ഉരുളുന്ന ബുൾഡോസർ

കെ എ വേണുഗോപാലൻ

മുസ്ലിംവിരുദ്ധ വിദ്വേഷപ്രസംഗങ്ങൾക്ക് പേരുകേട്ടയാളാണ് മുമ്പ് കോൺഗ്രസും ഇപ്പോൾ ബിജെപിയുമായ അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബംഗാളി വംശജരായ മുസ്ലീങ്ങളെ ലക്ഷ്യമിട്ടു കൊണ്ടുള്ള അടിച്ചമർത്തൽ നടപടികളാണ് അസമിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരെ “ബംഗ്ലാദേശി കടന്നുകയറ്റക്കാർ’ എന്ന് മുദ്രയടിച്ചുകൊണ്ട് സംഘടിതമായ ആക്രമണമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ പ്രകോപന നടപടികൾ സർക്കാർ സ്പോൺസർ ചെയ്യുന്ന അക്രമവുമായും കുടിയൊഴിപ്പിക്കലുമായും നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു.

അസമിൽ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളിലും ലക്ഷ്യംവെച്ചുള്ള ഉപദ്രവങ്ങളിലും സർക്കാർ നേതൃത്വത്തിലുള്ള അക്രമാസക്തമായ കുടിയൊഴിപ്പിക്കലുകളിലും വൻതോതിൽ വർദ്ധനവ് ഉണ്ടായതായി ഇന്ത്യ ഹേറ്റ് ലേബിന്റെ രേഖകൾ വ്യക്തമാക്കുന്നു. പ്രാദേശികമായി ജീവിച്ചുവരുന്ന ഹിന്ദുക്കളെ പുറത്താക്കാൻ വേണ്ടി പുതിയതായി എത്തിയ മുസ്ലീങ്ങൾ ഗോമാംസം കഴിക്കലും ബാങ്ക് വിളിയും പോലുള്ള ആചാരങ്ങളെ ആയുധമാക്കുന്നു എന്ന കള്ള പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ ഈ പ്രചാരവേലയ്ക്ക് നേതൃത്വം കൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്. മതപരമായ ഐക്യത്തിനായുള്ള ആഹ്വാനങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ഇവരെ സംശയിക്കപ്പെടുന്ന ബംഗ്ലാദേശികൾ എന്ന് വിളിക്കുകയും ചെയ്തു. ഇവരിൽ നിന്ന് തിരിച്ചുപിടിക്കുന്ന ഭൂമി മികച്ച ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

2025 ജൂലൈ മാസത്തിൽ മാത്രം നടത്തിയ അഞ്ച് വലിയ കുടിയൊഴപ്പിക്കൽ നടപടികളിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് സ്വന്തം ആവാസവ്യവസ്ഥയിൽ നിന്ന് പുറത്താക്കപ്പെട്ടത്. ധു ബ്രിയിൽ മാത്രം 1600-ലധികം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. ഗോൾപാറയിൽ ആയിരത്തിലധികം വീടുകളും ഒരു പള്ളിയും തകർത്തതിനെ തുടർന്ന് ഉയർന്നുവന്ന പ്രതിഷേധങ്ങൾക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ബിജെപി നേതാക്കളുടെ പിന്തുണയോടെ നടന്ന ചില പരിപാടികളിൽ ബുൾഡോസറുകൾ പ്രദർശിപ്പിച്ചുകൊണ്ട് സർക്കാർ നടത്തുന്ന അക്രമങ്ങളെ പ്രതിഷേധക്കാർ മഹത്വവൽക്കരിക്കുകയും കൂടുതൽ തകർക്കലുകൾക്കായി വിദ്വേഷം നിറഞ്ഞ ആഹ്വാനങ്ങൾ നടത്തുകയും ചെയ്തു. ഇങ്ങനെ നടന്ന റാലികളും മർദ്ദനങ്ങളും കുടിയൊഴിപ്പിക്കൽ നടപടികളും ഒക്കെ നവമാധ്യമങ്ങളിലൂടെ തൽസമയം സംപ്രേഷണം ചെയ്യുകയും അതിന്റെ ഭാഗമായി അനധികൃത കടന്നുകയറ്റക്കാരാൽ രാജ്യം പിടിച്ചെടുക്കപ്പെടുന്നു എന്ന തെറ്റായ ആഖ്യാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.

2025 ഓഗസ്റ്റിൽ അസമിലെ കാമരൂപ ജില്ലയിലെ രംഗിയയിൽ രാഷ്ട്രീയ ബജറംഗ്‌ ദൾ സംഘടിപ്പിച്ച പരിപാടിയിൽ ബംഗ്ലാദേശി -മിയകളുടെ ഭീഷണി തടയാൻ സംഘടനയെ ശക്തിപ്പെടുത്തണമെന്നും അവർക്ക് ഗ്രാമങ്ങളിൽ അഭയം നൽകുന്നവരെ കൊലപ്പെടുത്തണമെന്നും സംസ്ഥാന അധ്യക്ഷൻ ദിനേഷ് കലിത ആഹ്വാനം ചെയ്തു.

നവംബറിൽ ഗുജറാത്തിലെ ഭുജിൽ നടന്ന ബോർഡർ സെക്യൂരിറ്റി ഫോഴ്സിൻ്റെ വജ്ര ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കടന്നുകയറ്റക്കാരെ പുറത്താക്കുമെന്ന് പ്രസ്താവിച്ചു. കടന്നുകയറ്റക്കാരെ വോട്ടർപട്ടികയിൽ നിലനിർത്താൻ പ്രതിപക്ഷ പാർട്ടികൾ എസ്ഐആർ പ്രക്രിയയെ എതിർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയിലെ ഈ തിരുത്തൽ നടപടിയെ ശുദ്ധീകരണ പ്രക്രിയ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

2025ൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ്ഐആർ പ്രക്രിയ ബിജെപിയുടെ കടന്നുകയറ്റക്കാരെ സംബന്ധിച്ച ആഖ്യാനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതാണ് കാണാനായത്. സാധാരണഗതിയിൽ ഒരു ഉദ്യോഗസ്ഥ തല നടപടി മാത്രമാകേണ്ടിയിരുന്ന ഈ പ്രക്രിയയെ ഒരു രാഷ്ട്രീയ പ്രവർത്തനമായും പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന ഒന്നായും മാറ്റി തീർക്കുകയാണ് ഭരണകക്ഷി ചെയ്തത്.

ബീഹാറിൽ എസ്ഐആർ പ്രക്രിയയിലൂടെ ഏകദേശം 68 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. അർഹരായ എല്ലാ ഇന്ത്യൻ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയും അനർഹരെ ഒഴിവാക്കുകയുമാണ് ചെയ്യേണ്ടിയിരുന്നതെങ്കിലും ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഇതിനെ നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്താനും ഒഴിവാക്കാനും നാടുകടത്താനുമുള്ള നടപടിയായാണ് അവതരിപ്പിച്ചത്. തങ്ങളുടെ വോട്ട് ബാങ്ക് സുരക്ഷിതമാക്കാൻ പ്രതിപക്ഷം ഈ കടന്നുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും അവർ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും ഒരു പിൻവാതിൽ പ്രയോഗമായാണ് ഇന്ന് മതന്യൂനപക്ഷങ്ങൾ എസ്ഐആറിനെ കാണുന്നത്. പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ പൗരന്മാരെ വോട്ടർപട്ടികയിൽ നിന്ന് പുറന്തള്ളുക എന്ന ലക്ഷ്യത്തോടെയാണ് കടുപ്പമേറിയ രേഖ പരിശോധനകൾ കൊണ്ടുവന്നത് എന്നാണ് ഇതിനെതിരായി ഉയർന്ന ആരോപണം.

ഇതിന്റെ ഭാഗമായി തെരുവുകളിൽ നിരവധി ആക്രമണങ്ങൾ നടന്നു. ഛത്തീസ്ഗഡിൽ രാംനാരായൺ എന്ന ദളിത് കുടിയേറ്റ തൊഴിലാളി മോഷ്ടാവാണെന്നും ബംഗ്ലാദേശി പൗരനാണെന്നും ആരോപിക്കപ്പെട്ടാണ് ആൾക്കൂട്ടക്കൊലയ്‌ക്ക് ഇരയായത്. മറ്റ് പലയിടത്തും സമാനസംഭവങ്ങൾ നടന്നു. തുടർച്ചയായ രാഷ്ട്രീയ പ്രകോപനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട ഈ സാഹചര്യത്തിന്റെ ഏറ്റവും ഭീകരരൂപമാണ് ഈ ആൾക്കൂട്ട കൊലപാതകങ്ങൾ. ഇവ വെറും ഒറ്റപ്പെട്ട സംഭവങ്ങളല്ല മറിച്ച് അധികാരസ്ഥാനങ്ങളിൽ നിന്നുള്ളവർ നടത്തുന്ന വിദ്വേഷപ്രസംഗങ്ങളുടെ ഫലമായി തങ്ങൾ ചെയ്യുന്നതൊക്കെ നിയമസാധുതയുള്ളതാണെന്നും ശിക്ഷാഭയം കൂടാതെ കുറ്റകൃത്യങ്ങൾ ചെയ്യാനാവും എന്നും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 22

മാർക്‌സിനൊപ്പം ഹെഗലിലേക്കെത്തിയ ലെനിൻ ‘‘വൈരുദ്ധ്യവാദത്തെ മാർക്‌സിസ്റ്റ്‌ സിദ്ധാന്തത്തിൽ യഥാസ്ഥാനത്ത്‌, അതായത്‌ കേന്ദ്രസ്ഥാനത്തുതന്നെ പുനഃപ്രതിഷ്‌ഠിച്ച,...

സുനീത്‌ ചോപ്ര

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, എഴുത്തുകാരൻ, കലാനിരൂപകൻ, പ്രഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ...

ചരിത്രത്തിലിടംപിടിച്ച ലോകകപ്പ് കിരീടനേട്ടം

ചരിത്രപരമായനേട്ടങ്ങൾ ആവർത്തിച്ചും നിലവിലുള്ള റെക്കോർഡുകൾ തിരുത്തിക്കുറിച്ചുമാണ് 2026-ലെ ട്വന്റി-20 ലോകകപ്പ്കിരീടം ഇന്ത്യ...

പിണറായി വിജയൻ : മുഖം, അഭിമുഖം

മനീഷ് നാരായണനും പിണറായി വിജയനും ''മുഖ്യമന്ത്രി എന്താ ചെയ്യുന്നത്. അമ്പതുമിനിറ്റ് സംസാരിക്കും പത്ത്...

ഹൈക്കോടതി ഇടപെടുന്നു

2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, അല്ലെങ്കിൽ അനാവശ്യമായി കടന്നുകയറിയവർ...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 22

മാർക്‌സിനൊപ്പം ഹെഗലിലേക്കെത്തിയ ലെനിൻ ‘‘വൈരുദ്ധ്യവാദത്തെ മാർക്‌സിസ്റ്റ്‌ സിദ്ധാന്തത്തിൽ യഥാസ്ഥാനത്ത്‌, അതായത്‌ കേന്ദ്രസ്ഥാനത്തുതന്നെ പുനഃപ്രതിഷ്‌ഠിച്ച,...

സുനീത്‌ ചോപ്ര

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, എഴുത്തുകാരൻ, കലാനിരൂപകൻ, പ്രഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ...

ചരിത്രത്തിലിടംപിടിച്ച ലോകകപ്പ് കിരീടനേട്ടം

ചരിത്രപരമായനേട്ടങ്ങൾ ആവർത്തിച്ചും നിലവിലുള്ള റെക്കോർഡുകൾ തിരുത്തിക്കുറിച്ചുമാണ് 2026-ലെ ട്വന്റി-20 ലോകകപ്പ്കിരീടം ഇന്ത്യ...

പിണറായി വിജയൻ : മുഖം, അഭിമുഖം

മനീഷ് നാരായണനും പിണറായി വിജയനും ''മുഖ്യമന്ത്രി എന്താ ചെയ്യുന്നത്. അമ്പതുമിനിറ്റ് സംസാരിക്കും പത്ത്...

ഹൈക്കോടതി ഇടപെടുന്നു

2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, അല്ലെങ്കിൽ അനാവശ്യമായി കടന്നുകയറിയവർ...

അവസാനിക്കാത്ത യുദ്ധപർവ്വം

ഗാസക്കുശേഷം, അവശേഷിക്കുന്ന ഏക പാലസ്തീൻ തുരുത്തായ വെസ്റ്റ്ബാങ്ക് കൂടി വരുതിയിലാക്കി, വിശാല...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 21

യുദ്ധവും വഞ്ചകനായ കൗട്‌സ്‌കിയും ‘‘1914 ഒക്ടോബർ ആദ്യം ഞങ്ങൾ കണ്ടത്‌, പാരീസിൽനിന്ന്‌ മടങ്ങിയെത്തിയ...

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...
spot_img

Related Articles

Popular Categories

spot_imgspot_img