അടിയുത്സവം

പൊന്ന്യം ചന്ദ്രൻ

 

ത്തര കേരളം തെയ്യത്തിന്റെയും ഉത്സവങ്ങളുടെയും നാടാണ്. ഈ ഉത്സവ ത്തിമർപ്പിനിടയിൽ കായിക ബലം കൊണ്ടും കരുത്തു കാട്ടുന്ന ഒരു ഉത്സവമാണ് അടിയുത്സവം. ഈ ഉത്സവം അടിയുത്സവം എന്ന പേരിൽ തന്നെ ഒരിടത്തു അരങ്ങേറുന്നു എന്നതും പ്രത്യേകതയാണ്. ഓണത്തല്ല് ഒരു ഉത്സവം പോലെ കൊണ്ടാടുന്ന സ്ഥലങ്ങൾ ഏറെയുണ്ട് കേരളത്തിൽ. ഇതിൽ തൃശൂർ ആലത്തൂരിലെ ഓണത്തല്ല് പ്രസിദ്ധമാണ്. മനുഷ്യർ തമ്മിൽ മെയ് മിടുക്കു പ്രകടമാക്കുന്ന തല്ലു കാണാൻ മലബാറിന്റെ പല ഭാഗത്തു നിന്നും ജനങ്ങൾ ഒഴുകിയെത്താറുണ്ട്. ഇന്ന് കാണുന്നത് പോലുള്ള മെച്ചപ്പെട്ട ജീവിത സാഹചര്യമില്ലാത്ത കാലത്ത് ഒരു നേരത്തെ ആഹാരം പോലും പ്രിയപ്പെട്ടതായി ഏവർകും തോന്നിയിട്ടുണ്ടാവും. വയറു നിറച്ചും ആഹാരം കഴിക്കുന്നത്‌ സ്വപ്നമായി കരുതിയ കാലത്ത് അതിനു വേണ്ടി തല്ലു കൂടിയ സഹോദരന്മാരുടെ ഓർമ്മക്കായിട്ടാണ് അടിയുത്സവം അരങ്ങേറുന്നത് എന്നും പറയുന്നു. പിന്നീട് ഇതിന് ആചാരത്തിന്റെ പിൻബലം നൽകി പുതിയ പരിവേഷത്തോടെ അവതരിപ്പിക്കുകയാണ് ചെയുന്നത്. എല്ലാ വർഷവും വിഷു കഴിഞ്ഞാൽ അരങ്ങേറുന്ന ഈ ഉല്സവത്തിനു തലമുറകളോളം പഴക്കമുണ്ടെന്നു പറയുമ്പോൾ ഏതാണ്ട് നൂറ്റിഎഴുപത്തിയഞ്ചു കൊല്ലത്തെ എങ്കിലും പഴക്കമാണ് പഴമക്കാർ കരുതുന്നത്. വിഷു ഉത്സവത്തിന്റെ ഭാഗമായി മേടം രണ്ടിനും നാലിനുമാണ് ഇതു അരങ്ങേറുന്നത്. കച്ചേരി കാവിലെ ഇല്ലത്തിലും മാവിലായി നിലാഞ്ചേരി വയലിലും രണ്ടു റൗണ്ടുകളിലായി ആണ് അടിയുത്സവം നടക്കുന്നത് കച്ചേരി ഇല്ലത്തെ തമ്പുരാൻ നൽകിയ അവിൽ കൂടിനായി സഹോദരന്മാർ ദൈവത്താറീശ്വരന്റെ മുൻപിൽ തല്ലു കൂടിയതിന്റെ ഓർമ പുതുക്കലിനാണ് അടിയുത്സവം ആചരിക്കുന്നത് എന്നു പറയുന്നവരുണ്ട്.

വിഷുക്കണി കണ്ടു കഴിഞ്ഞതോടെ മോച്ചേരി ഇടത്തിൽ ദൈവത്താരീശ്വരന്റെ ശാന്നിധ്യത്തിൽ അവിലിനും മലരിനുമായി പിടിവലിയും തിക്കും കൂട്ടുകയും അടുത്ത ദിവസം കച്ചേരിക്കാവിൽ ആദ്യ റൗണ്ട് അടി തുടങ്ങുന്നത്. മൂത്ത കൂർവാടിലും ഇളയ കൂർവാടിലുമായി തിരിഞ്ഞു കൊണ്ട് ആണ് അടി നടക്കുന്നത്.. ഓരോ ചേരിക്കാർക്കും ഓരോ കൈക്കോളന്മാർ ഉണ്ടാകും. കഠിന വ്രതം നോറ്റാണ് കൈക്കോളന്മാർ വരുന്നത്. ക്ഷേത്രം ഊരളന്മാരിൽ ഒരാളായ മാവിലായി വലിയ വീട്ടിൽ കാരണവരുടെ സാന്നിധ്യത്തിൽ മാവിലായി കാവിലെ അവകാശി, കുടുംബത്തിലെ ചെറു വാല്യേക്കാർ കൈക്കോളന്മാരെ ചുമലിലേറ്റും. അവർ ചേരി തിരിഞ്ഞു ഉശിരാർന്ന അടി നടത്തും. സന്ധ്യയോടെ തുടങ്ങുന്ന അടി രാത്രി വരെ നീണ്ടു നിൽക്കും. ഇതിന്റെ തുടർച്ചയായി നീലാഞ്ചിറയിൽ രണ്ടാം റൗണ്ട് അടി നടക്കും. മാവിലായി വലിയ വീട്ടിലെ കാരണവർ അടി നിർത്താൻ ആവശ്യപ്പെടുന്നതോടെ അടി നിർത്തുകയാണ് പതിവ്. ഇതോടെ അരങ്ങേറുന്ന കരിമരുന്നു പ്രയോഗം കണ്ടു അർപ്പു വിളിയോടെ മടങ്ങുന്ന ജനത യാതൊരു വിധ സ്പർദ്ധയും മനസ്സിൽ സൂക്ഷിക്കാതെയാണ് പിരിയുന്നത്. അടുത്ത വർഷത്തെ തല്ലിന് കാണാമെന്നു പറഞ്ഞു പിരിയുന്നവരുടെ മനസ്സിൽ പുതിയ ഉത്സവത്തിനുള്ള കോടിയേറ്റത്തിന്റെ കാത്തിരിപ്പാണ് നിറയുന്നത്. തല്ലു പകവീട്ടാൻ മാത്രമല്ല അത് ചരിത്രത്തോടും ജീവിതത്തോടും സത്യ സന്ധത പുലർത്താനും കൂടിയാണെന്നു മാവിലായി കാവിലെ അടിയുത്സവം നമ്മോടു പറഞ്ഞു തരുന്നു. ഒപ്പം ഒരു കാലം പിന്നിട്ട അതി ദാരിദ്ര്യത്തിന്റെ കഥയും

Hot this week

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

Topics

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...
spot_img

Related Articles

Popular Categories

spot_imgspot_img