പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

കെ. വി. വിൻസെന്റ്.

ഫോട്ടോ: കെ വി വിൻസെൻറ്

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം (Troides minos) കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്ന തെക്കൻ-മധ്യ പശ്ചിമഘട്ടങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു കിളിവാലൻ (swallowtail) ചിത്രശലഭമാണ്. 140–190 മില്ലിമീറ്റർ ചിറകുവിസ്താരം (wingspan) ഉള്ള ഇത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചിത്രശലഭമാണ്. ഇത് നേരത്തെ ‘common birdwing ‘ (Troides helena) എന്ന ചിത്രശലഭത്തിന്റെ ഒരു ഉപവിഭാഗമായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഇതൊരു പ്രത്യേക സ്പീഷീസ് ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സമ്പന്നനായ ഡച്ച് വ്യാപാരിയും കീടശാസ്ത്രജ്ഞനുമായ Pieter Cramer (1721 – 1776) ആണ് ഇതിനെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്; അദ്ദേഹത്തിന്റെ മരണശേഷം മൂന്ന് വർഷം കഴിഞ്ഞ്, 1779-ലാണ് ഈ വിവരം പ്രസിദ്ധീകരിക്കപ്പെട്ടത്.

കർണാടകയുടെ സംസ്ഥാന ചിത്രശലഭമാണിത്. പരിമിതമായ ആവാസ വ്യവസ്ഥയും പ്രാദേശിക സ്വഭാവവും ഉണ്ടായിരുന്നിട്ടും, ഈ ചിത്രശലഭം വംശനാശ ഭീഷണി നേരിടുന്നതായി അറിയപെടുന്നില്ല. എങ്കിലും, IUCN (The International Union for Conservation of Nature) ഇതിന്റെ കാര്യത്തിൽ നിരന്തരമായ നിരീക്ഷണം ശുപാർശ ചെയ്യുന്നുണ്ട്.

സാധാരണയായി, ശലഭ പ്യൂപ്പകൾ എന്തെങ്കിലും ശല്യമുണ്ടായാലും നിശ്ചലമായിരിക്കും. എന്നാൽ ഈ പ്യൂപ്പ ചലിക്കുന്നതിനും ശബ്ദം പുറപ്പെടുവിക്കുന്നതിനും അത്ഭുതകരവും അതുല്യവുമായ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ഇത് ഇളകിയാടി, അതിന്റെ വയറിലെ ഖണ്ഡാന്തര പാടകളി (intersegmental membranes) ലെ പ്രത്യേക, സൂക്ഷ്മ ശബ്ദോത്പാദക പാളികൾ (microscopic sound plates ) കൂട്ടി ഉരസി (stridulation) ഒരു പ്രത്യേക “ഫാ-ഫാ” ശബ്ദം പുറപ്പെടുവിക്കുന്നു, ഞരക്കത്തോടെയുള്ള ഈ കമ്പനവും, പുഴു ആയിരുന്നപ്പോൾ, ആതിഥേയ സസ്യങ്ങളിൽ നിന്നും ഭക്ഷണത്തിലൂടെ സ്വാംശീകരിച്ച രുചികരമല്ലാത്ത വിഷവസ്തുക്കളും, വേട്ടക്കാരായ പക്ഷികളെയും, ഓന്തുകളെയും, മറ്റും ഭയപ്പെടുത്തി അകറ്റുന്നു

കെ വി വിൻസെൻറ്

പരിസ്ഥിതി പ്രവർത്തകനും ഫ്രീ ലാൻസ് ഫോട്ടോഗ്രാഫറുമാണ് 
ഫോട്ടോവൈഡ് മാസികയുടെ എഡിറ്റർ  ആയും 
ഫോട്ടോട്രാക്സ് മാസികയുടെ Associate Editor ആയും പ്രവർത്തിച്ചു.
പാലക്കാട് മേഴ്‌സി കോളേജിൽ 26 കൊല്ലം ഫോട്ടോഗ്രാഫി പഠിപ്പിച്ചു. ഇമേജ് ഫോട്ടോഗ്രാഫിക് അസോസിയേഷന്റെ സെക്രട്ടറി ആണ്. Insight the Creative Group എന്ന സംഘടനയുടെ Festival Director ആണ്.

Hot this week

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

കുടിയേറ്റ വിരുദ്ധതയുടെ അപാരതയിൽ

അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ ജന്മാവകാശ പൗരത്വം ലഭിക്കുന്നത് നിർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ്...

അടിയന്തരാവസ്ഥയുടെ ആവർത്തനങ്ങൾ

ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായ 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥക്കാലത്ത്...

അപൂർണ സ്വപ്നത്തിൻ പ്രതിധ്വനികൾ

എൺപതുകളുടെ തുടക്കത്തിൽത്തന്നെ കേരളത്തിലെ ചിത്രകല നേരിടാനിരിക്കുന്ന വിപത്തുകളെ കുറിച്ചുള്ള സൂചനകൾ നമ്മുടെ...

ഇന്ത്യ മാറുമ്പോൾ ഹിറ്റ്ലർമാർ ആത്മഹത്യയിലേക്ക്

ഇൻഡ്യൻ തൊഴിലാളി വർഗവും കർഷകരും യുവജനതയും കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി- കർഷക...

Topics

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

കുടിയേറ്റ വിരുദ്ധതയുടെ അപാരതയിൽ

അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ ജന്മാവകാശ പൗരത്വം ലഭിക്കുന്നത് നിർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ്...

അടിയന്തരാവസ്ഥയുടെ ആവർത്തനങ്ങൾ

ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായ 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥക്കാലത്ത്...

അപൂർണ സ്വപ്നത്തിൻ പ്രതിധ്വനികൾ

എൺപതുകളുടെ തുടക്കത്തിൽത്തന്നെ കേരളത്തിലെ ചിത്രകല നേരിടാനിരിക്കുന്ന വിപത്തുകളെ കുറിച്ചുള്ള സൂചനകൾ നമ്മുടെ...

ഇന്ത്യ മാറുമ്പോൾ ഹിറ്റ്ലർമാർ ആത്മഹത്യയിലേക്ക്

ഇൻഡ്യൻ തൊഴിലാളി വർഗവും കർഷകരും യുവജനതയും കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി- കർഷക...

മഞ്ഞണിക്കൊമ്പിൽ നിന്നും പറന്നകന്ന വാനമ്പാടി

കനത്ത വിഷാദം തളം കെട്ടി നിൽക്കുന്ന ഒരു രാത്രിയെ കുറിച്ചോർക്കുക. ആ...

CJP സമരം, ചലോ സൻസദ്: നിരീക്ഷണങ്ങൾ, പ്രതീക്ഷകൾ

കഴിഞ്ഞ മാസം, അതായത് ജൂൺ 20നാണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ സമരം...

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....
spot_img

Related Articles

Popular Categories

spot_imgspot_img