സരോജ്‌ മുഖർജി: അനുശീലൻ സമിതിയിൽനിന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിലേക്ക്‌‐ 2

ഗിരീഷ്‌ ചേനപ്പാടി

               സരോജ് മുഖർജി ജ്യോതി ബസുവിനും പ്രമോദ് ദാസ് ഗുപ്‌തക്കും ഒപ്പം

പുരോഗമന ചിന്താഗതിക്കാരും കമ്യൂണിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്‌ടരുമായ ഏതാനും ചെറുപ്പക്കാർ ചേർന്ന്‌ ബർദ്വാൻ ഗ്രൂപ്പ്‌ രൂപീകരിച്ചു. സരോജ്‌ മുഖർജിയും ബിനോയ്‌കൃഷ്‌ണ ചൗധരിയും മറ്റും അതിലെ സജീവ അംഗങ്ങളായിരുന്നു. സാമ്യ എന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകാരിക്കാൻ ബർദ്വാൻ ഗ്രൂപ്പിന്‌ സാധിച്ചു.

കല്ലച്ചിലാണ്‌ പത്രത്തിന്റെ പ്രസിദ്ധീകരണ ജോലികൾ ചെയ്‌തിരുന്നത്‌. കുച്‌പത്‌ ഗ്രാമത്തിലെ സ്‌കൂളിൽ അധ്യാപകനായി സരോജ്‌ ചേർന്നു. സഹാധ്യാപകനായി ബിനോയ്‌ ചൗധരിയും ഉണ്ടായിരുന്നു. സ്‌കൂളിനടുത്ത്‌ ഒരു കടയുടെ മുകളിലത്തെ നിലയിലായിരുന്നു സരോജിന്റെ താമസം. പത്രത്തിന്റെ ജോലികൾ മിക്കവയും പൂർത്തിയാക്കുന്നതും അത്‌ വിൽപന നടത്തുന്നതും ഇവിടെയിരുന്നുകൊണ്ടായിരുന്നു. ‘സാമ്യ’യ്‌ക്കുവേണ്ടി ലേഖനങ്ങൾ സ്വയം തയ്യാറാക്കുന്നതിനും സമാനമനസ്‌കരിൽനിന്ന്‌ ലേഖനങ്ങൾ സംഘടിപ്പിക്കുന്നതിനും അദ്ദേഹം മുൻനിന്നു പ്രവർത്തിച്ചു. ലേഖനങ്ങൾ സംഘടിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹം കൽക്കട്ടയ്‌ക്ക്‌ യാത്രചെയ്‌തു. ഈ സമയത്ത്‌ കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും നിരവധി നേതാക്കളുമായി പരിചയപ്പെടാനുള്ള അവസരം അദ്ദേഹത്തിന്‌ ലഭിച്ചു.

കോൺഗ്രസിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ പങ്കാളിയായ സരോജ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനാണ്‌ മുൻഗണന നൽകിയത്‌. കമ്യൂണിസ്റ്റ്‌ പാർട്ടിയുമായി അപ്പോഴേക്കും സുദൃഢമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. കമ്യൂണിസ്റ്റ്‌ പാർട്ടി നേതാവ്‌ അബ്ദുൾ ഹലീമിനെ കണ്ടപ്പോൾ കൃഷിക്കാരെയോ കർഷകത്തൊഴിലാളികളെയോ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ്‌ ഹലീം നിർദേശിച്ചത്‌. കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച്‌ നല്ല ധാരണയായിരുന്നു സരോജിനുണ്ടായിരുന്നത്‌. അദ്ദേഹം കർഷകർക്കിടയിൽ പ്രവർത്തിച്ചു. സംഘടനയുണ്ടാക്കേണ്ടതിന്റെയും കൂട്ടായി വിലപേശേണ്ടതിന്റെയും ആവശ്യകതകൾ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം വിജയിച്ചു. ബർദ്വാനിൽതന്നെ കിസാൻ സഭയുടെ യൂണിറ്റ്‌ അദ്ദേഹം മുൻകൈയെടുത്ത്‌ രൂപീകരിച്ചു.

ബർദ്വാൻ ഗ്രൂപ്പിലെ അംഗങ്ങൾക്ക്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേരാനുള്ള ആഗ്രഹം കലശലായി. ഇക്കാര്യം കൽക്കത്തയിലെത്തി മുസഫർ അഹമ്മദിനെ അറിയിക്കാൻ നിയോഗിക്കപ്പെട്ടത്‌ സരോജാണ്‌. ഓരോ വ്യക്തിയെയും നോക്കി, അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗങ്ങളാക്കുന്നതെന്ന്‌ മുസഫർ അഹമ്മദ്‌ വിശദീകരിച്ചു. ഇക്കാര്യം ബർദ്വാൻ ഗ്രൂപ്പിലെ സഹപ്രവർത്തകരെ അദ്ദേഹം അറിയിച്ചു.

അതനുസരിച്ച്‌ 1930 സെപ്‌തംബർ 30ന്‌ സരോജ്‌ മുഖർജി കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. അബ്ദുൾ ഹലീം, സോമനാഥ്‌ ലാഹിരി എന്നീ നേതാക്കളാണ്‌ സരോജിന്‌ മെമ്പർഷിപ്പ്‌ നൽകാനുള്ള ശുപാർശ നൽകിയത്‌. പാർട്ടി അംഗത്വം ലഭിച്ച്‌ ഏതാനും ദിവസങ്ങൾക്കുള്ളിൽ നാലുപേരെ ഉൾപ്പെടുത്തി വിദ്യാർഥി സെൽ രൂപീകരിക്കപ്പെട്ടു. സരോജ്‌ മുഖർജിയായിരുന്നു വിദ്യാർഥി സെല്ലിന്റെ സെക്രട്ടറി. വിദ്യാർഥികളെ സംഘടിപ്പിക്കുക, മീററ്റ്‌ ഗൂുഢാലോചനയുടെ പേരിൽ കള്ളക്കേസിൽപെടുത്തപ്പെട്ടവരെ സഹായിക്കാൻ പണപ്പിരിവ്‌ നടത്തുക എന്നിവയായിരുന്നു സരോജിനെയും മറ്റും ഏൽപിച്ച ചുമതലകൾ. ആ ജോലി സരോജും കൂട്ടരും ഭംഗിയായി നിർവഹിച്ചതോടെ കൂടുതൽ ഉത്തരവാദിത്വമുള്ള ജോലികളാണ്‌ അദ്ദേഹത്തെ പാർട്ടി ഏൽപ്പിച്ചത്‌.

തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കൂ എന്നാണ്‌ പാർട്ടി അദ്ദേഹത്തോടാവശ്യപ്പെട്ടത്‌. ഈസ്റ്റ്‌ ബംഗാൾ റെയിൽവേ വർക്കേഴ്‌സ്‌ യൂണിയനെ ശക്തിപ്പെടുത്താൻ സരോജ്‌ നിയോഗിക്കപ്പെട്ടു. പകൽ മുഴുവൻ അദ്ദേഹം വിദ്യാർഥികൾക്കിടയിൽ പ്രവർത്തിച്ചു. സാധ്യമായ സ്‌കൂളുകളും കോളേജുകളും സന്ദർശിച്ചു. വിദ്യാർഥികളുടെ പ്രശ്‌നങ്ങളിൽ ഏർപ്പെട്ടു. അവരും മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ചു. സമരവും പ്രക്ഷോഭങ്ങളും ആവശ്യമുുള്ളിടത്ത്‌ അതിനു നേതൃത്വം കൊടുത്തു.

വൈകുന്നേരമാകുമ്പോൾ അദ്ദേഹം റെയിൽവേ തൊഴിലാളികൾക്കിടയിലാണ്‌ പ്രവർത്തിച്ചത്‌. റെയിൽവേ തൊഴിലാളികൾ അന്ന്‌ നിരവധി അടിച്ചമർത്തലുകളും അവഗണനകളുമാണ്‌ അനുഭവിച്ചത്‌. അതിനെ ചോദ്യംചെയ്യാൻ പര്യാപ്‌തമായ സംഘടനാശക്തി അവർക്കില്ലായിരുന്നു. കെട്ടുറപ്പുള്ള സംഘടനയുടെ ആവശ്യവും പ്രസക്തിയും തൊഴിലാളികളെ ബോധ്യപ്പെടുത്തുന്നതിൽ സരോജും സംഘവും വിജയിച്ചു.

റെഡ്‌ ട്രേഡ്‌ യൂണിയൻ കോൺഗ്രസിന്റെ സമ്മേളനം ജാംഷെഡ്‌പൂരിലാണ്‌ ചേർന്നത്‌. യൂണിയന്റെ പ്രവർത്തകസമിതിയംഗമായി സരോജ്‌ തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദിയും ഉർദുവും സംസാരിക്കുന്ന തൊഴിലാളികളായിരുന്നു ഏറെയും. അതുകൊണ്ടുതന്നെ അവർക്കിടയിൽ പ്രവർത്തിക്കുന്ന ട്രേഡ്‌ യൂണിയൻ നേതാക്കളും ആ രണ്ടു ഭാഷകളും നന്നായി സംസാരിക്കണം. എങ്കിൽ മാത്രമേ തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ സാധിക്കൂ. സരോജ്‌ വളരെവേഗം ഹിന്ദിയും ഉർദുവും പഠിച്ചു. അതുമൂലം ഏതു സാധാരണക്കാരനുമായും ആശയവിനിമയം അതിവേഗം നടത്തുവാൻ സരോജിന്‌ സാധിച്ചു.

കൽക്കത്തയിൽ വിദ്യാർഥികൾക്കിടയിലും തൊഴിലാളികൾക്കിടയിലും പ്രവർത്തിച്ചുകൊണ്ടിരിക്കെ ഗണശക്തിയിൽ എഴുതിയ ഒരു ലേഖനത്തിന്റെ പേരിൽ സരോജിനെതിരെ പൊലീസ്‌ കേസ്‌ എടുത്തു. ലെനിനെക്കുറിച്ചുള്ള ലേഖനമാണ്‌ അധികാരികളെ പ്രകോപിപ്പിച്ചത്‌. സരോജ്‌ ബിഎസ്‌എസ്‌ ഓണേഴ്‌സിന്റെ പരീക്ഷ എഴുതുന്ന സമയമായിരുന്നു അത്‌. തിയറി പേപ്പറികളുടെ പരീക്ഷ കഴിഞ്ഞിരുന്നു. പ്രാക്ടിക്കൽ പരീക്ഷ ഉണ്ടായിരുന്നപ്പോഴാണ്‌ പൊലീസ്‌ അദ്ദേഹത്തിന്റെ പേരിൽ കേസെടുത്തത്‌.

ആ കേസിൽ ഒന്നരവർഷത്തെ തടവിന്‌ കോടതി സരോജിനെ ശിക്ഷിച്ചു. ഈ കേസിനൊപ്പം മറ്റൊരു കേസ്‌ കൂടി സരോജിനെതിരെ പൊലീസ്‌ രജിസ്റ്റർ ചെയ്‌തു. തൊഴിൽരഹിതർ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ബ്രിട്ടീഷ്‌ ഗവൺമെന്റിനെതിരെ പ്രസംഗിച്ചു എന്നതായിരുന്നു കുറ്റം. ബ്രിട്ടീഷ്‌ ഗവൺമെന്റിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം ആ സർക്കാരിനെ അധികാരഭ്രഷ്‌ടമാക്കാൻ യുവജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന്‌ ആഹ്വാനംചെയ്‌തു. ഈ കേസിലും ഒന്നരവർഷത്തെ തടവിനാണ്‌ കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്‌. ശിക്ഷ രണ്ടുംകൂടി ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന്‌ കോടതി വിധിച്ചു.

ജയിൽശിക്ഷ അനുഭവിക്കവെ, സരോജ്‌ മുഖർജി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ തടവുകാർക്കുനേരെ ജയിൽ അധികൃതർ കിരാതമായ മർദനം അഴിച്ചുവിട്ടു. തോക്കിൻപാത്തികൊണ്ടുള്ള അടിയേറ്റ്‌ സരോജിന്റെ മുതുകിൽ ആഴത്തിൽ മുറിവേറ്റു. അതിശക്തമായ പ്രതിഷേധമാണ്‌ ബംഗാളിലുടനീളം അലയടിച്ചത്‌. ബ്രിട്ടീഷ്‌ പാർലമെന്റിലും പ്രതിഷേധം മുഴങ്ങി. ബ്രിട്ടീഷ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി അംഗം ഗാലേക്കർ ആണ്‌ പ്രശ്‌നം ഹൗസ്‌ ഓഫ്‌ കോമൺസിൽ അവതരിപ്പിച്ചത്‌.

ഒന്നരവർഷത്തെ തടവുശിക്ഷയുടെ കാലാവധി തീർന്നയുടൻ സരോജിനെ മോചിപ്പിച്ചു. അധികം താമസിയാതെ അദ്ദേഹത്തെ പൊലീസ്‌ വീണ്ടും അറസ്റ്റ് ചെയ്‌തു. l

(തുടരും)

Hot this week

വേടൻ സാമൂഹ്യതിന്മകൾക്കെതിരെ പാടിക്കൊണ്ടിരിക്കട്ടെ…

വേടൻ്റെ പാട്ട് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെയുള്ള മൂർച്ചയുള്ള വാക്കുകളാണ്. വലിയ തോതിൽ...

കാവിസംസ്കാരത്തിനെതിരെ ചങ്ങമ്പുഴ

വിപ്ലവപ്പാതയിലെ ആദ്യപഥികര്‍- 77 പുരോഗമനസാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തില്‍( 1945-ല്‍ രണ്ടാം സംസ്ഥാനസമ്മേളനം) ഒരു...

ഫാസിസത്തിന് ഒരു തത്വശാസ്ത്രം

ഫാസിസവും നവഫാസിസവും-5 ഇതുവരെ നാം ഫാസിസത്തെ കണ്ടത് കമ്യൂണിസ്റ്റുകാരുടെ കണ്ണിലൂടെയാണ്. ഇനി ഫാസിസ്റ്റുകൾ...

ഖരമാലിന്യ സംസ്കരണത്തിന്റെ ഇരട്ടയാർ മോഡൽ

ഇക്കണോമിക്സ് സർവേ റിപ്പോർട്ടിൽ ഇടംപിടിച്ച രാജ്യത്തിന് തന്നെ മാതൃകയായ ഇരട്ടയാർ ഗ്രാമപഞ്ചായത്ത്...

എം ആർ വെങ്കിട്ടരാമൻ

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതുല്യമായ സംഭാവന നൽകിയ നേതാവായിരുന്നു എം...

Topics

വേടൻ സാമൂഹ്യതിന്മകൾക്കെതിരെ പാടിക്കൊണ്ടിരിക്കട്ടെ…

വേടൻ്റെ പാട്ട് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെയുള്ള മൂർച്ചയുള്ള വാക്കുകളാണ്. വലിയ തോതിൽ...

കാവിസംസ്കാരത്തിനെതിരെ ചങ്ങമ്പുഴ

വിപ്ലവപ്പാതയിലെ ആദ്യപഥികര്‍- 77 പുരോഗമനസാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തില്‍( 1945-ല്‍ രണ്ടാം സംസ്ഥാനസമ്മേളനം) ഒരു...

ഫാസിസത്തിന് ഒരു തത്വശാസ്ത്രം

ഫാസിസവും നവഫാസിസവും-5 ഇതുവരെ നാം ഫാസിസത്തെ കണ്ടത് കമ്യൂണിസ്റ്റുകാരുടെ കണ്ണിലൂടെയാണ്. ഇനി ഫാസിസ്റ്റുകൾ...

ഖരമാലിന്യ സംസ്കരണത്തിന്റെ ഇരട്ടയാർ മോഡൽ

ഇക്കണോമിക്സ് സർവേ റിപ്പോർട്ടിൽ ഇടംപിടിച്ച രാജ്യത്തിന് തന്നെ മാതൃകയായ ഇരട്ടയാർ ഗ്രാമപഞ്ചായത്ത്...

എം ആർ വെങ്കിട്ടരാമൻ

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതുല്യമായ സംഭാവന നൽകിയ നേതാവായിരുന്നു എം...

വിപ്ലവത്തിന്റെ ഹൃദയത്തിൽ വസിച്ചവൾ : റോസാ ലക്സംബർഗ്

  പോളണ്ടിൽ ജനിച്ചെങ്കിലും പിന്നീട് ജർമ്മൻ പൗരത്വം സ്വീകരിച്ച റോസാ ലക്സംബർഗ്, ഇരുപതാംനൂറ്റാണ്ടിലെ...

മെയ് ദിനം: ഇന്ത്യയിൽ പ്രസക്തിയേറുന്നൂ

"നിങ്ങൾ ഇന്ന് കഴുത്തുഞെരിച്ചു കൊല്ലുന്ന ശബ്ദങ്ങളേക്കാൾ ഞങ്ങളുടെ മൗനം ശക്തമാകുന്ന ഒരു...

യുവതയുടെ കലാഭിരുചികൾ

  ക്രിയാത്മകമായ ഉൾചോദനയുടെ പ്രവാഹം ശക്തമായ കലാവിഷ്‌കാരങ്ങളായി ജീവിതസങ്കീർണതകളോട്‌ ഇഴചേർന്നുകൊണ്ട്‌ സമൂഹത്തിലാകെ വളർന്നു...
spot_img

Related Articles

Popular Categories

spot_imgspot_img