അർബുദം: മുൻകൂർ നിർണയം മരണം കുറയ്ക്കും‌: പഠനം

ഡോ. ആർ ജയകൃഷ്ണൻ ,കമ്മ്യൂണിറ്റി ഓങ്കോളജി വകുപ്പ്, ആർസിസി

ന്ന് സമൂഹത്തിൽ ജീവിതശൈലീരോഗങ്ങളുടെ നിരക്ക് വർദ്ധിച്ചു വരുന്നത് ഒരു പൊതുജനാരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ജീവിതശൈലീരോഗങ്ങളിൽ  ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് പുറമേ മരണത്തിന്  പ്രധാന കാരണം അർബുദം അഥവാ ക്യാൻസർ ആണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരകോശങ്ങളിൽ ചിലത്  അനിയന്ത്രിതമായി വളരുകയും അവ മറ്റ് അവയവങ്ങളിലേക്ക് ബാധിക്കുകയും ചെയ്യുന്ന അവസ്ഥയെ കാൻസർ എന്ന് പറയുന്നു.ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം വർഷത്തിൽ ഏതാണ്ട് രണ്ടുകോടി ജനങ്ങൾക്ക്  ആഗോളതലത്തിൽ കാൻസർ ബാധിക്കുമെന്ന് വിലയിരുത്തുന്നു. ഇവയെ നിയന്ത്രിക്കുവാൻ സാധിച്ചില്ലെങ്കിൽ വർഷം 2050 ആകുമ്പോഴേക്കും ഏതാണ്ട് മൂന്നരക്കോടി ജനങ്ങൾക്ക് വർഷത്തിൽ ക്യാൻസർ ബാധിക്കുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു.ഇന്ത്യയിൽ ഒരു വർഷം 14 ലക്ഷം ജനങ്ങൾക്ക് ക്യാൻസർ വരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നു.

ഇന്ന് സമൂഹത്തിൽ കണ്ടുവരുന്ന മൂന്നിൽ രണ്ട് ക്യാൻസർ രോഗങ്ങളും പ്രതിരോധിക്കാവുന്നവയോ അല്ലെങ്കിൽ നേരത്തെ കണ്ടുപിടിച്ചു ചികിത്സിച്ചാൽ സുഖം ആക്കാവുന്നവയോ ആണ്. പുകയിലശീലം, കൊഴുപ്പുള്ള ആഹാരത്തിൻ്റെ ഉപയോഗം, അമിതമായ വണ്ണം, നാരുള്ള ഭക്ഷണത്തിന്റെ ഉപയോഗക്കുറവ്,മദ്യപാനം, വ്യായാമമില്ലായ്മ, ചിലതരം അണുബാധകൾ, അന്തരീക്ഷ മലിനീകരണം എന്നിവയൊക്കെ പ്രധാന കാരണങ്ങളാണ്. ഇവയിൽ ഭൂരിഭാഗവും നിയന്ത്രണവിധേയമാക്കാവുന്നതാണ്. ഇവ കൂടാതെ Non- modifiable risk factors അഥവാ നിയന്ത്രിക്കാൻ പറ്റാത്ത ഘടകങ്ങളും ക്യാൻസറിന് കാരണമായേക്കാം. ആയുർദൈർഘ്യവർദ്ധനവ്, ചിലതരം ജനിതകതകരാറുകൾ എന്നിവ  ഇതിനുദാഹരണമാണ്. കേരളത്തിൽ ക്യാൻസറുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത് ആർസിസിയുടെയും മലബാർ കാൻസർ സെന്ററിന്റെയും നേതൃത്വത്തിൽ ജനസംഖ്യ അടിസ്ഥാനത്തിലുള്ള ക്യാൻസർ രജിസ്റ്ററിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.ഇന്ന് നമ്മുടെ നാട്ടിൽ പുരുഷന്മാരിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട ക്യാൻസറുകൾ ശ്വാസകോശക്യാൻസറും വായിലെ കാൻസറുമാണ്. ഇവ കൂടാതെ പ്രോസ്ട്രേറ്റ് ഗ്രന്ഥിയിലെ ക്യാൻസറും കണ്ടുവരുന്നുണ്ട്.എന്നാൽ സ്ത്രീകളിൽ സ്തനാർബുദവും ഗർഭാശയഗളാർബുദവും തൈറോയ്ഡ് ഗ്രന്ഥിയിലെ അർബുദവുമാണ് കൂടുതലായി കണ്ടുവരുന്നത്.

ശ്വാസകോശാർബുദവും വായിലെ ക്യാൻസറും ഏറെക്കുറെ തടയാവുന്ന ക്യാൻസർ രോഗങ്ങൾ ആണ്.  പുകയില ഉപയോഗമാണ് ഇതിൻറെ പ്രധാന കാരണം. സ്ത്രീകളിൽ കണ്ടുവരുന്ന ക്യാൻസർ രോഗങ്ങളിൽ സ്തനാർബുദവും ഗർഭാശയഗളാർബുദവും നമുക്ക് നേരത്തെ കണ്ടുപിടിക്കാവുന്നതും ചികിത്സിച്ചു സുഖമാക്കാവുന്നതുമാണ്. ചുരുക്കത്തിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട കാൻസറുകൾ പ്രത്യേകിച്ചും, സ്തനം,  ഗർഭാശയഗളം, വായ എന്നീ  ഭാഗങ്ങളിലെ കാൻസറുകൾ മുൻ‌കൂർരോഗനിർണയം നടത്തി ചികിൽസിച്ചാൽ ഭേദമാക്കാവുന്നവയാണ്.

മുൻ‌കൂർ രോഗനിർണയത്തിന്റെ പ്രാധാന്യം അറിയിക്കുന്ന പ്രധാനപ്പെട്ട പഠനം തിരുവനന്തപുരം ആർസിസിയുടെയും, ലോകാരോഗ്യ സംഘടനയുടെയും നേതൃത്വത്തിൽ  തിരുവനന്തപുരം ജില്ലയിൽ നടത്തിയിട്ടുണ്ട്. മുൻ‌കൂർ  രോഗനിർണയത്തിലൂടെ  വായിലെ കാൻസർ കണ്ടുപിടിക്കുവാനും  അതുവഴി മരണനിരക്ക് കുറക്കുവാൻ സാധിക്കും എന്നു മനസ്സിലാക്കിയിട്ടുള്ള ലോകത്തിലെ തന്നെ അപൂർവം പഠനങ്ങളിൽ ഒന്നാണ്  തിരുവനന്തപുരം ജില്ലയിൽ നടത്തിയ പഠനം (Trivandrum Oral Cancer Screening Study).

1996 മുതൽ പതിനാറു  വർഷം നീണ്ടു നിന്ന പഠനം, പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർക്ക് മുൻ‌കൂർ രോഗനിർണയം എത്രമാത്രം സാധ്യമാകും  എന്നും അതുവഴി  മരണനിരക്ക് കുറയ്ക്കുവാൻ സാധിക്കുമോ എന്നറിയാനും ലക്ഷ്യമിട്ടിരുന്നു.  സ്റ്റാറ്റിസ്റ്റിക്കൽ പ്രക്രിയയിലൂടെ  13  പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. ഇതിൽ  ഏഴു പഞ്ചായത്തുകളിൽ (intervention  areas ) പഠന  സംബന്ധമായി പരിശീലനം ലഭിച്ച പ്രവർത്തകരെ ഉപയോഗിച്ചുള്ള വായുടെ പരിശോധന കൃത്യമായ  ഇടവേളകളിൽ നടത്തുകയുണ്ടായി. ഇതിനുപുറമെ  രോഗ ലക്ഷണമുള്ള  വ്യക്തികൾക്ക് ഡോകടർമാരുടെ നേതൃത്വത്തിലുള്ള പരിശോധനയും, ബയോപ്സി പരിശോധനയും നടത്തി. അതുവഴി  രോഗമുണ്ടോ എന്നുറപ്പിക്കുകയും  തുടർന്നുള്ള നിരീക്ഷണവും  ചികിത്സയും നടത്തുകയുമു ണ്ടായി. ആറു പഞ്ചായത്തുകളിൽ (Control areas ) രോഗത്തെ കുറിച്ചുള്ള അവബോധം നൽകുകയും വ്യക്തി സംബന്ധമായ വിവരങ്ങൾ മനസ്സിലാക്കുകയും , ദുശ്ശീലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ഇതിനു പുറമെ  വായിലെ കാൻസറിന്റെ കണക്കുകളും കൃത്യമായ ഇടവേളകളിൽ മനസ്സിലാക്കി.  മേൽപറഞ്ഞ പ്രവർത്തികൾ പരിശോധന നടത്തുന്ന പഞ്ചായത്തുകളിലും നടപ്പിലാക്കി. 34  വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾക്കാണ് പരിശോധന  നടത്തിയത് .

 പുകയില ഉപയോഗിക്കുന്നവരും അല്ലാത്തവരുമായ ഉദ്ദേശം രണ്ടുലക്ഷം പേർ പഠനത്തിൽ പങ്കെടുത്തു. ഈ പഠനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി  കണ്ടത് മുൻകൂർ രോഗനിർണയം  നടത്തിയ ഗ്രൂപ്പിൽ (Intervention group), പുകയില ഉപയോഗിക്കുന്ന വ്യക്തികളിൽ  34 ശതമാനം മരണനിരക്ക് കുറക്കുവാൻ സാധിച്ചതായി കണ്ടെത്തി എന്നതാണ് . ചുരുക്കത്തിൽ,  നഗ്നനേത്രങ്ങൾ കൊണ്ടുള്ള വായപരിശോധന വളരെ ചുരുങ്ങിയ ചിലവിൽ നടപ്പിലാക്കാമെന്നും,പുകയില ഉപയോഗിക്കുന്ന വ്യക്തികളിൽ നടത്തുന്ന  പരിശോധനയിലൂടെ മരണനിരക്ക് കുറക്കാനാകുമെന്നും  പഠനം തെളിയിച്ചു.

ഇന്ന് സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗമാണ്. മുൻ‌കൂർരോഗനിർണയം സ്തനാർബുദത്തെ നിയന്ത്രിക്കാൻ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ “ആരോഗ്യം ആനന്ദം, അകറ്റാം അർബുദം” എന്ന ബൃഹത്പദ്ധതിയുടെ ഭാഗമായി  ഈ വർഷം ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെ  സ്ത്രീകളിലെ മുൻ‌കൂർകാൻസർപരിശോധനയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ  സംസ്ഥാനത്തെ 1500 ൽ പരം ആരോഗ്യകേന്ദ്രങ്ങളിലൂടെ 12 ലക്ഷത്തിൽ പരം സ്ത്രീകൾ,  സ്തനാർബുദം, ഗർഭാശയഗളാർബുദം എന്നീ രോഗങ്ങൾ കണ്ടു പിടിക്കുവാൻ സന്നദ്ധരരായി മുന്നോട്ടുവന്നു.  നമ്മുടെ സംസ്ഥാനത്തിന്റെ മാതൃകാപരമായ പ്രവർത്തങ്ങളിൽ ഒന്നായി ഈ പ്രവർത്തനത്തെ  വിലയിരുത്തുന്നു. വികേന്ദ്രീകൃതതലത്തിലൂടെ കാൻസർപ്രതിരോധവും നിർണയവും ആരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കുമ്പോൾ മുൻ‌കൂർ രോഗനിർണയവും ചികിത്സയും  കാലതാമസമില്ലാതെ നടപ്പിലാക്കാമെന്നും അത് വഴി രോഗം ഭേദമാക്കി ജീവിത നിലവാരം ഉയർത്താൻ സാധിക്കുമെന്നും എടുത്തുപറയേണ്ട കാര്യമാണ്. ഈ പദ്ധതി  മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകുമെന്നതിൽ സംശയമില്ല. l

 

 

 

Hot this week

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

Topics

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img