ഇറ്റ്‌ഫോക് 2025 ശരിരഭാഷ –-രംഗവേദിയുടെ രാഷ്‌ട്രീയരൂപം

കെ ഗിരീഷ്‌

കേരളത്തിന്റെ അന്താരാഷ്‌ട്ര നാടകോത്സവം(ഇറ്റ്‌ഫോക്‌) 15ാം പതിപ്പിന്‌ സമാപനമായി. 8 ദിവസങ്ങളിലായി  5 വിദേശനാടകങ്ങളും 10 ഇന്ത്യൻ നാടകങ്ങളുമുൾപ്പടെ 15 നാടകങ്ങളാണ്‌ അരങ്ങേറിയത്‌.  കഴിഞ്ഞ ഫെസ്‌റ്റിവലുകളെ അപേക്ഷിച്ച്‌ മികവും പൊലിമയും കുറഞ്ഞതായിരുന്നു ഈ വർഷത്തെ നാടകോത്സവം. പ്രധാനമായും മലയാള നാടകങ്ങളുടെ തെരഞ്ഞെടുപ്പ്‌ തന്നെയാണ്‌ കാണികളുടെ പ്രതിഷേധത്തിനിടയാക്കിയത്‌.

ഇങ്ങനെയായിരിക്കുമ്പോഴും ‘പ്രതിരോധത്തിന്റെ സംസ്‌കാരങ്ങൾ’ എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച ഇറ്റ്‌ ഫോക്കിൽ അരങ്ങേറിയ ഒരു പിടി നാടകങ്ങൾ, അവ മുന്നോട്ടു വച്ച ആശയത്തിന്റെ തീക്ഷ്‌ണതകൊണ്ട്‌ ആകർഷകമായി. 

തീർച്ചയായും നാടകം ആശയം കൊണ്ടു മാത്രം നിലനിൽക്കുന്ന ഒന്നല്ല. ആശയസംവേദനത്തിന്‌  ഉപയോഗിക്കുന്ന രംഗഭാഷയും പ്രധാനമാണ്‌. രംഗഭാഷ ക്കും രാഷ്‌ട്രീയമുണ്ട്‌. ആർഭാടാഘോഷങ്ങളുടെ തള്ളിക്കയറ്റത്തിൽ ആശയം അപ്രസക്തമാവുന്ന നാടകക്കാഴ്‌ചകളായിരുന്നില്ല പലതും. പൊളിറ്റിക്കൽ തിയറ്ററിലെ ഏറ്റവും ശക്തമായ ആയുധം അഭിനേതാക്കൾ തന്നെയെന്ന്‌ , അവരുടെ ശരീരം തീർക്കുന്ന വ്യാഖ്യാനത്തേക്കാൾ മൂർച്ച   ദീപ, രംഗവിതാന, സംഗീത സമൃദ്ധിക്ക്‌ നൽകാനാവില്ലെന്ന്‌ ഭൂരിപക്ഷം നാടകങ്ങളും അടിവരയിട്ടു.

ഫിസിക്കൽ തിയറ്ററിന്റേയും ഡോക്യുമെന്ററി തിയറ്ററിന്റെയും ഘടക ങ്ങളെ ഉൾച്ചേർത്തുകൊണ്ട്‌ അവതരിപ്പിച്ച ശ്രീലങ്കലയിലെ സ്‌റ്റേജസ്‌ തിയറ്റർ ഗ്രൂപ്പിന്റെ റുവന്തി ഡി ചിക്കേറ സംവിധാനം ചെയ്‌ത ‘ ഡിയർ ചിൽഡ്രൻ സിൻസിയേർലി–-സെവൻ ഡിക്കേഡ്‌സ്‌ ഓഫ്‌ ശ്രീലങ്ക’ നൽകിയത്‌ അതിതീ വ്രമായ രംഗരാഷ്‌ട്രീയാനുഭവമായിരുന്നു. ചരിത്രം പഠിപ്പിക്കാത്ത

രാജ്യത്ത്‌ സ്വാതന്ത്ര്യാനന്തര ശ്രീലങ്കയുടെ 70 വർഷങ്ങൾ പ്രായം ചെന്ന മനുഷ്യരിൽ നിന്നും അന്വേഷിച്ചറിഞ്ഞ്‌ രൂപപ്പെടുത്തിയതാണ്‌ നാടകം. 1940 മുതൽ ശ്രീലങ്ക അനുഭവിച്ച സാമൂഹ്യജീവിതാനുഭവത്തിന്റെ നേർക്കാഴ്‌ചകളാണിത്‌.

ഇറാഖിലെ ഡിപ്പാർട്‌മെണ്ട്  ഓഫ്‌ സിനിമ ആൻഡ്‌ തിയറ്ററിനു വേണ്ടി  പ്രശസ്‌ത സംവിധായകൻ ഡോ. ജവാദ്‌ അൽ അസാദി ഒരുക്കിയ നാടകം‘അമൽ’ വൈകാരികവും ഉള്ളുരുക്കുന്ന രാഷ്‌ട്രീയ ചോദ്യവുമായി മാറി. മയക്കുമരുന്നും വംശീയതയും പകയും വെറുപ്പും വെടിയൊച്ചകളും നിറഞ്ഞ ദേശത്തേക്ക്‌ തന്റെ കുഞ്ഞ്‌ പിറക്കേണ്ടതില്ലെന്നും ഗർഭഛിദ്രം തന്നെയാണ്‌ ശരിയെന്നും നിശ്‌ചയിക്കുന്ന അമലും ഭർത്താവുമാണ്‌ വേദിയിൽ . തകർന്നുപോയ മഹത്തായ സംസ്‌കാരത്തിന്റെ സൂചനയായി അലങ്കോലമായ വീടിനുള്ളിൽ ഇരുവരുടേയും ആത്മസംഘർഷങ്ങൾ, ഒരു ജനതയുടെ രാഷ്‌ട്രീയസംഘർഷമായി വായിച്ചെടുക്കാനാവുന്നു നാടകത്തിൽ . റിയലിസ്‌റ്റിക്‌ അഭിനയത്തിന്റെ അഭൗമതലത്തിലൂടെ കാണിയുടെ ചിന്തയെ നാടകം പിടിച്ചുലക്കുകയായിരുന്നു.

 റഷ്യയിലെ ദ സെന്റ്‌ പീറ്റേഴ്‌സ്‌ ബർഗ്‌ സ്‌റ്റേറ്റ്‌ , എ ബ്ര്യാൻസേവ്‌ തിയറ്റർ ഫോർ യങ്ങ്‌ സ്‌പെക്‌റ്റാറ്റേഴ്‌സ്‌ അവതരിപ്പിച്ച ‘പുവർ ലിസ’ സംഘർഷഭരിതമായ രാഷ്‌ട്രീയ കാഴ്‌ചകൾക്കിടയിൽ കാണികളെ ദുരന്തപര്യവസായിയായ നനുത്ത പ്രണയകഥയിൽ അലിയിച്ചു. നാടോടി കഥകളുടെ സമൃദ്ധഭൂമിയാകുന്നു റഷ്യ. കാലങ്ങളിലൂടെ ഈ സമ്പന്ന പാരമ്പര്യത്തിന്റെ തുടർച്ച നില നിർത്തകുകയും ചെയ്യുന്നു. പുവർ ലിസ, 1792ൽ നിക്കൊളായ്‌ കരംസിൻ രചിച്ച വിഖ്യാത കൃതി, കഥയായും കവിതയായും ബാലെയായും റഷ്യൻ ചരിതത്തിലുടനീളം  ഒഴുകി നടക്കുന്നതാണ്‌. ലിസ എന്ന പൂവിൽപ്പനക്കാരി നാടോടി പെൺകുട്ടിയും  ഉന്നതകുലജാതനായ ഇറാസ്‌ത  എന്ന യുവാവും തമ്മിലുള്ള പ്രണയവും ഒടുവിൽ ലിസയെ കൈയൊഴിയുന്നതും തങ്ങൾ സന്ധിക്കാറുള്ള നദിയിൽ ലിസ ജീവനൊടുക്കുന്നതുമാണ്‌ കഥാസാരം. പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യയും സാമൂഹിക ജീവിതവും പ്രകൃതിയും ലളിതമായ സൂചനകൾകൊണ്ട്‌ വരച്ചു ചേർത്ത സംഗീതകാവ്യം തന്നെയായി പുവർ ലിസ. മാർക്ക്‌ റൊസോവ്‌സ്‌കി ഒരുക്കിയെടുത്ത രംഗഭാഷ്യം പ്രണയത്തേയും രതിയേയും വിരഹത്തേയും നിരാകരണത്തേയും ഏറ്റവും ലളിതവും ഒപ്പം തീവ്രവുമായ അനുഭവമാക്കി.

വിദേശനാടകങ്ങളിൽ ഈജിപ്‌തിലെ സിറ്റ്‌ഫി മീഡിയ പ്രൊഡക്ഷൻസിന്റെ ‘ ബോഡി, ടീത്ത്‌ ആൻഡ്‌ വിഗ്‌’ വല്ലാത്തൊരു ദാർശനിക തലമാണ്‌ ചർച്ച ചെയ്‌തത്‌. പാശ്‌ചാത്യ നാടകവേദിയുടെ പതിവു മുദ്രകളായ മൾട്ടിമീഡിയയും, അമ്പരപ്പിക്കുന്ന ദീപവിതാനവുമെല്ലാം  ഫിസിക്കൽ തിയറ്ററുമായി സംയോജിപ്പിച്ച്‌ നടത്തിയ നാടകം ടെക്‌നോളജിയും ഉപരിപ്ലവ ദർശനവും എല്ലാം ചേർന്ന്‌ കലുഷിതമാക്കിയ പുതുലോകത്തെയാണ്‌ നോക്കികണ്ടത്‌. മാനസികാരോഗ്യവും സ്‌ത്രീപക്ഷ രാഷ്‌ട്രീയവും സാങ്കേതികവിദ്യയുടെ അമിതോപയോഗവുമെല്ലാം നാടകത്തിൽ കടന്നു വരുന്നു. മാസെൻ എൽ ഗാരാബാവിയൊരുക്കിയ നാടകം പക്ഷെ സാധാരണ നാടകപ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ദുരൂഹവും മടുപ്പിക്കുന്നതുമായി. അതുന്നെയാണ്‌ ഹംഗറിയിൽ നിന്നുള്ള ലിവിങ്ങ്‌ പിക്‌ചർ തിയറ്ററിനു വേണ്ടി സോഫിയ ബേർസി സംവിധാനം ചെയ്‌ത ‘ സർക്കിൾ റിലേഷൻസ്‌’ നും സംഭവിച്ചത്‌. രാശിയും നക്ഷത്രങ്ങളും നമ്മുടെ ജീവിതവും എല്ലാം ചേർന്ന്‌ വല്ലാത്തതും എന്നാൽ സാധാരണമനുഷ്യർക്ക്‌ ഏറെയൊന്നും താൽപര്യജനകവുമല്ലാത്ത വിഷയത്തെ പറയാനെടുത്ത രീതിയും ചേർന്ന്‌ അങ്ങേയറ്റം മടുപ്പിക്കുന്ന അവതരണമായി സർക്കിൾ റിലേഷൻസ്‌.

വിഷയം കൊണ്ടും രംഗഭാഷകൊണ്ടും ഇതരഭാഷാ ഇന്ത്യൻ നാടകങ്ങളെല്ലാം തന്നെ കാണികൾ ഏറ്റെടുത്തു. ബംഗളൂരു ഭൂമിജയ്‌ക്കുവേണ്ടി നീലം മാൻസിങ്ങ്‌ ചൗധരി ഒരുക്കിയ ഹയവദന ഗിരീഷ്‌ കർണണാടിന്റെ വിഖ്യാത രചനരചനയുടെ ആഖ്യാനമാണ്‌. വിഖ്യാത സംഗീതജ്ഞരുടെ ലൈവ്‌ സംഗീതവും അഭിനയത്തിന്റെ സർവപ്രയോഗങ്ങളും പാരമ്പര്യതിയറ്റർ ഘടകങ്ങളും ഉപയോഗിച്ചുള്ള അവതരണരീതിയോടൊപ്പം നായികയുടെ പക്ഷത്തുനിന്നുള്ള വായനയും ചേർന്ന്‌ നാടകത്തെ മനോഹരഅനുഭവമാക്കി. ഡൽഹി കട്‌കഥ പപ്പറ്റ്‌ ആർട്‌സ്‌  ട്രസ്‌റ്റിന്റെ ‘ദ നൈറ്റ്‌സ്‌’ ആയിരത്തൊന്നു രാവുകളിലെ കഥകളിലേക്കും അതിന്റെ സമാകാലീന വായനയിലേക്കും കൊണ്ടു പോയതാണ്‌. പാവനാടകവും യഥാതഥ അഭിനയവും ചേർത്ത്‌ അനുരൂപ റോയ്‌ ഒരുക്കിയ നാടകം ഫെസ്‌റ്റിവലിലെ മികച്ച അവതരണങ്ങളിലൊന്നായിത്തന്നെ കാണികൾ സ്വീകരിച്ചു.

    ഫെസ്‌റ്റിവലിൽ ആഘോഷിക്കപ്പെട്ട മറ്റൊരു നാടകം ബംഗളുരുവിലെ ഡ്രാമാനൺ അവതരിപ്പിച്ച ‘പ്രൊജക്‌ട്‌ ഡാർലിങ്ങ്‌’ ആണ്‌. ശരണ്യ രാംപ്രകാശ്‌ സംവിധാനം ചെയ്‌ത നാടകം ഒരു ഗവേഷണത്തിന്റെ അന്തരീക്ഷത്തിലാണ്‌ ആരംഭിക്കുന്നതും തുടരുന്നതും. അഭിനേതാക്കളുടെ സജീവസാന്നിധ്യം കൊണ്ടുതന്നെ വ്യത്യസ്‌ത അവതരാണനുഭവമാകാനും നാടകത്തിനായി.

കന്നഡ നാടകവേദിയിലെ സ്‌ത്രീ ശരീരങ്ങളെക്കുറിച്ചുള്ള അന്വേഷണമാണിത്‌. ഒപ്പം സദാചാരം, അതിന്റെ കാപട്യം, ബോളിവുഡിലെ അപക്വമായ കാഴ്‌ചകൾ എല്ലാം ചേർത്ത്‌ ശക്തമായ സാമൂഹ്യാവബോധവും നാടകം മുന്നോട്ടു വച്ചു.

  മണിപ്പൂരിലെ അഖോഖ തിയറ്റിനു വേണ്ടി തോദം വിക്‌ടർ സംവിധാനം ചെയ്‌ത‘ അബോറിജിനൽ ക്രൈ’ മണിപ്പുരി ജനതയുടെ വിഹ്വലതകളും ദയനീയതയും പ്രതിഷേധവും പ്രതിഫലിപ്പിച്ച  ഫിസിക്കൽ തിയറ്റർ പ്രയോഗമായിരുന്നു. ആറു കൂറ്റൻ അണക്കെട്ടുകൾ ആയിരക്കണക്കിന്‌ കോടി ചിലവിട്ട്‌ നിർമ്മിച്ചിട്ടും വരണ്ടുണങ്ങിയ കൃഷിഭൂമിയും കുടിവെള്ള ക്ഷാമവും വൈദ്യുതി ക്ഷാമവും മാത്രം ബാക്കിയായ ഒരു ദേശത്തിന്റെ വിഹ്വലതയാണത്‌. സമൃദ്ധമായി ഭൂമിയിൽ നിന്ന്‌ കുടിയിറക്കപ്പെട്ടവർ “ഞങ്ങളെന്താ ഇന്ത്യക്കാരല്ലേ “എന്ന ചോദ്യമുയർത്തുന്നേടത്തേക്ക്‌ ആ അസ്വസ്ഥത വളരുന്നു.  

സമാനമായ അനുഭവമായി മാറി അസമിലെ ഓർക്കിഡ്‌ തിയറ്ററിനു വേണ്ടി സഹിദുൾ ഹഖ്‌ ഒരുക്കിയ ‘ചായ്‌ ഗരം’. പൂർണ്ണമായും അഭിനേതാക്കളുടെ ശരീരത്തെ മാത്രം ആശ്രയിച്ചൊരുക്കിയ നാടകം പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടീഷ്‌ കോളനിവൽക്കരണകാലത്തു നിന്നു തുടങ്ങിയ അസമിലെ തേയില ഗോത്രങ്ങളുടെ ജീവിതദുരിതങ്ങളുടെ നേർക്കാഴ്‌ചയായി.

  എറണാകുളം മാമാങ്കം ഡാൻസ്‌ കമ്പനിയുടെ ‘നെയ്‌ത്‌–-ദ ആർട്‌ ഓഫ്‌ വീവിങ്ങ്‌’ ആണ്‌ കേരളത്തിൽ നിന്ന്‌ കാണികളേറ്റെടുത്ത ഏക അവതരണം. നെയ്‌ത്‌ തൊഴിലിന്റെ സങ്കീർണതകൾ, സാങ്കേതികക്രമങ്ങൾ തുടങ്ങിയവ ശരിയായ സംഗീതത്തിന്റെ പിൻബലത്തോടെ സംവിധായിക കൂടിയായ റീമ കല്ലിങ്കലും സംഘവും അരങ്ങിലെത്തിച്ചു. നാടകത്തിൽ നിന്നു തുടങ്ങി നൃത്തത്തിലൂടെ കടന്ന്‌ പിന്നീട്‌ നൃത്തത്തേയും മറികടന്ന്‌ ഫിസിക്കൽ തിയറ്ററിന്റെ എല്ലാ കരുത്തും പുറത്തെടുത്ത്‌ നടത്തിയ നെയ്‌ത്‌ യാത്ര എല്ലാ അർത്ഥത്തിലും കാണികൾആഘോഷിക്കുകയായിരുന്നു.

   നിശ്‌ചയിക്കപ്പെട്ട അവതരണങ്ങൾക്കു ശേഷവും കാണികളുടെ ആവശ്യം കണക്കിലെടുത്ത്‌ വീണ്ടും അവതരിപ്പിച്ച നാടകമായിരുന്നു മുംബൈ തമാശ തിയറ്ററിനായി സപൻ ശരൺ ഒരുക്കിയ ‘ബി ലവ്‌ഡ്‌, തിയറ്റർ, മ്യൂസിക്‌, ക്വീർനെസ്‌ ആൻഡ്‌ ഇഷ്‌ക്’ . ഇന്ത്യയിലെ പ്രധാന ക്വിയർ എഴശുത്തുകാരുടെ രചനകളെ ഉൾച്ചേർത്തുകൊണ്ട്‌ പാട്ടും ആക്ഷേപഹാസ്യവും കവിതയും നാടകവും എല്ലാം ഒരുമിപ്പിച്ച അവതരണം ആഘോഷത്തോടെ യാണ്‌ കാണികൾ ഏറ്റെടുത്തത്‌. ഗേ , ലെസ്‌ബിയൻ പ്രണയങ്ങൾ തുടങ്ങി സമകാലീന സമൂഹം കടന്നുപോകുന്ന വിഷയങ്ങളെ നാടകം വിഷയമാക്കുന്നു.

   ഗുജറാത്തിലെ അസ്‌തിത്വ ആർട്‌ ഫൗണ്ടേഷനുവേണ്ടി അർപ്പിത ദഗത്‌ സംവിധാനം ചെയ്‌ത ബഹുഭാഷാ നാടകം‘ ദ ഐറ്റം’ സ്‌ത്രീ സങ്കൽപ്പനം രൂപപ്പെടുത്തുന്നതിൽ വ്യക്തിയുടെ പൊതുബോധവും സിനിമയും ചെലുത്തുന്ന സ്വാധീനമാണ്‌ പറഞ്ഞത്‌. അറകൾക്കുള്ളിൽ അടക്കപ്പെട്ട സ്‌ത്രീകളുടെ നരേഷനുകളായിരുന്നു നാടകം.

അവതരിപ്പിക്കപ്പെട്ട 2 മലയാള നാടകങ്ങൾ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സിന്റെ ‘ ആറാമത്തെ വിരൽ’ പാലക്കാട്‌ അത്‌ലറ്റിക് നാടകവേദിക്കു വേണ്ടി ദുബയ്‌ ഓർമ്മ അവതരിപ്പിച്ച ‘ഭൂതങ്ങൾ’ എന്നിവ എല്ലാ അർത്ഥത്തിലും ഇത്തരമൊരു വേദിയിലേക്ക്‌ യോഗ്യമല്ലായിരുന്നുവെന്നതും അതേസമയം ഒരു പിടി മികച്ച മലയാള നാടകങ്ങൾ മലയാളത്തിലുണ്ടായിരുന്നുവെന്നതുമാണ്‌ വ്യാപകപ്രതിഷേധത്തിനിടയാക്കിയത്‌.

അതേസമയം ഏറ്റവും തീക്ഷ്‌ണവും ഭീതിദവുമായ കാലത്ത്‌ തിയറ്റർ ശക്തമായ പ്രതിരോധമുയർത്തി ലോകമെമ്പാടും നിലകൊള്ളുന്നുവെന്ന കാഴ്‌ചയാണ്‌ ഇറ്റ്‌ഫോക് 2015 സമ്മാനിച്ചത്‌. അത്‌ വിഷയസ്വീകരണത്തിൽ മാത്രമായിരുന്നില്ല. വിഷയത്തിന്‌ അനുരൂപമായ രംഗഭാഷയിലും പ്രതിരോധഭാഷയുണ്ടായി.   അത്തരമൊരു ദശാസന്ധിയിൽ നാടകോത്സവം  നിലച്ചുപോകുമെന്ന വേവലാതി കാണികളിൽ വ്യാപകമായി ഉയരുന്നുണ്ടായിരുന്നു. പലവിധ ശ്രമങ്ങളിലൂടെ പ്രതിരോധ നാടകങ്ങളുടെ കടന്നുവരവിനെ തടയാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന യാഥാർത്ഥ്യം പ്രൗഢിയോടെയും കരുത്തോടെയും ഇറ്റ്‌ഫോക്ക്‌ വരും വർഷങ്ങളിൽ സംഘടിപ്പിക്കണമെന്നത്‌ കേവലം കലാതാൽപര്യം മാത്രമല്ല, രാഷ്‌ട്രീയ നിലപാട്‌ കൂടിയാണ്‌.

Hot this week

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

Topics

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

അയാന്‍ ഹിര്‍സി അലി; ധൈര്യത്തിന്റെ മറുവാക്ക്

അഭിപ്രായ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും കേള്‍വികേട്ട ഡച്ച് ജനതയുടെ മന:സാക്ഷിക്കുമേല്‍ പതിച്ച വലിയൊരു...

ഇന്ത്യയിൽ 65 ൽ ഒരു കുട്ടിക്ക് ഓട്ടിസം

എന്താണ് ഓട്ടിസം? യാഥാർത്ഥ്യലോകത്തുനിന്ന് പിൻവാങ്ങി ആന്തരികമായ സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥയെന്നാണ് ഓട്ടിസം...

ഫാസിസവും നവഫാസിസവും 3

  ഫാസിസത്തെ കുറിച്ച് പഠിക്കാനാരംഭിക്കുമ്പോൾ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു സങ്കല്പനമാണ് മധ്യവർഗം അല്ലെങ്കിൽ...
spot_img

Related Articles

Popular Categories

spot_imgspot_img