പിഎം ശ്രീയും യുഡിഎഫ്‌ സർക്കാരും

ഗിരീഷ്‌ ചേനപ്പാടി

പിഎം ശ്രീ പദ്ധതിക്കെതിരെ അതിരൂക്ഷമായ ആക്രമണമായിരുന്നല്ലോ തിരഞ്ഞെടുപ്പുകാലത്ത്‌ വലുതും ചെറുതുമായ യുഡിഎഫ്‌ നേതാക്കൾ നിരന്തരം നടത്തിയത്‌. ‘‘പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയും’’ എന്നാണ്‌ അവർ ആവർത്തിച്ചു പറഞ്ഞുനടന്നത്‌. എന്നാൽ വിദ്യാഭ്യാസമേഖലയെ കാവിവത്‌കരിക്കാൻ ലക്ഷ്യമിട്ട്‌ മോദി സർക്കാർ ആവിഷ്‌കരിച്ച പിഎം ശ്രീ പദ്ധതി എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന നിലപാടിലാണ്‌ ഇപ്പോൾ സതീശൻ സർക്കാർ. തങ്ങൾ അധികാരത്തിൽ വന്നാൽ ഒരു കാരണവശാലും നടപ്പാക്കിലെന്നു പറഞ്ഞ ‘‘നിലപാടുകളുടെ രാജകുമാരന്‌’’ ദിവസങ്ങൾക്കുള്ളിൽ മുൻപു പറഞ്ഞ നിലപാടുകളിൽനിന്ന്‌ മലക്കംമറിയാൻ ഒരു ഉളുപ്പും തോന്നിയില്ല. പദ്ധതിയെ അതിശക്തമായി എതിർത്ത രാഷ്‌ട്രീയ പാർട്ടിയാണ്‌ മുസ്ലീം ലീഗ്‌. എന്നാൽ ലീഗിന്റെ മന്ത്രിമാരും നേതാക്കളും ഇപ്പോൾ ഈ പദ്ധതിയെ അകമഴിഞ്ഞ്‌ പിന്തുണയ്‌ക്കുകയാണ്‌.

പിഎം ശ്രീ പദ്ധതിയുടെ പാപഭാരം മുൻ എൽഡിഎഫ്‌ സർക്കാരിന്റെ തലയിൽവെച്ച്‌ രക്ഷപ്പെടാനാണ്‌ മുഖ്യമന്ത്രിയും യുഡിഎഫ്‌ നേതാക്കളും ശ്രമിക്കുന്നത്‌. അതിനായി വസ്‌തുതകളെ മറച്ചുവെച്ച്‌ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണവർ. 2020ൽ ആണ്‌ പുതിയ ദേശീയ വിദ്യാഭ്യാസനയം മോദി സർക്കാർ പ്രഖ്യാപിച്ചത്‌. 2022 സെപ്‌തംബർ ഏഴിന്‌ കേന്ദ്ര മന്ത്രിസഭ ഈ പദ്ധതിക്ക്‌ അംഗീകാരം നൽകുകയും ചെയ്‌തു. 2022 മുതൽ 2027 മാർച്ച്‌ 31 വരെയാണ്‌ ഈ പദ്ധതിയുടെ കാലാവധി.

ഈ പദ്ധതിയിൽ ചേരേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്‌ കേരളം ചെയ്‌തത്‌. തമിഴ്‌നാടും പശ്ചിമബംഗാളും ഈ നിലപാടു തന്നെയാണ്‌ സ്വീകരിച്ചത്‌. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങൾ പിഎം ശ്രീ പദ്ധതി എതിർപ്പൊന്നും പ്രകടിപ്പിക്കാതെ നടപ്പാക്കുകയായിരുന്നു. ഈ പദ്ധതിയിൽ ചേരാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കുമേൽ മോദി സർക്കാർ നിരന്തരം സമ്മർദം ചെലുത്തി. സംസ്ഥാനം വഴങ്ങാതിരുന്നതിനെ തുടർന്ന്‌ അതിന്റെ പ്രതികാരമായി സാന്പത്തികമായി കേരളത്തെ കൂടുതൽ ശ്വാസംമുട്ടിക്കാനാണ്‌ മോദി സർക്കാർ തയ്യാറായത്‌. 2023‐24 മുതലുള്ള സമഗ്ര ശിക്ഷാ പദ്ധതി (എസ്‌എസ്‌കെ)യുടെ ഫണ്ട്‌ തടഞ്ഞുവെച്ചു.

‘‘2024 ജൂലൈ 10ലെ റിവ്യൂ മീറ്റിങ്ങിലും പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിടാത്തതിന്റെ പേരിൽ കേരളത്തിന്റെ ഫണ്ട്‌ തടഞ്ഞതായി കേന്ദ്രം വ്യക്തമാക്കി. എല്ലാവർഷവും ഓഡിറ്റ്‌ റിപ്പോർട്ടുകളും അപേക്ഷകളും കൃത്യമായി സമർപ്പിച്ചിട്ടും ഫണ്ട്‌ നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ മൂന്നുവർഷമായി എസ്‌എസ്‌കെ ജീവനക്കാരുടെ ശന്പളം കൊടുത്തതും മറ്റു പ്രവർത്തനങ്ങൾ നടത്തിയതുമായിരുന്നു. സംസ്ഥാന സർക്കാരാണ്‌. കേന്ദ്രം തടഞ്ഞുവെച്ച 1158 കോടി രൂപയുടെ വിഹിതം ലഭിക്കാനാണ്‌ കേരളം ഒടുവിൽ രാധണാപത്രത്തിൽ ഒപ്പിട്ടത്‌. പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തുടർ നടപടികളൊന്നും കേരളം സ്വീകരിച്ചില്ല. എന്നുമാത്രമല്ല 2025 ഒക്ടോബർ 23ന്‌ ഒപ്പിട്ട ധാരണാപത്രം നടപ്പാക്കില്ലെന്ന്‌ കേരളം വ്യക്തമാക്കിട്ടുമുണ്ട്‌. എന്നുമാത്രമല്ല ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനോ പിഎം ശ്രീ സ്‌കൂളുകൾ ആരംഭിക്കാനോ കേരളത്തിന്‌ താൽപ്പര്യമില്ലെന്ന്‌ 2025 നവംബർ 10ന്‌ മന്ത്രിതല സംഘം കേന്ദ്രസർക്കാരിനെ അറിയിക്കുകയും നവംബർ 12ന്‌ അത്‌ നടപ്പാക്കുന്നത്‌ നിർത്തിവെക്കുന്നതായി അറിയിച്ചുകൊണ്ട്‌ കേന്ദ്രത്തിന്‌ കത്തു നൽകുകയും ചെയ്‌തു’’. മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഈ വസ്‌തുതകൾ മറച്ചുവെച്ചുകൊണ്ടാണ്‌ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉൾപ്പെടെയുള്ളവർ കള്ളപ്രചാരണം നടത്തുന്നത്‌.

വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച്‌ വിദ്യാർഥികളുടെ പുസ്‌തകത്തിന്റെയും യൂണിഫോമിന്റെയും ഫണ്ട്‌ വിഹിതം നൽകാൻ യൂണിയൻ സർക്കാർ ബാധ്യസ്ഥമാണ്‌. 2023‐24, 2024‐25, 2025‐26 എന്നീ വർഷങ്ങളിലായി സംസ്ഥാനത്തിന്‌ ഈ ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന വിഹിതം തൊടുന്യായം പറഞ്ഞ്‌ യൂണിയൻ സർക്കർ മുടക്കുകയായിരുന്നു. എന്നാൽ എൽഡിഎഫ്‌ സർക്കാരിന്റെ നിരന്തരമായ ഇടപെടലിനെത്തുടർന്ന്‌ ആ ഇനത്തിലുള്ള 209 കോടി രൂപ സംസ്ഥാനത്തിന്‌ ലഭിച്ചു. ഇങ്ങനെ ലഭിച്ച തുക പിഎം ശ്രീ ഒപ്പിട്ടതുകൊണ്ട്‌ ലഭിച്ചതാണെന്നാണ്‌ യുഡിഎഫിന്റെ കള്ളപ്രചാരണം. അതിന്‌ പിഎം ശ്രീയുമായി ഒരു ബന്ധവുമില്ലെന്നുള്ളതാണ്‌ വസ്‌തുത.

തിരഞ്ഞെടുപ്പ്‌ കാലത്ത്‌ പിഎം ശ്രീയുടെ പേരിൽ എൽഡിഎഫ്‌ സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്താൻ യുഡിഎഫ്‌ നേതാക്കൾ വ്യാപകമായി ശ്രമിച്ചിരുന്നു. ആ വ്യാജപ്രചാരണങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ അന്നത്തെ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനായിരുന്നു.

യുഡിഎഫ്‌ മന്ത്രിസഭ അധികാരമേറ്റപ്പോൾ മുതൽ പിഎം ശ്രീയുമായി മുമ്പോട്ടുപോകുകയാണ്‌. കഴിഞ്ഞ നാലുവർഷമായി മോദി സർക്കാരിൽനിന്ന്‌ വലിയ സമ്മർദമുണ്ടായിട്ടും നടപ്പാക്കാൻ എൽഡിഎഫ്‌ സർക്കാർ കൂട്ടാക്കിയില്ല. ആ സ്ഥാനത്താണ്‌ അധികാരമേറ്റ്‌ ആഴ്‌ചകൾക്കുള്ളിൽതന്നെ ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്‌. വിദ്യാഭ്യാസമേഖലയെ വർഗീയവത്‌കരിക്കാനും സ്വകാര്യവത്‌കരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്‌ പിഎം ശ്രീ പദധതി. അതിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറാൻ യുഡിഎഫ്‌ നേതാക്കൾക്ക്‌ ഒരു മടിയോ മനഃസാക്ഷിക്കുത്തോ ഇല്ല. അതിനു തെളിവാണ്‌ അവരുടെ മലക്കംമറിച്ചിൽ. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 29

ബൂർഷ്വാ ജനാധിപത്യവിപ്ലവം കഴിഞ്ഞു... ഇനിയെങ്ങോട്ട്‌? ‘‘പെട്രോഗ്രാഡിൽ എത്തിയശേഷം ഞാൻ ഇലിച്ചിനെ അപൂർവമായി മാത്രമേ...

പെറുവിൽ തിരഞ്ഞെടുപ്പ്‌ അട്ടിമറി

പെറുവിലെ രാഷ്‌ട്രീയം കൂടുതൽ കലുഷിതമായിരിക്കുന്നു. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിൽ വലതുപക്ഷ സ്ഥാനാർഥിയായ...

മുതലാളിത്ത വികസനംതന്നെ

ലോകമെമ്പാടും പൊതുവായി അംഗീകരിക്കപ്പെടുന്ന സോഷ്യലിസ്റ്റ് തത്വങ്ങൾ പിന്തുടരാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല. സോഷ്യലിസത്തെക്കുറിച്ചുള്ള...

ഹിമാചൽ പ്രദേശിലെ അംഗൻവാടി സമരം

ഹിമാചൽ പ്രദേശ്‌ ഈയടുത്തിടെയെങ്ങും കണ്ടിട്ടില്ലാത്തവിധം സ്‌ത്രീകളുടെ വമ്പിച്ച പ്രതിഷേധസമരത്തിനാണ്‌ ജൂൺ 8...

ഹരിയാനയിൽ സാനിറ്റേഷൻ തൊഴിലാളി സമരം

ഹരിയാനയിലെ ഗ്രാമീണ ശുചീകരണത്തൊഴിലാളികൾ മെയ്‌ 15 മുതൽ പണിമുടക്കിലാണ്‌. തൊഴിൽ ചൂഷണം,...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 29

ബൂർഷ്വാ ജനാധിപത്യവിപ്ലവം കഴിഞ്ഞു... ഇനിയെങ്ങോട്ട്‌? ‘‘പെട്രോഗ്രാഡിൽ എത്തിയശേഷം ഞാൻ ഇലിച്ചിനെ അപൂർവമായി മാത്രമേ...

പെറുവിൽ തിരഞ്ഞെടുപ്പ്‌ അട്ടിമറി

പെറുവിലെ രാഷ്‌ട്രീയം കൂടുതൽ കലുഷിതമായിരിക്കുന്നു. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിൽ വലതുപക്ഷ സ്ഥാനാർഥിയായ...

മുതലാളിത്ത വികസനംതന്നെ

ലോകമെമ്പാടും പൊതുവായി അംഗീകരിക്കപ്പെടുന്ന സോഷ്യലിസ്റ്റ് തത്വങ്ങൾ പിന്തുടരാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല. സോഷ്യലിസത്തെക്കുറിച്ചുള്ള...

ഹിമാചൽ പ്രദേശിലെ അംഗൻവാടി സമരം

ഹിമാചൽ പ്രദേശ്‌ ഈയടുത്തിടെയെങ്ങും കണ്ടിട്ടില്ലാത്തവിധം സ്‌ത്രീകളുടെ വമ്പിച്ച പ്രതിഷേധസമരത്തിനാണ്‌ ജൂൺ 8...

ഹരിയാനയിൽ സാനിറ്റേഷൻ തൊഴിലാളി സമരം

ഹരിയാനയിലെ ഗ്രാമീണ ശുചീകരണത്തൊഴിലാളികൾ മെയ്‌ 15 മുതൽ പണിമുടക്കിലാണ്‌. തൊഴിൽ ചൂഷണം,...

അടിപൊളി ആക്ഷൻ കാഴ്ച

അടിമുടി അടിയാണ്‌ തമിഴ്‌ ചിത്രം ബ്ലാസ്റ്റ്‌. വളരെ സാധാരണ രീതിയിൽ ജീവിക്കുന്ന...

എ ഐ ആയുധനിർമ്മാണത്തിനെതിരെ ജനങ്ങൾ

അമേരിക്കൻ സ്റ്റേറ്റായ ഒഹിയോയുടെ തലസ്ഥാനമായ കൊളംബസിൽ കലാകാരരും ആക്ടിവിസ്റ്റുകളും കമ്മ്യൂണിറ്റി അംഗങ്ങളും...

അങ്കാറയിൽ നാറ്റോവിരുദ്ധ റാലി

"ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സംഘടന’ എന്നാണ്‌ തുർക്കിയിലെ കമ്യൂണിസ്റ്റ് പാർട്ടി...
spot_img

Related Articles

Popular Categories

spot_imgspot_img