ക്രിസ്‌റ്റോ ഫാസിസത്തിനൊരാമുഖം

സി ജെ ബിന്നറ്റ്

മേരിക്കയിലെ ഏറ്റവും പഴക്കമേറിയതും, മഹത്തരവുമായ രാഷ്ട്രീയ പാർട്ടിയെന്ന് ഊറ്റംകൊള്ളുന്ന പ്രസ്ഥാനമാണ് റിപ്പബ്ലിക്കൻ പാർട്ടി. അടിമത്തത്തിനെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ എബ്രഹാംലിങ്കൺ മുതൽ യാതൊരു മുഖവുരയും ആവശ്യമില്ലാത്ത ഇപ്പോഴത്തെ പ്രസിഡന്റ്‌ സാക്ഷാൽ ട്രംപ് വരെ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് ആ പാർട്ടിയുടെ നേതാവെന്ന നിലയിലാണ്. അമേരിക്കയിലെ ടെക്സസിലെ റിയോ ഗ്രാൻഡെ വാലി സർവ്വകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ ക്ലൈഡ്.ഡബ്ല്യു.ബാരോയുടെ അഭിപ്രായത്തിൽ റിപ്പബ്ലിക്കൻ പാർട്ടി കോർപ്പറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക സ്വാതന്ത്ര്യവാദം മുഖമുദ്രയാക്കുകയും, തുടർന്ന് യാഥാസ്ഥിതികത്വത്തിന്റെ പരകോടിയിലെത്തുകയും, പിന്നീട് ക്രിസ്ത്യൻ ഫാസിസത്തിന്റെ ഗർഭഗൃഹമാവുകയും ചെയ്ത പാർട്ടിയാണ്. ഈ പകർന്നാട്ടങ്ങളുടെ ലക്ഷണമൊത്ത ഉദാഹരണമാണ് അമേരിക്കയിലെ തെക്കെ അറ്റത്തുള്ള ഒരു സംസ്ഥാനമായ ടെക്സസിലെ റിപ്പബ്ലിക്കൻ പാർട്ടി.

ക്രിസ്ത്യൻ ഫാസിസത്തിന്റെ നടപ്പുരീതികൾ
ക്രിസ്റ്റോഫാസിസമെന്നത് ക്രിസ്തീയ മേൽക്കോയ്മ എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ആശയധാരയാണ്. ഇപ്പോൾ ആ ക്രിസ്തീയ മേൽക്കോയ്മയുടെ ആശയം ഈ പ്രത്യയശാസ്ത്രത്തിന്റെ മുഴുവൻ ആശയഘടനയിലും വ്യാപിച്ചുകിടക്കുന്നു. രണ്ടാമതായി ക്രിസ്തീയ മേൽക്കോയ്മ എന്ന ഈ തത്ത്വത്തിൽ നിന്ന് നിയന്ത്രണങ്ങളില്ലാത്ത സ്വതന്ത്ര വിപണി മുതലാളിത്തത്തെ ശക്തമായി പിന്തുണയ്ക്കുന്ന ഒരു നിലപാട് ഇത് സ്വീകരിക്കുന്നു. ഇത് ക്ലാസിക്കൽ ഫാസിസത്തിന്റെ രൂപത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. കാരണം അവ പലപ്പോഴും മുതലാളിത്ത വിരുദ്ധവും ഉന്നതവർഗീയ വിരുദ്ധവും ആയ ഭാഷയും, ആശയങ്ങളും ഉപയോഗിച്ചിരുന്നതാണ്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യഭാഗം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ സ്റ്റാൻഡേർഡ് ഇംഗ്ലീഷ് ബൈബിളായി അംഗീകരിക്കപ്പെട്ട ജെയിംസ് ഒന്നാമൻ രാജാവിന്റെ ബൈബിളിനെ പിന്തുടർന്നുകൊണ്ട് എല്ലാ ഭരണഘടനകളും, നിയമങ്ങളും, സർക്കാരുകളും ബൈബിളിലെ നിയമത്തിന്റെ മേൽക്കോയ്മ അംഗീകരിക്കുന്നതാണെന്ന രീതിയിലുള്ള വ്യാഖ്യാനമാണ് ക്രിസ്റ്റോ ഫാസിസം മുന്നോട്ടുവെക്കുന്നത്. അതിന് തുല്യം ചാർത്തുന്ന രീതിയിലുള്ള പ്രതികരണമാണ് ഭരണഘടനാ സ്ഥാനങ്ങൾ വഹിക്കുന്ന ടെക്സസിലെ ലഫ്റ്റനെന്റ് ഗവർണറായ ഡാൻ പാട്രിക്കിൽ നിന്നുണ്ടായത്. താൻ ഒന്നാമതായി ക്രിസ്ത്യനാണെന്നും, രണ്ടാമതായി യാഥാസ്ഥിതിക വിഭാഗക്കാരനാണെന്നും, മൂന്നാമതായി റിപ്പബ്ലിക്കൻ പാർട്ടി അംഗമാണെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അമേരിക്ക നേരിടുന്ന ഓരോ പ്രശ്നത്തിനും പരിഹാരം ബൈബിളിലുണ്ടെന്ന് പരസ്യപ്രസ്താവന നടത്താനും അദ്ദേഹത്തിന് തെല്ലും സങ്കോചമില്ല. സാക്ഷാൽ ട്രംപിന്റെ വാക്കുകൾ കടമെടുത്താൽ “അമേരിക്ക ദൈവത്തിനു മുന്നിൽ മുട്ടുമടക്കണം, ദൈവത്തിന്റെ മുന്നിൽ മാത്രം.’ ഭരണഘടനാസ്ഥാനങ്ങൾ വഹിക്കുന്നവരിൽ നിന്നുണ്ടാകുന്ന ഇത്തരം പരസ്യപ്രതികരണങ്ങൾ നൽകുന്ന സൂചന വ്യക്തമാണല്ലോ. ക്രിസ്ത്യൻ മതനിയമങ്ങൾക്ക് വിഘാതമാവുന്ന അമേരിക്കൻ ഭരണഘടനാ തത്ത്വങ്ങളും, നിയമങ്ങളും അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന മനോഭാവമാണ് ക്രിസ്ത്യൻ ഫാസിസത്തിന്റെ പ്രധാന ലക്ഷണമായി കണ്ടുവരുന്നത്. ഇതിന്റെ സാധൂകരണമാണ് ക്രിസ്റ്റോഫാസിസ്‌സ്റ്റുകൾ സ്വീകരിക്കുന്ന ഭരണഘടനാവിരുദ്ധത, പാർലമെന്റ് വിരുദ്ധത, ഏകാധിപത്യം, സമഗ്രാധിപത്യം എന്നീ പ്രവണതകളിലൂടെ ദൃശ്യത കൈവരുന്നത്. ക്രിസ്തീയ പാത പിന്തുടരാത്ത ഭരണഘടനാ സ്ഥാനങ്ങൾ വഹിക്കുന്നവരോ, പൗരരോ പരിമിതമായ അർത്ഥത്തിൽ പറഞ്ഞാൽ പാപികളും, അസന്മാർഗ്ഗികളുമാണെന്ന നിലയാണ് ക്രിസ്ത്യൻ ഫാസിസ്റ്റുകൾ സ്വീകരിക്കുന്നത്. ഫാസിസത്തിന്റെ തലതൊട്ടപ്പനായ മുസ്സോളിനി 1932ൽ എഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ മനുഷ്യൻ, ചരിത്രം, പ്രപഞ്ചം എന്നിവയുടെ അന്ത്യത്തെ പറ്റി പ്രതിപാദിക്കുന്ന ക്രിസ്ത്യൻ അന്ത്യാവസ്ഥാസിദ്ധാന്തത്തോട് അവിഹിത വിവാഹത്തിലേർപ്പെടാൻ എളുപ്പം സാധ്യമാവുന്ന ഒന്നാണ് ഫാസിസം. ക്രിസ്ത്യൻ ഫാസിസ്റ്റുകളുടെ സമീപകാല ചെയ്തികൾ ഇതിനു തുല്യം ചാർത്തുന്നതാണ്.

ക്രിസ്ത്യൻ ഫാസിസത്തിന്റെ അടിസ്ഥാന ആശയങ്ങൾ
ക്ലൈഡ് ഡബ്ല്യു ബാരോയുടെ അഭിപ്രായത്തിൽ ടെക്സസിലെ റിപ്പബ്ലിക്കൻ പാർട്ടി ഉയർത്തിപ്പിടിക്കുന്ന ക്രിസ്ത്യൻ ഫാസിസത്തിന്റെ അടിസ്ഥാന ആശയങ്ങൾ താഴെ പറയുന്നവയാണ്:

1. ക്രിസ്ത്യൻ മേധാവിത്വം
2. സ്വതന്ത്രവിപണി മുതലാളിത്തം
3. തീവ്രദേശീയത
4. ഭരണഘടനാവിരുദ്ധത
5. സമഗ്രാധിപത്യവും ഏകാധിപത്യവും
6. ഉദാരവാദത്തെ എതിർക്കുന്ന ആശയസംഹിത
7. പാർലമെന്റ് വിരുദ്ധതയുള്ള ഏകപാർട്ടി ഭരണം
8. അർദ്ധസൈനികവൽക്കരണവും, സിവിൽ സമൂഹത്തിന്റെ സൈനികവൽക്കരണവും

അമേരിക്കയും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ സ്വത:സിദ്ധമായ സത്യങ്ങൾ അമേരിക്കയുടെ സ്ഥാപകനേതാക്കൾക്ക് ദൈവമാണ് വെളിപ്പെടുത്തിയതെന്ന് ക്രിസ്ത്യൻ ഫാസിസ്റ്റുകൾ വിശ്വസിക്കുന്നു. സൂചിപ്പിക്കപ്പെട്ട നേതാക്കൾ ആ സത്യത്തിന്റെ ഭൂമിയിലുള്ള നടത്തിപ്പിനു കേവലം ചാലകശക്തികളായി മാറുക മാത്രമാണുണ്ടായതെന്നാണ് ഇക്കൂട്ടരുടെ ധാരണ. വിപണി സംബന്ധമായ കാര്യങ്ങളിൽ സർക്കാരിന്റെ പരമിതമായ തോതിലുള്ള ഇടപെടലും, സാന്മാർഗികവും, സാംസ്കാരികവുമായ മേഖലകളിൽ സമഗ്രാധിപത്യ പ്രവണതയുള്ളതും കേന്ദ്രീകൃത അധികാര പ്രയോഗത്തിന്റെ പതാകാവാഹകരുമായിരിക്കണം സർക്കാർ എന്നാണ് ക്രിസ്റ്റോഫാസിസറ്റുകളുടെ നിലപാട്. അതുകൊണ്ടുതന്നെ ക്രിസ്റ്റോ ഫാസിസ്റ്റുകൾ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള രീതിയാണ് ക്രസ്റ്റോഫാസിസ്റ്റുകൾ പിൻതുടരുന്നത്. സ്ഥലപരിമിതികൊണ്ട് വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്നില്ല. ദൈവത്തിന്റെ പ്രകൃതി നിയമങ്ങളാണ് സ്വതന്ത്രവിപണി മുതലാളിത്തത്തെ നിശ്ചയിക്കുന്നത് എന്നതാണ് ക്രൈസ്തവ ഫാസിസത്തിന്റെ ഒരു പ്രധാന സവിശേഷത. പാശ്ചാത്യ നാഗരികതയുടേയും അമേരിക്കയുടെയും ടെക്സസിന്റെയും ഒരു മൂലക്കല്ലായി ഈ ആശയം പ്ലാറ്റ്ഫോമിൽ വാഴ്ത്തപ്പെടുന്നു. തൽഫലമായി സാമ്പത്തിക സഹായങ്ങളും, സബ്സിഡികളും നൽകുന്ന എല്ലാ നിയമങ്ങളും റദ്ദാക്കാനും അത്തരം സർക്കാർ ഏജൻസികൾ അവസാനിപ്പിക്കാനും ഈ പ്ലാറ്റ്ഫോം ആവശ്യപ്പെടുന്നു. മിനിമം വേതനനിരക്കും ദേശീയ തൊഴിലവകാശ നിയമങ്ങൾ പോലുള്ള നിയമങ്ങളും, ട്രേഡ് യുണിയൻ പ്രവർത്തനവും സ്വതന്ത്രവിപണി മുതലാളിത്തത്തിന്റെ പുരോഗതിക്ക് വിഘാതമാണെന്ന് ക്രിസ്റ്റോ ഫാസിസ്റ്റുകൾ വിശ്വസിക്കുന്നു. ഇതിന്റെയെല്ലാം പരിണിതഫലം, കേവലം 10 ശതമാനം വരുന്ന അതിസമ്പന്നരായ വെള്ളക്കാരെ മാത്രം പരിഗണിക്കുകയും, ബഹുഭൂരിപക്ഷം വരുന്ന ജനതയെ അഗണ്യകോടിയിലേക്ക് തള്ളുന്നതുമാണ്. അമേരിക്ക എന്നത് ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രമാണ് എന്ന് ക്രൈസ്തവ ഫാസിസ്റ്റുകൾ അവകാശപ്പെടുന്നു. അമേരിക്കയ്‌ക്കും, ടെക്സസ് സംസ്ഥാനത്തിനു ദൈവവുമായി ഒരു പ്രത്യേക ബന്ധമുണ്ടെന്നും, ഇതാണ് അമേരിക്കൻ, ടെക്സസ് അസാധാരണത്വങ്ങളുടെ ഉറവിടമെന്നും അവർ അവകാശപ്പെടുന്നു. അതിനാൽ പാർട്ടിയുടെ നയം അമേരിക്കയ്‌ക്ക് മുൻഗണന എന്ന തത്ത്വം അംഗീകരിക്കുന്നുണ്ടെങ്കിലും അമേരിക്കക്കാർ ടെക്സസ് ക്രൈസ്തവ ഫാസിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യതിചലിക്കുമ്പോൾ അവർ ഈ ആശയത്തോട് പലപ്പോഴും സമ്മിശ്രമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭരണഘടന, ഫെഡറൽ നിയമങ്ങൾ, എക്സിക്യൂട്ടീവ് ഉത്തരവുകൾ, സുപ്രീംകോടതി വിധികൾ എന്നിവയുടെ കാര്യത്തിൽ, അവയെ അസാധുവാക്കാനുള്ള അവകാശം (റദ്ദാക്കാനുള്ള അവകാശം) ടെക്സസ് ക്രൈസ്തവ ഫാസിസ്റ്റുകൾ ധൈര്യപൂർവ്വം അവകാശപ്പെടുന്നു എന്നതാണ് അവരുടെ ഭരണഘടനാവിരുദ്ധതയുടെ ഏറ്റവും പ്രകടമായ ഉദാഹരണം. ഫാസിസത്തിന്റെ ചരിത്രപരമായ സവിശേഷതയായ ഏകാധിപതിയുടെ വ്യക്തിപ്രഭാവം, ദേശീയതലത്തിൽ ക്രിസ്റ്റോ‐ഫാസിസത്തിനും അത്യന്താപേക്ഷിതമാണ്. കാരണം, ഏകാധിപതികളാകാൻ സാധ്യതയുള്ള ഭരണാധികാരികൾ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങളിലൂടെയും, പരസ്യമായ ക്രൂരതയുടെ ദൃശ്യങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റാൻ പരസ്പരം മൽസരിക്കുകയാണ്. പ്രസിഡന്റ്‌ ട്രംപ്, ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ടെക്സസ് ഗവർണർ ഗ്രെഗ് ഏബട്ട് എന്നിവർ ലക്ഷണമൊത്ത ഉദാഹരണങ്ങളാണ്. യൂണിഫോം ധരിച്ച തെരുവ് പോരാളിയുടെ രൂപത്തിലാണ് സമകാലിക ഫാസിസം അതിന്റെ “പുരുഷത്വം’ പ്രകടമാക്കുന്നത്. കൂടാതെ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം മാത്രമാണ് സാധാരണവും, സ്വാഭാവികവുമെന്ന് ഉറച്ച് വിശ്വസിക്കുകയും, അതിൽ നിന്നു വ്യതിചലിക്കുമ്പോൾ പരമ്പരാഗത അമേരിക്കൻ കുടുംബവ്യവസ്ഥ തകർന്നുപോകുമെന്ന് വിലപിച്ച് ഫെമിനിസത്തെ അവർ ശക്തമായി എതിർക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എക്കാലത്തും, എല്ലായിടത്തും ഫാസിസം പരമ്പരാഗത ലിംഗഭേദങ്ങളിലേക്കുള്ള തിരിച്ചുവരവിനെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. സ്ത്രീകളുടെ പ്രാഥമിക ധർമം വീട്ടുജോലികളും, പ്രജനനവുമാണെന്ന തീർത്തും യാഥാസ്ഥികമായ കാഴ്ചപ്പാടാണ് ക്രിസ്റ്റോ‐ഫാസിസ്റ്റുകൾ പങ്കുവെയ്ക്കുന്നത്. 2013 ൽ അമേരിക്കയുടെ സുപ്രീംകോടതി നൽകിയ ചരിത്രപ്രധാനമായ ഒരു വിധിയാണ് ഷെൽബികൗണ്ടി ഢ ഹോൾഡർ. വോട്ടിവകാശ നിയമത്തിലെ സുപ്രധാനമായ .രണ്ട് വകുപ്പുകളുടെ ഭരണഘടനാ സാധുതയെയാണ് ഈ വിധി ചോദ്യം ചെയ്യുകയും, അതിലൊന്ന് അസാധുവാക്കുകയും ചെയ്തത്. വംശീയ വിവേചനത്തിന് ചരിത്രപരമായ പശ്ചാത്തലമുള്ള അമേരിക്കയിലെ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പ് നിയമങ്ങളിൽ മാറ്റം വരുത്താൻ ഫെഡറൽ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമായിരുന്നു. വോട്ടവകാശനിയമത്തിലെ സെക്ഷൻ 5 പ്രകാരമായിരുന്നു അത്. ഈ പ്രദേശങ്ങളെ കണ്ടെത്താൻ ഉപയോഗിച്ചിരുന്ന മാനദണ്ഡമാണ് സെക്ഷൻ 4(ബി). ഇത് സുപ്രീംകോടതി അസാധുവാക്കിയതിലൂടെ സെക്ഷൻ 5 നിശ്ചലമാവുകയാണ് ഉണ്ടായത്. ഷെൽബി വിധിയെ തുടർന്ന് ടെക്സസ് സംസ്ഥാനം നിയമാനുസൃതമായി രജിസ്റ്റർ ചെയ്തിരുന്ന ഒരു ലക്ഷം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കി. ഈ നടപടികൾ പ്രധാനമായും പൗരത്വം നേടിയ കുടിയേറ്റക്കാരെയാണ് ലക്ഷ്യമിട്ടത്. നമ്മുടെ രാജ്യത്തു നടന്ന എസ്.ഐ.ആർ നടപടികളോട് ഏറെ സമാനതയുള്ള നീക്കമായിരുന്നു അത്. ക്രിസ്റ്റോ, ഫാസിസ്റ്റുകളുടെ പാർലമെന്റ് വിരുദ്ധതയുടെ തിളക്കമാർന്ന ഉദാഹരണമായി ഇത് നിലനിൽക്കുകയാണ്. വിസ്താരഭയം കൊണ്ട് കൂടുതൽ പരാമർശിക്കുന്നില്ല. അമേരിക്കയുടെ ദേശീയ സുരക്ഷയ്‌ക്ക് ചൈന, ഇസ്ലാമിക തീവ്രവാദം, ലാറ്റിൻ അമേരിക്കയിലെ സോഷ്യലിസത്തിന്റെ വളർച്ച എന്നീ ഊതിവീർപ്പിച്ച ഭീഷണികൾ ഉയർത്തിക്കാട്ടി ക്രിസ്റ്റോഫാസിസ്റ്റുകൾ ടെക്സസിൽ രാഷ്ട്രീയവും, സിവിൽ സമൂഹവും പൊതുവായി സൈനികൽക്കരിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് ഉച്ചൈസ്തരം ഉൽഘോഷിക്കുകയാണ്.

ഒരു വിഷവൃക്ഷം വളർന്നുവരുന്ന വിധം
ടെക്സസിലെ ക്രിസ്ത്യൻ ഫാസിസ്റ്റുകൾ വളർന്നുവരുന്ന ഒരു ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിര ശക്തിയാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ അവരുടെ ലക്ഷ്യങ്ങവും ഉദ്ദേശ്യങ്ങവും മറച്ചുവെയ്ക്കുന്നില്ല. ഈ പ്രസ്ഥാനം തുറന്നു പറഞ്ഞ് വെള്ളക്കാരുടെ മേൽക്കോയ്മയെ പിന്തുണയ്ക്കുന്നതും, വിദേശിവിരുദ്ധവും, സ്ത്രീവിരുദ്ധവും സോഷ്യലിസ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. തങ്ങളുടെ ആശയങ്ങളോട് യോജിക്കാത്തവരെയോ തങ്ങളുടെ കൂട്ടത്തിൽപ്പെടാത്തവരെയോ അവർ സാത്താന്റെ ദുഷ്ടശക്തികളുടെ പ്രതിനിധികളായി കാണുന്നു. ക്രിസ്ത്യൻ മേൽക്കോയ്മയുള്ള ഒരു പുതിയ യുഗം സ്ഥാപിക്കാനായി അത്തരക്കാരെ ഇല്ലാതാക്കേണ്ടതുണ്ടെന്നാണ് അവർ വിശ്വസിക്കുന്നത്. l

Hot this week

ആഗോള വികസ്വര അവികസിത രാഷ്‌ട്രങ്ങളിലെ ഇടതുപക്ഷം

ലോകത്തുടനീളമുള്ള വികസ്വര അവികസിതരാജ്യങ്ങളിലെ ഇടതുപക്ഷമെന്ന ആശയത്തെ, കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ തിരഞ്ഞെടുപ്പുകളിലെ ഭാഗധേയമായോ...

ഡബ്ല്യുടിഒയിൽ സംഭവിക്കുന്നത്

ലോക വ്യാപാര സംഘടനയുടെ നിയമപരമായ ചട്ടക്കൂടിനു പുറത്തുള്ള വിഷയമാണ് ഇ കൊമേഴ്‌സ്...

ബിലഹരി എന്ന ബിലംഹരതി

ആരോഹണത്തിൽ അഞ്ച് സ്വരവും അവരോഹണത്തിൽ ഏഴു സ്വരവും, ആരോഹരണത്തിൽ മോഹനവും അവരോഹണത്തിൽ...

ജെൻസി സോഷ്യലിസത്തെ പേടിക്കുന്ന ഇക്കണോമിസ്റ്റ്‌

അപകടകരമായ ഇടതുപക്ഷത്തിന്റെ അടുത്ത തലമുറ ശക്തിപ്രാപിക്കുന്നു. തിരിച്ചടിക്കാൻ സമയമായി. എന്നാണ് മുതലാളിത്ത...

സാധ്യമായ മറ്റൊരു ലോകം: കേരളത്തിലെ സഹകരണ മാതൃകകൾ

ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസർച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച The Cooperative...

Topics

ആഗോള വികസ്വര അവികസിത രാഷ്‌ട്രങ്ങളിലെ ഇടതുപക്ഷം

ലോകത്തുടനീളമുള്ള വികസ്വര അവികസിതരാജ്യങ്ങളിലെ ഇടതുപക്ഷമെന്ന ആശയത്തെ, കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ തിരഞ്ഞെടുപ്പുകളിലെ ഭാഗധേയമായോ...

ഡബ്ല്യുടിഒയിൽ സംഭവിക്കുന്നത്

ലോക വ്യാപാര സംഘടനയുടെ നിയമപരമായ ചട്ടക്കൂടിനു പുറത്തുള്ള വിഷയമാണ് ഇ കൊമേഴ്‌സ്...

ബിലഹരി എന്ന ബിലംഹരതി

ആരോഹണത്തിൽ അഞ്ച് സ്വരവും അവരോഹണത്തിൽ ഏഴു സ്വരവും, ആരോഹരണത്തിൽ മോഹനവും അവരോഹണത്തിൽ...

ജെൻസി സോഷ്യലിസത്തെ പേടിക്കുന്ന ഇക്കണോമിസ്റ്റ്‌

അപകടകരമായ ഇടതുപക്ഷത്തിന്റെ അടുത്ത തലമുറ ശക്തിപ്രാപിക്കുന്നു. തിരിച്ചടിക്കാൻ സമയമായി. എന്നാണ് മുതലാളിത്ത...

സാധ്യമായ മറ്റൊരു ലോകം: കേരളത്തിലെ സഹകരണ മാതൃകകൾ

ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസർച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച The Cooperative...

പിഎം ശ്രീയും യുഡിഎഫ്‌ സർക്കാരും

പിഎം ശ്രീ പദ്ധതിക്കെതിരെ അതിരൂക്ഷമായ ആക്രമണമായിരുന്നല്ലോ തിരഞ്ഞെടുപ്പുകാലത്ത്‌ വലുതും ചെറുതുമായ യുഡിഎഫ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 29

ബൂർഷ്വാ ജനാധിപത്യവിപ്ലവം കഴിഞ്ഞു... ഇനിയെങ്ങോട്ട്‌? ‘‘പെട്രോഗ്രാഡിൽ എത്തിയശേഷം ഞാൻ ഇലിച്ചിനെ അപൂർവമായി മാത്രമേ...

പെറുവിൽ തിരഞ്ഞെടുപ്പ്‌ അട്ടിമറി

പെറുവിലെ രാഷ്‌ട്രീയം കൂടുതൽ കലുഷിതമായിരിക്കുന്നു. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിൽ വലതുപക്ഷ സ്ഥാനാർഥിയായ...
spot_img

Related Articles

Popular Categories

spot_imgspot_img