ഐ.വി.ദാസ് മനുഷ്യന്റെ പച്ച

പ്രൊഫ:വി.എൻ. മുരളി

ഐ.വി. ദാസ്

ടമ്മനിട്ടയുടെ ‘മകനോട്’ എന്ന കവിതയിൽ “മകനേ നീ മാന്യനാകാതിന്ന് മനുഷ്യന്റെ പച്ചയായ്ത്തീരൂ” എന്ന് പറയുന്നുണ്ട്. ഐ.വി. ദാസ് മനുഷ്യന്റെ പച്ചയായി ജീവിച്ച ഒരു സവിശേഷ വ്യക്തിത്വമായിരുന്നു. സാംസ്കാരികപ്രവർത്തനം ഉൽകൃഷ്ട രാഷ്ട്രീയപ്രവർത്തനമായി തിരിച്ചറിഞ്ഞ ആൾ. കേരളീയ പൊതുമണ്ഡലം രൂപപ്പെടുത്തുന്നതിൽ വായനശാലകൾക്കും ഗ്രന്ഥശാലകൾക്കും വലിയ പങ്കുണ്ട്. ചരിത്രത്തിലേക്ക് പോയാൽ 1938 ൽ അന്നത്തെ കെ.പി.സി.സി. ഓരോ ഗ്രാമത്തിലും വായനശാലകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യം പറഞ്ഞിരുന്നു. ഇ.എം.എസ്. ഉൾപ്പെടെയുള്ളവർ ചേർന്നതായിരുന്നു അന്ന് കെ.പി.സി.സി. ഓരോ വീട്ടിലും ചെന്ന് ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പറഞ്ഞുവിടേണ്ടതിന്റെ ആവശ്യകത ജനങ്ങളെ പഠിപ്പിച്ചത് ഗ്രന്ഥശാലാപ്രവർത്തകരാണ്. 1917 ൽ വാഗ്ഭടാനന്ദൻ ‘ആത്മവിദ്യാസംഘം’ രൂപീകരിച്ചത് ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. സകലമതങ്ങളുടെയും സാരാംശം ഒന്നുതന്നെയെന്ന് ബ്രഹ്മാനന്ദശിവയോഗിയും വാഗ്ഭടാനന്ദനും പറഞ്ഞു.

“ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ
ക്ഷണമെഴുന്നേൽപ്പിൽ അനീതിയോടെതിർപ്പിൻ”

ഈ വാഗ്ഭടാനന്ദചിന്തയിൽ ആകൃഷ്ടനായി സാമൂഹ്യരംഗത്ത് പ്രവർത്തിച്ചുതുടങ്ങിയ വ്യക്തിയാണ് ഐ.വി. ദാസ്. (ഇല്ലത്ത് വയക്കരവീട്ടിൽ ഭുവനചന്ദ്രദാസ്). ഇല്ലപ്പേരെല്ലാം ഉപേക്ഷിച്ച് കേവലം ദാസ് എന്നറിയപ്പെടാൻ ആഗ്രഹിച്ചതിൽ ഒരു ജീവിതസമീപനമുണ്ട്. എല്ലാവരേയും ഒന്നായിക്കാണാനുള്ള മാനവികതാബോധം മക്കൾക്കും ബന്ധുക്കൾക്കും അദ്ദേഹം പകർന്നുനൽകി. നിസ്വാർത്ഥത, ത്യാഗസന്നദ്ധത, ലാളിത്യം തുടങ്ങിയ ആശയങ്ങൾ വാഗ്ഭടാനന്ദനിൽ നിന്നാണ് ഐ.വി. ദാസ് പഠിച്ചത്. ‘വാഗ്ഭടാനന്ദഗുരുദേവൻ’ എന്ന ലഘുജീവചരിത്രം തന്റെ പതിനെട്ടാമത്തെ വയസ്സിൽ അദ്ദേഹം എഴുതി. ഐ.വി.ദാസിന്റെ ചിന്തകൾ ഏറെ സംശുദ്ധവും ദർശനാധിഷ്ഠിതവുമായിരുന്നു. വൈലോപ്പിള്ളി എഴുതിയതുപോലെ:

“മാറുമാദർശശുദ്ധിതൻ മുന്നിൽ
മാനവക്കെടുനീതികളെല്ലാം”-

ഇതായിരുന്നു ദാസൻ മാഷിന്റെ ഉറച്ചവിശ്വാസം. ആശയപ്രചാരണരംഗത്താണ് അദ്ദേഹം ശ്രദ്ധിച്ചത്. ഇടതുപക്ഷ പുരോഗമന ആശയങ്ങൾ ജനങ്ങളിൽ എത്തിച്ചു. ഒരാശയം സമൂഹത്തിൽ എത്തിയാൽ അതൊരു ഭൗതികശക്തിയായി പ്രവർത്തിച്ച് മാറ്റങ്ങൾ സൃഷ്ടിക്കും എന്ന തത്വമായിരുന്നു മാഷിനെ നയിച്ചത്. ഇ.എം.എസ്., നായനാർ തുടങ്ങിയ നേതാക്കളെ ജനങ്ങൾക്കുപരിചയപ്പെടുത്താനായി പുസ്തകങ്ങൾ രചിച്ചു. ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്നു. അറിയപ്പെടുന്ന കോളമിസ്റ്റായും പ്രവർത്തിച്ചു. കുറച്ചുകാലം കേരളസാഹിത്യഅക്കാദമി സെക്രട്ടറി ആയിരുന്നു. എഴുത്തുകാരുമായി കൂടുതൽ അടുത്തുനിന്ന് പ്രവർത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. 1932 ജൂലൈ 7 ന് മൊകേരി കൂറാറ ഇല്ലത്താണ് ജനനം. ചമ്പാട് കുന്നുമ്മൽ യു.പി.സ്കൂൾ, കൂത്തുപറമ്പ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കണ്ണൂരിൽ അധ്യാപകപരിശീലനം, കുറച്ചുകാലം കൃഷിവകുപ്പുദ്യോഗസ്ഥനായിരുന്നു. 29 വർഷം മൊകേരി യു.പി. സ്കൂൾ അധ്യാപകൻ. 1992 ൽ അദ്ധ്യാപകജോലിയിൽ നിന്നും പിരിഞ്ഞ് മുഴുവൻ സമയ സി.പി.ഐ.എം. പ്രവർത്തകനായി. അടിയന്തിരാവസ്ഥക്കാലത്ത് സി.പി.ഐ.(എം.) ന്റെ തലശ്ശേരി ഏരിയാ സെക്രട്ടറിയുടെ ചുമതലവഹിച്ചു. പാനൂർ ഏരിയക്കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. സി.പി.ഐ.(എം.) കണ്ണൂർ ജില്ലാക്കമ്മിറ്റി അംഗമായിരുന്നു.

ചെറുപ്പം മുതൽ ഗ്രന്ഥശാലാ പ്രവർത്തനങ്ങളിൽ ദാസൻ മാഷുണ്ടായിരുന്നു. പി.എൻ. പണിക്കരുടെ സഹയാത്രികനായിരുന്നു. സ്വന്തം നാട്ടിൽ അരഡസനിലേറെ ഗ്രന്ഥശാലകൾക്ക് രൂപം നൽകി. പത്തായക്കുന്ന് ഗ്രന്ഥശാല ‘മാഷിന്റെ സ്വന്തം ഗ്രന്ഥശാല’ എന്ന അഭിമാനമുണ്ടായിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ രൂപപ്പെടുന്നതിനുമുമ്പുതന്നെ കണ്ണൂർ ജില്ലയിൽ താലൂക്കടിസ്ഥാനത്തിൽ ഗ്രന്ഥശാലാപ്രവർത്തകരെ അദ്ദേഹം വിളിച്ചുകൂട്ടി. 1963 ൽ ഗ്രന്ഥശാലാഭരണസമിതി അംഗമായി. അന്ന് ആർ. ശങ്കറായിരുന്നു പ്രസിഡന്റ്. പി.എൻ. പണിക്കർ ജനറൽ സെക്രട്ടറിയും 1973 ൽ തായാട്ട് ശങ്കരൻ പ്രസിഡന്റായ ഭരണസമിതിയിൽ മാഷ് ജോയിന്റ് സെക്രട്ടറിയായിരുന്നു. 1987 ലെ ഗ്രന്ഥശാലാസംഘം കൺട്രോൾ ബോഡിയിലും അംഗമായിരുന്നു. 1994 ൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി, പത്തുവർഷം ആ പദവിയിൽ തുടർന്നു. നിഷ്‌ക്രിയമായിപ്പോയ ഗ്രന്ഥശാലകളെ സജീവമാക്കാൻ പ്രവർത്തിച്ചു. പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്ന നടപടികളെടുത്തു. സർക്കാൻ ഗ്രാന്റ് വർദ്ധിപ്പിച്ചുകിട്ടാനുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകി. ഗ്രന്ഥശാലാപ്രവർത്തനം ഒരു സാമൂഹ്യപ്രവർത്തനമായിട്ടാണ് മാഷ് കണ്ടാത്. സാമ്പത്തിക അച്ചടക്കം കർശനമായി പരിപാലിച്ചു. ‘ആദർശാധിഷ്ഠിതമായ പിശുക്ക്‘ എന്ന് ആളുകൾ പറയുമായിരുന്നു.ഗ്രന്ഥശാലകൾക്ക് പുതിയ പ്രവർത്തനമേഖല കണ്ടെത്തുന്നതിൽ മാഷ് പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെയാണ് ഹോസ്പിറ്റൽ ലൈബ്രറി, കരിയർ ഗൈഡൻസ് സെന്ററുകൾ, അക്കാദമിക് സ്റ്റഡി സെന്ററുകൾ, താലൂക്ക് റഫറൻസ് ലൈബ്രറികൾ, മോഡൽ വില്ലേജ് ലൈബ്രറികൾ തുടങ്ങിയവ പുതിയതായി ഉണ്ടായത്.

 

ഗ്രന്ഥശാലാസംഘത്തിന്റെ കോഴിക്കോട് നടന്ന സുവർണജൂബിലി സമ്മേളനം ഇന്നും എല്ലാവരും ഓർക്കുന്നുണ്ട്. ധനശേഖരണത്തിന് ‘അക്ഷരഭിക്ഷ’ എന്ന ആശയം ദാസൻ മാഷുടേതാണ്. ഐ.വി.ദാസ് എഴുതിയ പുസ്തകങ്ങളിൽ- വായനമരിക്കുന്നില്ല, സ്മരണകൾ- പ്രതികരണങ്ങൾ, വിചാരവിപ്ലവത്തിന്റെ വഴി, നീണ്ട കുറിപ്പുകൾ, ഇ.എം.എസ്. ജീവിതവും കാലവും, തുടങ്ങിയ കൃതികൾ ഇന്നും വായനാലോകത്തുണ്ട്. നിരവധി പുസ്തകങ്ങളുടെ എഡിറ്ററായും മാഷ് പ്രവർത്തിച്ചു. ഒട്ടേറെ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ അക്ഷരപുരസ്കാരം, പി.എൻ. പണിക്കർ അവാർഡ്, മികച്ച ഗ്രന്ഥശാലാപ്രവർത്തകനുള്ള ‘രാജാറാം‌മോഹൻറോയ് അവാർഡ് ’എന്നിവ എടുത്ത് പറയേണ്ടതുണ്ട്. 2010 ഒക്ടോബർ 29 ന് ഐ.വി. ദാസ് അന്തരിച്ചു.

പ്രൊഫ. വി.എൻ. മുരളി (ലേഖകൻ)

Hot this week

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...

പി എം ശ്രീയെന്ന ഇരുതലമൂരി

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ...

ആരാണ് മുണ്ടു മുറുക്കി ഉടുക്കേണ്ടത്?

മേയ് 10-ന് തെലങ്കാനയിലെ ഹൈദരാബാദിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി...

Topics

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...

പി എം ശ്രീയെന്ന ഇരുതലമൂരി

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ...

ആരാണ് മുണ്ടു മുറുക്കി ഉടുക്കേണ്ടത്?

മേയ് 10-ന് തെലങ്കാനയിലെ ഹൈദരാബാദിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി...

1991 ആവർത്തിക്കുമോ?

മറ്റു പ്രമുഖ സമ്പദ്‌വ്യവസ്ഥകളേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാഴ്ചവയ്ക്കുന്നത് എന്ന...

സാരിയും കാൻസറുണ്ടാക്കുമോ?

ഇന്ത്യൻ സ്‌ത്രീകളുടെ പരമ്പരാഗത വസ്‌ത്രമാണ്‌ സാരി. ഏതുതരം ശരീരഘടനയുള്ളവർക്കും ഏത്‌ സന്ദർഭത്തിനും...

മേഘം വന്ന് തൊടാതെ പോകുമ്പോൾ ….

കാത്തിരിപ്പിന്റെ ഒടുവിൽ എന്താണ് ബാക്കിയുള്ളത് ? വീണ്ടുമൊരു കണ്ടുമുട്ടൽ? പണ്ടെങ്ങോ ഓർക്കാൻ...
spot_img

Related Articles

Popular Categories

spot_imgspot_img