കോട്ടക്കൽ കണാരൻ ഗുരുക്കളും സി വി നാരായണൻ ഗുരുക്കളും

പൊന്ന്യം ചന്ദ്രൻ

ബ്രിട്ടീഷുകാരുടെ വരവോടുകൂടിയാണ് കളരിപ്പയറ്റ് എന്ന ആയോധന മുറ ഏറെക്കുറെ ക്ഷയിക്കുന്ന നിലയുണ്ടായത്. അതു തനിയെ ക്ഷയിക്കുന്ന അവസ്ഥയായിരുന്നില്ല. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയ പഴശ്ശിയുടെ പടയാളികൾ ഏറെയും മികച്ച കളരി അഭ്യാസികൾ ആയിരുന്നു. ഈ കാരണം കൊണ്ടുതന്നെ അവരെ നേരിടുന്നതിന് ചില സന്ദർഭങ്ങളിൽ ഏറെ പ്രയാസം ബ്രിട്ടീഷുകാർക്ക് ഉണ്ടായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കളരി പരിശീലനത്തിന് നിരോധനം ഏർപ്പെടുത്താൻ ബ്രിട്ടീഷ് ഗവൺമെന്റ്‌ തീരുമാനിച്ചത്. മലബാറിലായിരുന്നു കൂടുതൽ കളരിയും പഴശ്ശിപ്പടയും ഉണ്ടായത് എന്നതിനാൽ നിരോധനം മലബാറിന് മാത്രം ബാധകമാക്കുകയായിരുന്നു. പഴശ്ശിയുടെ പടയാളികളെ തോല്പിക്കാൻ അതിലും ഉചിതമായ മാർഗം മറ്റൊന്നുണ്ടായിരുന്നില്ല. ഇത് ഒരർത്ഥത്തിൽ പഴശ്ശിയുടെ മുന്നിൽ പരാജയം സമ്മതിക്കൽ കൂടിയായിരുന്നു. നിരോധനത്തോടെ ഏറെക്കുറെ ക്ഷയിച്ചുപോന്ന കളരിപ്പയറ്റ് പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കാനുള്ള ശ്രമം നടത്തിയ മനുഷ്യന്റെ പേര് കോട്ടക്കൽ കണാരൻ ഗുരുക്കൾ എന്നാണ്.

കോഴിക്കോട് ജില്ലയിലെ വടകരയ്‌ക്കടുത്തുള്ള മുക്കാളിയിലെ ജന്മി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചേകവർ തറവാട്ടുകാരായ അദ്ദേഹം ജീവിതം മുഴുവൻ അക്ഷരാർത്ഥത്തിൽ കളരി ക്കുവേണ്ടി മാറ്റിവെക്കുകയായിരുന്നു.

നിരോധനംകൊണ്ടും മറ്റു കാരണങ്ങളാലും നശിച്ചുകൊണ്ടിരുന്ന കളരി അഭ്യാസമുറയെ തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം നടത്തിയ പ്രവർത്തനം കാരണം കളരിപ്പയറ്റിലെ ദ്രോണാചാര്യർ എന്ന് അറിയപ്പെടുകയുണ്ടായി. മന്ത്രതന്ത്ര വിദ്യകളും ധ്യാനമാർഗങ്ങളും പഠിച്ചുവശായ കണാരൻ ഗുരുക്കൾ അവിവാഹിത ജീവിതം തുടരുകയും കുടുംബസ്വത്തായി കിട്ടിയ ഭൂമി മുഴുവൻ കളരി ആവശ്യത്തിനായി വിട്ടുനൽകുകയുമായിരുന്നു.

നൂറ്റിഅറുപത് ഏക്കർ ഭൂമിയാണ് ഇങ്ങനെ വിട്ടുനൽകിയത്. മലബാറിലെ കളരിയുടെ പുനരുദ്ധാരണ പ്രവർത്തനത്തിൽ അഗ്രിമ സ്ഥാനക്കാരനാണ്. 1850ൽ ജനിച്ച അദ്ദേഹം 91 വർഷം വരെ നീണ്ട തന്റെ ജീവിതകാലം മുഴുവൻ കളരി പരിശീലനത്തെയും അതിന്റെ പ്രചാരണത്തെയും കുറിച്ചു മാത്രം ആലോചിച്ച മനുഷ്യനാണ്.

കലകളുടെ മാതാവ് എന്ന പേരിൽ കളരിപ്പയറ്റ് അറിയപ്പെടാൻ കാരണം ലോകത്ത് ആദ്യമായി നിയമങ്ങളാൽ ചിട്ടപ്പെടുത്തിയ ആയോധനമുറയാണ്‌ എന്നതുകൊണ്ടുകൂടിയാണ്.

കേരളത്തിലും തമിഴ്നാടിന്റെ ഏതാനും ഭാഗങ്ങളിലുമായി വ്യാപരിച്ചു കിടന്ന കളരിപ്പയറ്റെന്ന ആയോധനമുറയിൽനിന്നും കടംകൊണ്ട് ചിട്ടപ്പെടുത്തിയ കലാരൂപങ്ങളാണ് തെയ്യം, പൂരക്കളി, മറുത്ത് കളി, വേലകളി, കോൽക്കളി, തച്ചോളി തുടങ്ങിയവ.

അരപ്പിലാകെ, ഓട്ടിമുരശ്ശേരി, വട്ടയന്തിമുപ്പൻ, ചില്ലതാങ്കി തുടങ്ങിയ ആറ് വ്യവസ്ഥകൾ കളരിമുറയിൽ ശിഷ്യർക്ക് പകർന്നു നൽകാൻ കോട്ടക്കൽ കണാരൻ ഗുരുക്കൾ തയ്യാറായിരുന്നു. കളരിയിലെ സകല മുറകളെയും സമഗ്രമായി പഠിച്ചശേഷം തന്റെ അറുപത്തിയഞ്ചാം വയസ്സിൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം സ്വന്തമായി കളരി ആരംഭിക്കുകയായിരുന്നു.

കളരി പരിശീലിക്കുവാൻ വേണ്ടത്ര ആളുകൾ തയ്യാറാവാതിരുന്ന കാലത്താണ് അദ്ദേഹം പലയിടങ്ങളിലായി കളരി ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. സിവി.നാരായണൻ നായർ, ചിറക്കൽ ടി ബാലകൃഷ്ണൻ നായർ തുടങ്ങിയവർ കണാരൻ ഗുരുക്കളുടെ ശിഷ്യരായിരുന്നു. മട്ടന്നൂർ മധുസൂദനൻ തങ്ങളും കണാരൻ ഗുരുക്കളുടെ ശിഷ്യരിൽ ഏറ്റവും പ്രമുഖസ്ഥാനീയർ തന്നെയാണ്.

സി.വി.നാരായണൻ നായരുടെ ശിഷ്യന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച കളരിപ്പയറ്റ് പരിശീലനകേന്ദ്രങ്ങളാണ്‌ സിവിഎൻ കളരി എന്ന പേരിൽ അറിയപ്പെടുന്നത്. ഇന്ന് ഏറ്റവും കൂടുതൽ കളരികേന്ദ്രങ്ങൾ സിവിഎൻ കളരി എന്ന പേരിലാണ് പ്രവർത്തിക്കുന്നത്. സി വി നാരായണൻ നായരുടെ സഹോദരൻ സി വി ബാലൻ നായർ തലശ്ശേരിയിലെ പ്രമുഖ ചിത്രകലാ വിദ്യാലയമായ കേരള സ്കൂൾ ഓഫ് ആർട്സ് സ്ഥാപകനും കളരി ഗുരുക്കളും മർമ്മ ചികിത്സകനുമാണ്‌. ഏറ്റവും മികച്ച ആയോധനമുറ എന്ന നിലയിൽ കളരി പരിശീലിക്കുകയെന്നത് ഏതൊരു മനുഷ്യന്റെയും ആരോഗ്യപരമായ സുരക്ഷിതത്വത്തിന് അനിവാര്യമാണ് എന്നത് സമീപകാലത്തെങ്കിലും തിരിച്ചറിഞ്ഞ്‌ പലരും മുന്നോട്ടുവരുന്നുണ്ട്. കേരളീയരെക്കാൾ ഈ കാര്യങ്ങൾ മനസ്സിലാക്കുന്ന ഒട്ടേറെ വിദേശികൾ ഉണ്ടാകുന്നത് ശ്ലാഘനീയമാണ്. എന്നാൽ കേരളത്തിലെ പുതിയ തലമുറ കളരിപ്പയറ്റിനെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കുന്നുണ്ടോ എന്ന പരിശോധന അനിവാര്യമാണ്. l

Hot this week

നെഹ്‌റുവിയൻ സോഷ്യലിസമോ?

വി ഡി സതീശൻ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റാണത്രെ! അങ്ങനെയുമുണ്ടൊ ഒരു സോഷ്യലിസം?1955 ൽ...

ത്രില്ലറുകളുടെ കാഴ്ചാപരിസരം

മലയാളത്തിൽ സമീപകാലത്തുണ്ടായ പല ക്രൈം ത്രില്ലറുകളുടെയും സ്വഭാവം തന്നെയാണ്‌ ‘ദൃഢം’ എന്ന...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 27

1917ലെ ഫെബ്രുവരി വിപ്ലവം ‘‘ഒരുദിവസം, ഉച്ചഭക്ഷണത്തിനുശേഷം ഇലിച്ച്‌ ലൈബ്രറിയിലേക്ക്‌ പോകാനൊരുങ്ങവെ, ഭക്ഷണം കഴിച്ച...

പോൾ ഗോഗിൻ: പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ്‌ ധാരയിലെ ചിത്രകാരൻ

വിഖ്യാത ചിത്രകാരൻ പോൾ ഗൊഗേൻ 1848ൽ ജനിച്ചു അന്പത്തിയഞ്ചു വർഷം മാത്രം...

ഹോർമൂസ്‌ (ഏകപാത്രനാടകം)

(ഇറാനുനേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേയ്ക്ക് തിരിച്ച്...

Topics

നെഹ്‌റുവിയൻ സോഷ്യലിസമോ?

വി ഡി സതീശൻ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റാണത്രെ! അങ്ങനെയുമുണ്ടൊ ഒരു സോഷ്യലിസം?1955 ൽ...

ത്രില്ലറുകളുടെ കാഴ്ചാപരിസരം

മലയാളത്തിൽ സമീപകാലത്തുണ്ടായ പല ക്രൈം ത്രില്ലറുകളുടെയും സ്വഭാവം തന്നെയാണ്‌ ‘ദൃഢം’ എന്ന...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 27

1917ലെ ഫെബ്രുവരി വിപ്ലവം ‘‘ഒരുദിവസം, ഉച്ചഭക്ഷണത്തിനുശേഷം ഇലിച്ച്‌ ലൈബ്രറിയിലേക്ക്‌ പോകാനൊരുങ്ങവെ, ഭക്ഷണം കഴിച്ച...

പോൾ ഗോഗിൻ: പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ്‌ ധാരയിലെ ചിത്രകാരൻ

വിഖ്യാത ചിത്രകാരൻ പോൾ ഗൊഗേൻ 1848ൽ ജനിച്ചു അന്പത്തിയഞ്ചു വർഷം മാത്രം...

ഹോർമൂസ്‌ (ഏകപാത്രനാടകം)

(ഇറാനുനേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേയ്ക്ക് തിരിച്ച്...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 26

ദേശീയപ്രശ്‌നം എങ്ങനെ കൈകാര്യംചെയ്യാം? ‘‘സർക്കാർ സംവിധാനം എത്രത്തോളം ജനാധിപത്യപരമാകുന്നുവോ അത്രത്തോളം വ്യക്തമായി മുതലാളിത്ത...

രാഷ്‌ട്രീയം പറയരുതെന്ന്..!!!

അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു...

സാമ്പത്തിക അച്ചടക്കത്തിന്റെ രാഷ്ട്രീയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...
spot_img

Related Articles

Popular Categories

spot_imgspot_img