അങ്കാറയിൽ നാറ്റോവിരുദ്ധ റാലി

വിഷ്‌ണു എ കെ

“ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സംഘടന’ എന്നാണ്‌ തുർക്കിയിലെ കമ്യൂണിസ്റ്റ് പാർട്ടി നാറ്റോയെ വിശേഷിപ്പിച്ചത്. 2026 ജൂലൈ 7, 8 തീയതികളിൽ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നാറ്റോ ഉച്ചകോടി നടക്കാനിരിക്കെ ജൂലൈ 5ന് തലസ്ഥാനത്ത് വമ്പിച്ച നാറ്റോവിരുദ്ധ റാലിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി. രൂപംകൊണ്ട അന്നുമുതൽ ലോകത്തകമാനം ജനങ്ങൾക്ക് യുദ്ധവും വിനാശവും മാത്രം സമ്മാനിച്ച സംഘടനയാണ് നാറ്റോയെന്നും തുർക്കിയിൽ വച്ച് നാറ്റോയുടെ ഉച്ചകോടി നടക്കുന്നത്, അതിന്റെ സൈനിക രാഷ്ട്രീയ അജണ്ടയോട് തുർക്കിയെ കൂടുതൽ അടുപ്പിക്കുമെന്നും അതുകൊണ്ടുതന്നെ ഈ ഉച്ചകോടി തങ്ങളുടെ രാജ്യത്ത് നടത്താൻ പാടില്ലെന്നും തുർക്കിഷ് കമ്യൂണിസ്റ്റ് പാർട്ടി ഉറച്ചു പറയുന്നു; ജൂലൈ അഞ്ചിന് അങ്കാറയിലെ തണ്ടോഗാൻ ചത്വരത്തിൽ നാറ്റോയ്ക്കെതിരെ അണിനിരക്കുവാൻ രാജ്യത്തെ പൗരരോട് ആഹ്വാനംചെയ്യുന്നു.

ജൂലൈ 5ന് നാറ്റോവിരുദ്ധ റാലി നടത്തുമെന്ന് തുർക്കിഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനത്തോട് ഭരണകൂടം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഉച്ചകോടി നടക്കുന്ന വേളയിൽ അങ്കാറയിലുടനീളം അത്യസാധാരണമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തുമെന്നും നാറ്റോവിരുദ്ധ റാലി നടത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നുമുള്ള ഭരണകൂടത്തിന്റെ പ്രതികരണത്തോട് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്രതികരിച്ചത് ശക്തമായ പ്രസ്താവന ഇറക്കികൊണ്ടാണ്. നാറ്റോ എന്നത് ഏറ്റവും വലിയ ഭീകരവാദ സംഘടനയാണെന്നും അതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുതെന്നും കമ്യൂണിസ്റ്റ് പാർട്ടി ഈ പ്രസ്താവനയിൽ താക്കീത് ചെയ്യുന്നു.

ഈ നാറ്റോ ഉച്ചകോടി തുർക്കിയെ കൂടുതൽ ആഴത്തിൽ നാറ്റോയുമായി സംയോജിപ്പിക്കുമെന്നും എർദോഗാന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റും രാജ്യത്തെ പ്രധാന പ്രതിപക്ഷവും യാതൊരു മടിയും കൂടാതെ ഈ സഖ്യത്തിൽ അണിനിരക്കുകയാണെന്നും ഈ പ്രസ്താവനയിൽ കമ്യൂണിസ്റ്റ് പാർട്ടി വിമർശിക്കുന്നു. “ഈ വ്യവസ്ഥിതിയെ അടക്കിവാഴുന്ന മുതലാളിത്ത വർഗ്ഗത്തിനും എർദോഗാന്റെ നേതൃത്വത്തിലുള്ള എകെപി ഗവൺമെന്റിനും അവസരം കിട്ടുമ്പോഴൊക്കെയും നാറ്റോയെ വാഴ്ത്തിപ്പാടുന്ന ബൂർഷ്വാ പ്രതിപക്ഷത്തിനും ലോകത്ത് നടമാടുന്ന കൂട്ടക്കുരുതികൾക്കെല്ലാം ഉത്തരവാദിയായ ട്രംപ് ഈ രാജ്യത്തേക്ക് വരുന്നതിൽ അത്യധികം സന്തോഷമാണ്’ എന്ന് ചൂണ്ടിക്കാണിക്കുന്ന പ്രസ്താവനയിൽ പലസ്തീനിലും ലബനനിലും അയൽരാജ്യമായ ഇറാനിലുമാകെ അമേരിക്ക നടത്തുന്ന ബോംബാക്രമണങ്ങളും കൂട്ടക്കുരുതികളും നമ്മുടെ ജനങ്ങൾ മറന്നിട്ടില്ല എന്നത് ഓർക്കണമെന്ന് ഭരണവർഗത്തിനെ താക്കീത് ചെയ്യുകയും ചെയ്യുകയുമാണ്‌. ഉച്ചകോടി രാജ്യത്ത് വെച്ച് നടത്താനുള്ള അവസരത്തെ ഭരണവർഗ്ഗം പുതിയ കരാറുകൾക്കും പുതിയ നിയോഗങ്ങൾക്കുമുള്ള അവസരമായാണ് കാണുന്നത്. എന്നാൽ അമേരിക്കയുടെ പദ്ധതികളോട്, നമ്മുടെ സ്വാതന്ത്ര്യത്തെ ചതച്ചരച്ചുകൊണ്ട് നമ്മുടെ ജനങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതികളോട്, കൈ കൊടുക്കാൻ തയ്യാറാകുന്ന ഒരാളും ഈ രാജ്യത്ത് ഉണ്ടാവുകയില്ല’ എന്നും തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസ്താവിക്കുന്നു. സാമ്രാജ്യത്വത്തിനെതിരായി അണിനിരക്കുവാനുറച്ച എല്ലാവരുംതന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും നിലനിർത്തുന്നതിനും സാമ്രാജ്യത്വ കൊള്ളക്കാർക്കെതിരായി അകറ്റിനിർത്തുന്നതിനും തങ്ങൾ നടത്തുന്ന നാറ്റോവിരുദ്ധ റാലിയിൽ അണിനിരക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. പ്രസ്താവന അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് – “ഈ രാജ്യം ഞങ്ങളുടേതാണ്’. l

Hot this week

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

Topics

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...

മരണാഖ്യാനം ഒരു വായന

  സാഹിത്യം ഉണ്ടാല കാലംമുതൽ അതിന്റെ കർതൃത്വം പുരുഷനായിരുന്നു. സ്‌ത്രീ അവന്റെ വർണ്യവസ്‌തുവും....

തൊഴിലുറപ്പ് പദ്ധതി ചരിത്രത്തിലേക്ക് നടന്നുകയറുമോ?

ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെച്ച സാമൂഹികാവകാശ അജണ്ടയുടെ ഭാഗമായിരുന്നു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി....
spot_img

Related Articles

Popular Categories

spot_imgspot_img