കളരിയിലെ ശൈലീഭേദങ്ങളും നവീകരണവും‌‌

പൊന്ന്യം ചന്ദ്രൻ

ബിസി മൂന്നാം നൂറ്റാണ്ടോടെ എങ്കിലും ഉണ്ടായിരുന്ന ഏതെങ്കിലും ആയോധന മുറയുടെ കാലാന്തരമായി രൂപം കൊണ്ട ആയോധന മുറയാണ് കളരിപ്പയറ്റ് എന്ന് വിശ്വസിക്കുന്നു.പൊതുവെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ആയോധന മുറ എന്ന നിലയിൽ കളരിപ്പയറ്റ് പരിഗണിക്കപ്പെടുമ്പോൾ അത് ഏതു ഉദ്ദേശ്യത്തോടു കൂടിയാണോ പ്രചാരം നേടിയത് പ്രസ്തുത ഉദ്ദേശത്തിൽ നിന്നും പലയിടങ്ങളിലും വ്യതിചലിക്കുന്നത് കാണാം. കളരി പരിശീലിക്കുന്ന ആളുടെ സുരക്ഷ ആണ് ഏറ്റവും പ്രധാനം.ആരോഗ്യ രക്ഷക്ക് അവശ്യം ആവശ്യമായ നിലയിൽ ശരീരത്തെ പാകപ്പെടുത്തിയെടുക്കുന്ന പ്രക്രിയ കൂടിയാണ് കളരിയിൽ ശീലിക്കുന്നത്. തെക്കൻ, വടക്കൻ എന്നീ ശൈലികളിൽ അറിയപ്പെട്ടിരുന്ന കേരളത്തിന്റെ കളരിപ്പയറ്റ് ഭേദങ്ങൾ എല്ലാം വെച്ചുപുലർത്തിയ പൊതു മാനദണ്ഡം ഉണ്ടായിരുന്നു.

പൊതുവെ തെക്കൻ വടക്കൻ ശൈലികൾ കേരളത്തിലെ കളരി മുറകളിൽ നിലനിന്നിരുന്നതായി അറിയപ്പെടുന്നു. എന്നാൽ മധ്യകേരള ശൈലിയും ഉണ്ടായിരുന്നതായി ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അഗസ്ത്യമുനിയുടെ പാരമ്പര്യം പിന്തുടരുന്നവരായിരുന്നു തെക്കൻ ശൈലിയുടെ വക്താക്കളായി അറിയപ്പെട്ടിരുന്നത്. സിദ്ധവൈദ്യത്തെ ചികിത്സകൾക്ക് ആശ്രയിക്കുന്ന രീതിയാണ് വടക്കൻ ശൈലിയുടെ വക്താക്കൾ പിന്തുടർന്നിരുന്നത്‌. എങ്കിലുംപ്രായോഗിക തലത്തിൽ പുലർത്തിപ്പോന്ന മര്യാദ അത് സ്വന്തം ശരീരത്തെ പാകപ്പെടുത്തുന്നത്തിൽ വൈഭവത്തോടെ മിടുക്ക് പ്രകടിപ്പിക്കുക എന്നതാണ്. മെയ് പയറ്റ് ആയാലും വാൾപയറ്റോ മറ്റു ആയുധം എടുത്തുള്ള പയറ്റോ ആയാലും പ്രായോഗിക തലത്തിൽ അതിന്റെ സൗന്ദര്യം ഒട്ടും പരുക്കൻ ആയിരുന്നില്ല.

ശരീരഭാഗത്തിന്റെ വിപുലീകരണത്തിന് വേണ്ടിയാണ് യഥാർത്ഥത്തിൽ കളരി പരിശീലനം സിദ്ധിച്ചിരുന്നത്. ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ കഴിയുന്ന മനുഷ്യ ശരീരഭാഗങ്ങൾ അഞ്ചായി തരം തിരിക്കാം. ഓതിരം (തല), ഒലവ് (മുഖത്തിന്റെ ഇരുവശവും), പൊറവ് (തോളിനും കൈമുട്ടിനും ഇടയിൽ), കടകം (മുട്ടുകൾക്ക് താഴെ), വാരി (വാരിയെല്ലുകളിൽ ശരീരത്തിന്റെ വശങ്ങൾ ). ആക്രമണവും പ്രതിരോധവും ഈ അഞ്ചു ഭാഗങ്ങളെ കേന്ദ്രീകരിച്ചാണ്‌ നിർണയിക്കപ്പെടുന്നത്.

തുടർച്ചയായ അനുശീലനത്തിലൂടെയാണ് മികച്ച മെയ്യഭ്യാസി യായി ഒരാൾക്ക് മാറുവാൻ കഴിയുന്നത്. പരിശീലനത്തിന്റെ നാല് പൊതു ഘട്ടങ്ങളിലൂടെയാണ് മികവ് ആർജിക്കാൻ കഴിയുക. മേയ്ത്താരി, കോൽത്താരി, അങ്കത്താരി, വെറും കൈ എന്നിവയാണ് ഈ നാലു ഘട്ടങ്ങൾ.

കോൽത്താരി, അങ്കാത്തരി എന്നിവയിൽ പ്രധാനമായും രണ്ടു വ്യത്യസ്ത ആയുധങ്ങളുടെ ഉപയോഗമാണ് ഉണ്ടായിരുന്നത്. കോൽത്താരി രീതിയിൽ മരായുധങ്ങളുടെ പരിശീലനവും അങ്കത്താരി രീതിയിൽ ലോഹായുധങ്ങളുടെ പരിശീലനവുമാണ് നടന്നിരുന്നത്.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ആയോധനകലയിൽ നിന്നും കളരിയിലേക്ക് രൂപാന്തരം പ്രാപിച്ചു വന്നതാണെന്ന് കരുതുന്നവരുണ്ട്. ഇതു സംഭവിച്ചത് ബിസി മൂന്നാം നൂറ്റാണ്ടിൽ ആയിരിക്കുമെന്നും കരുതുന്നുണ്ട്.

കളരി പരിശീലനം സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും തുടങ്ങണമെന്ന അഭിപ്രായം മുമ്പ് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ട് കൂടി യായിരുന്നു കണ്ണൂർ ജില്ലയിലെ കതിരൂർ ഗവൺമെന്റ്‌ ഹൈസ്കൂളിൽ കളരി പരിശീലനം ഏറെക്കാലം ഉണ്ടായിരുന്നു.

വടക്കൻ കളരിയിൽ തറനിരപ്പിൽനിന്നും താഴെ അടച്ചുകെട്ടിയ കുഴിക്കളരിയിലാണ് പരിശീലനം നേടിയിരുന്നത്. തെക്കൻ കളരിയിൽ ആവട്ടെ തറനിരപ്പിൽ തന്നെയാണ് പരിശീലനം നേടിയിരുന്നത്. രണ്ടിടത്തും വടി, കുന്തം, കത്തി, കഠാര, വാൾ, പരിച തുടങ്ങിയവ ഉപയോഗിക്കുന്നു. ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും തന്ത്രങ്ങൾ പ്രയോഗവൽകരിക്കാനുള്ള ആയുധങ്ങൾ ആയിരുന്നു ഇവയെല്ലാം.

ശരീരത്തെ തന്നെ ആയുധമാക്കുന്ന രീതിയും കളരിയിൽ സാധാരണമാണ്.ഇതിനായി ശരീരത്തിലെ മർമ്മങ്ങളെ ആക്രമിക്കാനും പ്രതിരോധിക്കാനും ഉളള അറിവ് പകരുന്ന നിലയിൽ ആണ് പരിശീലനം നൽകുന്നത്. ചതവ്മു, മുറിവ്, സ്ഥാനഭ്രംശം, അസ്ഥി ഒടിവ് എന്നിവ സുഖപെടുത്തുന്നതിനുള്ള വൈദ്യ ചികിത്സയും കളരിയുടെ ഭാഗമായി പരിശീലിപ്പിക്കാറുണ്ട്.

കണിയാന്മാർ, കളരി പണിക്കർ സമുദായക്കാർ പ്രാചീന കാലം മുതൽ കേരള ജനതയ്‌ക്ക് അറിവ് പകർന്നുപോന്നു. തിരുവിതാംകൂറിൽ ഇവരെ കളരി ആശാന്മാർ എന്ന് വിളിച്ചുപോന്നു.

കാലം മുന്നോട്ടു പോകുന്നതിനുനനുസരിച്ച് കളരി ആയുധങ്ങളിലും പ്രയോഗത്തിലും ഒട്ടേറെ മാറമുണ്ടായതായി കാണുന്നു. കളരി തറക്ക് നേരെ തൊഴുതു കളരി ആരംഭിക്കുമ്പോൾ പോലും ഈ ചിട്ടയിൽ മാറ്റംവരുത്തിയത് കാണാം.

ഈ മാറ്റമെല്ലാം സമീപകാലത്ത് പ്രേക്ഷക താൽപര്യം കൂടി പരിഗണിച്ചാണ് രൂപപ്പെടുത്തിയത് എന്ന് കണ്ടെത്തുവാൻ വലിയ പ്രയാസമില്ല. അവതരണകലയിൽ സമീപകാലത്ത് ഉണ്ടായിരിക്കുന്ന പൊതു ട്രെൻ്റ് യുവത്വത്തിന്റെ പ്രസരിപ്പിനെ കൂടുതൽ ഉത്തേജിപ്പിക്കുക എന്നതാണ്. ഇതിന് സമാനമായ നിലയിലേക്ക് കളരിപ്പയറ്റ് അസ്വദിക്കുന്നവരുടെ ചിന്തയും ഉയർത്താൻ കളരിയുടെ ശീലങ്ങളിലും ഏറെ ചടുലമായ പ്രയോഗരീതികൾ ആവിഷ്കരിക്കാൻ കളരി ഗുരുക്കന്മാരും നിർബന്ധിക്കപ്പെടുന്നു എന്ന് വേണം കരുതാൻ. കളരിപ്പയറ്റ് പ്രയോഗത്തിലെ പരമ്പരാഗത രീതി ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രം അനുസരിച്ച് മാറ്റത്തിന് വിധേയപെടുത്തുന്നത് ഒരു തരത്തിലും നീതീകരിക്കാവുന്നതല്ല. കളരിയിൽ ഉപയോഗിക്കുന്ന ആയുധത്തിന്റെ കാര്യത്തിൽ പോലും ഇങ്ങനെ ഭേദഗതികൾ വരുത്തുന്നത് അടുത്തകാലത്ത് കാണുന്നുണ്ട്. ഇതു തെളിയിക്കുന്നത് പ്രേക്ഷകരുടെ കയ്യടി നേടുകയും പിന്തുണ അർജിക്കുകയും ചെയ്യാൻ പരമ്പരാഗത രീതികൾ പാതിവഴിയിൽ ഉപേക്ഷിക്കാനും നവീനാശയങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നത് ആർക്കെങ്കിലും യോജിക്കാൻ കഴിയുന്നതാണോ.

കളരിപ്പയറ്റ് എന്ന ആയോധനമുറയുടെ തനത് രീതിയും പ്രയോഗവും അറിയാൻ എത്തുന്നവരെ പുതിയ സമീപനങ്ങൾ നിരാശപെടുത്തുകയാണ് ചെയ്യുന്നത്. അവതരണത്തിൽ വർണ്ണാഭമായ അവസ്ഥ ഉണ്ടാക്കാൻ വർണ്ണ തുണികളും റിബണുകളും ഉപയോഗിക്കുന്നതും കാണുന്നു. മഴുപ്പയറ്റും അധികം കാലമായില്ല തുടങ്ങിയിട്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന ആയോധന മുറ അതിന്റെ തനിമ ചോർന്നുപോകാതെ നാടൻ കലാപഠിതാക്കൾക്ക് പകർന്നുകിട്ടുന്ന സന്ദർഭം തന്നെയാണ് നമുക്ക് അനിവാര്യമായും വേണ്ടത്. l

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 19

മോദിയും മാധ്യമങ്ങളും കോടതി വിചാരണകൾ പോലെയാണ് ഇപ്പോൾ മാധ്യമവിചാരണകളും നടക്കുന്നത്. പലപ്പോഴും...

ക്യൂബക്ക് യോഗിയോട് ചിലത് പറയാനുണ്ട്!

യോഗി സർക്കാരിന്റെ കാലത്ത് ഉത്തർപ്രദേശിലെ ആരോഗ്യരംഗം ഏറെ വളർന്നുവെന്ന് അവകാശവാദം മുഴക്കുമ്പോഴാണ്...

വിഷയത്തിൻ്റെ ഉൾക്കനം, അവതരണത്തിലെ അലസത

2025ൽ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പ്‌ കുടിച്ച 23 കുട്ടികളാണ്‌ മധ്യപ്രദേശിൽ മരിച്ചത്‌....

കേരളത്തിലെ മാറുന്ന സമരമുഖങ്ങൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ...

Topics

വർഗസമരവും മാധ്യമങ്ങളും‐ 19

മോദിയും മാധ്യമങ്ങളും കോടതി വിചാരണകൾ പോലെയാണ് ഇപ്പോൾ മാധ്യമവിചാരണകളും നടക്കുന്നത്. പലപ്പോഴും...

ക്യൂബക്ക് യോഗിയോട് ചിലത് പറയാനുണ്ട്!

യോഗി സർക്കാരിന്റെ കാലത്ത് ഉത്തർപ്രദേശിലെ ആരോഗ്യരംഗം ഏറെ വളർന്നുവെന്ന് അവകാശവാദം മുഴക്കുമ്പോഴാണ്...

വിഷയത്തിൻ്റെ ഉൾക്കനം, അവതരണത്തിലെ അലസത

2025ൽ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പ്‌ കുടിച്ച 23 കുട്ടികളാണ്‌ മധ്യപ്രദേശിൽ മരിച്ചത്‌....

കേരളത്തിലെ മാറുന്ന സമരമുഖങ്ങൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ...

സിപിഐ എം മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ബഹുജന റാലി

എന്നെ കമ്മ്യുണിസ്റ്റാക്കിയത് ഒരു മലയാളി : മറിയം ധവ്ളെ  

(സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ  ജനറൽ...

പി എ സെയ്തു മുഹമ്മദ് എന്ന ചരിത്രാന്വേഷി

കേരള മുസ്ലിം ഡയറക്ടറി ആദ്യമായി കേരളത്തിൽ പ്രസിദ്ധപ്പെടുത്തിയത് പി എ സെയ്തു മുഹമ്മദ്...
spot_img

Related Articles

Popular Categories

spot_imgspot_img