പോൾ ഗോഗിൻ: പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ്‌ ധാരയിലെ ചിത്രകാരൻ

പൊന്ന്യൻ ചന്ദ്രൻ

വിഖ്യാത ചിത്രകാരൻ പോൾ ഗൊഗേൻ 1848ൽ ജനിച്ചു അന്പത്തിയഞ്ചു വർഷം മാത്രം ജീവിച്ച പ്രതിഭാശാലിയായ ചിത്രകാരനാണ്. 1870ൽ പിസ്സറോ എന്ന ചിത്രകാരനുമായി സൗഹൃദത്തിലാകുന്നതോടെ ചിത്രകലയുമായി അടുത്തിടപഴകാൻ തുടങ്ങുകയായിരുന്നു. ഏതാണ്ട് മുപ്പതുവർഷക്കാലം ചെയ്ത പെയിന്റിങ് കൊണ്ട് തന്നെ ലോകപ്രശസ്തനാകാൻ സാധിച്ചു. നിരവധി ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരെ പിസ്സറോ എന്ന ചിത്രകാരൻ പോളിന് പരിചയപ്പെടുത്തി. ശൈശവദശയിൽ അദ്ദേഹത്തിന്റെ കുടുംബം പെറുവിലേക്കു താമസംമറ്റുകയുണ്ടായി. എന്നാൽ അധികം താമസിയാതെ പല ആരോഗ്യപ്രശ്നങ്ങളും പിടിപെട്ടപ്പോൾ കുടുംബം ഫ്രാൻസിലേക്ക് തന്നെ തിരിച്ചുപോയി. പല സ്ഥാപനത്തിലും അദ്ദേഹം ജോലിചെയ്തെങ്കിലും കടുത്ത ദാരിദ്ര്യം അദ്ദേഹത്തെ പിടികൂടി. മിക്ക ഗാലറികളും അദ്ദേഹം സന്ദർശിക്കുമായിരുന്നു. സാമ്പത്തിക പ്രയാസം ഏറിവന്നതോടെ അദ്ദേഹം മറ്റു താൽകാലിക ജോലികളെല്ലാം ഉപേക്ഷിച്ചു ചിത്രകലയിൽ പൂർണസമയം മുഴുകാൻ തീരുമാനിച്ചു.

ചിത്രകല മുഖ്യതൊഴിലായി സ്വീകരിച്ചതോടെ സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട നില കൈവരിക്കാൻ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി. അദ്ദേഹം രചിച്ചുപോന്ന ചിത്രങ്ങളെ രണ്ടു തരത്തിലെങ്കിലും വേർതിരിച്ചു വിലയിരുത്താവുന്നതാണ്. ഭൂഭാഗ ദൃശ്യങ്ങളിൽ മാത്രമായി കേന്ദ്രീകരിക്കുന്ന ചിത്രങ്ങളാണ് ഒന്നാമത്തെ വിഭാഗം. രണ്ടാമത്തെ വിഭാഗം മനുഷ്യസാന്നിധ്യം ഏറെ പ്രാധാന്യത്തോടെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ്. ഈ രണ്ടാമത്തെ വിഭാഗത്തിൽ തന്നെ മനുഷ്യരൂപ പ്രധാനമായ ചിത്രങ്ങളിൽ മനുഷ്യർ ഏറെയും തഹീതിയൻ വംശജരാണ്. തന്റെ കലാപ്രവർത്തനത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഫ്രഞ്ച് കോളനി പ്രദേശമായ താഹീതി ദ്വീപിലേക്കു, അദ്ദേഹം താമസം മാറുന്നുണ്ട്. യഥാർത്ഥത്തിൽ ഇവിടുത്തെ താമസത്തോടെയാണ് അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളും പുതിയ ചിത്രതലത്തിലേക്കു ഉയരുന്നത്.

പോൾ ഗൊഗേൻ എന്നും കലാപ്രവർത്തനത്തിൽ പുലർത്തുന്ന ശീലം തന്റെ ചുറ്റുപാടിന്റെ ചിത്രം focus ചെയ്യുക എന്നതാണ്. അവിടുത്തെ ഭൂഭാഗങ്ങളായാലും മനുഷ്യരായാലും അവരെ വിഷയങ്ങളാക്കുന്നു. താഹിതി ദ്വീപിൽ എത്തിയപ്പോൾ അവരുടെ ജീവിതം ആചാരം മാനസികഭാവം എല്ലാം ഇഴചേർത്തുള്ള പെയിന്റിങ്ങുകളായിരുന്നു പ്രത്യേകത.

അർധനഗ്നരായ ദ്വീപ് നിവാസികളുടെ ജീവിതപ്രയാസങ്ങൾ മാത്രമല്ല അങ്ങേയറ്റം ബഹുമാനവും പരസ്പരസ്നേഹവും സഹജീവികളോട് അവർ പുലർത്തുന്നുവെന്നു അദ്ദേഹത്തിന്റെ തഹീതിയൻ ചിത്രങ്ങൾ തെളിയിക്കുന്നു.

പോൾ ഗൊഗേൻ ( self portrait)

വലിയ മനുഷ്യർ ക്യാൻവാസിൽ നിറയുന്ന മട്ടിൽ വരയ്‌ക്കുകയെന്നത്‌ ഏറെ ധീരത വേണ്ടുന്ന ജോലിയാണ്. പോൾ ഗൊഗേൻ ഈ ദൗത്യം കലാപ്രവർത്തനത്തിൽ നന്നായി ഉപയോഗിച്ച ആളാണ്. ‘‘തഹീതി ദ്വീപ് വാസികളുടെ ഈ കൂറ്റൻ പെയിന്റിങ്ങുകൾ എന്നെ ഏറെ ആകർഷിക്കുകയുണ്ടായി; മാത്രവുമല്ല കൂറ്റൻ മനുഷ്യരൂപങ്ങൾ വരയ്‌ക്കാൻ എനിക്കും അത് പ്രചോദനമായി’’ എന്നു പാബ്ലോ പിക്കാസോ പറഞ്ഞിട്ടുണ്ട്. 1873ൽ പാരിസിൽ നടന്ന പ്രഥമ ഇംപ്രഷനിസ്റ്റ് ചിത്രപ്രദർശനത്തിൽ പങ്കെടുത്തിരുന്ന പോൾ ഗൊഗേൻ പിന്നീട് അവരുമായി ഏറെയൊന്നും സഹകരിക്കാതെ മാറിനിൽക്കുകയായിരുന്നു. തന്റേതായ ഒരു വഴി ചിത്രമേഖലയിൽ മാത്രമല്ല ശില്പകലയിലും വെട്ടിപ്പിടിക്കാനുള്ള ഭഗീരഥ ശ്രമത്തിലാണ് അദ്ദേഹം പിന്നീട് ഏർപ്പെട്ടത്. ക്യാൻവാസിൽ കൂറ്റൻ മനുഷ്യരൂപങ്ങൾ രചിക്കുന്നതുപോലെ വലിയ മനുഷ്യശിൽപ്പങ്ങളും അദ്ദേഹം രൂപപ്പെടുത്തുകയുണ്ടായി. ഇന്ത്യൻ ചിത്രകാരനായ രമേശ്വർ ഭ്രൂട്ടാ ഏക വർണത്തിൽ കൂറ്റൻ മനുഷ്യരൂപങ്ങൾ നിരവധി വരച്ചിട്ടുണ്ട്. ഏറെയും പെൻ ഡ്രോയിങ്ങുകളോ നേർത്ത ബ്രഷ് ഡ്രോയിങ്ങുകളോ ആയിരുന്നു. ഇന്ത്യയിലെ പ്രധാന ഗാലറികളിൽ സ്ഥാനംപിടിച്ചിട്ടുള്ള ഈ ചിത്രങ്ങൾ ശ്രദ്ധേയമാണ്. അദ്ദേഹം ചിത്രങ്ങളിൽ നിറം പ്രയോഗിക്കുന്ന രീതി ഏറെ പ്രത്യേകതയുള്ളതാണ്. പല പെയിന്റിങ്ങുകളിലും ചില ഭാഗങ്ങളിലായി knife work നല്ല തന്മയത്വത്തോടെ അവതരിപ്പിക്കാൻ പോൾ ഗൊഗേൻ എന്ന വിഖ്യാത കലാ കാരന് കഴിയുന്നുണ്ട്.

The yellow christ പോൾ ഗെഗേൻ വരച്ച ചിത്രം

താഹിതി ദ്വീപിലെ ജനങ്ങളെ വരയ്‌ക്കുമ്പോൾ അദ്ദേഹം ശ്രദ്ധിക്കുന്ന പ്രധാന കാര്യം അവർ എങ്ങനെ ജീവിക്കുന്നു എന്നുകൂടി കണ്ടെത്തി വരയ്‌ക്കുവാനാണ്. അവിടുത്തെ സ്ത്രീകൾ പൂക്കൾ കൊരുത്തു മാല ഉണ്ടാക്കുന്നതും അവരോടൊപ്പം തെരുവ് പട്ടികളും പന്നികളും ഒക്കെ ഇടപഴകുന്നത് സൂക്ഷ്മതയോടെ അടയാളപ്പെടുത്തുന്നുണ്ട്. പൂക്കൾ ഈ ദ്വീപ് ചിത്രങ്ങളിൽ മാത്രമല്ല മറ്റു പലതിലും കാണാം, പ്രത്യാശയുടെ സൂചകങ്ങൾ പോലെ. ഒട്ടേറെ പോർട്രൈറ്റുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. പലതിലും self portrait ആണ് കാണാൻ കഴിയുന്നത്. വളരെ ചെറിയ കാലത്തെ കലാ പ്രവർത്തനം കൊണ്ടു തന്നെ പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ് ചിത്രശൈലിയുടെ കൂറ്റൻ ശില്പ പ്രയോഗങ്ങളുടെ വക്താവായി പോൾ ഗൊഗേൻ എന്ന ചിത്രകാരന് മാറാൻ കഴിഞ്ഞിട്ടുണ്ട്. പുതിയ ശൈലിയും സാങ്കേതങ്ങളും നമ്മെ തേടിവരില്ല. എല്ലാം നമ്മുടെ കഠിന പരിശ്രമം കാരണം സ്വയം സ്വായത്തമാക്കാൻ കഴിയുന്നിടത്താണ് ഓരോ ചിത്രകാരന്റെയും വിജയം. അന്പത്തിയഞ്ചു വർഷം മാത്രം നീണ്ട ജീവിതംകൊണ്ട് പോൾ ഗൊഗേൻ കലാലോകത്തിനു കാണിച്ചുതന്നത് അതാണ്. മറ്റുപല ചിത്രകാരർക്കും അനുകരണീയമാകാൻ ഒരു ചിത്രകാരന്റെ ജൈവസമ്പത്തു പോലെ, കൊണ്ടുനടന്ന കലാഭിമുഖ്യം എങ്ങിനെ പ്രയോജനപ്രദമാകും എന്നതിന് ഗൊഗേന്റെ കല ഇടയാകുന്നു എന്നതാണ് യാഥാർഥ്യം. ചിത്രങ്ങൾക്കു ആവശ്യമുള്ള നിറങ്ങളുടെ തിരഞ്ഞെടുപ്പ്‌ ഏതൊരു ചിത്രകാരനെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ്. ഗൊഗേൻ തന്റെ ചിത്ര വിഷയവുമായി ബന്ധപ്പെട്ടു അതിനോട് നീതിപുലർത്തിക്കൊണ്ടുള്ള നിറങ്ങളുടെ തിരഞ്ഞെടുപ്പാണ് നടത്തിയത്. ഏതൊരു ദ്വീപ് വാസികളുടെയും ജീവിത വൃത്തം എന്നത് ഏറെ പരിമിതപ്പെട്ടതാണ്. ഈ പരിമിത വൃത്തത്തിനകത്തു ജീവിക്കുന്ന മനുഷ്യർക്ക്‌ പുറം ലോകത്തിന്റെ പകിട്ടറിയാൻ സാധ്യത ഏറെ കുറവായിരിക്കും. ഈ പരിമിതമായ ജീവിതാന്തരീക്ഷത്തിൽ വളർന്നുവരുന്നവരുടെ നിത്യ ജീവിതത്തിന്റെ ചൂടും ചൂരും തിരിച്ചറിയാൻ ഗൊഗേൻ തയ്യാറായി. അതുകൊണ്ടാണ് അവിടുത്തെ നിസ്വരായ ജനതയുടെ ജീവിതത്തിന്റെ നേർചിത്രം കലർപ്പില്ലാതെ പോൾ ഗൊഗേൻ എന്ന ചിത്രകാരന് രചിക്കാനായതും അങ്ങനെ അദ്ദേഹം അനശ്വരനായതും. l

Hot this week

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

Topics

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...

നികുതിവല ഭേദിക്കുന്ന വമ്പന്‍ സ്രാവുകള്‍

ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന്...
spot_img

Related Articles

Popular Categories

spot_imgspot_img