സാരിയും കാൻസറുണ്ടാക്കുമോ?

അഞ്‌ജു എം എസ്‌

ഇന്ത്യൻ സ്‌ത്രീകളുടെ പരമ്പരാഗത വസ്‌ത്രമാണ്‌ സാരി. ഏതുതരം ശരീരഘടനയുള്ളവർക്കും ഏത്‌ സന്ദർഭത്തിനും അനുയോജ്യമായ വസ്‌ത്രം എന്നതാണ്‌ സാരിയുടെ ജനപ്രീതിക്ക്‌ കാരണം. സാരിയുടെ പേരിൽ പ്രശസ്‌തമായ ധാരാളം ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്‌. അതിൽനിന്നുതന്നെ നമുക്ക്‌ സാരിയോടുള്ള ഇഷ്‌ടവും സ്വീകാര്യതയും മനസ്സിലാകും. എന്നാൽ ഇതേ സാരിതന്നെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? ക്യൂട്ടേനിയസ്‌ സ്‌ക്വാമസ്‌ സെൽ കാർസിനോമ (Cutaneous Squamous Cell Carcinoma) അഥവാ സാരി കാൻസർ (Saree Cancer) എന്ന അവസ്ഥയാണിത്‌.

സാരി ഉടുക്കുമ്പോൾ ഉപയോഗിക്കുന്ന പാവാട (Under Skirt) ആണ്‌ പ്രധാന വില്ലൻ. പലപ്പോഴും പാവാടയുടെ നാട മുറുക്കി കെട്ടുന്നവരാണ്‌ നമ്മൾ. ഇത്തരത്തിൽ അരക്കെട്ടിനു ചുറ്റും നാട മുറുക്കിയ അവസ്ഥയിൽ ഒത്തിരി സമയം തുടരുന്നത്‌, ആ ഭാഗത്ത്‌ വിയർപ്പ്‌ തങ്ങിനിൽക്കാനും ത്വക്കുമായി ഉരയാനും കാരണമാകുന്നു. ത്വക്കിന്‌ ആവശ്യത്തിലധികം മർദമേൽക്കുക, ഘർഷണം ഉണ്ടാവുക, ഒപ്പം വിയർപ്പ്‌ തങ്ങിനിൽക്കുക എന്നിവയിലൂടെ ചൊറിച്ചിൽ, പുകച്ചിൽ, നീറ്റൽ എന്നിവ അനുഭവപ്പെടാം. ക്രമേണ ആ ഭാഗത്തെ ചർമത്തിന്‌ നിറവ്യത്യാസം ഉണ്ടാകുക, ത്വക്കിന്റെ സ്വാഭാവിക ഘടനയിൽ മാറ്റം വരിക, വ്രണമാകുക, ആ വ്രണം മാസങ്ങളോളം ഭേദമാകാതിരിക്കുക എന്നിവയാണ്‌ സാരി കാൻസറിലേക്കു നയിക്കുന്ന കാരണങ്ങൾ.

ലക്ഷണങ്ങൾ
പാവാടയുടെ നാടയുമായി സമ്പർക്കത്തിൽ വരുന്ന ത്വക്കിൽ, അരക്കെട്ടിനു ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുക.

ആ ഭാഗത്തെ ചർമം, മറ്റ്‌ ഭാഗങ്ങളെ അപേക്ഷിച്ച്‌ കറുത്തു വരിക, കട്ടിയാവുക. ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടമാകുക. ഇടയ്‌ക്കിടെ വെളുത്ത പാടുകൾ കാണുക. ചൊറിച്ചിൽ, വ്രണം എന്നിവ ആഴ്‌ചകൾ/മാസങ്ങൾ നീണ്ടുനിൽക്കുക.

എങ്ങനെ പ്രതിരോധിക്കാം
പാവാടയുടെ നാട ഒരുപാട്‌ മുറുക്കി കെട്ടാതിരിക്കുക. നാടയുള്ള പാവാടയ്‌ക്കുപകരം വീതിയേറിയ ഇലാസ്റ്റിക്‌ കൊണ്ടുള്ള പാവാട തിരഞ്ഞെടുക്കാം. ഇത്‌ ചർമത്തിന്‌ മർദമേൽക്കുന്നത്‌ കുറയ്‌ക്കാൻ സഹായിക്കും.

നാടയുള്ള പാവാടയാണ്‌ ഉപയോഗിക്കുന്നതെങ്കിൽ സ്ഥിരമായി ഒരേ സ്ഥലത്തുതന്നെ കെട്ടാതെ കുറച്ച്‌ മുകളിലും താഴെയുമായി മാറ്റിമാറ്റി കെട്ടാം. ഇത്‌ സ്ഥിരമായി ഒരേ സ്ഥലത്തുതന്നെ മർദമേൽക്കുന്നത്‌ തടയും.

കഴിവതും കോട്ടൺ പാവാടകൾ ഉപയോഗിക്കുക. സിന്തറ്റിക്‌ പാവാടകൾ വിയർപ്പ്‌ തങ്ങിനിൽക്കാനും അമിതമായി ഉരയാനും കാരണമാകും.

കുളി കഴിഞ്ഞാലുടനെ അരക്കെട്ടിലെ ചർമത്തിന്‌ ചുറ്റും മോയ്‌സ്‌ചറൈസർ പുരട്ടുക. ഇത്‌ ചർമം വരളുന്നത്‌ തടയും.

ചുരുക്കത്തിൽ, സാരി സാരി ഉപയോഗിക്കുന്നവർക്കെല്ലാം സാരി കാൻസർ വരുമെന്നല്ല പറയുന്നത്‌. സാരി, പാവാട എന്നിവയുടെ ദീർഘകാല/അശ്രദ്ധമായ ഉപയോഗംമൂലം ഉണ്ടാകാവുന്ന രോഗാവസ്ഥയാണ്‌ സാരി കാൻസർ. അൽപം കരുതലോടെ മുന്നോട്ടുനീങ്ങിയാൽ പരിഹരിക്കാവുന്നതാണ്‌. l

Hot this week

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്

ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം അവളുടെ മനസ്സിൽ...

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നേരെ പോലീസതിക്രമം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ...

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ രാജി ആവശ്യപ്പെട്ട് ഇടത് –...

Topics

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്

ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം അവളുടെ മനസ്സിൽ...

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നേരെ പോലീസതിക്രമം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ...

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ രാജി ആവശ്യപ്പെട്ട് ഇടത് –...

ഇന്ത്യൻ യുവതയുടെ പ്രതിഷേധം

ചീഫ് തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്  സിജെപി നേതൃത്വത്തിൽ ...

ഹിന്ദുത്വരാഷ്ട്രീയം പോയവാരം – അയോധ്യയിലെ ക്രിമിനൽ രാജ്

  ഹിന്ദുത്വരാഷ്ട്രീയം പോയവാരം -  കെ എൻ ​ഗണേശ് എഴുതുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img