ബോംബെ പ്ലാനും പൊതുമേഖലയും

 കെ എ വേണുപോലൻ

ബോംബെ പ്ലാൻ ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമ്പത്തിക വളർച്ച എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച അന്നത്തെ ഇന്ത്യയിലെ വൻകിട ബൂർഷ്വാസിയുടെ കാഴ്ചപ്പാടായിരുന്നു. ജെ ആർ ഡി ടാറ്റ, ജി ഡി ബിർള, സർ ആർദേശഷിർ ദലാൽ, ലാലാ ശ്രീറാം, കസ്തൂരി ഭായ് ലാൽ ഭായ്, ഡി ഷറഫ്, പുരുഷോത്തം ദാസ് താക്കൂർ ദാസ്, ജോൺ മത്തായി എന്നിവർ ചേർന്ന തയ്യാറാക്കിയ രേഖയായിരുന്നു. ഇതിൽ സമ്പന്നനല്ലാത്ത ഏക വ്യക്തി മലയാളിയായ ജോൺ മത്തായി ആയിരുന്നു. കേരളീയനായ അദ്ദേഹം മദ്രാസ് സർവ്വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ പ്രൊഫസർ ആയിരുന്നു. 1935 മുതൽ 40 വരെ കൊമേഴ്സിൽ ഇന്ററലിജൻസ് ആൻഡ് സ്റ്റാറ്റിറ്റിക്സിൽ ഡയറക്ടർ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. ടാറ്റ സൺസ് ലിമിറ്റഡിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവരെ വൻകിട ബൂർഷ്വാസി എന്നു വിളിക്കുമ്പോൾ ഇന്നത്തെ അംബാനിയുടെയും അദാനിയുടെയും ഒക്കെ ഒപ്പത്തിന് സ്വത്തുള്ളവരായിരുന്നു എന്ന് തെറ്റിദ്ധരിക്കരുത്. 1944ലാണ് ബോംബെ പ്ലാൻ വരുന്നത്. അത് കഴിഞ്ഞ് ഏഴ് വർഷത്തിനു ശേഷമുള്ള ടാറ്റയുടെയും ബിർളയുടെയും അടച്ചുതീർത്ത മൂലധനം 67 കോടിയും 40 കോടിയും മാത്രമാണ്. മറ്റുള്ളവരുടേത് അതിൽ താഴെയുമാണ്. അതായത് നിക്ഷേപരംഗത്ത് വൻതോതിൽ മുതൽമുടക്കാനുള്ള മൂലധനം ഇന്ത്യയിലെ അന്നത്തെ വൻകിട ബൂർഷ്വാസിയുടെ കൈകളിൽ ഉണ്ടായിരുന്നില്ല.

1931ൽ കോൺഗ്രസ് ഒരു സാമ്പത്തിക പരിപാടിയും 1936ലെ ഒരു കാർഷിക പരിപാടിയും പ്രഖ്യാപിച്ചിരുന്നു. 1937ൽ നടന്ന കോൺഗ്രസിന്റെ വാർദ്ധാ സമ്മേളനത്തിൽ സാമ്പത്തിക ആസൂത്രണം സംബന്ധിച്ച ഒരു നിലപാട് രൂപീകരിക്കേണ്ടതുണ്ട് എന്ന് തീരുമാനിച്ചിരുന്നു. അതിനനുസൃതമായ ഒരു പ്രമേയവും പാസ്സാക്കിയിരുന്നു. 1938ൽ ചേർന്ന ഹരിപുര സമ്മേളനമാണ് ദേശീയ ആസൂത്രണ സമിതി രൂപീകരിക്കുന്നത്. നെഹ്റു ആയിരുന്നു അതിന്റെ ചെയർമാൻ; കെ ടി ഷാ ആയിരുന്നു സെക്രട്ടറി. 1938ൽ തന്നെ ദേശീയ ആസൂത്രണ സമിതി അതിന്റ ഗവേഷണ പ്രവർത്തനങ്ങളും കണക്കുകൾ ശേഖരിക്കലും ആരംഭിച്ചിരുന്നു. അതിനിടയിൽ രണ്ടാം ലോക യുദ്ധം നടന്നതുകൊണ്ട് അവർക്ക് അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞില്ല.

നേരത്തെ സൂചിപ്പിച്ചതുപോലെ ബോംബെ പ്ലാൻ പരസ്യപ്പെടുത്തുന്നത് 1944ലാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ് കാഴ്ചപ്പാടിന് വിരുദ്ധമായ ഒരു രേഖയാണ് ഇവർ അവതരിപ്പിച്ചതെന്ന് പറയാനാവില്ല. അതിനിടയിൽ രണ്ട് ആഭ്യന്തര പ്രശ്നങ്ങൾ ഇന്ത്യയിൽ ഉയർന്നുവന്നു. അതിൽ ആദ്യത്തേത് ദേശീയ ആസൂത്രണ സമിതിയുമായി വൻകിട മുതലാളിമാർ നടത്തിയ സംവാദമായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസ് ആസൂത്രിതമായ വ്യവസായവൽക്കരണമാണ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന കാര്യം അവർക്ക് ബോധ്യപ്പെട്ടു. രണ്ടാമത്തേത് ക്വിറ്റിന്ത്യാ സമരമായിരുന്നു. ബഹുജനപ്രസ്ഥാനങ്ങൾക്ക് മേൽ കോൺഗ്രസിന്റെ നിയന്ത്രണം പോലും നഷ്ടപ്പെട്ടു പോകുമെന്നും സ്വകാര്യ സ്വത്തുടമസ്ഥതക്കെതിരായ പോരാട്ടമായി അത് തിരിയുമെന്നുമുള്ള ഭയമാണ് ഇന്ത്യയിലെ വൻകിട ബൂർഷ്വാസിയിൽ ഉണ്ടായത്. ബോംബെ പ്ലാനിന്റ കർത്താക്കളിൽ ഒരാളായ ലാലാ ശ്രീരാം, മറ്റൊരു കർത്താവായ ഈ താക്കൂർ ദാസിന് എഴുതിയ കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. “ഗുണ്ടകളുടെ ഇത്തരം വിദ്ധ്വംസക പ്രവർത്തനങ്ങൾ എന്നിൽ ഭയം ജനിപ്പിക്കുന്നു. ഇത് എന്ന് വേണമെങ്കിലും സ്വകാര്യസത്തിനെതിരായും ഉയർന്നു വരാം’ എന്നാണ് അദ്ദേഹം എഴുതിയത്.

ക്വിറ്റിന്ത്യാസമരം ആറിത്തണുത്തതിനുശേഷമാണ് ജെ ആർ ഡി ടാറ്റയും ജി ഡി ബിർളയും ഇങ്ങനെ ഒരു രേഖ തയ്യാറാക്കുന്നതിന് മുൻകൈയെടുത്തത്. അന്നത്തെ ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന ലോഡ് വേവൽ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉതകുന്ന ഒരു പുതിയ സമീപനമാണ് ഈ രേഖയിലുള്ളതെന്ന് വ്യക്തമാക്കി. എന്നാൽ ബ്രിട്ടീഷ് വ്യാവസായിക മുതലാളിത്തത്തിന് രേഖയോട് വിയോജിപ്പായിരുന്നു. വിദേശ മൂലധനം നിക്ഷേപം കുറയ്ക്കണം എന്നതിലായിരുന്നു അവരുടെ എതിർപ്പ്.

എന്തായാലും അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ബി ടി രണദിവെ രേഖ ശക്തിയുക്തം എതിർത്തു. വരുമാനം, സമ്പത്ത്, ഭൂവിതരണം സംബന്ധിച്ച കാഴ്ചപ്പാടില്ലായ്മ എന്നിവയായിരുന്നു എതിർപ്പിന് കാരണം. വ്യവസായ വികസനത്തിലൂടെ ഉണ്ടാക്കുന്ന വരുമാനം സാധാരണ ജനങ്ങൾക്ക് അനുഗുണമാകുന്ന വിധത്തിൽ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ദരിദ്ര ജനവിഭാഗത്തിന് അവഗണിക്കുകയായിരുന്നു രേഖയിൽ ചെയ്തിരുന്നത്. “മിനിമം കൂലി നിശ്ചയിക്കുന്നതിലൂടെ സമ്പത്തിന്റെമായ സമതുലിതമായ വിതരണത്തിനോ സാമൂഹ്യ സുരക്ഷിതത്വത്തിനോ നടപടികൾ ഇല്ലാത്തതും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താത്തതുമാണ് ബോംബെ പ്ലാൻ’ എന്ന് ബി ടി ആർ വ്യക്തമാക്കി. ഭരണകൂടത്തിന്റെ സഹായത്തോടുകൂടി ഇന്ത്യയിലേക്ക് മുതലാളിത്തത്തെ ആനയിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് രേഖ എന്നായിരുന്നു പാർട്ടിയുടെ വിമർശനം. പല സൗകര്യ വികസനത്തിനും അടിസ്ഥാന വ്യവസായങ്ങൾ ആരംഭിക്കുന്നതിനും ആവശ്യമായ വൻ മൂലധനനിക്ഷേപം നടത്താൻ ഇന്ത്യയിലെ അന്നത്തെ വൻകിട ബൂർഷ്വാസിക്ക് ശേഷിയില്ലാതിരുന്നതിനാൽ അത് മറികടക്കുന്നതിന് വേണ്ടിയാണ് പൊതുമേഖല വ്യവസായങ്ങൾ ഈ രംഗത്ത് വരണമെന്ന് ബോംബെ പ്ലാൻ പറഞ്ഞത് എന്ന് പാർട്ടി വ്യക്തമാക്കി.

ബോംബെ പ്ലാനിനെ ജവഹർലാൽ നെഹ്റുവോ കോൺഗ്രസോ അംഗീകരിച്ചില്ല. എന്നാൽ നെഹ്റുവിന്റ കാലത്ത് നടപ്പിലാക്കപ്പെട്ട മൂന്ന് പഞ്ചവത്സരപദ്ധതികളും ബോംബെ പ്ലാനിൽ പറഞ്ഞിട്ടുള്ള ആശയങ്ങളും തമ്മിൽ സമാനതകൾ ഉണ്ടായിരുന്നുവെന്ന് കാണാൻ കഴിയും. ബോംബൈ പ്ലാനിലും ആദ്യത്തെ മൂന്ന് പഞ്ചവത്സര പദ്ധതികളിലും വ്യവസായത്തിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും നടത്തേണ്ട നിക്ഷേപത്തിന്റെ കാര്യത്തിൽ കേന്ദ്രഗവൺമെന്റിനുള്ള സുപ്രധാന പങ്കിനെ കുറിച്ച് സമാനമായ ധാരണയാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടിലും വിദേശത്തുനിന്നുള്ള നേരിട്ടുള്ള നിക്ഷേപത്തെ നിഷേധിക്കുകയാണ് ചെയ്തിരുന്നത്. ഭൂവുടമ ബന്ധങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് സമീപനം ഇതിൽ രണ്ടിലും ഉണ്ടായിരുന്നില്ല. എന്നാൽ കാർഷിക ഉത്പാദന വർദ്ധനവ് ഉണ്ടാക്കുന്നതിനു വേണ്ടി ജലസേചനം, ആധുനികനിക്ഷേപങ്ങൾ, കൂടുതൽ ഭൂമിയായി ഉപയോഗപ്പെടുത്തൽ എന്നീ തന്ത്രങ്ങളാണ് പ്രയോഗിക്കപ്പെട്ടിരുന്നത്. ഇതു മൂന്നുമാണ് ബോംബെ പ്ലാൻ ഇന്ത്യയും ആദ്യത്തെ മൂന്ന് പഞ്ചവത്സര പദ്ധതികളുടെയും അടിസ്ഥാന കാഴ്ചപ്പാടുകളായി അവതരിപ്പിക്കപ്പെട്ടത്. മുംബൈ തയ്യാറാക്കിയ ഇന്ത്യയിലെ വൻകിട ബൂർഷ്വാസിയും ഇന്ത്യയിലെ അധികാരത്തിൽ വന്ന ജവഹർലാൽ നെഹ്റുവിന്റ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റും തമ്മിലുള്ള രാഷ്ട്രീയ വീക്ഷണത്തിന്റെ യോജിപ്പും ഇതിൽനിന്ന് വ്യക്തമാണ്. ഈ സമാനതകൾമൂലം വിവിധ മേഖലകൾക്ക് കൊടുക്കേണ്ട ഊന്നലുകൾ സംബന്ധിച്ചും നിക്ഷേപത്തിന്റെ അളവിന് സംബന്ധിച്ചും ഒക്കെ തന്നെ ഇവർ തമ്മിൽ സമാനമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. ബോംബെ പ്ലാൻ അവരുടെ 15 വർഷത്തെ പദ്ധതി മൂന്ന് കാലഘട്ടങ്ങളിലേക്കായി തിരിക്കുകയും മേഖലാപരമായി സ്വീകരിക്കേണ്ട തന്ത്രത്തെകുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇന്ത്യ ഗവൺമെന്റ്‌ മൂന്ന് പഞ്ചവത്സര പദ്ധതികളായാണ് ഈ കാര്യം അവതരിപ്പിച്ചത്. രണ്ടും ഒന്നായിരുന്നു എന്ന് പറയാനാവില്ല എങ്കിലും സമാനതകളുള്ളതായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ബോംബെ പദ്ധതിയിലെ ആദ്യത്തെ അഞ്ചുവർഷം അവർ കൊടുത്തിരുന്നത് കാർഷികരംഗത്ത് ആയിരുന്നുവെങ്കിൽ ഒന്നാം പഞ്ചവത്സര പദ്ധതിയും ഊന്നൽ കൊടുത്തത് കൃഷിക്ക് തന്നെയായിരുന്നു. രണ്ടാം പദ്ധതിയുടെ ഊന്നൽ അടിസ്ഥാന വ്യവസായങ്ങൾക്കും ഗതാഗതമേഖലയ്ക്കുമാണ് കേന്ദ്ര ഗവൺമെന്റ്‌ നൽകിയതെങ്കിൽ ബോംബെ പ്ലാനിന്റെ രണ്ടാമത്തെ അഞ്ചാം വർഷത്തിൽ അവരും ഊന്നൽ കൊടുത്തത് സമാനമായ കാര്യത്തിൽ തന്നെയായിരുന്നു. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 28

ജർമനിയിലൂടെ പെട്രോഗ്രാഡിൽ ‘‘ഒരു വിപ്ലവപരമ്പരയ്‌ക്ക്‌ തുടക്കംകുറിച്ചതിന്റെ വലിയ അംഗീകാരം റഷ്യൻ തൊഴിലാളിവർഗത്തിനാണ്‌ ലഭിച്ചത്‌;...

ശാന്തമായ ജലാശയത്തിൽ നീന്തുന്ന അരയന്നങ്ങൾ!

പുത്തൻ കാറ്റിന്റെ നേർത്ത ശീതളിമ... പുലരിയുടെ നവോന്മേഷം... ചൂടുള്ള ഒരു ചെറു...

ആഫ്രിക്കയിൽ ലെഫ്റ്റ് കോൺഫറൻസ്

ശിഥിലീകരിക്കപ്പെട്ട്, പരസ്പരം എതിരിട്ടുനിന്നിരുന്ന ദക്ഷിണാഫ്രിക്കയിലെ പുരോഗമന ശക്തികൾ ഒന്നിച്ചു നിൽക്കുവാനുറച്ചു മുന്നോട്ടുവന്നിരിക്കുന്നു....

തൊഴിൽ നിയമങ്ങളിൽ പരിഷ്കാരത്തിനൊരുങ്ങി ബ്രസീൽ

ബ്രസീലിലെ ലുല ഗവൺമെന്റ്‌ രാജ്യത്തെ തൊഴിൽ നിയമവുമായി ബന്ധപ്പെട്ട് ഭരണഘടനയിൽ ഭേദഗതി...

കോക്രോച്ച് ജനതാപാർട്ടിയുടെ രാഷ്‌ട്രീയം

സുപ്രീം കോടതി ജഡ്ജി യുവാക്കളെ പാറ്റ എന്ന് ഒരു സാഹചര്യത്തിലും വിശേഷിപ്പിക്കാൻ...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 28

ജർമനിയിലൂടെ പെട്രോഗ്രാഡിൽ ‘‘ഒരു വിപ്ലവപരമ്പരയ്‌ക്ക്‌ തുടക്കംകുറിച്ചതിന്റെ വലിയ അംഗീകാരം റഷ്യൻ തൊഴിലാളിവർഗത്തിനാണ്‌ ലഭിച്ചത്‌;...

ശാന്തമായ ജലാശയത്തിൽ നീന്തുന്ന അരയന്നങ്ങൾ!

പുത്തൻ കാറ്റിന്റെ നേർത്ത ശീതളിമ... പുലരിയുടെ നവോന്മേഷം... ചൂടുള്ള ഒരു ചെറു...

ആഫ്രിക്കയിൽ ലെഫ്റ്റ് കോൺഫറൻസ്

ശിഥിലീകരിക്കപ്പെട്ട്, പരസ്പരം എതിരിട്ടുനിന്നിരുന്ന ദക്ഷിണാഫ്രിക്കയിലെ പുരോഗമന ശക്തികൾ ഒന്നിച്ചു നിൽക്കുവാനുറച്ചു മുന്നോട്ടുവന്നിരിക്കുന്നു....

തൊഴിൽ നിയമങ്ങളിൽ പരിഷ്കാരത്തിനൊരുങ്ങി ബ്രസീൽ

ബ്രസീലിലെ ലുല ഗവൺമെന്റ്‌ രാജ്യത്തെ തൊഴിൽ നിയമവുമായി ബന്ധപ്പെട്ട് ഭരണഘടനയിൽ ഭേദഗതി...

കോക്രോച്ച് ജനതാപാർട്ടിയുടെ രാഷ്‌ട്രീയം

സുപ്രീം കോടതി ജഡ്ജി യുവാക്കളെ പാറ്റ എന്ന് ഒരു സാഹചര്യത്തിലും വിശേഷിപ്പിക്കാൻ...

നെഹ്‌റുവിയൻ സോഷ്യലിസമോ?

വി ഡി സതീശൻ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റാണത്രെ! അങ്ങനെയുമുണ്ടൊ ഒരു സോഷ്യലിസം?1955 ൽ...

ത്രില്ലറുകളുടെ കാഴ്ചാപരിസരം

മലയാളത്തിൽ സമീപകാലത്തുണ്ടായ പല ക്രൈം ത്രില്ലറുകളുടെയും സ്വഭാവം തന്നെയാണ്‌ ‘ദൃഢം’ എന്ന...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 27

1917ലെ ഫെബ്രുവരി വിപ്ലവം ‘‘ഒരുദിവസം, ഉച്ചഭക്ഷണത്തിനുശേഷം ഇലിച്ച്‌ ലൈബ്രറിയിലേക്ക്‌ പോകാനൊരുങ്ങവെ, ഭക്ഷണം കഴിച്ച...
spot_img

Related Articles

Popular Categories

spot_imgspot_img