സൈദയുടെ അദൃശ്യജീവിതം

ഗണപതി കൃഷ്‌ണൻ

കുടിയേറ്റ തൊഴിലാളികളുടെ ജീവിതം എപ്പോഴും അദൃശ്യമാണ്‌. അതേസമയം രാജ്യത്തിന്റെ സമ്പദ്‌വ്യസ്ഥയെ ചലിപ്പിക്കുന്നതിൽ ഇവരുടെ അധ്വാനം നിർണായകമാണ്. പണ്ടു ഫാക്ടറികൾ കേന്ദ്രീകരിച്ചു നടന്നിരുന്ന തൊഴിലുകൾ ഇന്ന് വീടുകളിലോ ചെറിയ ഷെഡ്ഡുകളിലോ പുറംകരാർ നൽകി മാറ്റപ്പെടുന്ന അവസ്ഥ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഹരിയാനയിലും ഡൽഹിയിലും ഇത്തരം തൊഴിൽരീതികൾ ധാരാളമായി കാണാൻ കഴിയും. മുതലാളിത്തത്തിനു നിലനിൽക്കണമെങ്കിൽ കരാർതൊഴിലാളിയും കൂലിത്തൊഴിലുകളും അത്യാവശ്യമാണ്. ഒരു മധ്യവർഗക്കാരന്റെ ജീവിതത്തിന്റെ പിന്നിൽ എത്രയോ കൂലിത്തൊഴിലാളികളുടെ അധ്വാനമുണ്ട്‌. നമ്മൾ ഡൽഹിയിലോ ചെന്നൈയിലോ പോകുമ്പോൾ വിലക്കുറവിൽ ലഭിക്കുന്ന മാർക്കറ്റുകൾ അന്വേഷിച്ചു പോകാറുണ്ട്. ഈ വിലക്കുറവിന്റെ പിന്നിലെ ദാരുണ ജീവിതങ്ങളെ നമ്മൾ കാണാറില്ല. അങ്ങനെയൊരു ജീവിതം നമുക്കു കാട്ടിത്തരുന്നു പത്രപ്രവർത്തകയായ നേഹ ദീക്ഷിത്. The Many Lives Syeda X by Sneha Dixit എന്ന പുസ്തകം സൈദയുടെ പല ജീവിതങ്ങളെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വിലയിരുത്തുന്നു. 1990 മുതൽ 2024 വരെയുള്ള കാലഘട്ടത്തിലെ വർഗീയവൽക്കരണവും ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ കാണാൻ കഴിയുന്നുണ്ട്. ഒരു പാവപ്പെട്ട സ്ത്രീ തൊഴിലാളിയായ സൈദയുടെ ജീവിതം ഇന്നത്തെ സാധാരണ മുസ്ലീം സമുദായക്കാർ അനുഭവിക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നുണ്ട്‌. അതിനൊരു കാരണം സമൂഹത്തിന്റെ വർഗീയവൽക്കരണമാണ്.

2014ൽ ബിഗുൽ മസ്ദൂർ ഡസ്താ എന്ന ഒരു സംഘടനയുമായി ബന്ധപ്പെടുമ്പോൾ ലേഖിക കണ്ടെത്തിയ ഒരു തൊഴിലാളിസ്ത്രീയാണ് സൈദ. ഇവരെപ്പോലെ അനേകമാളുകൾ വളരെ തുച്ഛമായ കൂലി നിരക്കിൽ ബദാം കായിൽ നിന്നും പരിപ്പ് വേർതിരിച്ചെടുക്കുന്ന, വീടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്നു. ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കു കൂലി നൽകിയിരുന്നത്. ലോകത്തിലെതന്നെ വലിയ കുത്തക കമ്പനികളാണ് കുറഞ്ഞ കൂലിയ്ക്ക് ഇവരെ ചൂഷണം ചെയ്തിരുന്നത്. ഇവരെ തൊഴിലാളികളായി അംഗീകരിക്കാത്തതുകൊണ്ട്‌ മിനിമം വേതനം പോലും ലഭിച്ചിരുന്നില്ല. ഗ്രാമങ്ങളിൽനിന്നുവന്ന്‌ നഗരങ്ങളുടെ പുറമ്പോക്കിൽ ജീവിതം തള്ളിനീക്കുന്ന ഇവരുടെ ജീവിതം നമ്മൾ തിരിച്ചറിയുന്നില്ല.

ബാബറി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട്‌ നടന്ന വർഗീയസംഘർഷംമൂലം സൈദയും കുടുംബവും ബനാറസ്സിൽ നിന്നും ഡൽഹിയിലേക്കു വരുന്നു. ഡൽഹിയിലെ പുറമ്പോക്കിൽ അഭയം തേടുന്ന ഇവർ ഒരു ദിവസം തന്നെ പല ജോലികളിൽ ഏർപ്പെട്ട് ജീവിതം തള്ളിനീക്കുന്നു. മുപ്പതു വർഷംകൊണ്ട്‌ അൻപതോളം ജോലികളിൽ ഏർപ്പെടുന്ന ഇവർക്കു ജീവിക്കാനാവശ്യമായ കൂലിപോലും ലഭിക്കുന്നില്ല. ഇടനിലക്കാർ വഴിയുള്ള തൊഴിലാളിയായതിനാൽ കരാർ തൊഴിലാളിയായിപ്പോലും ഇവർ അറിയപ്പെട്ടില്ല. അസംഘടിത സ്ത്രീതൊഴിലാളികളിൽ ഭൂരിപക്ഷംപേരും ജീവിക്കുന്നത് ഏകദേശം ഇതുപോലെയാണ്. വർഗീയ സംഘർഷങ്ങളിൽ ഇരകളാക്കപ്പെടുന്നതും പലപ്പോഴും ഇവരാണ്. ഇന്ന് വടക്കേ ഇന്ത്യയിൽ വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വൈറസ്സിന്റെ വളർച്ചയുടെ വഴികളെല്ലാം ഈ പുസ്തകത്തിൽ കാണാൻ കഴിയും. തൊണ്ണൂറുകളിൽ തുടങ്ങിയ നവലിബറൽ നയങ്ങളുടെ വഴിയും വർഗീയവൽക്കരണത്തിന്റെ വഴിയുമെല്ലാം ഒരുമിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിൽ ജാതിവിവേചനം രൂക്ഷമാണെങ്കിലും വ്യത്യസ്ത മതവിഭാഗങ്ങൾ സഹകരിച്ചിരുന്നു. എന്നാൽ ഇന്ന് മതവിഭാഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തിന് വിള്ളൽ ലുണ്ടായിക്കൊണ്ടിരിക്കുന്നു ഇതിന്റെ സൂചനകൾ പുസ്തകത്തിലുടനീളം കാണാൻ കഴിയും. അദ്വാനിയുടെ രഥയാത്ര, വർഗീയ ലഹളകൾ, ഹിന്ദുത്വ പ്രചാരണം, സവർക്കറുടെ തിരിച്ചുവരവ്‌, ഗോസംരക്ഷണസേന, മുസ്ലീം വിദ്വേഷ പ്രചരണം, നരേന്ദ്ര മോദിയുടെ സ്ഥാനാരോഹണം എന്നിവയൊക്കെ സൈദയുടെ ജീവിതപ്രയാണത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.

ഡൽഹിയിലെ കർഷകസമരം, പൗരത്വ ബില്ലിനെതിരെയുള്ള പോരാട്ടം, കോവിഡ് കാലഘട്ടം എന്നീ സംഭവപരമ്പരകളൊന്നും സൈദയുടെ ജീവിതത്തെ ബാധിക്കുന്നില്ല. അതേസമയം ഡൽഹി വർഗീയ കലാപം ഇവരെ തകർത്തു കളയുന്നു. ഇന്ത്യയിലെ വിയർപ്പുശാലകളിലെ ജീവിതമെന്താണെന്ന് ഈ പുസ്തകം സംസാരിക്കുന്നു. ഒരു ഗവേഷണംപോലെ ആയിരത്തിലധികം ആളുകളെ സമീപിച്ച് നേടിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഈ പുസ്തകം നേഹ ദീക്ഷിത് എന്ന പത്രപ്രവർത്തക എഴുതിയത്. ഒരു ഗവേഷണ ഗ്രന്ഥം എന്നുതന്നെ ഇതിനെ പറയാം. അന്വേഷണാത്മക പത്രപ്രവർത്തനത്തിനു നിരവധി അവാർഡുകൾ നേടിയ നേഹയുടെ ഈ പുസ്തകം നമുക്കു പ്രയോജനപ്പെടുത്താം. l

Hot this week

വേടൻ സാമൂഹ്യതിന്മകൾക്കെതിരെ പാടിക്കൊണ്ടിരിക്കട്ടെ…

വേടൻ്റെ പാട്ട് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെയുള്ള മൂർച്ചയുള്ള വാക്കുകളാണ്. വലിയ തോതിൽ...

കാവിസംസ്കാരത്തിനെതിരെ ചങ്ങമ്പുഴ

വിപ്ലവപ്പാതയിലെ ആദ്യപഥികര്‍- 77 പുരോഗമനസാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തില്‍( 1945-ല്‍ രണ്ടാം സംസ്ഥാനസമ്മേളനം) ഒരു...

ഫാസിസത്തിന് ഒരു തത്വശാസ്ത്രം

ഫാസിസവും നവഫാസിസവും-5 ഇതുവരെ നാം ഫാസിസത്തെ കണ്ടത് കമ്യൂണിസ്റ്റുകാരുടെ കണ്ണിലൂടെയാണ്. ഇനി ഫാസിസ്റ്റുകൾ...

ഖരമാലിന്യ സംസ്കരണത്തിന്റെ ഇരട്ടയാർ മോഡൽ

ഇക്കണോമിക്സ് സർവേ റിപ്പോർട്ടിൽ ഇടംപിടിച്ച രാജ്യത്തിന് തന്നെ മാതൃകയായ ഇരട്ടയാർ ഗ്രാമപഞ്ചായത്ത്...

എം ആർ വെങ്കിട്ടരാമൻ

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതുല്യമായ സംഭാവന നൽകിയ നേതാവായിരുന്നു എം...

Topics

വേടൻ സാമൂഹ്യതിന്മകൾക്കെതിരെ പാടിക്കൊണ്ടിരിക്കട്ടെ…

വേടൻ്റെ പാട്ട് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെയുള്ള മൂർച്ചയുള്ള വാക്കുകളാണ്. വലിയ തോതിൽ...

കാവിസംസ്കാരത്തിനെതിരെ ചങ്ങമ്പുഴ

വിപ്ലവപ്പാതയിലെ ആദ്യപഥികര്‍- 77 പുരോഗമനസാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തില്‍( 1945-ല്‍ രണ്ടാം സംസ്ഥാനസമ്മേളനം) ഒരു...

ഫാസിസത്തിന് ഒരു തത്വശാസ്ത്രം

ഫാസിസവും നവഫാസിസവും-5 ഇതുവരെ നാം ഫാസിസത്തെ കണ്ടത് കമ്യൂണിസ്റ്റുകാരുടെ കണ്ണിലൂടെയാണ്. ഇനി ഫാസിസ്റ്റുകൾ...

ഖരമാലിന്യ സംസ്കരണത്തിന്റെ ഇരട്ടയാർ മോഡൽ

ഇക്കണോമിക്സ് സർവേ റിപ്പോർട്ടിൽ ഇടംപിടിച്ച രാജ്യത്തിന് തന്നെ മാതൃകയായ ഇരട്ടയാർ ഗ്രാമപഞ്ചായത്ത്...

എം ആർ വെങ്കിട്ടരാമൻ

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതുല്യമായ സംഭാവന നൽകിയ നേതാവായിരുന്നു എം...

വിപ്ലവത്തിന്റെ ഹൃദയത്തിൽ വസിച്ചവൾ : റോസാ ലക്സംബർഗ്

  പോളണ്ടിൽ ജനിച്ചെങ്കിലും പിന്നീട് ജർമ്മൻ പൗരത്വം സ്വീകരിച്ച റോസാ ലക്സംബർഗ്, ഇരുപതാംനൂറ്റാണ്ടിലെ...

മെയ് ദിനം: ഇന്ത്യയിൽ പ്രസക്തിയേറുന്നൂ

"നിങ്ങൾ ഇന്ന് കഴുത്തുഞെരിച്ചു കൊല്ലുന്ന ശബ്ദങ്ങളേക്കാൾ ഞങ്ങളുടെ മൗനം ശക്തമാകുന്ന ഒരു...

യുവതയുടെ കലാഭിരുചികൾ

  ക്രിയാത്മകമായ ഉൾചോദനയുടെ പ്രവാഹം ശക്തമായ കലാവിഷ്‌കാരങ്ങളായി ജീവിതസങ്കീർണതകളോട്‌ ഇഴചേർന്നുകൊണ്ട്‌ സമൂഹത്തിലാകെ വളർന്നു...
spot_img

Related Articles

Popular Categories

spot_imgspot_img