ബിലഹരി എന്ന ബിലംഹരതി

ഡോ. അനാർക്കലി

ആരോഹണത്തിൽ അഞ്ച് സ്വരവും അവരോഹണത്തിൽ ഏഴു സ്വരവും, ആരോഹരണത്തിൽ മോഹനവും അവരോഹണത്തിൽ ശങ്കരാഭരണവും, മോഹന ശങ്കരാഭരണം അതാണ് ബിലഹരി. കർണാടക സംഗീതത്തിലെ 29-‐ാം മേളകർത്താരാഗമായ ധീര ശങ്കരാഭരണത്തിന്റെ ജന്യരാഗമാണ് ബിലഹരി. ബിലഹരി എന്നാൽ ബിലംഹരതിയാണ്. ബിലം-‐ ഗുഹ/ഹൃദയം, ഹരതി‐ ഹരിക്കുന്നത്/അപഹരിക്കുന്നത്. ഹൃദയത്തിന്റെ ഉള്ളറകളിലെ ഇരുട്ടിനെ ഹരിക്കുന്നത്/അപഹരിക്കുന്നത് എന്നർത്ഥം. പേരുപോലെ തന്നെയാണ് രാഗവും. രാഗത്തിലെ സ്വരങ്ങളുടെ ഗണിതമനുസരിച്ച് ബിലഹരി ഒരു അസമമിതിയുടെ സൗന്ദര്യമാണ്. ആരോഹണം S R2 G3 P D2 S മോഹനം. കുട്ടിയുടെ ചിരി പോലെ, ലളിതം സുന്ദരം സംശുദ്ധമായ ആനന്ദം!

അവരോഹണം S N3 D2 P M1 G3 R2 S ശങ്കരാഭരണം. പൂർണ്ണം പക്വം! മോഹനത്തിലെ കുട്ടി, ശങ്കരാഭരണത്തിലെ ഋഷിയായി തിരിച്ചിറങ്ങുന്നു. അതാണ് ബിലഹരി എന്ന വശ്യ രാഗം!

നമ്മുടെ തലച്ചോറിൽ ദൈനംദിന ജൈവതാളത്തെ (Circadian Rhythm) നിയന്ത്രിക്കുന്ന ഒരു അടിസ്ഥാന ഘടികാരം ഉണ്ട്. നമ്മുടെ ഉറക്കവും – ഉണർച്ച (Sleep wake cycle) യും അതനുസരിച്ചാണ്. അതിരാവിലെ കോർട്ടിസോൾ ലെവൽ അഥവാ സ്ട്രെസ് ഹോർമോൺ കൂടുതലായിരിക്കും. രാവിലെ മൂടിപ്പുതച്ച് ഉറങ്ങിയാലെങ്ങനെ? എണിക്കൂ. കോളേജിൽ പോകണ്ടേ, കുളിക്കണ്ടേ, നനയ്‌ക്കണ്ടേ, ഇന്ന് ഫസ്റ്റ് അവർ സെമിനാർ എടുക്കാനുള്ളതല്ലേ. ഇങ്ങനെ ശല്യപ്പെടുത്തി സിർക്കേഡിയൻ താളവും കോർട്ടിസോളും നിങ്ങളെ കെടത്തിപ്പൊറുപ്പിക്കില്ല. എന്നാൽ രാവിലെ ഈ സമയം 40-80 ബി.പി.എം (BPM) ടെമ്പോ (Tempo)യിൽ ബിലഹരി കേട്ടുനോക്കൂ. അതിന്റെ നേരിയ വാദ്യമേളങ്ങൾ, ഭക്തി രസം ഒക്കെ നിങ്ങളുടെ പാരാസിമ്പതറ്റിക് (Parasympathetic Nervous System) നെർവസ് സിസ്റ്റത്തെ ആക്ടിവേറ്റ് ചെയ്ത് കോർട്ടിസോളിനെ താഴ്ത്തി ഒരു ഹാപ്പിനെസ് ആന്റ്‌ പോസിറ്റിവിറ്റി (Happiness & Positivity) മൂഡ് നിങ്ങളിൽ ക്രിയേറ്റ് ചെയ്യും.

ബിലഹരിയിലെ അന്യ സ്വരം (N2 )കൈശികി നിഷാദം, ശങ്കരാഭരണത്തിന്റെ കുടുംബത്തിൽ പെട്ടതല്ല. നമ്മുടെ കംഫർട്ട് സോണിന് പുറത്തുനിന്നുവരുന്ന ചില അനുഭവങ്ങളാണ് നമുക്ക് രുചി തരുന്നത് എന്നു പറയുംപോലെ ഈ അതിഥിയാണ് ബിലഹരിക്ക് പുതുമയും ഉണർവും നൽകുന്നത്. ഒരു ഔഡവ സമ്പൂർണ രാഗമാകയാൽ ആരോഹണം വേഗത്തിലും അവരോഹണം വിസ്തരിച്ചുമാണ്, ഈ കോൺട്രാസ്റ്റ് നമ്മുടെ കേൾവിക്ക് ഒരുപാടിഷ്ടമാകും. ബിലഹരിയിലെ ജൻത പ്രയോഗം S N R S S N N D D, ഒരേ സ്വരം ആവർത്തിക്കുമ്പോൾ തലച്ചോർ അവിടെ തങ്ങിനിൽക്കും.

ആ…
ആനന്ദനടനം ആടിഞാൻ
ആനന്ദനടനം ആടിഞാൻ
ബഹുനാഗരീകമാകവെ കനകസഭയിൽ
ആനന്ദനടനം ആടിഞാൻ

നവരുഗമുണരുന്ന ഭാവലയങ്ങളിൽ
ഈരേഴു പതിനാലു സ്തോത്രങ്ങൾ ഉണരുന്ന
ആനന്ദനടനം ആടിഞാൻ  ശിവനാനന്ദനടനം ആടിഞാൻ (കമലദളം, രവീന്ദ്രൻമാഷ്, കൈതപ്രം, യേശുദാസ്)

വീര്യവും ഭക്തിയും സന്തോഷവുമൊക്കെയായി ബിലഹരി അങ്ങനെ കേൾവിക്കാരനെ പിടിച്ചിരുത്തുമ്പോൾ നമ്മളും ആനന്ദ നടനമാടും!

സംഗീതം കേൾക്കുമ്പോൾ തലച്ചോറ് പ്രീതികരവും അപ്രീതികരവുമായതിനെ (pleasant vs unpleasant) തിരിച്ചറിയുന്നത് ഫ്രോൻഡൽ ലോബും (frontal lobe) ടെമ്പോറൽ(temporal lobe) ലോബും ഉപയോഗിച്ചാണ്. ബിലഹരി രാഗത്തിന്റെ ഭക്തിരസവും അസമമിതിയും ഫ്രോൻഡൽ ലോബിനെ ഉത്തേജിപ്പിച്ച് സന്തോഷത്തിൻ്റെ രാസവസ്തുക്കളായ ഡോപ്പമിനും സെറോടോണിനും പുറപ്പെടുവിക്കും. കൂടാതെ ബിലഹരിയുടെ ആവർത്തന താളങ്ങൾ നിയോകോർട്ടക്സി (Neocortex)നെ ഉത്തേജിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഇത് ഇംപൾസിവിറ്റി (impulsivity) കുറച്ച് മനുഷ്യനെ റിലാക്സ് ചെയ്യിക്കും. അമിതമായ ഉത്കണ്ഠയുള്ളവർക്ക് ഇതു ഗുണം ചെയ്യും.

ഒരു ക്ലിനിക്കൽ പഠന ഫലം പറയുന്നത്, കാൻസർ രോഗികളുടെ കെയർ ഗിവേഴ്സിൽ ഒരുമാസം ബിലഹരി കേൾപ്പിച്ചപ്പോൾ ഉത്കണ്ഠ, ഉറക്കകുറവ്, ശാരീരിക വേദന, മാനസിക സമ്മർദ്ദം എല്ലാം സാരമായി (significant) കുറഞ്ഞു (p < 0.001) എന്നാണ്.

അതുകൊണ്ടാണ് ഡോക്ടർമാർ പറയുന്നത് – “Raga Bilahari relieves fear response, pain sensation, stress, and depression’ അതുകൊണ്ടാണ് ത്യാഗരാജർ പാടിയത് “കനുകൊണ്ടിനി’ നിന്നെ കണ്ട നിമിഷം മുതൽ എന്റെ ദുഃഖം പോയി. അതുകൊണ്ടാണ് നമ്മൾ രാവിലെ ബിലഹരി കേട്ട് ഒരു ചായ കുടിക്കുമ്പോൾ, ഇന്നലത്തെ ടെൻഷൻ മുഴുവൻ “ബിലം ഹരിച്ച’ പോലെ തോന്നുന്നത്. l

Hot this week

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...

പ്രകൃതിയിലെ വിസ്മയങ്ങൾ – വണ്ടുകൾ പലതരം

ഗ്രീക്ക് വാക്കുകളായ 'koleos' (ഉറ/കവചം), 'pteron ' (ചിറക്) എന്നിവയിൽ നിന്നാണ്...

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

Topics

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...

പ്രകൃതിയിലെ വിസ്മയങ്ങൾ – വണ്ടുകൾ പലതരം

ഗ്രീക്ക് വാക്കുകളായ 'koleos' (ഉറ/കവചം), 'pteron ' (ചിറക്) എന്നിവയിൽ നിന്നാണ്...

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....
spot_img

Related Articles

Popular Categories

spot_imgspot_img