ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

ഡോ.അജീഷ് പി ടി

 

രോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു വൻകിട കായികമാമാങ്കങ്ങളുടെ സംഘാടനം. ശതകോടികൾ ചെലവഴിച്ചുനിർമ്മിക്കുന്ന അത്യന്താധുനിക സ്റ്റേഡിയങ്ങൾ, ദൃശ്യവിസ്‌മയം തീർക്കുന്ന ഉദ്ഘാടന-സമാപന ചടങ്ങുകൾ, ആഡംബരംനിറഞ്ഞ അത്ലറ്റ്സ് വില്ലേജുകൾ എന്നിവയെല്ലാം ഒരു ആതിഥേയരാജ്യത്തിന്റെ സാമ്പത്തികവളർച്ചയുടെയും സംഘാടനമികവിന്റെയും അടയാളങ്ങളായാണ് العلم വിലയിരുത്തപ്പെടുന്നത്. നയതന്ത്രസ്വാധീനം’ വർദ്ധിപ്പിക്കാനുള്ള ഈ മത്സരത്തിൽ രാജ്യങ്ങളും സ്വന്തം ബജറ്റ് പരിധികൾ പോലും മറന്ന് വൻതോതിൽ പണമൊഴുക്കാറുണ്ട്. എന്നാൽ, മേളകൾക്ക് തിരശ്ശീലവീഴുമ്പോൾ ആതിഥേയനഗരങ്ങളെ കാത്തിരിക്കുന്നത് ഭീമമായ സാമ്പത്തികബാധ്യതകളും തകർച്ചയുമാണെന്ന കടുപ്പമേറിയ യാഥാർത്ഥ്യം കായികലോകം ഇന്ന് തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ആതിഥേയത്വം വഹിക്കുന്നതിൽനിന്ന് 2026-കോമൺവെൽത്ത് ഗെയിംസിന് സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി ഓസ്ട്രേലിയയിലെ വിക്ടോറിയ എന്ന സംസ്ഥാനം അവസാനനിമിഷം പിന്മാറിയത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇത്തരം പ്രതിസന്ധികൾ കാരണം നഗരങ്ങൾ കായികമേളകളിൽനിന്ന് പിൻവാങ്ങുന്ന ഘട്ടത്തിലാണ് സ്കോട്ട്ലാൻഡിലെ ഗ്ലാസ്‌ഗോ നഗരം കോമൺവെൽത്ത് ഗെയിംസിന്റെ രക്ഷകനായി അവതരിക്കുന്നത്.

2026 ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെ സംഘടിപ്പിക്കുന്ന ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ്, പരമ്പരാഗതകായികമേളകളുടെ ആഡംബരശൈലിയെ പൂർണ്ണമായും പൊളിച്ചെഴുതുകയാണ്. ‘കുറഞ്ഞ ചെലവ്, ഉയർന്ന സുസ്ഥിരത’ എന്ന തത്ത്വത്തിലധിഷ്ഠിതമായ ഈ പുതുമാതൃക ആഗോളകായികചരിത്രത്തിൽ ഒരു നിർണ്ണായക വഴിത്തിരിവായി മാറിയിട്ടുണ്ട്. ഭീമമായ സാമ്പത്തികബാധ്യത വരുത്തിവച്ച് കടക്കെണിയിലായ പല രാജ്യങ്ങളുടെയും നഗരങ്ങളുടെയും ചരിത്രം കായികലോകത്തിനു മുന്നിൽ എന്നും വലിയൊരു മുന്നറിയിപ്പാണ്. കാനഡയിലെ മോൺട്രിയൽ നഗരം 1976-ൽ സംഘടിപ്പിച്ച ഒളിമ്പിക്സ‌് സൃഷ്ടിച്ച വൻ കടബാധ്യത തീർക്കാൻ, ജനങ്ങൾക്ക് മൂന്ന് പതിറ്റാണ്ടിലേറെക്കാലം പ്രത്യേക നികുതി നൽകേണ്ടിവന്നു. സാമ്പത്തിക അസന്തുലിതാവസ്ഥയും കടക്കെണിയും സൃഷ്ടിച്ച ഈ ദുരവസ്ഥയാണ് കായിക വിപണിയിലും സാമ്പത്തിക ശാസ്ത്രത്തിലും പിന്നീട് മോൺട്രിയൽ ട്രാപ്പ്’ എന്ന പേരിൽ അറിയപ്പെട്ടത്. അതുപോലെ, 2004ൽ ഒളിമ്പിക്‌സിന്റെ ജന്മനാടായ ഏഥൻസിലേക്ക് കായികമേള മടങ്ങിയെത്തിയപ്പോൾ ആഡംബരങ്ങളുടെ ഭാഗമായി ഒളിമ്പിക്‌സ് നിർമ്മാണപ്രവർത്തനങ്ങൾക്കായി ഗ്രീസ് വൻതോതിൽ തുക ചെലവഴിച്ചു. മേളയ്ക്കുശേഷം കൂറ്റൻസ്റ്റേഡിയങ്ങൾ പരിപാലിക്കാൻ സാധിക്കാതെവരികയും, രാജ്യത്തെ ദീർഘകാല സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിടുകയും, ആ വേദികൾ ഉപയോഗശൂന്യമായ ‘വെള്ളാനകളായി’ മാറുകയും ചെയ്തു. 2014-ലെ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റും 2016-ലെ റിയോ ഒളിമ്പിക്‌സും സംഘടിപ്പിച്ച ബ്രസീലിലും സമാനമായ സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളാണ് രൂപപ്പെട്ടത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പണമില്ലാതിരുന്നപ്പോൾ സ്റ്റേഡിയങ്ങൾക്കായി ശതകോടികൾ ഒഴുക്കിയത് വൻ ജനരോഷത്തിനിടയാക്കി. മേളകൾക്കുശേഷം പല സ്റ്റേഡിയങ്ങളും കാടുകയറിനശിച്ചു. പരിപാലനച്ചെലവ് താങ്ങാനാകാതെ റിയോ ഡി ജനീറോ നഗരത്തിന് സാമ്പത്തിക അടിയന്തരാവസ്ഥവരെ പ്രഖ്യാപിക്കേണ്ടി വരികയുണ്ടായി.

ഈ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോഴാണ് ഗ്ലാസ്‌ഗോ ഗെയിംസിൻ്റെ പ്രാധാന്യം വ്യക്തമാകുന്നത്. പുതിയ വലിയ സ്റ്റേഡിയങ്ങളോ അക്വാട്ടിക് കോംപ്ലക്‌സുകളോ നിർമ്മിച്ച് പണം ധൂർത്തടിക്കുന്നതിന് പകരം, 2014- കോമൺവെൽത്ത് ഗെയിംസിനായി ഒരുക്കിയതും നിലവിൽ കായികതാരങ്ങളും പൊതുജനങ്ങളും ഉപയോഗിച്ചുവരുന്നതുമായ അടിസ്ഥാന സൗകര്യങ്ങൾ തന്നെയാണ് ഇവിടെ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നത്.

 

കായികതാരങ്ങൾക്ക് താമസിക്കാനായി പ്രത്യേക അത്ലറ്റ്സ് വില്ലേജുകൾ പണിയുന്നതിനുപകരം നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ ഉപയോഗിക്കുന്നതിലൂടെ മേളയ്ക്കുശേഷമുള്ള ഭീമമായ പരിപാലനച്ചെലവ് ഒഴിവാക്കാനാകുന്നു. പ്രത്യേക നിർമ്മാണങ്ങളോ സങ്കീർണ്ണമായ സജ്ജീകരണങ്ങളോ വേണ്ടിവരുന്ന കായിക ഇനങ്ങളെ പരിമിതപ്പെടുത്തി, ലഭ്യമായ സൗകര്യങ്ങളിൽ തന്നെ മികച്ച രീതിയിൽ സംഘടിപ്പിക്കാവുന്ന 10 ജനപ്രിയ ഇനങ്ങൾക്കാണ് ഇത്തവണ മുൻഗണന നൽകിയിട്ടുള്ളത്. കായികമാമാങ്കത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായ ഘട്ടത്തിൽ കണ്ടെത്തിയ ഒരു താത്കാലിക പരിഹാരമാണ് 2026-ഗ്ലാസ്ഗോ ഗെയിംസ്. എന്നാൽ മെഡൽപട്ടികയിൽ എന്നും മേധാവിത്വം പുലർത്തിയിരുന്ന ഇന്ത്യയ്ക്ക് ഇത് കനത്ത തിരിച്ചടിയായി. കഴിഞ്ഞ പതിപ്പിൽ ഇന്ത്യ സ്വന്തമാക്കിയ 61 മെഡലുകളിൽ പകുതിയിലേറെയും ഇത്തവണ ഒഴിവാക്കിയ ഇനങ്ങളിൽ നിന്നായിരുന്നു. പഴയ പെരുമയും വൈവിധ്യവും വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കോമൺവെൽത്ത് ഗെയിംസിന്റെ ഭാവിയും ജനപ്രീതിയും ചോദ്യചിഹ്നമാകും എന്ന കാര്യം വ്യക്തമാണ്. എങ്കിൽപ്പോലും, ഗ്ലാസ്ഗോയുടെ ഈ സുസ്ഥിര സമീപനം ആഗോള കായിക ലോകത്ത് പുതിയൊരു മാറ്റത്തിന് തുടക്കമിടുന്നുണ്ട്. ജനങ്ങളുടെ നികുതിപ്പണം പുതിയ സ്റ്റേഡിയങ്ങൾക്കായി പാഴാക്കാതെ, ജനക്ഷേമത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ വികസനത്തിനും ഉപയോഗിക്കണമെന്ന കാഴ്‌ചപ്പാടാണ് ഇവിടെ മുന്നോട്ടുവയ്ക്കുന്നത്. അമിതച്ചെലവ് കാരണം വൻകിട വികസിത രാജ്യങ്ങളുടെ മാത്രം ഇനിമുതൽ കുത്തകയായിരുന്ന മേളകളുടെ ആതിഥേയത്വം, ഇടത്തരം സാമ്പത്തികശേഷിയുള്ള രാജ്യങ്ങൾക്കും ഏറ്റെടുക്കാവുന്ന പുതിയൊരു മാതൃകയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. കൂടാതെ, വൻതോതിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ ഒഴിവാക്കുന്നത് കാർബൺ ഉദ്ഗമനം ഗണ്യമായി സാങ്കേതികവിദ്യയിലൂന്നിയ പുതിയൊരു കുറയ്ക്കാനും, ഹരിത കായികസംസ്കാരത്തിന് തുടക്കമിടാനും സഹായിക്കുന്നു.

കായികമേളകളുടെ ഭംഗിയും പ്രൗഢിയും അളക്കേണ്ടത് അതിനായി വാരിയെറിയുന്ന പണത്തിന്റെ വലിപ്പം നോക്കിയല്ല; മറിച്ച്, അത് കായികതാരങ്ങൾക്കും കാണികൾക്കും സമ്മാനിക്കുന്ന മികച്ച അനുഭവവും ആതിഥേയ നഗരത്തിന് നൽകുന്ന സുസ്ഥിര വികസനവും മാനദണ്ഡമാക്കിയാണ്. കായികമേളകൾ നഗരങ്ങളെ കടക്കെണിയിലാക്കുന്ന ദുരന്തങ്ങളാകാതെ, കൃത്യമായ പ്ലാനിംഗോടെ സംഘടിപ്പിച്ചാൽ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും കായികരംഗത്തിനും ഒരുപോലെ കരുത്തേകുന്ന ഉപാധിയാക്കി മാറ്റാമെന്ന് ഗ്ലാസ്ഗോ തെളിയിക്കുന്നു. വരാനിരിക്കുന്ന ഒളിമ്പിക്‌സിനും ഏഷ്യൻ ഗെയിംസിനുമെല്ലാം ഗ്ലാസ്ഗോ മുന്നോട്ടുവെക്കുന്ന ലാളിത്യത്തിൻ്റെയും സുസ്ഥിരതയുടെയും ഈ മിതവ്യയ മാതൃക വലിയൊരു വഴികാട്ടിയാകും എന്നതിൽ സംശയമില്ല.

 

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...

മരണാഖ്യാനം ഒരു വായന

  സാഹിത്യം ഉണ്ടാല കാലംമുതൽ അതിന്റെ കർതൃത്വം പുരുഷനായിരുന്നു. സ്‌ത്രീ അവന്റെ വർണ്യവസ്‌തുവും....

തൊഴിലുറപ്പ് പദ്ധതി ചരിത്രത്തിലേക്ക് നടന്നുകയറുമോ?

ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെച്ച സാമൂഹികാവകാശ അജണ്ടയുടെ ഭാഗമായിരുന്നു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി....

ഇൻഫർമേഷൻ ഓവർലോഡ്‌

ഒരു മനുഷ്യന്‌ ജീവിക്കാൻ അറിവ്‌ എത്രത്തോളം അനിവാര്യമാണെന്ന്‌ നമുക്കറിയാം. ആഹാരം, വസ്‌ത്രം,...
spot_img

Related Articles

Popular Categories

spot_imgspot_img