ഹനുമാൻ തെയ്യം

പൊന്ന്യം ചന്ദ്രൻ

ണ്ണൂർ കാസഗോഡ് ജില്ലകളിലായി എത്ര തെയ്യങ്ങൾ കെട്ടിയാടുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം എളുപ്പം കിട്ടുന്നതല്ല. എന്തുകൊണ്ടെന്നാൽ എണ്ണിതിട്ടപ്പെടുത്താൻ സാധിക്കാത്ത അത്രയും തെയ്യങ്ങൾ കെട്ടിയാടുന്നു എന്ന് മാത്രമല്ല പുതിയ തെയ്യങ്ങൾ കെട്ടിയാടുന്ന അനുഭവങ്ങളുമുണ്ട്. എന്നാൽ ഈ കൂട്ടത്തിൽ ഏറെ പ്രത്യേകതകളുള്ള തെയ്യങ്ങൾ കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഹൈന്ദവ പുരാണത്തിലെ കഥാപാത്രങ്ങളായ ശ്രീരാമനൊപ്പം കെട്ടിയാടുന്ന ഹനുമാൻ തെയ്യം ഈ കൂട്ടത്തിൽ പ്രധാനമാണ്. ഹനുമാൻ സങ്കല്പത്തിൽ തന്നെയുള്ള വേഷവിധാനങ്ങൾ ഏറെക്കുറെ പാലിച്ചു കൊണ്ടാണ് തെയ്യം കെട്ടിയിറങ്ങുന്നത്. എന്നാൽ സാധാരണ മറ്റു തെയ്യങ്ങളുടെ വേഷവിധാനങ്ങളും സമ്മിശ്രപ്പെടുത്തിയാണ് ഉടുത്തുകെട്ട്. രാമായണത്തിലെ പ്രധാന കഥാ പാത്രമായ ഹനുമാൻ അഥവാ ആഞ്ജനേയൻ. ഈ കഥാപാത്രത്തെ ആസ്പദമാക്കി മലബാറിൽ പ്രധാനമായും രണ്ടു കാവുകളിലാണ് തെയ്യം കെട്ടിയിറങ്ങുന്നത്. തലശ്ശേരി ധർമ്മടത്തെ അണ്ടലൂർ കാവിലും പയ്യന്നുരിന് അടുത്ത കാങ്കോൽ പെരിങ്ങോട്ടു ഇല്ലം ക്ഷേത്രത്തിലും ഹനുമാൻ തെയ്യം കെട്ടിയാടുന്നു. ഹനുമാൻ ചിത്രത്തിൽ കാണുന്നത് പോലെ ആനുപാതിക വലുപ്പത്തിലുള്ള വാൽ ഈ തെയ്യത്തിന്റെ പ്രത്യേകത ആണ്. പരമ ശിവൻ തന്നെ ഹനുമാൻ ആയി പുനർജനിച്ചു എന്നാണ് ഹൈന്ദവ വിശ്വാസികളുടെ ശിവപുരാണവും ദേവീ ഭാഗവതവും പറയുന്നത്. ഹനുമാൻ ശക്തിയുടെയും ഉത്തമ ഭക്തിയുടെയും പ്രതീകം ആയിട്ടാണ് പരിഗണിക്കുന്നത്. ശ്രീരാമ സ്വാമിയുടെ പരമ ഭക്തനും ആശ്രിതനും ആയ ഹനുമാൻ രാമ നാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിക്കുന്നു. കാങ്കോൽ വടശ്ശേരി ഇല്ലത്തു നടത്തിവരുന്ന മഷിനോട്ടം പ്രത്യേകതയുള്ളതാണ്.

ശ്രീരാമ കഥ കെട്ടിയാടുന്ന ഇടങ്ങളിൽ ലങ്കാ ദഹനം ഉൾപ്പെടെ അവതരിപ്പിക്കാൻ ഹനുമാൻ തെയ്യത്തിന്റെ ഭാഗമായി തയ്യാറാവാറുണ്ട്. ശ്രീരാമ ലക്ഷ്മണൻമാരെ അകമ്പടി സേവിക്കുന്ന ഹനുമാനെ എങ്ങിനെയാണോ ഐതിഹ്യങ്ങളിൽ കാണാറുള്ളത് അത് അതേപോലെ തന്നെ കവുകളിലും ക്ഷേത്രമുറ്റത്തും ഹനുമാൻ തെയ്യത്തിലൂടെ അവതരിപ്പിക്കാറുണ്ട്. വാർഷിക തിറയും തെയ്യവും ഉണ്ടാകുന്ന സ്ഥലങ്ങളിലും തറവാട്ടുകാവുകളിലും അപൂർവമായി ഹനുമാൻ തെയ്യം അവതരിപ്പിക്കാറുണ്ട്. ദൈവത്താർ തെയ്യം അല്ലെങ്കിൽ ശ്രീരാമൻ തെയ്യത്തിന്റെ ഭാഗമാണ് ഹനുമാൻ തെയ്യവും. ഇത്തരം തെയ്യാവതരണം സമാധാനവും സംവൃദ്ധിയും കൈവരിക്കുന്നതിനുള്ള പ്രധാന ചടങ്ങായി വിശ്വസിക്കുന്നു. ജാതക സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഇരുട്ടിനേയും പ്രേതങ്ങളെയും കുറിച്ചുള്ള ഭയം അകറ്റി ധൈര്യം കൈവരിക്കാനുള്ള മാർഗമായിട്ടാണ് ഹനുമാൻ തെയ്യത്തെ ആരാധിക്കുന്നത്.

ഹനുമാൻ സ്വാമിയെ നിരവധി ക്ഷേത്രങ്ങളിൽ ആരാധിക്കുന്നുണ്ടെങ്കിലും ഹനുമാൻ തെയ്യം കെട്ടിയാടുന്നത് മേൽസൂചിപ്പിച്ച രണ്ടിടങ്ങളിൽ മാത്രമാണ്. ഹനുമാൻ സ്വാമിക്ക് കെട്ടിക്കോലം വേണമെന്ന പൂർവികരുടെ ചിന്തയിൽ നിന്നാണ് ഹനുമാൻ തെയ്യം പിറവി കൊള്ളുന്നത്. വീടുകളിൽ ഹനുമാൻ തെയ്യം പ്രവേശിക്കുന്നത് പ്രത്യേക കൗതുക കാഴ്ചയാണ്. പുരാണ കഥാപാത്രങ്ങളായ ബാലി സുഗ്രീവൻ തുടങ്ങിയ തെയ്യക്കോലങ്ങൾക്കിടയിൽ അതിഥിയായും ഹനുമാൻ പ്രത്യക്ഷപെടാറുണ്ട്. അണിയറയിൽ ചമയം കഴിഞ്ഞ ഹനുമാന് ക്ഷേത്ര മുറിയിൽ നിന്നും ഗദ എത്തിച്ചു കൊടുക്കുന്നതോടെ തെയ്യാവതരണം തുടങ്ങും.

Hot this week

കുരിക്കൾ തെയ്യം

ഗുരുക്കൾ തെയ്യം എന്നോ കുരിക്കൾ തെയ്യം എന്നോ അറിയപ്പെടുന്ന തെയ്യക്കോലം കണ്ണൂർ...

മരിച്ചവർക്കായുള്ള കവിത

ഡീയസ് ഇ‍ൗറേ എന്ന ലാറ്റിൻ വാക്കിന്റെ അർഥം മരിച്ചവർക്ക്‌ വേണ്ടിയുള്ള കവിത...

സുകാക് : അരികുവത്കൃതരുടെ അരങ്ങും അഭയവും 

‘സുകാക്’ (zoukak)എന്നാൽ ‘ഇടവഴി’.  അറബിഭാഷയാണ്.  ഇംഗ്ലീഷിൽ ‘alleyway’ എന്നു പറയാം. 2006-ലെ...

സ്ഥാപനഭഞ്ജകനായ കെ ലോലൻ

സാഹിത്യം എന്ന സ്ഥാപനത്തെത്തന്നെ വിഡംബനത്തിനു വിധേയമാക്കുന്നു എന്നതാണ് വി എസ് അജിത്തിന്റെ...

അമേരിക്കയിലെ സോഷ്യലിസ്റ്റ് മേയർ

ആഗോളമുതലാളിത്തത്തിന്റെ തലസ്ഥാനമാണ് അമേരിക്ക. അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കാണ് ലോകത്തിന്റെയാകെ സാമ്പത്തികചലനങ്ങളുടെ ഉത്ഭവകേന്ദ്രം....

Topics

കുരിക്കൾ തെയ്യം

ഗുരുക്കൾ തെയ്യം എന്നോ കുരിക്കൾ തെയ്യം എന്നോ അറിയപ്പെടുന്ന തെയ്യക്കോലം കണ്ണൂർ...

മരിച്ചവർക്കായുള്ള കവിത

ഡീയസ് ഇ‍ൗറേ എന്ന ലാറ്റിൻ വാക്കിന്റെ അർഥം മരിച്ചവർക്ക്‌ വേണ്ടിയുള്ള കവിത...

സുകാക് : അരികുവത്കൃതരുടെ അരങ്ങും അഭയവും 

‘സുകാക്’ (zoukak)എന്നാൽ ‘ഇടവഴി’.  അറബിഭാഷയാണ്.  ഇംഗ്ലീഷിൽ ‘alleyway’ എന്നു പറയാം. 2006-ലെ...

സ്ഥാപനഭഞ്ജകനായ കെ ലോലൻ

സാഹിത്യം എന്ന സ്ഥാപനത്തെത്തന്നെ വിഡംബനത്തിനു വിധേയമാക്കുന്നു എന്നതാണ് വി എസ് അജിത്തിന്റെ...

അമേരിക്കയിലെ സോഷ്യലിസ്റ്റ് മേയർ

ആഗോളമുതലാളിത്തത്തിന്റെ തലസ്ഥാനമാണ് അമേരിക്ക. അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കാണ് ലോകത്തിന്റെയാകെ സാമ്പത്തികചലനങ്ങളുടെ ഉത്ഭവകേന്ദ്രം....

പുതുനിരത്തിളക്കത്തിലും മഹാനടനം

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ അക്ഷരാർഥത്തിൽ മലയാള സിനിമയുടെ തലമുറ മാറ്റത്തിന്റെ കാഴ്‌ചയായിരുന്നു....

അടിത്തട്ട് മനുഷ്യരുടെ ഫെമിനിസ്റ്റ് ബോധ്യപ്രപഞ്ചം വികസിക്കുന്ന വിധം

ഫെമിനിസം സിദ്ധാന്തം എന്ന നിലയിൽ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും ഒരു പുത്തൻ അവബോധം...

ചരമക്കുറിപ്പ്

ചിമ്പാൻസികളുടെ സുഹൃത്തിന് വിട പ്രൈമേറ്റോളജിയിലെ അതികായയും ചിമ്പാൻസികളെക്കുറിച്ച് ജീവശാസ്ത്രജ്ഞന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും അറിവ്കേട് നികത്തുന്നതിൽ...
spot_img

Related Articles

Popular Categories

spot_imgspot_img