സർക്കാർ ധനസഹായപദ്ധതികൾ: പൊതുപ്രവർത്തകർ വായിച്ചിരിക്കേണ്ട ഒരു പ്രസിദ്ധീകരണം

മുഹമ്മ രവീന്ദ്രനാഥ്‌

നാടിന്റെ വികസനത്തിനൊപ്പം എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കിയാണ്‌ കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ്‌ മുന്നോട്ടു പോകുന്നതെന്ന്‌ നമുക്കറിയാം. വിഴിഞ്ഞം തുറമുഖവും ദേശീയപാതാ വികസനവും മലയോര, തീരദേശ പാതകളും ഒക്കെ നമ്മുടെ നാടിന്റെ മുഖച്ഛായതന്നെ മാറ്റാൻ പര്യാപ്‌തമായിട്ടുണ്ട്‌. എല്ലാവർക്കും ആരോഗ്യം, വിദ്യാഭ്യാസം, ഭവനം എന്നിവ ഒരുക്കുന്നതിനോടൊപ്പം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയാണല്ലോ.

സാധാരണ ജനങ്ങളുടെ കരുതലിനായി നിരവധി പദ്ധതികളാണ്‌ കേരള സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നത്‌. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാരകരോഗങ്ങൾ പിടിപെട്ടവർ, പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗങ്ങൾ, മുന്നാക്കവിഭാഗങ്ങൾ, സ്‌ത്രീകൾ, കുട്ടികൾ, മത്സ്യത്തൊഴിലാളികൾ, അതിഥിത്തൊഴിലാളികൾ, പ്രവാസികൾ, വിമുക്തഭടന്മാർ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്കായി വിവിധ വകുപ്പുകൾ വഴി ഒട്ടനേകം പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്‌. എന്നാൽ ഇത്തരം പല പദ്ധതികളെക്കുറിച്ചും എല്ലാ ജനങ്ങളും ബോധവാന്മാരാണോ എന്ന കാര്യത്തിൽ സംശയമുണ്ട്‌. വകുപ്പുതലത്തിൽ നൽകുന്ന പത്രപരസ്യങ്ങളിൽനിന്നും പൊതുപ്രവർത്തകരിൽനിന്നും മറ്റുമാണ്‌ സാധാരണ ജനങ്ങൾ വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നത്‌. എന്നാൽ നേരിട്ട്‌ ഇത്തരം കാര്യങ്ങൾ അറിയുന്നതിനു സഹായകമായി കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ്‌ പ്രസിദ്ധീകരിച്ചിട്ടുള്ള കൈപ്പുസ്‌തകമാണ്‌ ‘സർക്കാർ ധനസഹായപദ്ധതികൾ’ എന്ന പേരിൽ ഇപ്പോൾ നമുക്ക്‌ ലഭിക്കുന്നത്‌. ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക്‌ റിലേഷൻ വകുപ്പിന്റെ ഓഫീസുകളിൽനിന്നും 328 പേരുള്ള ഈ പുസ്‌തകം തികച്ചും സൗജന്യമായിട്ടാണ്‌ വിതരണം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഇപ്പോൾ നമുക്ക്‌ ലഭിക്കുന്നത്‌ പരിഷ്‌കരിച്ച്‌ 2023ൽ പ്രസിദ്ധീകരിച്ച പതിപ്പാണ്‌. ഇതിന്റെ ചീഫ്‌ എഡിറ്റർ ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ്‌ ഡയറക്ടർ ടി വി സുഭാഷ്‌ ഐഎഎസും കോ‐ഓർഡിനേറ്റിംഗ്‌ എഡിറ്റർ അഡീഷണൽ ഡയറക്ടറായ സലിൻ മാങ്കുഴിയുമാണ്‌. ആമുഖസന്ദേശം നൽകിയിരിക്കുന്നത്‌ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനുമാണ്‌.

സർക്കാരിന്റെ ഓരോ പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളോ മറ്റു സേവനങ്ങളോ ലഭിക്കാൻ എന്തൊക്കെയാണ്‌ ചെയ്യേണ്ടതെന്ന വിവരം ഈ പുസ്‌തകത്തിൽനിന്നും ഒറ്റ വായനയിൽത്തന്നെ മനസ്സിലാക്കാനാകും. ആരോഗ്യവകുപ്പ്‌, എൻസിസി വകുപ്പ്‌, കയർ വകുപ്പ്‌, കായിക യുവജനകാര്യവകുപ്പ്‌, കൃഷിവകുപ്പ്‌, കൈത്തറിയും ടെക്‌സ്‌റ്റൈൽസും, ക്ഷീരവികസനവകുപ്പ്‌, തദ്ദേശസ്വയംഭരണവകുപ്പ്‌, തൊഴിലും നൈപുണ്യവും വകുപ്പ്‌, നാഷണൽ എംപ്ലോയ്‌മെന്റ്‌ സർവീസസ്‌, ന്യൂനപക്ഷക്ഷേമവകുപ്പ്‌, പട്ടികജാതി വികസനവകുപ്പ്‌, പട്ടികവർഗ വികസനവകുപ്പ്‌, പിന്നാക്കവിഭാഗ വികസനവകുപ്പ്‌, പൊതുവിദ്യാഭ്യാസ വകുപ്പ്‌, പ്രവാസികാര്യവകുപ്പ്‌, ഭാഗ്യക്കുറിവകുപ്പ്‌, മണ്ണ്‌ പര്യവേഷണ സംരക്ഷണവകുപ്പ്‌, മത്സ്യബന്ധനവകുപ്പ്‌, മുന്നാക്കസമുദായ ക്ഷേമ കോർപറേഷൻ, മൃഗസംരക്ഷണവകുപ്പ്‌, വനംവകുപ്പ്‌, വനിതാ ശിശുവികസന വകുപ്പ്‌, വിനോദസഞ്ചാര വകുപ്പ്‌, വ്യവസായ, കരകൗശലം, വ്യാപാരിക്ഷേമനിധി ബോർഡ്‌, സഹകരണവകുപ്പ്‌, സാമൂഹ്യനീതിവകുപ്പ്‌, സാംസ്‌കാരികവകുപ്പ്‌, സിവിൽ സപ്ലൈസ്‌ വകുപ്പ്‌, സൈനികക്ഷേമ വകുപ്പ്‌ എന്നിങ്ങനെ വിവിധ തലക്കെട്ടുകളിൽ സർക്കാർ പദ്ധതികളുടെ വിശദീകരണവും ബന്ധപ്പെടേണ്ട ഓഫീസുകൾ, അപേക്ഷിക്കേണ്ട രീതികൾ, അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഫോൺ നമ്പറുകൾ ഇങ്ങനെ ഏതാണ്ട്‌ എല്ലാ കാര്യങ്ങളും ഒരു ഗൈഡിൽ എന്നതുപോലെ ഈ പുസ്‌തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട്‌.

ഈ കൈപ്പുസ്‌തകം നമ്മുടെ പൊതുപ്രവർത്തകരും രാഷ്‌ട്രീയ പ്രവർത്തകരുമൊക്കെ വായിക്കുകയും അതിലെ കാര്യങ്ങൾ സാധാരണ ജനങ്ങളിലേക്ക്‌ എത്തിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നത്‌ നന്നായിരിക്കും. ഈ പുസ്‌തകത്തിന്റെ കോപ്പികൾ എല്ലാ ഗ്രന്ഥശാലകളിലും എത്തിക്കാൻ കേരള സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ മുന്നോട്ടുവരണം. l

Hot this week

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

Topics

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...
spot_img

Related Articles

Popular Categories

spot_imgspot_img