ഒരു സമുദ്രവും അഭയമാവാത്തവര്‍ 

ഡോ മിനി പ്രസാദ്

 

മലയാളനോവല്‍ അന്വേഷണാത്മകമായ രചനാ വഴികളിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. കേരളവും ഇന്ത്യയും വിദേശ രാജ്യങ്ങളും ഒക്കെ കടന്ന് ഈ അന്വേഷണാത്മകത വിപുലപ്പെടുന്നു്. ചില ചരിത്ര വഴികള്‍ നാം കേട്ടു മറന്ന വാര്‍ത്തകള്‍ ചില ജീവിതങ്ങള്‍ ഒക്കെ കേട്ടതിനപ്പുറം എന്തായിരുന്നു എന്ന് കണ്ടെത്താനും അതിനെ തനതായൊരു ശൈലിയില്‍ ആവിഷ്കരിക്കാനും നമ്മുടെ എഴുത്തുകാര്‍ ശ്രദ്ധവെയ്ക്കുന്നു. പലപ്പോഴും കേട്ട കഥകള്‍ക്കും മാധ്യമപ്പൊലിപ്പുകള്‍ക്കും അപ്പുറം യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കും വിധം അത്തരം സംഭവങ്ങളെ പുനരാവിഷ്കരിക്കാന്‍ നമ്മുടെ എഴുത്തുകാര്‍ക്ക് കഴിയുന്നു്. 2006 ല്‍ പശ്ചിമ ബംഗാളില്‍ നന്ദിഗ്രാമിലും സിങ്കൂരിലുമുണ്ടായ വെടി വെയ്പും അതിനോട് ചേര്‍ന്ന സംഭവങ്ങളും നമ്മുടെ മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ചേര്‍ന്ന് പറഞ്ഞതും അവതരിപ്പിച്ചതും അതിലേറെ അടിച്ചേല്പിച്ചതുമായ ആ കഥകളുടെ കേള്‍വികള്‍ക്കപ്പുറത്തെ യാഥാര്‍ത്ഥ്യം തേടിയുള്ള യാത്രയാണ് മിഥുന്‍ കൃഷ്ണയുടെ ” അപര സമുദ്ര ” എന്ന നോവല്‍. തുടര്‍വിജയങ്ങളില്‍ അഭിമാനത്തോടെ നില്‍ക്കുന്ന ഇടതു മുന്നണി നേതാക്കന്മാര്‍ തങ്ങളോടു തന്നെ പറഞ്ഞുറപ്പിക്കുന്ന ഒരു കാര്യം ജനങ്ങള്‍ തങ്ങളിലേല്പിക്കുന്ന വിശ്വാസമാണ് ഈ വിജയത്തിനടിസ്ഥാനമെന്നതാണ്. അതുകൊണ്ടു  തന്നെ ആ വിശ്വാസത്തെ കാത്തു രക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ് എന്നതും അവരുടെ അടിസ്ഥാനപ്രമാണമായിരുന്നു. കൃഷികൊണ്ടു  മാത്രം ഇനിയുള്ള കാലം ഭരണവും ജനജീവിതവും മുന്നോട്ട് കൊണ്ടു പോവാനാവില്ല എന്ന ബോദ്ധ്യം സര്‍ക്കാരിലുണ്ടാവുന്നു. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അവര്‍ സംസ്ഥാനം വിട്ടു പോവും എന്ന ഓര്‍മ്മതന്നെ വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള കാരണമായി അവര്‍ തിരിച്ചറിയുന്നു. അത്തരം ഒരു തീരുമാനത്തിനു പിന്നില്‍പ്പോലും ജനക്ഷേമ സര്‍ക്കാരിന്‍റെ ദീര്‍ഘദൃഷ്ടിയുായിരുന്നു. ബംഗാളികള്‍ക്ക് കൃഷിയും മണ്ണും ഹൃദയത്തോടും ജീവിതത്തോടും ചേര്‍ന്ന വികാരമാണ് എന്നിരിക്കെ  അതിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു  വേണം തീരുമാനം എടുക്കാനും അത് ജനങ്ങളെ അറിയിക്കേണ്ടതും. കമ്പനികളുമായി സംസാരിക്കുമ്പോഴും ഇതേ സൂക്ഷ്മത ആവശ്യമുണ്ട്  എന്നതിലും മുഖ്യമന്ത്രിക്കും നേതാക്കന്മാര്‍ക്കും ബോദ്ധ്യമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ആ തീരുമാനത്തില്‍ ഒരു സംശയവും ഇല്ലായിരുന്നു എന്നും തങ്ങളുടെ പുതിയ തലമുറയക്ക് അവരുടെ വിദ്യാഭ്യാ സത്തിനനുസൃതമായ ജോലികള്‍ കിട്ടുമല്ലോ എന്ന സമാധാനം ആണ് ഉണ്ടായിരുന്നത്. കുട്ടികള്‍ക്ക് കൃഷിയോട് താല്പര്യം കുറയുന്നത് മാതാപിതാക്കള്‍ മറ്റാരേക്കാളും മനസ്സിലാക്കുന്നുണ്ടാ  യിരുന്നു. ജന്മികളോട് സമരം ചെയ്ത പൂര്‍വ്വ പിതാക്കന്മാരുടെ വീരസാഹസീകകഥകളൊന്നും അവരെ പുളകം കൊള്ളിക്കുന്നില്ല എന്നും മുതിര്‍ന്ന തലമുറ മനസ്സിലാക്കിയിരുന്നു. കര്‍ഷകനായ ബനേശ്വറിന്‍റെ വാക്കുകളില്‍ സര്‍ക്കാര്‍ മാറി ചിന്തിക്കുന്നതില്‍ അഭിമാനം തുടിക്കുന്നുണ്ട് . തങ്ങളുടെ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ ഒന്നും ചെയ്യില്ല എന്ന വിശ്വാസം ആ മനുഷ്യരെ നയിക്കുന്നുണ്ട് . ഒരുപാട് സ്വപ്നങ്ങള്‍ കൊണ്ടു  നടക്കുകയും തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്യുന്ന ഒരു പ്രതിപക്ഷം ബംഗാളിലുണ്ടാ യിരുന്നു. ഇങ്ങനെയൊരു വ്യവസായ മുന്നേറ്റം കൂടി വന്നു കഴിഞ്ഞാല്‍ പിന്നെ ഭരണം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയേ ഇല്ല എന്ന തിരിച്ചറിവ് ഏറ്റവും നന്നായി ഉ ണ്ടായിരുന്നതും അവര്‍ക്കാണ്. അതുകൊണ്ട്  നിങ്ങളുടെ ഭൂമി നഷ്ടപ്പെടുകയും നിങ്ങള്‍ നിരാലംബരാക്കപ്പെടുകയും കൃഷി ഇല്ലാതാവകയും ചെയ്യും എന്നുള്ള പ്രചരണത്തിലൂടെ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചെടുക്കാന്‍ അവര്‍ക്കാവുന്നു. ഇളക്കി വിടുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്കൊപ്പം ചേര്‍ക്കേണ്ട  സംഘടനകളെ തിരഞ്ഞെടുക്കുന്നതും ശ്രദ്ധിക്കേണ്ട താണ്. മാവോയിസ്റ്റുകള്‍, ഗുര്‍ഖാലാന്‍റ് വാദക്കാര്‍, ഗേറ്റര്‍ കച്ച് ബീഹാര്‍, ഇടതു പക്ഷത്തോട് ഇടഞ്ഞു നില്‍ക്കുന്ന സാസ്കാരിക സാമൂഹിക പരിസ്ഥിതി സംഘടനകള്‍ എന്നിവരെ കൂടെ കൂട്ടാനാണ് പ്രതിപക്ഷവും ദീദിയും തീരുമാനിക്കുന്നത്. യോജിക്കാന്‍ കഴിയാത്ത പലരോടുമാണല്ലോ ഇപ്പോള്‍ നാം കൂട്ടുചേരുന്നത് എന്ന് സന്ദേഹിയാവുന്ന അനുയായിയോട് പ്രതിപക്ഷ നേതാവായ ദീദി പറയുന്നത് څ ഈ കമ്മ്യൂണിസ്റ്റുകാരെ അധികാരത്തില്‍ നിന്നും ഇറക്കുകയാണ് നമ്മുടെ ലക്ഷ്യം. അതിനുവേണ്ടി  നമ്മള്‍ ആരുമായും കൂട്ടുകൂടും. ഈ കാര്‍പ്ലാന്‍റ് വന്നാല്‍ നമ്മുടെ നാട് വികസിക്കും. വികസന വിരോധികള്‍ എന്ന് പിന്നെ കമ്മ്യൂണിസ്റ്റുകാരെ വിളിക്കാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ നമ്മള്‍ വിചാരിക്കുന്ന കാര്യങ്ങളൊന്നും നടക്കില്ല. അതിനാല്‍ നമ്മള്‍ ആരോടും കൂട്ടുകൂടും چ എന്നതാണ്. ഈ വാക്കുകളില്‍ അവരുടെ ഗൂഢോദ്ദേശ്യങ്ങള്‍ അതിനുവേണ്ടി  സ്വീകരിക്കുന്ന ഗൂഢവഴികള്‍ ഒക്കെ കൃത്യമായി കടന്നു വരുന്നു. ഈ പ്രക്ഷോഭത്തിന് ആവശ്യമായ പണം ക ണ്ടെത്താ ന്‍ ഭൂപരിഷ്കരണത്തില്‍ അമര്‍ഷം പൂണ്ട , അതിന്‍റെ കനല്‍ ഇന്നും ഉള്ളില്‍ സൂക്ഷിക്കുന്ന ജന്മികളെയാണ് അവര്‍ ക ണ്ടെത്തെുന്നത്.  പണത്തിന്‍റെ സ്രോതസ്സ് എന്ന നിലയിലാവട്ടെ കമ്മ്യൂണിസ്റ്റ് വിരോധം ഉള്ളില്‍ സൂക്ഷിക്കുന്ന അമേരിക്കയെ സമീപിക്കുകയാണ് അവര്‍ ചെയ്യുന്നത്. തങ്ങളെയും തങ്ങളുടെ ഭൂമിയും വന്‍കിട മുതലാളിമാര്‍ക്ക് വില്‍ക്കും എന്ന പറച്ചിലിന് വ്യാപകപ്രചാരവും വ്യാപകാംഗീകാരവും ലഭിക്കുന്നു. തങ്ങള്‍ കര്‍ഷകരുടെ ഭാഗത്താണെന്നും ഭരണപക്ഷം അവര്‍ക്കെതിരാണെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ അവകാശവാദം ജനങ്ങള്‍ വളരെ വേഗം സ്വീകരിക്കുന്നു. പലയിടത്തും കലാപങ്ങള്‍ പൊട്ടിപുറപ്പെടുന്നു. കമ്പനി പ്രതിനിധികളായ ഉദ്യോഗസ്ഥന്മാര്‍ വാങ്ങി സൂക്ഷിച്ച് ഭൂപ്രമാണങ്ങള്‍ക്ക് തീയിട്ട് അവരെ മര്‍ദ്ദിച്ച് ക്രൂരമായി ആക്രമിക്കുന്നതിന് നേതൃത്വം നല്‍കുന്നത് അഹാന എന്ന പെണ്‍കുട്ടിയാണ്. മാവോയിസ്റ്റായിരുന്ന അവളുടെ അച്ഛനെ ഇടതുഭരണകൂടം കൊന്നതിലുള്ള പ്രതികാരമായിരുന്നു അവള്‍ക്ക്. ദീദിക്ക് കര്‍ഷക സ്നേഹമൊന്നും അല്ലെന്നും ഭരണം പിടിച്ചെടുക്കലാണ് ലക്ഷ്യമെന്നും തിരിച്ചറിഞ്ഞ ചിലരെങ്കിലും ഉണ്ടാ  യിരുന്നെങ്കിലും ആവേശത്തില്‍ മുങ്ങിനില്‍ക്കുന്ന ഒരാള്‍ക്കൂട്ടം അത് സ്വീകരിക്കുന്നതേയില്ല. കലാപത്തിന്‍റെ ബാക്കി എന്ന നിലയില്‍ അനേകം മനുഷ്യരുടെ പലായനം ഇവിടെയും സംഭവിക്കുന്നു. പ്രതിപക്ഷം തങ്ങളുടെ ലക്ഷ്യം നേടുന്നു. ദീദിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന നിലയില്‍ കലാപത്തിന്‍റെ ആലോചനകളും അതിന്‍റെ നേട്ടങ്ങളും ദിവസക്കണക്കിലാണ് നോവലിസ്റ്റ് ചേര്‍ത്തിരിക്കുന്നത്. ആ നാള്‍ വഴി വിവരണങ്ങളിലൂടെ മാത്രം കടന്നുപോവുമ്പോള്‍ ഏറ്റവും ജനകീയമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയത് സര്‍ക്കാരിനെ തകര്‍ത്തെറിയാന്‍ നുണകള്‍ക്കും അവയുടെ പ്രചരണങ്ങള്‍ക്കും എത്ര വേഗം കഴിയുന്നു എന്ന് വ്യക്തമാവുന്നു. ദീദിക്ക് ഭരണനേട്ടത്തിന് ഉപയോഗിക്കപ്പെട്ട ജനങ്ങള്‍ക്ക് തങ്ങളുടെ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവിലെത്തുമ്പോഴേക്കും കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടു പോവുന്നു.
‘ അപരസമുദ്ര ‘ എന്ന ഈ നോവല്‍ മൂന്നു ഭാഗമായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.  മാ, മിട്ടി, മാനുഷ് എന്നിവയാണ് ആ മൂന്നു ഭാഗങ്ങള്‍. ബംഗാളിലെ ജനങ്ങളുടെ വികാരത്തെ ഉണര്‍ത്താന്‍ ദീദിയും സംഘവും ഉപയോഗിച്ച വാക്കുകള്‍ തന്നെ ഈ ഭാഗങ്ങളുടെ പേരുകളായി സ്വീകരിച്ചതും ഉചിതമായി. വ്യവസായം തുടങ്ങാനായി ബംഗാളില്‍ എത്തുന്ന കമ്പനി പ്രതിനിധികളില്‍ ഒരാളായിരുന്ന അനീഷ് അവരുടെ ആക്രമണത്തില്‍ വികലാംഗനായ വ്യക്തി വീല്‍ ചെയറില്‍ ജീവിച്ചു കൊണ്ട്  ഒരു സ്കൂള്‍ അദ്ധ്യാപകനായി നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു.കലാപത്തെ തുടര്‍ന്ന് അവിടെ നിന്ന് ഓടിപ്പോരേണ്ടി  വന്ന ഒരു കുടുംബത്തിലൂടെയാണ് നോവല്‍ വളരുന്നത് എന്നതിനാല്‍ കഥയ്ക്ക് കൂടുതല്‍ ദൃഢതയുണ്ട് . ബംഗാളികള്‍ എന്ന് നാം പൊതുവായി വിളിക്കുന്ന മനുഷ്യര്‍ പ്രായഭേദമന്യേ നമ്മുടെ നാട്ടില്‍ അനുഭവിക്കുന്ന അപമാനങ്ങളും വേദനകളും ഒപ്പം മര്‍ദ്ദനങ്ങളും എത്രയാണെന്ന് രബിന്ദ്ര, കൃഷ്ണാദി അവരുടെ മകന്‍ ബിനോബ എന്നിവരുടെ അനുഭവങ്ങളിലൂടെ പറയുന്നു. അവരെ തുപ്പാനോ അടിക്കാനോ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാനോ ഒന്നും സംസ്ക്കാര സമ്പന്നരും വിദ്യാസമ്പന്നരുമായ നമ്മള്‍ മലയാളികള്‍ക്ക് ഒരു മടിയുമില്ല എന്നതാണ് ആ കുടുംബത്തിന്‍റെ ദുരന്താനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. റെയില്‍വേ പുറമ്പോക്കിലെ ഒരുകൂരയില്‍ താമസിക്കുന്ന കൃഷ്ണാദി റെയില്‍വേ സ്റ്റേഷനില്‍ പോയി ഫോണ്‍ ചാര്‍ജു ചെയ്യുന്നത് അതിനിടെ അത് അവിടെ നിന്ന് നഷ്ടപ്പെടുന്നത് ജോലിക്ക് ഒറിജിനല്‍ ആധാര്‍കാര്‍ഡ് വേണം എന്നു പറയുമ്പോള്‍ ജീവിച്ചിരിക്കുന്നു എന്നുപോലും ഉറപ്പില്ലാത്തവര്‍ക്ക് എന്ത് ഐ.ഡി എന്ന ചോദ്യം അവരെ നിരാലംബരാക്കിയ എല്ലാവരോടുമാണ്. പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷിച്ചെടുക്കുന്ന രബിന്ദ്രക്കും കുടുംബത്തിനും അനീഷ് തന്‍റെ വീട്ടില്‍ അഭയം കൊടുക്കുന്നുങ്കെിലും  നാട്ടുകാര്‍ അതിനെ എതിര്‍ക്കുന്നു. അതുകൊണ്ട്  അവര്‍ ഭയന്നു ഓടിപ്പോവുന്നു.
അഭയാര്‍ത്ഥി എന്നും എവിടെയും അഭയാര്‍ത്ഥിയാവും എന്ന ഓര്‍മ്മയോടു കൂടി തന്നെ അവര്‍ പോവുന്നു. മാഷും അപകടത്തില്‍പ്പെടുമോ എന്ന ഭയവും അവരുടെ പലായനത്തിന് ഹേതുവായിട്ടുാവും. സ്വന്തം നാട് ഉപേക്ഷിച്ച് ഒരു മനുഷ്യന്‍ വന്നിട്ടുങ്കെില്‍ അതിന് അതിന്‍റെ കാരണമുണ്ടാവും എന്ന് അനീഷ് മാഷ് പറയുന്നു്. അയാള്‍ക്ക് ആ കാരണങ്ങള്‍ അറിയാം. അതിനു കാരണമായ കലാപത്തിന്‍റെ ഇരയാണ് അയാളും .തനിക്ക് സംഭവിച്ച ദുരന്തത്തേക്കാള്‍ എത്രയോ മനുഷ്യരുടെ നിരാലംബതയും ഭരണം പിടിച്ചെടുക്കാന്‍ നടത്തിയ കള്ളക്കളികളും അയാള്‍ക്കറിയാം. പക്ഷേ അതൊന്നും ആരോടെങ്കിലും പറഞ്ഞു മനസ്സിലാക്കാനയാള്‍ അശക്തനാവുന്നു. അല്ലെങ്കിലും ആരോടാണ് പറയേ ണ്ടത്? ബിനോബ എന്ന കുട്ടിയുടെ മുന്നില്‍ നില്‍ക്കാന്‍ അവന്‍റെ മുഖത്തെ ക്രൗര്യം കൊണ്ട്  തനിക്ക് ഭയമണെന്ന് പറയുന്ന അദ്ധ്യാപിക ഉള്‍പ്പെടുന്ന സമൂഹത്തോട് എന്താണ് പറയേണ്ട ത്. അവനെ കടുകെണ്ണ മണക്കുന്നു എന്നുകൂടി പറഞ്ഞ് അപരത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കാരുണ്യത്തിന്‍റയോ മനുഷ്യത്വത്തിന്‍റെയോ ഒരു കണിക പോലും ഇല്ലാത്തവരായി മലയാളി മാറിപ്പോയതിന്‍റെ ഒരു നേര്‍ചിത്രമായി ഈ നോവല്‍ മാറുന്നു.
 ‘അപര സമുദ്ര ‘ എന്ന നോവലിലൂടെ സാധാരണ മനുഷ്യര്‍ മറന്നു പോയേക്കാവുന്ന ഒരു സംഭവത്തെ മാധ്യമസൃഷ്ടികള്‍ക്കപ്പുറമുള്ള യാഥാര്‍ത്ഥ്യത്തിലേക്ക് നടത്തിക്കൊണ്ടു  പോവുകയാണ് മിഥുന്‍ കൃഷ്ണ ചെയ്യുന്നത്. ഇപ്പോള്‍ തീവ്ര വലതുപക്ഷ ശക്തികള്‍ക്ക് ആ സംസ്ഥാനം ഏല്‍പ്പിച്ചു കൊടുക്കുകയും തന്‍റെ പാര്‍ട്ടി പിരിച്ചു വിടുകയും ചെയ്ത സാഹചര്യത്തില്‍ ദീദിയുടെ പ്രവര്‍ത്തികള്‍ക്ക് ഒരു പുതിയ അര്‍ത്ഥതലം കൂടി കൈവരുന്നു. അതോടെ ഈ നോവലിനും മറ്റൊരു മാനം ലഭിക്കുന്നു. അപരന്‍റെ സമുദ്രം ഏതാവാം പശ്ചിമബംഗാളിലേതോ അതോ അറബിക്കടലോ ഏതായാലും രണ്ടും  വേരു പറിഞ്ഞവന് അഭയമോ സാന്ത്വനമോ ആവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഡോ.മിനിപ്രസാദ്

Hot this week

ഹിന്ദുത്വരാഷ്ട്രീയം പോയവാരം – അയോധ്യയിലെ ക്രിമിനൽ രാജ്

  ഹിന്ദുത്വരാഷ്ട്രീയം പോയവാരം -  കെ എൻ ​ഗണേശ് എഴുതുന്ന പുതിയ...

ഏകാന്തതയുടെ രാഷ്ട്രീയ വഴികൾ

ഏകാന്തത രാഷ്ട്രീയത്തിലും അനിവാര്യമായ ഒരു ഘടകമായിരുന്നോ? പ്രണയത്തിലും ജീവിതത്തിലും അവനവനിലും തോന്നുന്ന...

ഹിന്ദുത്വരാഷ്ട്രീയം പോയവാരം –   അയോദ്ധ്യയിലെ മോഷണം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി മദ്ധ്യപ്രദേശിൽ ഉജ്‌ജയിനിയിലെ ഷാഹി പള്ളിയും...

പെരളശ്ശേരിയിലെ എ.കെ.ജി മ്യൂസിയം

  “ഭാരതത്തിൽ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും കഷ്ടപ്പെടുന്നവരുമായ എല്ലാ മനുഷ്യരുടെയും വസന്തകാലം വിരിയും. ആ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 35

‘‘മൂന്ന്‌ ട്രെയിൻ യാത്രകൾ, മൂന്ന്‌ ലെനിൻ: 1914ൽ, യുദ്ധകാല യൂറോപ്പിൽ സുരക്ഷിത...

Topics

ഹിന്ദുത്വരാഷ്ട്രീയം പോയവാരം – അയോധ്യയിലെ ക്രിമിനൽ രാജ്

  ഹിന്ദുത്വരാഷ്ട്രീയം പോയവാരം -  കെ എൻ ​ഗണേശ് എഴുതുന്ന പുതിയ...

ഏകാന്തതയുടെ രാഷ്ട്രീയ വഴികൾ

ഏകാന്തത രാഷ്ട്രീയത്തിലും അനിവാര്യമായ ഒരു ഘടകമായിരുന്നോ? പ്രണയത്തിലും ജീവിതത്തിലും അവനവനിലും തോന്നുന്ന...

ഹിന്ദുത്വരാഷ്ട്രീയം പോയവാരം –   അയോദ്ധ്യയിലെ മോഷണം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി മദ്ധ്യപ്രദേശിൽ ഉജ്‌ജയിനിയിലെ ഷാഹി പള്ളിയും...

പെരളശ്ശേരിയിലെ എ.കെ.ജി മ്യൂസിയം

  “ഭാരതത്തിൽ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും കഷ്ടപ്പെടുന്നവരുമായ എല്ലാ മനുഷ്യരുടെയും വസന്തകാലം വിരിയും. ആ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 35

‘‘മൂന്ന്‌ ട്രെയിൻ യാത്രകൾ, മൂന്ന്‌ ലെനിൻ: 1914ൽ, യുദ്ധകാല യൂറോപ്പിൽ സുരക്ഷിത...

ചില ഗാന്ധിജയന്തി ചിന്തകൾ

ഒക്ടോബർ 2 ന്  ഗാന്ധിജയന്തി  ആഗോളമായി  അഹിംസാദിനമായി ആചരിച്ചപ്പോൾ  പ്രധാനമന്ത്രി നരേന്ദ്രമോദിയും ...

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...
spot_img

Related Articles

Popular Categories

spot_imgspot_img