ക്ലൗഡ്‌ ഡാൻസറിന്റെ വർണവിന്യാസങ്ങൾ

അഞ്‌ജു എം എസ്‌

ണ്ടായിരത്തിന്റെ തുടക്കത്തിലാണ്‌ ‘കളർ ഓഫ്‌ ദ ഇയർ’ രീതി നിലവിൽവരുന്നത്‌. പാന്തോൺ (Panton) കളർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനദണ്ഡപ്രകാരം ‘കളർ ഓഫ്‌ ദ ഇയറാ’യി തിരഞ്ഞെടുക്കപ്പെടുന്ന നിറം, ആ ഒരു വർഷത്തെ പ്രതിനിധീകരിക്കുന്നു. അതിനാൽ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുക എന്ന ഉത്തരവാദിത്വം കൂടി ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന നിറങ്ങൾക്കുണ്ട്‌. ഒട്ടേറെ ഗവേഷണങ്ങൾക്കൊടുവിൽ Panton Colour experts (പാന്തോൺ കളർ എക്‌സ്‌പേർട്ട്‌സ്‌) ആണ്‌ ഓരോ വർഷത്തെയും നിറം കണ്ടെത്തുന്നത്‌. അതിൽ പ്രധാനമായും ഫാഷൻ, കല, സാംസ്‌കാരികം, രാഷ്‌ട്രീയം, സാങ്കേതികവിദ്യ, സിനിമ, സാമൂഹികവ്യവസ്ഥ തുടങ്ങി എല്ലാ മേഖലകളെയും അതിലുണ്ടാകുന്ന മാറ്റങ്ങളെയും പരിഗണിക്കുന്നു. ന്യൂജഴ്‌സിയിലെ കാൾ സ്റ്റാഫ്‌ ആസ്ഥാനമായി 1962ൽ സ്ഥാപിച്ച അമേരിക്കൻ കമ്പനിയാണ്‌ Pantone Colour Institute. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട കളർ ഇൻസ്റ്റിറ്റ്യൂട്ട്‌ ആയതിനാൽ ഫാഷൻ, ഗ്രാഫിക്‌ ഡിസൈൻ, ടെസ്‌റ്റൈൽ ഇൻഡസ്‌ട്രി, പ്രിന്റിങ്ങ്‌ തുടങ്ങി നിറങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും പ്രാധാന്യമർഹിക്കുന്നു. ഉദാഹരണത്തിന്‌ ആഗോള ബ്രാൻഡുകളുടെ രൂപകൽപനയിൽ നിറങ്ങളുടെ പങ്ക്‌ വളരെ വലുതാണ്‌. ഇത്തരം സാഹചര്യങ്ങളിൽ ഓരോ ഉത്‌പന്നത്തെയും അതിന്റെ വിപണനസാധ്യതകളെ മുൻനിർത്തി, മനഃശാസ്‌ത്രപരമായി വിശകലനം ചെയ്‌ത്‌ നിറം എന്തായിരിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ പാന്തോൺ കളർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാണ്‌.

ക്ലൗഡ്‌ ഡാൻസർ
2026ലെ കളർ ഓഫ്‌ ദ ഇയർ (Colour of the Year) ആയി തിരഞ്ഞെടുത്ത നിറമാണ്‌ ക്ലൗഡ്‌ ഡാൻസർ. കാഴ്‌ചയിൽ ഓഫ്‌ വൈറ്റിന്റെ ഇനത്തിൽ ഉൾപ്പെടുന്ന നിറമാണ്‌ Cloud Dancer. കാഴ്‌ച, ശാന്തത, കൃത്യത, ലാളിത്യം, മൃദുലത എന്നിവയെ ക്ലൗഡ്‌ ഡാൻസർ പ്രതിഫലിപ്പിക്കുന്നു. ഇന്നത്തെ വേഗതയേറിയ ലോകത്ത്‌ ശാന്തതയോടെ ഒരു പുതിയ തുടക്കം എന്നതാണ്‌ ക്ലൗഡ്‌ ഡാൻസറിലൂടെ അർഥമാക്കുന്നത്‌. l

Hot this week

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

Topics

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...

മരണാഖ്യാനം ഒരു വായന

  സാഹിത്യം ഉണ്ടാല കാലംമുതൽ അതിന്റെ കർതൃത്വം പുരുഷനായിരുന്നു. സ്‌ത്രീ അവന്റെ വർണ്യവസ്‌തുവും....

തൊഴിലുറപ്പ് പദ്ധതി ചരിത്രത്തിലേക്ക് നടന്നുകയറുമോ?

ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെച്ച സാമൂഹികാവകാശ അജണ്ടയുടെ ഭാഗമായിരുന്നു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി....
spot_img

Related Articles

Popular Categories

spot_imgspot_img