടെ ആത്മവിശ്വാസം തകർത്തു. ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ ശിവം ദുബെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ്പ്രകടനം ഇന്ത്യയെ 250 റൺസ് എന്ന കടമ്പ കടക്കാൻ സഹായിച്ചു.

256 റൺസ് എന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 19 ഓവറിൽ 159 റൺസിന് കിവീസ് പട നിലംപൊത്തി. സെമിഫൈനലിലെ പ്രകടനം ആവർത്തിച്ച ജസ്പ്രീത് ബുമ്രയുടെ മാന്ത്രികബൗളിംഗാണ് ഇന്ത്യയ്ക്ക് വിജയം അനായാസമാക്കിയത്. നാല് ഓവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ബുമ്ര, ടി-20 ലോകകപ്പ് ഫൈനലിൽ നാല് വിക്കറ്റ്നേടുന്ന ആദ്യതാരമെന്ന റെക്കോർഡ് തന്റെപേരിൽ കുറിച്ചു. അക്സർ പട്ടേൽ മൂന്ന് വിക്കറ്റുകളുമായി ബുമ്രയ്ക്ക് മികച്ച പിന്തുണനൽകി. ഓപ്പണർ ടിം സെയ്‌ഫർട്ട് പൊരുതിനോക്കിയെങ്കിലും ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ് എന്നിവരെ തുടക്കത്തിലേ പുറത്താക്കി ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. മധ്യനിരയിൽ ഡാരിൽ മിച്ചലും മിച്ചൽ സാന്റ്നറും നടത്തിയ ചെറിയ പ്രതിരോധവും ബുമ്രയുടെ വേഗതയ്ക്ക് മുന്നിൽതകർന്നു. അഭിഷേക് ശർമ എടുത്ത അവസാനവിക്കറ്റോടെ സ്റ്റേഡിയം ഒന്നടങ്കം ആവേശക്കടലായി മാറി. ആധുനിക ക്രിക്കറ്റ് കേവലമൊരു കായികമത്സരം മാത്രമല്ല, മറിച്ച് കൃത്യമായ ആസൂത്രണത്തിന്റെയും മാനസികകരുത്തിന്റെയും പോരാട്ടംകൂടിയാണെന്ന് 2026-ലെ ഈ ലോകകപ്പ് വിജയം അടിവരയിടുന്നു. മുൻകാലപരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട്, ദൗർഭാഗ്യങ്ങളെപ്പോലും അകറ്റിനിർത്താൻ ടീം മാനേജ്‌മെന്റ് കാണിച്ച ജാഗ്രത താരങ്ങൾക്ക് വലിയ തോതിലുള്ള ആത്മവിശ്വാസം പകർന്നുനൽകി. അഹമ്മദാബാദിലെ മൈതാനത്ത് വിരിഞ്ഞ 18 സിക്സറുകളും 19 ഫോറുകളും വെറുമൊരു കണക്കല്ല, മറിച്ച് ലോകക്രിക്കറ്റിലെ ഇന്ത്യയുടെ അനിഷേധ്യമായ കരുത്തറിയിക്കുന്ന പ്രഖ്യാപനമായിരുന്നു. ഒടുവിൽ അവഗണനകളുടെ മതിൽക്കെട്ടുകൾ തകർത്ത്, ലോകകപ്പ്ഫൈനലിലെ ടോപ് സ്കോററായി സഞ്ജു മാറുമ്പോൾ, അത് ലക്ഷക്കണക്കിന് യുവാക്കൾക്ക് പോരാട്ടവീര്യത്തിന്റെ വലിയൊരു പ്രതീകമായി മാറുന്നു. നിർണായകഘട്ടങ്ങളിൽ വിക്കറ്റുകൾവീഴ്ത്തി എതിരാളികളെ വിറപ്പിക്കുന്ന ബുമ്ര എന്ന ബൗളിംഗ്പ്രതിഭാസം ഇന്ത്യൻവിജയങ്ങളുടെ നട്ടെല്ലായി ഇന്നും തുടരുന്നു. കൃത്യമായ പ്ലാനിംഗും താരങ്ങളുടെ അസാമാന്യപ്രകടനവും ഒത്തുചേർന്നപ്പോൾ 2026-ൽ ഇന്ത്യ കുറിച്ചത് ക്രിക്കറ്റ്ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഇതിഹാസമാണ്. l

Hot this week

ഫിദൽ – ചെ: വിമോചനത്തിന്റെ വഴിയിൽ കാത്തുവച്ച സൗഹൃദം

മനുഷ്യ വിമോചനത്തിനുള്ള പോരാട്ടങ്ങൾക്ക്, കാലമിത്രയും വിളിച്ച മുദ്രാവാക്യങ്ങൾക്ക് കൂട്ടിരുന്ന സമര സഖാത്വം....

പ്രകൃതിയുടെ വിസ്മയങ്ങൾ – തുക്കണാംകുരുവി

Baya weaver എന്ന തൂക്കണാം കുരുവി (Ploceus philippinus). ആറ്റകുരുവി, കൂരിയാറ്റ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...

എ.ഐ.യും സ്ത്രീകളും : ഒരു വിമർശനാത്മക വായന

ശാസ്ത്രീയവും സാങ്കേതികവുമായ ഏതൊരു വിപ്ലവവും മനുഷ്യ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്നു....

ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

  ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു...

Topics

ഫിദൽ – ചെ: വിമോചനത്തിന്റെ വഴിയിൽ കാത്തുവച്ച സൗഹൃദം

മനുഷ്യ വിമോചനത്തിനുള്ള പോരാട്ടങ്ങൾക്ക്, കാലമിത്രയും വിളിച്ച മുദ്രാവാക്യങ്ങൾക്ക് കൂട്ടിരുന്ന സമര സഖാത്വം....

പ്രകൃതിയുടെ വിസ്മയങ്ങൾ – തുക്കണാംകുരുവി

Baya weaver എന്ന തൂക്കണാം കുരുവി (Ploceus philippinus). ആറ്റകുരുവി, കൂരിയാറ്റ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...

എ.ഐ.യും സ്ത്രീകളും : ഒരു വിമർശനാത്മക വായന

ശാസ്ത്രീയവും സാങ്കേതികവുമായ ഏതൊരു വിപ്ലവവും മനുഷ്യ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്നു....

ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

  ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു...

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

കുടിയേറ്റ വിരുദ്ധതയുടെ അപാരതയിൽ

അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ ജന്മാവകാശ പൗരത്വം ലഭിക്കുന്നത് നിർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ്...
spot_img

Related Articles

Popular Categories

spot_imgspot_img