പിയർ ഒഗസ്റ്റിൻ റെന്വയുടെ ചിത്രപ്രപഞ്ചം

പൊന്ന്യം ചന്ദ്രൻ

പിയർ ഒഗസ്റ്റിൻ റെന്വ യുടെ എണ്ണച്ചായ ചിത്രം

ഫ്രാൻസ് ലോക ചിത്രകലയിൽ ഒരുപാട് മഹാരഥൻമാരെ സംഭാവന ചെയ്ത നാടാണ്. കലയുടെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കുന്ന ഇവിടെനിന്നും കലയുടെ ലോക ഭൂപടത്തിലേക്കു നടന്നു കയറിയ മഹാന്മാരായ കലാകാരരുടെ കൂട്ടത്തിൽ പിക്കാസ്സോ, വാൻഗോഗ്, മൊനെ, മനെ തുടങ്ങിയവർക്കൊപ്പം മുൻനിരയിൽ തന്നെയാണ് റെന്വ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പിയർ ഒഗസ്റ്റിൻ റെന്വ എന്ന ചിത്രകാരന്റെയും സ്ഥാനം.

ഇംപ്രഷനിസ്റ്റ് ചിത്രകലയുടെ സക്രിയമായ പ്രചാരണത്തിനിടയിൽ തന്നെയാണ് റെന്വ, പാബ്ലോ പിക്കാസ്സോ ഉൾപ്പെടെയുള്ള ചിത്രകാരരുടെയും സജീവപ്പെടൽ ഉണ്ടായിരുന്നത്. ഭൂഭാഗങ്ങളെ ഭിന്ന രീതിയിൽ ആവിഷ്കരിക്കുക മാത്രമല്ല ചിത്രത്തിൽ പുതിയൊരിടം സാർത്ഥകമായി സന്നിവേശിപ്പിക്കുകകൂടിയായിരുന്നു ഇവർ ചെയ്തുപോന്നത്. ഭൂതലത്തിലുള്ള പ്രകാശരശ്മിയുടെ വിതാനം അലങ്കാരപ്രിയയോടെ സമർപ്പിക്കുക മാത്രമല്ല, അതിനെ പെയിന്റിങ്‌ റിസൾട്ട്‌ ലാഭ്യമാകുന്നവിധം രേഖപ്പെടുത്താനും ഇവർക്ക് കഴിയുന്നു എന്നതാണ് പ്രധാനം. റെന്വ എന്ന ചിത്രകാരന്റെ ചിത്രകാലം എണ്ണച്ചായാ ചിത്രകലയുടെ സാങ്കേതികത്വം ഏറെക്കുറെ അതേപോലെ പാലിക്കപ്പെട്ടിരുന്ന കാലം കൂടിയായിരുന്നു. റെന്വ തന്റെ പെയിന്റിങ്ങുകൾക്ക് സകലതും വിഷയമാക്കി എന്നതായിരുന്നു പ്രത്യേകത. യൂറോപ്പ് പൂക്കളുടെ നാടുകൂടിയാണ്. പൂക്കളും പൂച്ചെടികളും റെന്വയുടെ മാത്രമല്ല മറ്റു പല ചിത്രകാരരുടെയും ക്യാൻവാസുകളിൽ നിറഞ്ഞുനിന്നു. വൈൻ ഗ്ളാസുകൾ, തീൻമേശയിലെ വിഭവങ്ങൾ, വാതിൽ, ജനൽ, അലങ്കാരങ്ങൾ, അലങ്കാര പ്രധാനമായുള്ള വസ്ത്രം തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളിലുമുള്ള ദൃശ്യങ്ങളെ ചിത്രവിഷയമാക്കാൻ വിശേഷിച്ച്‌ ആ കാലഘട്ടത്തിലെ ചിത്രകാരർ തയ്യാറായിരുന്നു.

റെന്വ തന്റെ പെയിന്റിങ്ങുകളിൽ ഉപയോഗിച്ച വസ്ത്രങ്ങളുടെ നിറവും അതിന്റെ പ്രയോഗവും പ്രത്യേകത സൂചിപ്പിക്കുന്നതായിരുന്നു നിറപ്രയോഗംകൊണ്ട് തിരിച്ചറിയാൻ കഴിയുന്നത് അതിന്റെ ടെക്സ്‌ച്ചർ കൂടിയാണ്. ഒരു പെയിന്റിങ്ങിന്റെ നിറപ്രയോഗം കൊണ്ട് അതിന്റെ texture തിരിച്ചറിയാൻ പാകത്തിൽ അത് ക്രമീകരിക്കാൻ സാധിക്കുന്നത് ഈ മേഖലയിൽ അനിതരസാധാരണ പാടവം പ്രകടമാക്കുന്നവർക്ക് മാത്രം സാധിക്കുന്നതാണ്. ഭക്ഷണമേശയ്‌ക്കു മുന്നിലിരിക്കുന്ന മനുഷ്യരുടെ ചിത്രം വരയ്‌ക്കുന്നത് നോക്കൂ. മുന്നിലിരിക്കുന്ന ഭക്ഷണത്തെ ഓരോരുത്തരും എങ്ങനെ സ്വീകരിക്കാൻ പോകുന്നുവെന്ന് അവരുടെ മുഖഭാവം വ്യക്തമാക്കുന്നു. മുലയൂട്ടുന്ന ഒരു അമ്മയുടെ ചിത്രം അവരുടെ ശ്രദ്ധേയ രചനകളിൽ പെടുന്നു. നിഷ്കളങ്കമായ ഒരു ബാല്യം അമ്മയുടെ മാറിടത്തോട് മുഖം ചേർത്തു മുലപ്പാൽ നുകരുകയാണ്. അമ്മയാവട്ടെ മറ്റൊരു കാര്യത്തിലും വ്യാപാരിക്കാതെ ഒരേ ചിന്തയിൽ മാത്രം മനസ്സ് ചേർത്തു വെക്കുകയാണ്. അമ്മ പകർന്നു നൽകുന്ന മുലപ്പാലിന്റെ മാധുര്യം ആ അമ്മകൂടി അനുഭവിക്കുന്ന പ്രതീതി സൃഷ്ടിക്കാൻ ഈ പെയിന്റിങ്ങിന് കഴിയുന്നു. ഇങ്ങനെ കാലത്തോടും സാഹചര്യങ്ങളോടും കാലാവസ്ഥയോടും ഇടപഴകുന്ന മട്ടിൽ ചിത്രം രേഖപ്പെടുത്തിയ മഹാരഥന്മാരെ ലോകത്തു കാണാൻ കഴിയും. ഈ സന്ദർഭത്തിൽ പൊടുന്നനെ ഓർമയിലെത്തിയ ഒരു പേര് എഡ്വേർഡ് ഹോപ്പറുടേതാണ്. അദ്ദേഹത്തിന്റെ വിഖ്യാതമായ ഒരു പെയിന്റിങ് Sunday എന്നതാണ്. നഗരത്തിലെ തിരക്കൊഴിഞ്ഞ ഞായറിന്റെ പകലിൽ എല്ലാ കടകളും അടഞ്ഞുകിടക്കുമ്പോൾ മുകൾനിലയിൽ താമസിക്കുന്ന ഒരു മനുഷ്യൻ താഴെ ഒരു പീടികത്തിണ്ണയിൽ ആലസ്യത്തോടെ ഇരിക്കുന്നതും മറ്റൊരാളും ആ വലിയ ക്യാൻവാസിൽ ഇല്ലാത്തതും കണ്ടാൽ തന്നെ പ്രത്യേകം title ഇല്ലാതെതന്നെ ഞായറിന്റെ പകൽ എന്ന് കാഴ്ചക്കാർക്കു ബോധ്യപ്പെടും.

റെന്വ തന്റെ പെയിന്റിങ്ങുകളിൽ പുലർത്തിയിരിക്കുന്ന ഭാവങ്ങൾ ഒരിക്കലും പാശ്ചാത്യ ചിത്രകാരനായ ഗുസ്താബ് കുർബേ (gusthab curbet)യുടെ പോസ്റ്റ്‌ റിയലിസ്റ്റിക് ചിത്രങ്ങളോട് ചേർന്നുനിൽക്കുന്നതൊന്നുമല്ല. ഇവിടെ റെന്വ തികച്ചും സ്ഥൂലമായി അടയാളപ്പെടുത്തുന്ന ഓരോ ചിത്രത്തിലും painterly effect ഉണ്ടാക്കാൻ കൂടി കഴിയുന്നുവെന്നത് പ്രത്യേകതയാർന്നതാണ്.

മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതൽ നിരീക്ഷണപാടവമുള്ളവരാണ് ചിത്രകാരർ. അവർ തങ്ങളുടെ ചുറ്റുപാടിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരുടെ ചിത്രത്തിന് ഉപയോഗിക്കുകയും ചെയ്യും. Claude monet, റെന്വ, മനെ j mw turner, എഡ്വേർഡ് ഹോപ്പർ തുടങ്ങിയവരുടെ ചിത്രങ്ങൾ കണ്ടാൽ ഈ കാര്യം ബോധ്യപ്പെടും. റെന്വ തന്റെ ചിത്രം രൂപപ്പെടുത്തുമ്പോൾ ശ്രദ്ധിക്കുന്ന സൂക്ഷ്മ കാര്യങ്ങൾ എന്തൊക്കെയാണെന്ന് കാഴ്ചക്കാർക്കു ബോധ്യപ്പെടും. തീൻമേശ ചിത്രീകരിക്കുമ്പോൾ ആ മേശയിലേക്ക് മാത്രമായി ചിത്രതലത്തെ പരിമിതപ്പെടുത്താതെ ആ കാഴ്‌ചയിൽപ്പെടുന്ന അഥവാ കാഴ്‌ചയിൽപ്പെടാൻ ഇടയുള്ള എല്ലാ കാര്യങ്ങളോടും നീതിപുലർത്തി ക്യാൻവാസിൽ ചിത്രപ്പെടുത്താൻ തയ്യാറാവുന്ന ചിത്രകാരനെ റെന്വയിൽ കാണാം. ഇതു ഒരുപക്ഷേ ഓരോ ദേശങ്ങൾക്കും ഭിന്നമായ കാഴ്ചയായിരിക്കും. കാരണം സാംസ്‌കാരികമായ വൈവിധ്യം ജീവിതത്തിലുടനീളം നമുക്ക് കാണാനാവും.

ആധുനിക ചിത്രകലയുടെ അമൂർത്ത പാഠങ്ങളിലേക്ക് സഞ്ചരിക്കുന്ന കലാമനസ്സിലേക്ക് പ്രേക്ഷകരുടെ ചിത്രസഞ്ചാരം പാകപ്പെടുന്നതിലേക്കുള്ള ചവിട്ടുപടികളായി റെന്വ ഉൾപ്പെടെയുള്ളവരുടെ പെയിന്റിങ്ങുകളെ കാണാൻ കഴിയും. ഓരോ പെയിന്റിങ്ങും കേവലമായ കാഴ്ചയ്‌ക്കും അപ്പുറത്തേക്ക് പെയിന്റിങ് എന്ന സർഗാത്മക യഥാർഥ്യത്തോടുള്ള കാഴ്ചയായി കാണാൻ സാധിക്കുന്നിടത്താണ് ഏതൊരു പെയിന്റിങ്ങിന്റെയും വിജയം. ആ നിലയ്‌ക്ക് പരിശോധിക്കുമ്പോൾ റെന്വയുടെ പെയിന്റിങ്ങുകൾ പലതും വിഷയത്തോട് നൂറുശതമാനം നീതിപുലർത്തുന്നതായിരുന്നു. ഡാൻസർ എന്ന അദ്ദേഹത്തിന്റെ പ്രമുഖമായ പെയിന്റിങ്‌ നൃത്താവതരണത്തിന് തയ്യാറെടുക്കുന്ന നർത്തകരുടെ വേഷവിധാനം ആഡംബരമായിത്തന്നെ അവതരിപ്പിക്കുന്നു. നർത്തകരെ സസൂക്ഷ്മമം വീക്ഷിക്കുന്ന നൃത്തപരിശീലകനെയും പെയിന്റിങ്ങിൽ കാണാം. എത്രമാത്രം ഗൗരവത്തോടെയാണ് ആയാൾ നർത്തകികളുടെ തയ്യാറെടുപ്പുകളിലേക്ക് ശ്രദ്ധയൂന്നുന്നത് എന്ന് റെന്വയുടെ ചിത്രം കാണിച്ചുതരുന്നു.

നർത്തകികളുടെ വസ്ത്രത്തിന്റെ texture ഉൾപ്പെടെയുള്ള കാര്യങ്ങളും മറ്റു ചമയങ്ങളും പരസ്പരം ഉറപ്പുവരുത്തുന്ന നർത്തകിമാരുടെയും പരിശീലകന്റെയും ചിത്രം എന്തുകൊണ്ടും ലൈവായി നിൽക്കുന്നത് ഇങ്ങനെ പല കാരണങ്ങളാലാണ്. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...

എ.ഐ.യും സ്ത്രീകളും : ഒരു വിമർശനാത്മക വായന

ശാസ്ത്രീയവും സാങ്കേതികവുമായ ഏതൊരു വിപ്ലവവും മനുഷ്യ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്നു....

ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

  ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു...

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...

എ.ഐ.യും സ്ത്രീകളും : ഒരു വിമർശനാത്മക വായന

ശാസ്ത്രീയവും സാങ്കേതികവുമായ ഏതൊരു വിപ്ലവവും മനുഷ്യ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്നു....

ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

  ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു...

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

കുടിയേറ്റ വിരുദ്ധതയുടെ അപാരതയിൽ

അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ ജന്മാവകാശ പൗരത്വം ലഭിക്കുന്നത് നിർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ്...

അടിയന്തരാവസ്ഥയുടെ ആവർത്തനങ്ങൾ

ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായ 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥക്കാലത്ത്...

അപൂർണ സ്വപ്നത്തിൻ പ്രതിധ്വനികൾ

എൺപതുകളുടെ തുടക്കത്തിൽത്തന്നെ കേരളത്തിലെ ചിത്രകല നേരിടാനിരിക്കുന്ന വിപത്തുകളെ കുറിച്ചുള്ള സൂചനകൾ നമ്മുടെ...
spot_img

Related Articles

Popular Categories

spot_imgspot_img