
ഇന്ത്യൻ ദേശീയ രാഷ്ട്രീയം ഇന്ന് വലിയ മാറ്റങ്ങളുടെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നവഉദാരവത്കരണ നയങ്ങൾക്കും കോർപ്പറേറ്റ് കേന്ദ്രീകൃത വികസന മാതൃകയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്ന ഭരണകൂട സമീപനം കാർഷിക മേഖലയെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കർഷകരുടെയും കർഷക തൊഴിലാളികളുടെയും ജീവിതം കൂടുതൽ പ്രതിസന്ധിയിലാകുമ്പോൾ, അതിനെതിരായ പ്രതിരോധവും സമരങ്ങളും രാജ്യവ്യാപകമായി ശക്തിപ്പെടുകയാണ്.
കാർഷിക മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമാണ്. ഉൽപ്പാദനച്ചെലവിന്റെ വർധന, വിളകൾക്ക് ന്യായവില ലഭിക്കാത്തത്, പൊതുമേഖലാ പിന്തുണയുടെ കുറവ്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, ഭൂമിയുടെയും ജലസ്രോതസുകളുടെയും മേലുള്ള കോർപ്പറേറ്റ് നിയന്ത്രണം എന്നിവയൊക്കെ ചേർന്നാണ് ഈ പ്രതിസന്ധി മൂർച്ഛിപ്പിക്കുന്നത്. ഇതിൻ്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് ചെറുകിട-ഇടത്തരം കർഷകരും കർഷക തൊഴിലാളികളുമാണ്. കർഷക തൊഴിലാളികളുടെ അവസ്ഥ ഇതിലും സങ്കീർണമാണ്. തൊഴിൽദിനങ്ങളുടെ കുറവ്, കൂലി വർധനയിലെ പിന്നാക്കാവസ്ഥ, സാമൂഹിക സുരക്ഷയുടെ അഭാവം, തൊഴിലവകാശങ്ങളിലുണ്ടാകുന്ന കടന്നാക്രമണങ്ങൾ എന്നിവ അവരുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലുള്ള ക്ഷേമപദ്ധതികളെ ദുർബലപ്പെടുത്തുന്ന കേന്ദ്ര ബി ജെ പി സർക്കാരിൻ്റെ സമീപനങ്ങൾ ഈ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നു. ഇത്തരം സാഹചര്യത്തിൽ ഇടതുപക്ഷം പൊതുവിൽ മുന്നോട്ടുവയ്ക്കുന്നത് ജനകീയ ബദലാണ്. കർഷകർക്ക് നിയമപരമായ മിനിമം താങ്ങുവില ഉറപ്പാക്കുക, പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുക, കാർഷിക മേഖലയിലെ പൊതുനിക്ഷേപം വർധിപ്പിക്കുക, ഭൂമിയില്ലാത്തവർക്ക് ഭൂമി വിതരണം ചെയ്യുക, കർഷക തൊഴിലാളികളുടെ തൊഴിലും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക എന്നിവയാണ് ഇടതുപക്ഷ നയങ്ങളുടെ കേന്ദ്രബിന്ദു. എന്നാൽ, ചരിത്രം തെളിയിക്കുന്നത് അവകാശങ്ങൾ ആരും ദാനമായി നൽകുന്നില്ല എന്നതാണ്. തൊഴിലാളിവർഗത്തിൻ്റെയും കർഷകരുടെയും കർഷക തൊഴിലാളികളുടെയും എല്ലാ പ്രധാന നേട്ടങ്ങളും സംഘടിത സമരങ്ങളിലൂടെയാണ് നേടിയെടുത്തത്. അതുകൊണ്ടുതന്നെ ഇന്നത്തെ സാഹചര്യത്തിലും സമരം തന്നെ ബദൽ എന്ന മുദ്രാവാക്യം കൂടുതൽ പ്രസക്തമാകുന്നു. ജനങ്ങളുടെ ജീവിതോപാധികളെയും ജനാധിപത്യാവകാശങ്ങളെയും സംരക്ഷിക്കുന്നതിന് വിശാലമായ തൊഴിലാളി-കർഷക ഐക്യം കെട്ടിപ്പടുക്കുകയും ജനകീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ചെയ്യേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ദേശീയ രാഷ്ട്രീയത്തിൽ മതനിരപേക്ഷതയും ജനാധിപത്യവും സാമൂഹ്യ സാമ്പത്തിക അവകാശങ്ങൾക്കായുള്ള പോരാട്ടവും പരസ്‌പരം ബന്ധപ്പെട്ടതാണ്. അതിനാൽ നീതിയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടവും കർഷകരുടെയും കർഷക തൊഴിലാളികളുടെയും സമരങ്ങൾ വെറും ഉപജീവന പ്രശ്നങ്ങൾക്കായുള്ള പോരാട്ടമല്ല; മറിച്ച് ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാനുള്ള വിശാലമായ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കാർഷിക வேவ തൊഴിലാളിവർഗത്തിൻ്റെ ഭാവി ഉറപ്പാക്കാനും സംഘടിത ജനകീയ സമരങ്ങൾ രക്ഷിക്കാനും
ശക്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ പ്രധാന ദൗത്യം. സമരം തന്നെയാണ് ബദൽ. ജനകീയ ഐക്യവും പോരാട്ടവുമാണ് മുന്നോട്ടുള്ള വഴി.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ നിയമം (MGNREGA) തൊഴിലവകാശത്തെ തൊഴിലുറപ്പ് പദ്ധതി അടിസ്ഥാനമാക്കിയുള്ള നിയമപരമായ അവകാശമാണ്. തൊഴിലില്ലാത്ത ഗ്രാമീണ കുടുംബങ്ങൾക്ക് വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയും തൊഴിൽ ലഭ്യമാക്കാൻ സർക്കാരിനെ ബാധ്യസ്ഥമാക്കുകയും ചെയ്യുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി കേന്ദ്ര-ബി ജെ പി സർക്കാർ പുതിയതായി അടിച്ചേൽപ്പിച്ച പുതിയ നിയമമാണ് വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ). വിബി-ജിആർഎം(ജി) എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. പുതിയ പദ്ധതി പ്രകാരം 60:40 എന്ന പ്രകാരം കേന്ദ്ര സംസ്ഥാന ഗവൺമെന്റു കൾ പദ്ധതി വിഹിതം പങ്കിടണമെന്നാണ് നിർദ്ദേശം. ഇത് സംസ്ഥാനങ്ങളുടെ മേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നു. കേന്ദ്ര വിഹിതം കുറയുകയും സംസ്ഥാന വിഹിതം 40 ശതമാനം വരെ ഉയരുകയും ചെയ്യുന്നു. ഇത് സാമ്പത്തിക മായി ഞെരുക്കം അനുഭവിക്കുന്ന സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കുന്നു.

തൊഴിലുറപ്പ് എന്ന അവകാശത്തിൽ നിന്നും നിയമത്തിൽ നിന്നും സ്കീമി ലേക്ക് (പദ്ധതി) ഇത് മാറുന്നു. തൊഴിൽ നൽകേണ്ടത് നിയമപ്രകാരം സർക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു, തൊഴിൽ അവകാശവുമായിരുന്നു. ഈ കവർന്നെടുക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവകാശം
കാർഷിക സീസണിലെ തൊഴിൽ നിയന്ത്രണം തൊഴിലാളികളെ വലിയ തോതിൽ ബാധിക്കും. വിത്തിടൽ, കൊയ്ത്‌ത് തുടങ്ങിയ കാർഷിക സീസണുകളിൽ വി ബി ജി ആർ എം ജി പദ്ധതിപ്രകാരമുള്ള ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തിയി രിക്കുന്നു. ഇത് രാജ്യത്തെ ഭൂപ്രമാണിമാർക്കുവേണ്ടി നടപ്പിലാക്കിയിരിക്കുന്നതാണ്. തൊഴിലുറപ്പ് കൂലിപോലും ലഭ്യമാകാതെ കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ ഇവർ നിർബ്ബന്ധിതമാകുന്നു. കർഷകരെ സഹായിക്കാൻ എന്ന വ്യാജേന ഗ്രാമീണ തൊഴി ലാളികളുടെ കൂലിയും ജോലിയും തട്ടിപ്പറിക്കാനാണ് ഈ നിയമവ്യവസ്ഥ അടി ച്ചേൽപ്പിച്ചിട്ടുള്ളത്. ഇത് കർഷകത്തൊഴിലാളികളുടെ വരുമാന സുരക്ഷയെ വലിയ തോതിൽ ബാധിക്കും.പഞ്ചായത്തുകളും ഗ്രാമസഭകളും നിർദ്ദേശിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്ന നിലവിലുള്ള രീതി മാറ്റുകയും തൽസ്ഥാനത്ത് കേന്ദ്ര ഗവൺമെൻ്റ് നോട്ടിഫൈ ചെയ്യുന്ന പ്രദേശങ്ങളിലേക്ക് പദ്ധതി ചുരുക്കുകയും ചെയ്യും. കേന്ദ്ര ബി ജെ പി സർക്കാരിന് കക്ഷി രാഷ്ട്രീയ താൽപ്പര്യത്തോടെയും കോർപ്പറേറ്റ് മൂലധന ശക്തികൾക്ക് അനുകൂലമായും പദ്ധതി നടപ്പിലാക്കുന്നതിന് പഴുത് നൽകുന്നതാണ് ഈ പരിഷ്കാരം. കേന്ദ്ര സർക്കാർ നൂറ് ദിവസത്തിൽ നിന്ന് 125 ദിവസമായി തൊഴിൽ വർദ്ധിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ്.
തൊഴിലുറപ്പ് പദ്ധതി പുതിയ നിയമം നടപ്പാക്കുന്നതോടെ പൂർണ്ണമായും തകർക്കപ്പെടും. അതിനായി പുറത്തിറക്കിയ കരട് ചട്ടങ്ങൾ ഗ്രാമീണ തൊഴിലാളികളുടെ അവശേഷിക്കുന്ന അവകാശങ്ങൾ പോലും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 55 വകുപ്പുകളോടെ പുറത്തിറക്കിയ ചട്ടങ്ങൾ പ്രകാരം ഉദ്യോഗസ്ഥ കേന്ദ്രീകൃ തമാക്കി പദ്ധതിയെ മാറ്റുന്നതാണ്. അവർക്ക് മേൽക്കൈയുള്ള സ്റ്റിയറിംഗ് കമ്മിറ്റി യിൽ അധികാരങ്ങൾ കേന്ദ്രീകരിക്കുന്ന വിധമാണ് ഇത് ക്രമീകരിച്ചട്ടുള്ളത്. കർഷക തൊഴിലാളികൾക്കും ഗ്രാമീണ തൊഴിലാളികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അർത്ഥവത്തായ നിലയിൽ പ്രാതിനിധ്യവും നൽകാതെയാണ് പദ്ധതി പുതിയ നിയമപ്രകാരം വിഭാവനം ചെയ്തിട്ടുള്ളത്.
സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഉണ്ടായിരുന്ന പദവിയും പങ്കാളി ത്തവും എടുത്തു കളഞ്ഞിരിക്കുന്നു. പദ്ധതി വിഹിതത്തിൽ മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം എടുത്തു പറഞ്ഞിട്ടുള്ളത്. ഇതാകട്ടെ പണം ചെലവ ഴിക്കേണ്ട ചുമതലയിൽ നിന്നും കേന്ദ്ര സർക്കാരിന് പിന്മാറുന്നതിന് വേണ്ടിയാണ്. കേന്ദ്ര സർക്കാർ തങ്ങളുടെ വിവേചനാധികാരപ്രകാരം മാത്രമേ ഫണ്ട് അനുവദിക്കൂ. തൊഴിൽ നൽകുന്നതിന് കഴിയാതെ വന്നാൽ നിയമപ്രകാരം നൽകേ ണ്ടതായ തൊഴിലില്ലായ്‌മ വേതനത്തിൻ്റെ മുഴുവൻ ബാധ്യതയും സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്. തൊഴിലാളികൾ ജോലി ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ തൊഴിൽ ഉറപ്പുനൽകുന്നതിനുപകരം ഓരോ സംസ്ഥാനത്തിനും എത്ര തുക നൽകണമെന്നത് കേന്ദ്രം മുൻകൂട്ടി തീരുമാനിക്കും. ഇതോടെ ഗ്രാമീണ തൊഴിലാളികളും സംസ്ഥാന സർക്കാരുകളും കൂടുതൽ വിഹിതം ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ മുമ്പിൽ യാചിക്കേണ്ട അവസ്ഥയിലാകും. തൊഴിലുറപ്പ് പദ്ധതിയോടുള്ള കേന്ദ്ര-ബി 608 സർക്കാരിന്റെ ശത്രുതാപരമായ സമീപനം ഇതിനകം ബോധ്യപ്പെടുത്തുന്നതാണ് പുതിയ നിയമവും ചട്ടങ്ങളും. 2025 ജനുവരി മുതൽ മേയ് വരെ രാജ്യത്ത് 128.1 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ പുതിയ നിയമം പാസാക്കിയതിന് ശേഷമുള്ള 2026-ലെ അതേ കാലയളവിൽ അത് 79.1 കോടി തൊഴിൽദിനങ്ങളായി കുത്തനെ ഇടിയുകയാണ് ചെയ്തിട്ടുള്ളത്. 40.8 കോടി തൊഴിൽദിനങ്ങളുടെ കുറവാണ് ഇതു വഴി രേഖപ്പെടുത്തപ്പെട്ടത്. ഇത് 35 ശതമാനത്തിലധികം വരും. പുതിയ നിയമം പൂർണമായി നടപ്പാക്കുന്നതിന് മുമ്പുതന്നെ തൊഴിൽ ഇത്രയും കുറഞ്ഞിട്ടുണ്ട് എന്നത് ജൂലൈ 1-ന് ശേഷം സ്ഥിതി എത്രമാത്രം ഗുരുതരമാകുമെന്നതിന്റെ സൂചന യാണ്.

കേരളം തൊഴിലുറപ്പ് പദ്ധതിയുടെ നടപ്പാക്കലിൽ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണ്. കുടുംബങ്ങൾക്ക് ലഭിക്കുന്ന ശരാശരി തൊഴിൽദിനങ്ങൾ ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ ശരാശരി 35-40 ദിവസത്തിനടുത്ത് നിൽക്കുമ്പോൾ കേരളത്തിൽ അത് 66 ദിവസത്തിലധികമാണ് തൊഴിൽ ലഭിക്കുന്നത്. 5 ലക്ഷത്തിലധികം കുടുംബങ്ങൾ കേരളത്തിൽ 100 ദിവസം മാതൃകാപരമായി തൊഴിൽ പൂർത്തിയാക്കി.
തൊഴിലാളികളുടെ അവകാശങ്ങൾ ഗ്രാമീണ തൊഴിലാളികളുടെയും കർഷിക തൊഴിലാളികളുടെയും വരുമാന സുരക്ഷയിൽ തൊഴിലുറപ്പ് പദ്ധതി നിർണായക പങ്ക് വഹിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയെ അവകാശാധിഷ്‌ഠിത നിയമത്തിൽ നിന്ന് ലക്ഷ്യാധിഷ്‌ഠിത പദ്ധതിയാക്കി മാറ്റുന്നതോടെ പൂർണ്ണമായും ദുർബലപ്പെടുകയാണ് ചെയ്യുക. അതുകൊണ്ട് നിലവിൽ ഉണ്ടായിരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ കുറവുകൾ പരിഹരിക്കുന്നതിനും കേന്ദ്ര പദ്ധതി വിഹിതം വർദ്ധിപ്പിക്കു ന്നതിനും വേണ്ടി രാജ്യവ്യാപകമായി പ്രക്ഷോഭത്തിൻ്റെ പാതയിലാണ് അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ.
തൊഴിലാളികൾക്കും ഭൂമിയില്ലാത്ത ദരിദ്രർക്കും ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യസുരക്ഷാ സംവിധാനം എന്ന നിലയിൽ തൊഴിലുറപ്പ് പദ്ധ തിയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കർഷക തൊഴിലാളി സംഘടനകളേയും ഗ്രാമീണ തൊഴിലാളിക ളുടെ സംഘടനകളെയും ഏകോപിപ്പിച്ച് അണിനിരത്തുന്നതിന് അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ നേതൃത്വം നൽകി വരികയാണ്. ഇപ്പോൾ നിലവിലുണ്ടായിരുന്ന പദ്ധതിയെ തന്നെ തകർക്കുക എന്ന കേന്ദ്ര ബി ജെ പി സർക്കാരിൻ്റെ ലക്ഷ്യം അംഗീകരിക്കാനാവില്ല. നിലവിലുള്ള വേതനവും തൊഴിൽദിനങ്ങളും കുറയാനുള്ള സാധ്യത തുറന്ന് കാണിച്ചുകൊണ്ടും കേന്ദ്ര സർക്കാർ പദ്ധതിയെ കൈയോഴിയുന്ന സാഹചര്യം ബോധ്യപ്പെടുത്തിയും നമുക്ക് മുന്നോട്ട് പോകാനാവണം.
ദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയയിലും ഗ്രാമീണ സമ്പദ്ഘടനയെ ഉത്തേജിപ്പി ക്കുന്നതിലും തൊഴിലുറപ്പ് പദ്ധതി നിർണ്ണായകമായ സ്ഥാനമാണ് വഹിക്കുന്നത്. പദ്ധതി വിഹിതം വെട്ടിക്കുറച്ചും തങ്ങൾക്ക് ഇഷ്‌ടമുള്ള സ്ഥലത്ത് മാത്രം നടപ്പിലാ ക്കിയും സംസ്ഥാനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിച്ചും തൊഴിലുറപ്പ് പദ്ധ തിക്ക് മരണ വാറൻ്റ് പുറപ്പെടുവിച്ചിരിക്കുകയാണ് വിബി-ജിആർഎം(ജി) എന്ന പുതിയ പ്രഖ്യാപനം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് യു ഡി എഫിനുവേണ്ടി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പുതിയ സംസ്ഥാന ബഡ്ജറ്റിൽ സംസ്ഥാന വിഹിതമായി 2090.96 കോടി രൂപ വേണ്ട സ്ഥാനത്ത് 668 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഇത് പദ്ധതി പ്രവർത്തനം കേരളത്തിൽ തീരെ ഇല്ലാ താക്കും. കേന്ദ്ര-ബി ജെ പി സർക്കാരിൻ്റെ മാതൃകയിൽ കേരളത്തിലെ യു ഡി എഫ് സർക്കാരും തൊഴിൽ ദിനങ്ങളും കൂലിയും വെട്ടിചുരുക്കി തൊഴിലുറപ്പ് പദ്ധതിയെ സമ്പൂർണ്ണ തകർച്ചയിലേക്ക് നയിക്കുകയാണ്. ഈ തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് പിന്നോട്ട് പോകാൻ നിർബ ന്ധിതമാക്കുന്നതിനുള്ള അതിശക്തമായ പ്രക്ഷോഭത്തിന് ഇന്ത്യയിലെ ഗ്രാമീണ തൊഴിലാളി വർഗ്ഗം തയ്യാറെടുക്കുകയാണ്.





