പ്രകൃതിയുടെ വിസ്മയങ്ങൾ – തൂക്കണാംകുരുവി

കെ വി വിൻസന്റ്

Baya weaver എന്ന തൂക്കണാം കുരുവി (Ploceus philippinus). ആറ്റകുരുവി, കൂരിയാറ്റ എന്നീ പേരുകളിലും അറിയപ്പെടുന്നു. 1766 ൽ സ്വീഡിഷ് ഭിഷഗ്വരനും ജീവശാസ്ത്രജ്ഞനുമായിരുന്ന Carl Linnaeus (1707 – 1778) ആണ് ഇതിനെ ആദ്യമായി രേഖപ്പെടുത്തിയത്. ഇവയുടെ കൂടു നിർമാണത്തെപ്പറ്റി മലയാളം വിക്കിപീഡിയ വളരെ രസകരമായ ചില വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്:

പെൺപക്ഷിയുടെ ഇഷ്ടാനുസരണമാണ് ആൺപക്ഷി കൂടുണ്ടാക്കുക. പെൺപക്ഷി കൂടുനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പരിശോധനയ്‌ക്കെത്തും. പരിശോധനയിൽ ബലക്ഷയം കണ്ടാൽ ആ കൂട് ഉപേക്ഷിക്കുകയാണ് ചെയ്യുക. അതിനുശേഷം ഇതേ പെൺപക്ഷിക്കു വേണ്ടിത്തന്നെ ആൺപക്ഷി അടുത്ത കൂടിന്റെ നിർമ്മാണം തുടങ്ങും. അങ്ങനെ പെൺപക്ഷിക്കു വേണ്ടി അഞ്ചുകൂടുകൾ വരെ ഉണ്ടാക്കുന്ന ആൺപക്ഷികൾ ഉണ്ട്.

വിക്കിപീഡിയയുടെ ഇംഗ്ലീഷുപതിപ്പിൽ ഇവയെപ്പറ്റി രസകരമായ വേറെയും കുറെയേറെ വിവരങ്ങളുണ്ട്:
“പരിശീലനം ലഭിച്ച ആറ്റക്കുരുവികൾ നടത്തുന്ന സാഹസങ്ങൾ വളരെ അത്ഭുതകരമാണ്. … യജമാനൻ ഒരടയാളം കാണിക്കുമ്പോൾ ഒരു മധുരപലഹാരം അതിന്റെ കൊക്കിൽ എടുത്ത് ഒരു സ്ത്രീയുടെ ചുണ്ടുകൾക്കിടയിൽ നിക്ഷേപിക്കുക, ഒപ്പം അവിടെയുള്ള എല്ലാ സ്ത്രീകളോടും ഈ ചടങ്ങ് ആവർത്തിക്കുക … ,പിന്നീട് ചെറിയ പീരങ്കി കൊണ്ടുവരുന്നു, അതിൽ പരുക്കൻ പൊടികൾ നിറയ്ക്കുന്നു….” എന്നെല്ലാം 1841 മുതൽ 1873 വരെ Royal Asiatic Society of Bengal മ്യൂസിയം ക്യൂറേറ്റർ ആയിരുന്ന Edward Blyth പറയുന്നു. ഒരു ചുള്ളിക്കമ്പിന്റെ രണ്ടു തലയും കത്തിച്ച് അതു തലയ്ക്കുമീതെ ഉയർത്തിക്കറക്കി കാണികളെ അത്ഭുതപ്പെടുത്തി യിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. അകബർ ചക്രവർത്തിയുടെ കാലം മുതൽ ഇവയെക്കൊണ്ട് അഭ്യാസങ്ങൾ കാണിച്ചിരുന്നു എന്ന് 1590 ൽ എഴുതപ്പെട്ട ‘ ‎Ain-i-Akbari’ എന്ന ചരിത്രഗ്രന്ഥത്തിൽ ഉണ്ട്. “ആറ്റക്കുരുവി അങ്ങേയറ്റം ബുദ്ധിയുള്ളതും അനുസരണയുള്ളതുമാണ്. അതു കാണികളുടെ കൈയിൽന്നും ചെറിയ നാണയങ്ങൾ എടുത്ത് യജമാനന്റെ അടുത്തേയ്ക്കു കൊണ്ടുചെന്നു കൊടുക്കും. വളരെ ദൂരെ നിന്നും യജമാനൻ വിളിച്ചാൽ അവ അടുത്തുവരും. വിദഗ്ദ്ധരായ കലാകാരന്മാരുടെ കഴിവിനെ വെല്ലുവിളിയ്ക്കുന്ന തരത്തിൽ അവയുടെ കൂടുകൾ വളരെ സമർത്ഥമായി നിർമ്മിച്ചിരിക്കുന്നു.”

 

Hot this week

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

Topics

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...
spot_img

Related Articles

Popular Categories

spot_imgspot_img