കെ സി എസ്‌ പണിക്കരുടെ പെയിന്റിങ്‌: അമൂർത്ത കലയിലേക്കുള്ള ചുവടുവയ്‌പ്‌

പൊന്ന്യം ചന്ദ്രൻ

കെ സി ശങ്കരപ്പണിക്കർ എന്ന കെ സി എസ് പണിക്കർ ആധുനിക ഇന്ത്യൻ ചിത്രകലയുടെ പ്രയോക്താക്കളിൽ മുൻനിരയിലാണ്. ഏറനാട്ടെ ചീരമ്പത് കുടുംബാംഗമായ അദ്ദേഹം ജനിച്ചത് കോയമ്പത്തൂരിൽ ആയിരുന്നു. 1911 മെയ് 31ന് ജനിച്ച അദ്ദേഹം അറുപത്തിയഞ്ചു വർഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ. കലയോടുള്ള ആഭിമുഖ്യം കാരണം കുട്ടിക്കാലം മുതലേ അദ്ദേഹം ചിത്രരചനയിൽ ഏർപ്പെട്ടിരുന്നു.

കെ സി എസ് പണിക്കർ

അദ്ദേഹത്തിന്റെ ആദ്യകാല രചനക്ക് വിഷയമായിരുന്നത് പൊന്നാനി താലൂക്കിലെ ഭൂഭാഗങ്ങൾ ആയിരുന്നു. ഈ ഭൂഭാഗങ്ങളാകട്ടെ ജലഛായാ ചിത്രത്തിന്റെ സാങ്കേതികത്വം എല്ലാ അർത്ഥത്തിലും പാലിക്കപ്പെടുന്നതായിരുന്നു. water colour ചിത്രങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് Transperancy (സുതാര്യത). തികഞ്ഞ മികവോടെ transperancy തന്റെ പെയിന്റിങ്ങുകളിൽ പ്രകടമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. പരന്ന ഭൂപ്രദേശങ്ങൾക്കിടയിലൂടെ സ്വച്ഛന്ദം ഒഴുകുന്ന തോടുകൾ പല ചിത്രങ്ങളിലും അദ്ദേഹം വരച്ചു. സൂര്യപ്രകാശം ഭൂതലത്തിൽ വിതാനിക്കുന്നതിന്റെ പ്രത്യേകതകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. Water colour ചിത്രം എളുപ്പം ചെയ്തു തീർക്കുമ്പോഴാണ് അത് മഹത്വമുള്ള ഒന്നായി തീരുന്നത്. പക്ഷേ ജലച്ചായത്തിന്റെ സാങ്കേതികത്വത്തോടെ പൂർത്തീകരിക്കണമെങ്കിൽ അത് എളുപ്പം സാധ്യമാകുന്നതല്ല. എന്തുകൊണ്ടെന്നാൽ നിരന്തരമായ പരിശീലനത്തിലൂടെ മാത്രം സാധ്യമാകുന്നതാണ് അത്. കെ സി എസ് പണിക്കർ ഈ ചിത്രസങ്കേതം അനുശീലിക്കാൻ എത്രമാത്രം പരിശീലനം അഥവാ പരിശ്രമം നടത്തിയിട്ടുണ്ടാകും എന്ന് നമുക്ക് ബോധ്യമാകും.

പോസ്റ്റൽ വകുപ്പിലെ ജോലി രാജിവെച്ചാണ് അദ്ദേഹം മദ്രാസ് കോളേജ് ഓഫ് ആർട്സിൽ പ്രവേശനം നേടിയത്. വിഖ്യാത ശില്പി റോയ് ചൗധരി അവിടെ അദ്ധ്യാപകനായി ഉണ്ടായിരുന്നു. പഠനകാലത്തുപോലും ചിത്രകലയെ അതീവ ഗൗരവത്തിൽ കാണാനും തന്റെ മുന്നിലിരിക്കുന്ന എന്തിനെയും വരയ്‌ക്കുക എന്നത് അദ്ദേഹം ശീലമാക്കുകയും ചെയ്തു.

പണിക്കരുടെ ചിത്രങ്ങളെ മൂന്നു ഘട്ടമായി തിരിക്കുന്നതാവും വിലയിരുത്തലിനു സൗകര്യം. ആദ്യഘട്ടം മേൽപരാമർശിച്ചതു പോലെ തന്റെ ദേശത്തിന്റെ ചിത്രം തന്നെയായിരുന്നു. തന്റെ ദേശത്തെ ഒരാൾ വരയ്‌ക്കുമ്പോൾ അത് എങ്ങിനെ ചിത്രപ്പെടുത്തുന്നു എന്നതാണ് പ്രധാന കാര്യം. അദ്ദേഹം തന്റെ ദേശത്തെ വരച്ചതെല്ലാം തന്നെ water colour മാധ്യമത്തിൽ ആയിരുന്നു. ഈ മാധ്യമം ഉപയോഗിക്കുമ്പോൾ പ്രധാന പ്രത്യേകത, അത് ഏറ്റവും വിലകുറഞ്ഞ നിലയിൽ കിട്ടുന്നു എന്നതാണ്.

ഭൂഭാഗ ചിത്രരചനയുടെ ഘട്ടത്തിൽ അദ്ദേഹം പ്രകടമാക്കിയ ശൈലി ജലച്ചായത്തിലുള്ള ബ്രിട്ടീഷ് ശൈലിയാണ്. ഈ സാങ്കേതത്തിൽ നല്ല കൈത്താഴക്കം അദ്ദേഹം പ്രകടമാക്കിയ ശേഷം പുതിയ ശൈലി പ്രയോഗിച്ചുനോക്കാനും അതിനെല്ലാം അംഗീകാരം നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

വാക്കുകളും പ്രതീകങ്ങളും ( words and symbols) പണിക്കരുടെ പ്രധാന ചിത്രരചനാശൈലി ആയിരുന്നു. ഈ ചിത്രരചനാശൈലിയിൽ അദ്ദേഹം ചിത്രം രചിക്കുമ്പോൾ നിറപ്രയോഗം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. അതിന്റെ ബ്രഷ് സ്ട്രോക്സ് ആണ്‌ പ്രത്യേകതയായിരുന്നത്. വാൻഗോഗ് ക്യാൻവാസിൽ നടത്തിയ നിറപ്രയോഗത്തിന്റെ പ്രത്യേകതകൾ ഇതിൽ കാണാമായിരുന്നു. വിടർന്ന കണ്ണുകളോടെയുള്ള മനുഷ്യരൂപങ്ങൾ ഇതിലെ പ്രത്യേകതയായിരുന്നു. പണിക്കരുടെ ശിഷ്യയായിരുന്ന ടി കെ പദ്മിനിയുടെ ചിത്രങ്ങളിലെ കണ്ണുകൾക്കും ഈ പ്രത്യേകത കാണാം. തന്റെ ചുറ്റുപാടിനെ വിശാലമായി കാണാനുള്ളതു പോലെ.

താന്ത്രികകലയുടെ പ്രയോഗമായിരുന്നു മറ്റൊരു പ്രത്യേകത. തന്ത്ര മന്ത്ര വിദ്യകളിലെ വാക്കുകൾ ചിത്രങ്ങളിൽ ആവാഹിക്കുന്നത് ആദ്യമായി പണിക്കർ ആയിരുന്നു. ഗണിതശാസ്ത്രത്തിലെ സൂത്രവാക്യങ്ങൾപോലും ക്യാൻവാസിൽ ഉപയോഗിക്കാനും തന്റെ ശൈലിക്കു അംഗീകാരം നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് അദ്ദേഹം നൽകിയ വലിയ ഉപദേശം, കലാമേഖലയിൽ പരിശീലനം നേടി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെപോകരുത് എന്നായിരുന്നു. കലയോടൊപ്പം ജീവിക്കാനുള്ള വരുമാനം കണ്ടെത്താനും ശ്രമിക്കണമെന്ന് എപ്പോഴും ഓർമിപ്പിച്ചിരുന്നു. സാമൂഹ്യമായ ഉത്തരവാദിത്വത്തെയും അദ്ദേഹം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഇതിന് അദ്ദേഹം കണ്ടെത്തിയ പ്രധാന മാർഗം കലാകാരർക്ക് ഒന്നിച്ചുതാമസിക്കാനും കലാപ്രവർത്തനത്തിൽ ഏർപ്പെടാനും പറ്റിയ ഒരു കേന്ദ്രം ആരംഭിക്കുക എന്നതായിരുന്നു. അതിനായി മദിരാശിയിൽ ഇഞ്ചമ്പാക്കത്തുള്ള വലിയൊരു സ്ഥലം വിലകൊടുത്തു വാങ്ങുകയും കലാകാരർക് താമസിച്ച്‌ സ്വസ്ഥമായി കാലപ്രവർത്തനം നടത്താനുള്ള ചോലാമണ്ഡൽ ആർട്ടിസ്റ്റ്‌ വില്ലേജ് ആരംഭിക്കുകയും ചെയ്തു. പി ഗോപിനാഥ്, ഡഗ്ലസ്സ് തുടങ്ങി നിരവധി ചിത്രകാരർ ഇവിടെ താമസിച്ച്‌ കലാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇപ്പോഴും മികച്ചനിലയിൽ നടക്കുന്ന ചോലാമണ്ഡൽ ആർട്ടിസ്റ്റ് വില്ലേജ് എത്ര ദീർഘവീക്ഷണത്തോടെയാണ് അദ്ദേഹം രൂപപ്പെടുത്തിയത് എന്ന് നമുക്ക് ഓർക്കാവുന്നതാണ്.

പണിക്കരുടെ ചില പെയിന്റിങ്ങുകൾ കാലാതിവർത്തിയായി നിലനിൽക്കുന്നതാണ്. കർഷകൻ എന്ന ഒരു പെയിന്റിങ് പ്ലാവിനടുത്ത് കുറച്ചു ചക്കകളുമായി നിൽക്കുന്ന കർഷകന്റെ ചിത്രമാണ്. ഗ്രാമീണ കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട നിരവധി പെയിന്റിങ്ങുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ചന്ത (മാർക്കറ്റ്) എന്ന പെയിന്റിങ്ങും ഏറെ ശ്രദ്ധിക്കുന്നതായിരുന്നു. വീടിനകത്തുനിന്നും ഫോൺ ചെയ്താൽ പടിപ്പുറത്തു സാധനങ്ങൾ എത്തുന്ന പുതിയ കാലത്ത്‌ മനുഷ്യബന്ധങ്ങൾക്കു തന്നെയാണ് അകൽച്ച ഉണ്ടാകുന്നത്. മാർക്കറ്റിൽ ചെന്ന് വിലപേശി സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അരികെനില്കുന്നവരുമായി പകുത്തെടുക്കാൻ കഴിയുന്ന സൗഹൃദം ഇല്ലാതായിക്കൊണ്ടിരിക്കുമ്പോൾ മാർക്കറ്റ് എന്ന പെയിന്റിങ് പ്രസക്തമാവുകയാണ്. പുതിയ കാലത്ത്‌ എല്ലാ വിപണന സംവിധാനത്തെയും തകിടംമറിക്കുന്ന ഉപഭോക്തൃ സംസ്കാരത്തിന്റെ കാലം മാർക്കറ്റ് എന്ന പെയിന്റിങ്ങിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

ചോളമണ്ഡൽ ആര്ടിസ്റ് വില്ലേജ്

കെ സി എസ് പണിക്കർക്ക്‌ പതിമൂന്നു വയസ്സുണ്ടായിരുന്നപ്പോൾ അദ്ദേഹം ഒരു ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തിരുന്നു. കെ സി എസിന്റെ അടുത്തിരുന്ന ഒരു വിദ്യാർത്ഥി വരച്ച ചിത്രം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടിരുന്നു. വരയ്‌ക്കുന്നതിനിടയിൽ ആ വിദ്യാർത്ഥി എങ്ങനെയാണ് ചിത്രം രൂപപ്പെടുത്തിയത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. മത്സരഫലം അറിയാൻ അവിടെ തന്നെ എല്ലാവരും കാത്തുനിൽക്കുകയായിരുന്നു. റിസൾട്ട്‌ വന്നപ്പോൾ കെ സി എസിനു ഒന്നാം സമ്മാനം ആയിരുന്നു. എന്നാൽ താൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ചിത്രം വരച്ച വിദ്യാർത്ഥിക്ക് മൂന്നാം സമ്മാനമായിരുന്നു. എന്നിട്ടും ആ വിദ്യാർഥിയുടെ ചുമലിൽതട്ടി അഭിനന്ദിക്കാൻ കെ സി എസ് തയ്യാറായി. എന്നിട്ട് അവനോടു ചോദിച്ചത്, എങ്ങനെയാണ് താൻ ഈ ചിത്രം വരച്ചതെന്ന് കാണിച്ചുതരുമോ എന്നായിരുന്നു. സമർത്ഥനായ ആ കുട്ടി പറഞ്ഞത് എനിക്ക് ഒരണ ഫീസായി തന്നാൽ ഞാൻ കാണിച്ചുതരാം എന്നായിരുന്നു. അവന്റെ വീട് മനസിലാക്കിവെച്ച കെ സി എസ് വീട്ടിലേക്കുചെന്ന്‌ ഒരണ കിട്ടാൻ രക്ഷിതാക്കളോട് ചോദിച്ചെങ്കിലും അവർ കൊടുത്തില്ല. ഒടുവിൽ വീടിന്റെ മുൻഭാഗത്തുള്ള വാതിലിന്റെ പിറകിലെ പടിപ്പുറത്തു രക്ഷിതാക്കൾ സൂക്ഷിച്ച ഒരണ അവർ കാണാതെ എടുത്തുകൊണ്ടുപോയി ആ വിദ്യാർത്ഥിക്ക് കൊടുക്കുകയും അവന്റെ ചിത്രരചനാരീതി മനസ്സിലാക്കുകയും ചെയ്തു. ഇന്നത്തെ കാലത്ത്‌ വിദ്യാർഥികൾ വിജയികളാവുമ്പോൾ മറ്റുള്ളവരോട് അസഹിഷ്ണുത പുലർത്തുന്നത് കാണുന്നിടത്തു അനുകരണീയമായ ഈ മാതൃക ശ്രദ്ധേയം തന്നെയാണ്.

ആധുനിക ഇന്ത്യൻ ചിത്രകലയിൽ, സമാദരണീയനായ കെ സി എസ് നടത്തിയ ഇടപെടൽ ശ്രദ്ധേയമാണ്. ഒരേ ശൈലിയിലൂടെ മാത്രം സഞ്ചരിക്കാതെ പുതിയ മാർഗങ്ങളും ചിത്രസൂത്രങ്ങളും കണ്ടെത്തി പ്രചുരപ്രചാരം നേടിയ കെ സി എസ് പണിക്കർ എന്ന പ്രമുഖനായ ചിത്രകാരനെ കാലം ഓർത്തുകൊണ്ടേയിരിക്കും. l

Hot this week

നികുതിവല ഭേദിക്കുന്ന വമ്പന്‍ സ്രാവുകള്‍

ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന്...

കായികപ്രകടനവും  ജനിതകഘടകങ്ങളുടെ സ്വാധീനവും

കായികരംഗത്തെ മികവും അതിശയകരമായ പ്രകടനവും കേവലം കഠിനപരിശീലനം, സമീകൃതപോഷകാഹാരം, മാനസികദൃഢത, ശാസ്ത്രീയമായ...

സവർക്കർ വീരനല്ല, ദേശീയവഞ്ചകനും അധമനായ ഭീരുവുമാണ്

വിദ്യാർത്ഥികൾക്കുള്ള സ്വാതന്ത്ര്യക്വിസ്സിനായി സവർക്കറെ ത്യാഗവര്യനായ സ്വാതന്ത്ര്യസമരസേനാനിയായി ആദർശവൽക്കരിക്കുന്ന ചോദ്യം തയ്യാറാക്കിയ സ്‌കൂൾ...

വേദനകൾ അരുന്ധതിക്ക് പൊരുതാനുള്ള ഇന്ധനം

പ്രശസ്ത എഴുത്തുകാരിയും ബുക്കർ പുരസ്‌കാരജേതാവുമായ അരുന്ധതി റോയ് തന്റെ അമ്മയായ മേരി...

നിറങ്ങൾ തൻ നൃത്തം – ആൽബട്ടോ ജിയാക്കോമെറ്റി

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ സ്വിറ്റ്സർലാൻഡ് കാരനായ...

Topics

നികുതിവല ഭേദിക്കുന്ന വമ്പന്‍ സ്രാവുകള്‍

ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന്...

കായികപ്രകടനവും  ജനിതകഘടകങ്ങളുടെ സ്വാധീനവും

കായികരംഗത്തെ മികവും അതിശയകരമായ പ്രകടനവും കേവലം കഠിനപരിശീലനം, സമീകൃതപോഷകാഹാരം, മാനസികദൃഢത, ശാസ്ത്രീയമായ...

സവർക്കർ വീരനല്ല, ദേശീയവഞ്ചകനും അധമനായ ഭീരുവുമാണ്

വിദ്യാർത്ഥികൾക്കുള്ള സ്വാതന്ത്ര്യക്വിസ്സിനായി സവർക്കറെ ത്യാഗവര്യനായ സ്വാതന്ത്ര്യസമരസേനാനിയായി ആദർശവൽക്കരിക്കുന്ന ചോദ്യം തയ്യാറാക്കിയ സ്‌കൂൾ...

വേദനകൾ അരുന്ധതിക്ക് പൊരുതാനുള്ള ഇന്ധനം

പ്രശസ്ത എഴുത്തുകാരിയും ബുക്കർ പുരസ്‌കാരജേതാവുമായ അരുന്ധതി റോയ് തന്റെ അമ്മയായ മേരി...

നിറങ്ങൾ തൻ നൃത്തം – ആൽബട്ടോ ജിയാക്കോമെറ്റി

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ സ്വിറ്റ്സർലാൻഡ് കാരനായ...

പ്രകൃതിയിലെ വിസ്മയങ്ങൾ -തേൻകൊതിച്ചിപ്പരുന്ത്

തേൻകൊതിച്ചിപ്പരുന്ത് (Pernis ptilorhynchus) Accipitridae കുടുംബത്തിൽപ്പെട്ട ഒരു ഇരപിടിയൻ പക്ഷിയാണ്. The...

ഒരു സമുദ്രവും അഭയമാവാത്തവര്‍ 

  മലയാളനോവല്‍ അന്വേഷണാത്മകമായ രചനാ വഴികളിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. കേരളവും ഇന്ത്യയും വിദേശ...

മിസ പറയുന്ന രാഷ്ട്രീയവും സദാചാര വാദികളെ അസ്വസ്ഥമാക്കുന്ന ചരിത്രവും

സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത് ഒരു നാടകവും അതിലെ വേഷവുമാണ്....
spot_img

Related Articles

Popular Categories

spot_imgspot_img