യുഡിഎഫ്‌ വന്ദേമാതരത്തിൽ അലിഞ്ഞുചേരുമ്പോ

കെ ടി കുഞ്ഞിക്കണ്ണൻ

മുസ്ലിംലീഗിലെയും കോൺഗ്രസിലെയും സുഹൃത്തുക്കൾക്ക് ഫൗസിയ ഷെയ്ഖിനെയും റുബിന ഇഖ്ബാലിനെയും അറിയുമോ? ഈ രണ്ട് ധീര വനിതകളുടെ പേര് അവർ കേട്ടിട്ടുണ്ടോ? ഫൗസിയയും റുബിനയും ഇൻഡോറിലെ രണ്ട് മുനിസിപ്പൽ കൗൺസിലർമാരാണ്. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച കൗൺസിലർമാർ!

ഇവരെപ്പറ്റി ഇപ്പോൾ ചോദിക്കുന്നത് എന്താണെന്നല്ലേ? പറയാം. കഴിഞ്ഞ ഏപ്രിൽ 9ന് ഇൻഡോർ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം പാടിയ നടപടിയെ ഇവർ ശക്തമായി എതിർത്തു. ചെയർമാൻ മുന്നലാൽ ഇവരെ കൗൺസിൽ യോഗത്തിൽ നിന്ന് പുറത്താക്കി. കോൺഗ്രസ് വക്താവ് ബിജെപിക്കാർക്കൊപ്പം ചേർന്നു ഇവരുടെ നടപടിയെ അപലപിക്കുകയും ഇവരെ കൗൺസിൽ യോഗത്തിൽ നിന്നും പുറത്താക്കിയ നടപടിയെ ന്യായീകരിക്കുകയും ചെയ്തു!

വന്ദേമാതരം പാടുന്നതിനെ എതിർത്ത ഇവരുടെ നടപടി ദേശീയവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന നിലപാടായിരുന്നു ബിജെപിക്കെന്നപോലെ കോൺഗ്രസ് വക്താവിനും.

എന്നാൽ ഫൗസിയയും റുബിനയും ഇത്തരം ഭീഷണികൾക്കും ആക്ഷേപങ്ങൾക്കുമൊന്നും ഞങ്ങൾ വഴങ്ങിതരില്ലെന്ന ധീരമായ നിലപാടാണ് സ്വീകരിച്ചത്. റൂബിന മാധ്യമങ്ങളോട് പ്രതികരിച്ചത്; ഞങ്ങൾ ഇതിനെക്കാൾ ഭീഷണി മുഴക്കിയ ഇവരുടെ മുൻതലമുറയുടെ മുമ്പിൽ തലകുനിച്ചിട്ടില്ല എന്നിട്ടല്ലേ ഇവർ എന്നാണ്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയാൽ ഞങ്ങൾ സ്വതന്ത്രരായി മത്സരിച്ച് ജയിച്ചവരുമെന്ന് അവർ പറഞ്ഞു.

വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് ദേശീയഗീതമായി അംഗീകരിച്ചിട്ടുള്ളതെന്നും ഹൈന്ദവ ദൈവങ്ങളെ സ്തുതിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയതാണെന്നും ദേശീയഗീതമായി ഭരണഘടനാനിർമ്മാണസഭ വന്ദേമാതരത്തിന് അംഗീകാരം കൊടുത്തതങ്ങനെയാണെന്നും അറിയാത്തവരാണോ വടശ്ശേരി ദാമോദരമേനോൻ സതീശൻ മന്ത്രിസഭയിലെ ലീഗുകാരും കോൺഗ്രസുകാരും? ഇവരൊക്കെ ലോക് ഭവന്റെ വന്ദേ മാതരം മുഴുവനായി ആലപിക്കാനുള്ള തീരുമാനത്തെ എന്തുകൊണ്ട് എതിർത്തില്ല…? l

Hot this week

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്

ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം അവളുടെ മനസ്സിൽ...

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നേരെ പോലീസതിക്രമം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ...

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ രാജി ആവശ്യപ്പെട്ട് ഇടത് –...

Topics

ഇന്ത്യൻ യുവതയുടെ പ്രതിഷേധം

ചീഫ് തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്  സിജെപി നേതൃത്വത്തിൽ ...

ഹിന്ദുത്വരാഷ്ട്രീയം പോയവാരം – അയോധ്യയിലെ ക്രിമിനൽ രാജ്

  ഹിന്ദുത്വരാഷ്ട്രീയം പോയവാരം -  കെ എൻ ​ഗണേശ് എഴുതുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img