പ്രകൃതിയിലെ വിസ്മയങ്ങൾ -തേൻകൊതിച്ചിപ്പരുന്ത്

കെ വി വിൻസെൻറ്

തേൻകൊതിച്ചിപ്പരുന്ത് (Pernis ptilorhynchus) Accipitridae കുടുംബത്തിൽപ്പെട്ട ഒരു ഇരപിടിയൻ പക്ഷിയാണ്. The crested honey buzzard, Oriental honey buzzard, Asiatic honey buzzard, or Eastern honey buzzard ‘എന്നെല്ലാം ഇതിന് പേരുകളുണ്ട്. തേനീച്ചക്കൂടുകളിൽ നിന്നും കടന്നൽക്കൂടുകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന അവയുടെ ലാർവകളും തേനും പ്രധാന ഭക്ഷണമായതിനാലാണ് ഇവയ്ക്ക് ‘ഹണി ബസാർഡ്’ (തേൻകൊതിച്ചിപ്പരുന്ത്) എന്ന പേരു ലഭിച്ചത്. ഡച്ച് ജന്തുശാസ്ത്രജ്ഞനും മ്യൂസിയം ഡയറക്ടറുമായിരുന്ന Coenraad Jacob Temminck (1778 – 1858) ആണ് 1821-ൽ ഇതിനെ ആദ്യമായി രേഖപ്പെടുത്തിയത്.

പ്രജനനത്തിനായി വേനൽക്കാലത്ത് ഇവ സൈബീരിയയിലേക്കും ജപ്പാനിലേക്കും ദേശാടനം നടത്തുന്നു. ജപ്പാനിലെ പ്രജനന കേന്ദ്രങ്ങളിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യയിലെ ശൈത്യകാല വാസസ്ഥലങ്ങളിലേക്ക് മടങ്ങുമ്പോൾ ഇവ കിഴക്കൻ ചൈനാ കടലിനു മുകളിലൂടെ പറക്കുന്നു. ശരത്കാലത്ത് കടലിനു മുകളിലുള്ള കാറ്റ് പക്ഷികൾ പറക്കുന്ന അതേ ദിശയിൽ വീശുന്നതിനാൽ, കാറ്റിന്റെ സഹായത്തോടെ, 700 കിലോമീറ്ററോളം ദൂരം കടലിനു മുകളിലൂടെ നിർത്താതെ പറക്കാൻ ഇവയ്ക്ക് സാധിക്കുന്നു. ഇവയിൽ ചിലത് തെക്കുകിഴക്കൻ ഏഷ്യയിൽ വർഷം മുഴുവനും വസിക്കുന്നവയുമാണ്.

ഇതിന് ഇതിന്റെ പ്രത്യേക ഭക്ഷണരീതിയുമായി പൊരുത്തപ്പെടുന്ന പല ശാരീരിക സവിശേഷതകളുമുണ്ട്. ഭൂമിക്കടിയിലുള്ള കൂടുകളിൽ നിന്ന് ഭക്ഷണം തേടുന്നതിനായി നീളമേറിയ തലയും, കടന്നലുകളുടെ കൂടുകളിലെ അറകളിൽ നിന്ന് അവയുടെ ലാർവകളെ (grubs) പുറത്തെടുക്കുന്നതിനായി നാക്കിലുള്ള പ്രത്യേക ചാലുമാണ് ഇതിൽ പ്രധാനപ്പെട്ടവ. കൂട്ടമായി ജീവിക്കുന്ന കടന്നലുകളുടെ കുത്തുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി തലയിലും കഴുത്തിലും ചെറിയതും ഇടതിങ്ങിയതുമായ തൂവലുകളുടെ ഒരു ആവരണവുമുണ്ട്.
ഇവിടെ കാണപ്പെടുന്ന Pernis ptilorhynchus ruficollis എന്ന ഉപവർഗ്ഗത്തെ 1830ൽ ആദ്യമായി രേഖപ്പെടുത്തിയത്, പ്രശസ്തനായ ഫ്രഞ്ച് ശസ്ത്രക്രിയാവിദഗ്ധനും പ്രകൃതിശാസ്ത്രജ്ഞനുമായ René Primevère Lesson (1794–1842) ആണ്.

ഈ വർഷം ഏപ്രിലിലാണ് ഞാൻ ഈ ചിത്രം പകർത്തിയത്.

കെ വി വിൻസെൻറ്

Hot this week

ഹിന്ദുത്വരാഷ്ട്രീയം പോയവാരം – അയോധ്യയിലെ ക്രിമിനൽ രാജ്

  ഹിന്ദുത്വരാഷ്ട്രീയം പോയവാരം -  കെ എൻ ​ഗണേശ് എഴുതുന്ന പുതിയ...

ഏകാന്തതയുടെ രാഷ്ട്രീയ വഴികൾ

ഏകാന്തത രാഷ്ട്രീയത്തിലും അനിവാര്യമായ ഒരു ഘടകമായിരുന്നോ? പ്രണയത്തിലും ജീവിതത്തിലും അവനവനിലും തോന്നുന്ന...

ഹിന്ദുത്വരാഷ്ട്രീയം പോയവാരം –   അയോദ്ധ്യയിലെ മോഷണം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി മദ്ധ്യപ്രദേശിൽ ഉജ്‌ജയിനിയിലെ ഷാഹി പള്ളിയും...

പെരളശ്ശേരിയിലെ എ.കെ.ജി മ്യൂസിയം

  “ഭാരതത്തിൽ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും കഷ്ടപ്പെടുന്നവരുമായ എല്ലാ മനുഷ്യരുടെയും വസന്തകാലം വിരിയും. ആ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 35

‘‘മൂന്ന്‌ ട്രെയിൻ യാത്രകൾ, മൂന്ന്‌ ലെനിൻ: 1914ൽ, യുദ്ധകാല യൂറോപ്പിൽ സുരക്ഷിത...

Topics

ചില ഗാന്ധിജയന്തി ചിന്തകൾ

ഒക്ടോബർ 2 ന്  ഗാന്ധിജയന്തി  ആഗോളമായി  അഹിംസാദിനമായി ആചരിച്ചപ്പോൾ  പ്രധാനമന്ത്രി നരേന്ദ്രമോദിയും ...

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...
spot_img

Related Articles

Popular Categories

spot_imgspot_img