
വേടൻ്റെ പാട്ട് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെയുള്ള മൂർച്ചയുള്ള വാക്കുകളാണ്. വലിയ തോതിൽ സാമുഹ്യപുരോഗതിയുണ്ടായിട്ടുള്ള സംസ്ഥാനമാണ് കേരളം. മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി എന്ന ശ്രീനാരായണഗുരു ദേവൻ്റെ വചനങ്ങൾ ഉൾകൊണ്ട കേരളത്തിൽ ജാതിബോധം നിലനിൽക്കുന്നത്
നാം നേടിയ പുരോഗതിക്ക് നിരക്കാത്ത കാര്യമാണ്.
ഓരോ അര കിലോമീറ്ററിലും ഒരു ജാതി മാട്രിമോണി പരസ്യം കാണുന്ന കേരളത്തിൽ ജാതി വിവേചനമില്ലെന്ന് പറയുന്നതെങ്ങനെ? എന്ന വേടൻ്റെ ചോദ്യം നാമോരുത്തരും സ്വയം ചോദിക്കേണ്ടതാണ്. വ്യക്തിപരമായി ഉണ്ടായ ചെറിയ വീഴ്ചകൾ തിരുത്തുമെന്നും ശരിയല്ലാത്ത കാര്യങ്ങൾ ആരും അനുകരിക്കരുതെന്നും പറയാൻ ആ യുവാവിന് കഴിഞ്ഞല്ലൊ.
വേടൻ സാമൂഹ്യ തിന്മകൾക്കെതിരെ ഇനിയും പാടിക്കൊണ്ടിരിക്കട്ടെ. കേവല ജാതി സ്വത്വബോധത്തിനടിമയായി എല്ലാ വിഭാഗത്തിലുമുള്ള നല്ല മനുഷ്യരെ അംഗീകരിക്കാത്ത സ്ഥിതി ഉണ്ടാകരുതെന്ന് മാത്രം
